Translate

Wednesday, December 12, 2012

നമുക്കും മാധ്യമഭീകരരാകാം

അച്ചന്മാരെ തോല്പ്പിച്ച പോത്തച്ചന്‍ എന്ന പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള കേസ് സംബന്ധിച്ച ഹൈക്കോടതിവിധിയോ സുപ്രീംകോടതിവിധിയോ വന്നപ്പോള്‍ ഏതെങ്കിലും ഒരു മാധ്യമം ആ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തതായി ആര്‍ക്കെങ്കിലും അറിയാമോ? (അറിയാമെങ്കില്‍ അറിയിക്കുക.) ഇപ്പോള്‍ ആ വസ്തു കൈവശംവച്ച് അനുഭവിക്കുന്നവരുടെ വിലാസമോ ഫോണ്‍ നമ്പരോ അറിയാവുന്നവര്‍ അല്മായശബ്ദത്തിലേക്ക് ഇ-മെയിലില്‍ (almayasabdam@gmail.com) അയച്ചുതരാമോ? ഇങ്ങനെ തമസ്‌കരിക്കപ്പെട്ട എത്രയെത്ര വാര്‍ത്തകള്‍ ഉണ്ടാവും? അങ്ങനെ തമസ്‌കരിക്കപ്പെട്ട ഏതെങ്കിലും വാര്‍ത്തകള്‍ ഓര്‍മയിലുള്ളവര്‍ അവ നടന്ന സ്ഥലവും കാലവും നിജസ്ഥിതിയറിയാന്‍ ബന്ധപ്പെടാവുന്നവരുടെ ഫോണ്‍നമ്പരും അല്മായശബ്ദത്തിലേക്ക് (almayasabdam@gmail.com) ഇ-മെയിലില്‍ എഴുതി അറിയിക്കുക. കിട്ടുന്ന വിവരങ്ങള്‍ വിശ്വാസ്യമെങ്കില്‍ അല്മായശബ്ദം പ്രസിദ്ധീകരിക്കുന്നതാണ്. 

അഞ്ചു വര്‍ഷം മുമ്പത്തെ സ്ഥിതിയല്ല, ഇന്ന്. നാം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഒരു ചെറിയ വാര്‍ത്ത പോലും നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരിലേക്ക് എത്തിക്കാന്‍ നമുക്കിന്നു കഴിയും. ഉദാഹരണത്തിന് facebook-ല്‍ അംഗത്വമുള്ളവര്‍ക്ക് സ്വന്തം ടൈംലൈനിലും സുഹൃത്തുക്കളുടെ പേജുകളിലും ഒക്കെ ആ വാര്‍ത്തവന്നിട്ടുള്ള URL (പേജ് വിലാസം) ലിങ്ക് ചെയ്താല്‍ സുഹൃത്തുക്കള്‍ താത്പര്യമുള്ളവരാണെങ്കില്‍ like ചെയ്‌തും share ചെയ്തും വളരെവേഗം അതു ലോകമെങ്ങും പ്രചരിക്കും. ഓരോ വായനക്കാരനും തന്റെ ഇമെയില്‍ കോണ്ടാക്ടുകളിലേക്ക് Please contact to your contacts എന്ന കുറിപ്പോടെ right click ചെയ്ത് save us command ഉപയോഗിച്ച് ആ പേജിന്റെ കോപ്പി എടുത്ത് attachment ആയി അയച്ചാലും വാര്‍ത്തകള്‍ ലോകമെങ്ങും എത്തും. വായനക്കാര്‍ സഹകരിച്ചാല്‍ മാത്രം മതി. 

ആദ്യം അച്ചന്മാരെ തോല്പ്പിച്ച പോത്തച്ചന്‍ എന്ന പോസ്റ്റ്‌ തന്നെ മുകളില്‍ എഴുതിയിരിക്കുന്നതു പോലെചെയ്ത് ഓരോ വായനക്കാരനും പ്രചരിപ്പിക്കാന്‍ തയ്യാറാകുക. 
തുടര്‍ന്ന് നാളെ മെത്രാന്‍മാരുടെ ആശീര്‍വാദവും മറവിരോഗവും ആകട്ടെ. നാളെകഴിഞ്ഞ്   ഇന്നു പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുള്ള മോണിക്കാസംഭവത്തില്‍ ജെ.സി.സി. യുടെ പൂര്‍ണ്ണ പിന്തുണ എന്ന പരമ്പരയും ഇങ്ങനെ പ്രചരിപ്പിക്കണം. യാതൊരു സംശയവും വേണ്ട, ഈ മാസം 29-ന് കേരളത്തില്‍ വലിയൊരത്ഭുതം സംഭവിക്കും. (അത്ഭുതമെന്തായിരിക്കും എന്നറിയാന്‍ ദിവസവും അല്മായശബ്ദം വായിക്കുക, പ്രതികരിക്കുക.)

6 comments:

  1. Your article sounds like all the media in Kerala are influenced by the Catholic Church. There is Deepika of course, but other than that how many newspapers does the Church influence? Manorama, Mathrubhumi, Deshabhimani, Janayugam, Veekshanam, Janmabhoomi, Madhyamam, Kerala Koumudi, Tejas these are all newspapers representing various factions and with their own fights to fight. How do you expect the Church to influence all these newspapers?

    ReplyDelete
    Replies
    1. Free thinker the problem with some is that they are not free thinkers as they claim to be. Just like "love is blind": But I think "Hate is also blind and irrationality is blindness" .You are a free thinker.kudos.

      Delete
    2. ചിന്തകന്‍ മറ്റേതോ സ്വപ്നലോകത്തിലാണ്. കത്തോലിക്കാലോകം വായിക്കുന്ന പത്രം ദീപികയെക്കാളും കൂടുതല്‍ മനോരമയാണ്‌. സഭയെ തൊട്ടുകളിച്ചാല്‍ മെത്രാന്‍ഗുണ്ടകള്‍ പത്രാധിപരുടെ ജീവന്‍തന്നെ അപകടപ്പെടുത്തുവാന്‍ കഴിവുള്ളവരാണ്. ആരും പേടിച്ചു ഈ ലൈംഗിക ഭൂമി തട്ടിപ്പുഗുണ്ടാകള്‍‍ക്കെതെരെ ഒന്നും പ്രസിദ്ധീകരിക്കുകയില്ല.

      Delete
    3. വെറുതെ കാടു കേറാതെ. 'അച്ചന്മാരെ തോല്‍പ്പിച്ച പോത്തച്ചന്‍' എന്ന വാര്‍ത്താ ശകലം എഴുതിയ എന്തും ധൈര്യ പുര്‍വം മുഖം നോക്കാതെ എഴുതി ജെര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന soul & vision നു പോലും നെടുങ്കനാല്‍ അഭ്യര്‍തിച്ചിട്ടും ആ സ്ഥലം ഏതെന്നു കാട്ടി തരാന്‍ പറ്റിയിട്ടില്ല. കേസിന്റെ നമ്പര്‍ കിട്ടിയാലും മതിയായിരുന്നു. പിന്നെയാ കേരളത്തിലെ നാട്ടുമ്പുറത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ചക്കട പത്രങ്ങളായ മനോരമക്കും മറ്റും സാധിക്കുന്നത്‌? സംഭവ സ്ഥലത്ത് പോയി ഞാന്‍ നേരിട്ട് അന്വേഷിച്ചു. പരിത്രാണ എന്നൊരു ധ്യാന കെന്ദ്രം കാണാന്‍ സാധിച്ചു. പക്ഷെ അത് vincentian അച്ചന്മാരുടെ കയ്യില്‍ പണ്ടേ മുതലേ ഉള്ളതാണ്. ഇപ്പോഴും അവരുടെ കയ്യില്‍ തന്നെ ഇരിക്കുന്നു. അപ്പോള്‍ അതല്ല സ്ഥലം. എങ്കിലും ഇതിനെ പറ്റി അറിയണമെന്ന വെറും curiosity കാരണം supreme court of india യുടെ http://courtnic.nic.in എന്ന സൈറ്റില്‍ ഞാന്‍ ശെരിക്കും ബുദ്ധിമുട്ടി search ചെയ്തു. ആ site ഇല്‍ supreme കോടതിയുടെ ഇന്നേ വരെ ഉള്ള എല്ലാ judgment കളും പോസ്റ്റ്‌ ചെയ്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്‌. മറ്റു കോടതികളുടെതും ഉണ്ട്. ഗൂഗിള്‍ search ചെയ്താല്‍ മറ്റു പല സൈറ്റുകളില്‍ നിന്നും ഏതൊരു കേസിന്റെയും gist എങ്കിലും കിട്ടാറുള്ളതാണ്. പക്ഷെ ഈ judgment മാത്രം ഒരു സൈറ്റിലും ഇല്ല. soul&vision നു ഒരിക്കലും തെറ്റ് പറ്റാറില്ലല്ലോ. അല്മായശബ്ദം ആണെങ്കില്‍ സത്യം മാത്രമേ പറയുക ഉള്ളു താനും. supreme court ഇന്റെ സൈറ്റില്‍ നിന്ന് പോലും ഇഷ്ടമില്ലാത്ത judgment കള്‍ മായിച്ചു കളയാന്‍ കെല്‍പ്പുള്ള ഈ മെത്രാന്മാരുടെ ശക്തി ഓര്‍ത്തിട്ടു അത്ഭുതം തോന്നുന്നു.

      Delete
    4. Dear Sir, How many Journalists were attacked by the Church in Kerala? Having a serious debate is one good thing, but making all kinds of silly accusations is not going to help anyone.

      Delete
  2. വൈദിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കാമുകിയുടെ വീട്ടുകാരുടെ വെട്ടു കൊണ്ട് സ്വര്‍ഗത്തില്‍ എത്തിയ കൂദാശ ചട്ടമ്പിയുടെ കഥ
    വളരെ ചെറിയ വാര്‍ത്ത ആയി ഒരു ദിവസം മാത്രമാണ് പ്രമുഖ പത്രങ്ങളില്‍ വന്നത് .നാര്‍കോ സി ഡി പുറത്തായപ്പോള്‍
    ചാനലുകള്‍ ഏറ്റു പിടിച്ചപ്പോള്‍ മനോരമക്കും അനക്കം വെച്ചു ,കൊല്ലത്ത് കന്യാസ്ത്രി മരിച്ച കേസ്‌ ,ടാങ്കില്‍ മരണപ്പെട്ട
    കന്യാസ്ത്രീ എത്ര എത്ര ഒതുക്കപ്പെട്ട കേസുകള്‍ , സഭയുടെ പണത്തിനും അഹങ്കാരത്തിനും മുന്‍പില്‍ രാജ്യത്തെ നിയമം പോലും
    പലപ്പോഴും തോറ്റു പോകുന്നു .

    ReplyDelete