Translate

Monday, December 22, 2014

ഘര്‍ വാപസി കേരളത്തിലേക്കും;



ആര്‍എസ്‌എസ്‌ 3 കുടുംബങ്ങളെ മതം മാറ്റി

mangalam malayalam online newspaperആലപ്പുഴ: ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ വടക്കേ ഇന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ വ്യാപകമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിന്ദുമതത്തിലേക്കുള്ള മത പരിവര്‍ത്തന പരിപാടി 'ഘര്‍ വാപസി' കേരളത്തിലേക്കും. ഹരിപ്പാടിന്‌ സമീപം ചേപ്പാട്‌ പഞ്ചായത്തില്‍ ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ പരിപാടി നടന്നതായി റിപ്പോര്‍ട്ട്‌.
ചേപ്പാട്ടെ മൂന്ന്‌ കുടുംബങ്ങളെ ക്രിസ്‌തീയ വിശ്വാസത്തില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യിച്ചു ഹിന്ദുക്കളാക്കിയെന്നാണ്‌വിവരം. രഹസ്യമായി സംഘടിപ്പിച്ച മതപരിവര്‍ത്തന ചടങ്ങില്‍ ഹിന്ദുമതത്തില്‍ നിന്നും പെന്തക്കോസ്‌തിലേക്ക്‌ പോയ മൂന്ന്‌ കുടുംബങ്ങളെ വീണ്ടും ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യിച്ചെന്നാണ്‌ വിവരം.
ഏവൂര്‍ വടക്ക്‌ ലക്ഷി നാരായണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഒമ്പത്‌ പേരെയാണ ഹിന്ദു മതത്തിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌. ഈ മാസം 25ന്‌ ഇടുക്കി ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ചടങ്ങ്‌ രഹസ്യമായി ഹരിപ്പാടിലേക്ക്‌ മാറ്റുകയായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത്‌ ആലപ്പുഴ ജില്ലാ നേതാക്കളായിരുന്നു പിന്നില്‍.
- See more at: http://www.mangalam.com/latest-news/264093#sthash.sxWffYva.dpuf

1 comment:

  1. Antony Sagi wrote in FB

    അടിയന്‍ ലജ്ജിക്കുന്നു
    രാജ്യവും ശക്തിയും മഹത്വവും എന്നേക്കും ഉള്ളവനും സര്‍വ ചരാചരങ്ങളെ സൃഷ്ടിച്ചവനും പരിപാലിക്കുന്നവനും ജനിക്കുന്നതിനു മുന്‍പേ നമ്മുടെ കാര്യങ്ങള്‍ അറിയുന്നവനുമായ , സര്‍വ വ്യാപിയുമായ, തൂണിലും തുരുമ്പിലും വരെ ഉള്ളവനും, എല്ലാമറിയുന്നവനുമായ ഏതെങ്കിലും ദൈവം സ്വന്തം മതത്തിലെ അംഗങ്ങളെ മറ്റ്‌ മതത്തിലേക്ക്‌ വിട്ടു കൊടുക്കുമോ.....??????
    ഒരു രീതിയിലുമുള്ള മത പരിവർത്തനത്തേയും ആരും എതിര്‍ക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. എതിര്‍ത്താല്‍ എല്ലാ മതവും മനുഷ്യ സൃഷ്ടി ആണെന്ന് ഏതു പൊട്ടനും പറഞ്ഞു നടക്കും. .ഇങ്ങനെ പാര്‍ട്ടിമാറും പോലെ മതം മാറാന്‍ കഴിയുമെങ്കില്‍ പിന്നെ ഈ പരിപാവനമായ മത വികാരം എന്നു പറയുന്നത് വെറും പൊള്ളയല്ലേ..???
    അടിയന്റെ ഒരു സംശയം ആണേ ഇത് .

    ReplyDelete