Translate

Friday, December 21, 2012

ചര്‍ച്ച് ആക്ടിന്റെ അനിവാര്യതയും അല്മായദൈവശാസ്ത്രവും

ഡിസംബര്‍ ലക്കം സത്യജ്വാലയില്‍നിന്ന്‌





12 comments:

  1. ഇന്ദുലേഖയുടെ ലേഖനം കാര്യമാത്രപ്രസക്തവും ശുദ്ധജലം പോലെ സുതാര്യവുമാണ്. ചര്‍ച് ആക്റ്റ് നിയമമാക്കി കാര്യക്ഷമതയില്‍ കൊണ്ടുവരാന്‍ വേണ്ടുന്ന മാര്‍ഗരേഖയും ശരിയാംവണ്ണം ഈ തന്റേടി അതില്‍ കുറിച്ചിട്ടുണ്ട്. സഭയുടെ ഭൌതിക വസ്തുക്കളുടെ അധികാരി പോപ്പാണെന്ന് കാനന്‍ നിയമമെന്ന ഉണ്ടയില്ലാതോക്കു ചൂണ്ടി അച്ചന്മാരും മെത്രാന്മാരും വിളിച്ചുപറയുന്നത് വെറും തമാശയാണ്. അവരുടെ താന്തോന്നിത്തരങ്ങളില്‍ ഇവിടെയാരും ഇടയ്ക്കു കയറാതെയിരിക്കാന്‍ ദൂരെ നില്‍ക്കുന്ന ഒരു പോലീസിന്റെ പേര് വിളിച്ചുപറയുന്നതിന് തുല്യമാണിത്. സഭാപൊതുമുതലിന്റെ കാര്യത്തില്‍ എല്ലാ സംഗതികളും ഇവിടെയുള്ള വിരുതന്മാര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതും ആളോഹരി വച്ച് വിഴുങ്ങുന്നതും. അതിനെതിരേ ഇന്ദുലേഖ പറയുന്ന ബോധവല്‍ക്കരണം അത്യന്തം ആവശ്യമാണ്‌. നേര്ച്ചപ്പണം പോലുള്ള കാണിക്കകള്‍ അര്‍ത്ഥശൂന്യമാണെന്നും തടിച്ചുകൊഴുത്ത വിഷസര്‍പ്പത്തെ ഒന്നുകൂടെ തടിപ്പിക്കാനാണ് അതുപകരിക്കുന്നത് എന്നും ജനം മനസ്സിലാക്കണം. നേര്ച്ചപ്പെട്ടികളില്‍ അവരിടുന്ന പണത്തില്‍ ഒരു പൈസാ പോലും പാവങ്ങള്‍ക്കോ അര്‍ഹരായ മറ്റ് സംരംഭങ്ങള്‍ക്കോ കിട്ടുന്നില്ല. അതെല്ലാം മെത്രാന്മാര്‍ തന്നെ വിഴുങ്ങുകയാണ് എന്നും അവര്‍ തിരിച്ചറിയണം. ഇപ്പന്റെ നസ്രായനും നാറാണത്തു ഭ്രാന്തനും എന്ന പുസ്തകത്തിലെ കാതലായ സന്ദേശം ഒരു കാരണത്താലും നേര്ച്ച ഇടരുത് എന്നാണല്ലോ. ഈ സന്ദേശം കാര്യകാരണസഹിതം വിപുലമായി പരസ്യപ്പെടുത്തണം.
    രണ്ടാമത്, കടലാസിലെ കടുവാ മാത്രമാണെങ്കിലും റോമായിലുള്ള ഒരു മൂപ്പനാണ് ഞങ്ങളുടെ തലവന്‍ എന്ന് പറയുന്നതിലെ നാണക്കേടും യുക്തിരാഹിത്യവും സഭാമാക്കള്‍ തിരിച്ചറിയണം. സ്വന്തം കാര്യം നോക്കാന്‍ നമുക്കെന്തിന് വിദേശ ഉദ്യോഗസ്ഥര്‍? റോമയുമായുള്ള ബന്ധംതന്നെ വിശ്ച്ചേദിക്കണം എന്നാണ് എന്റെ പക്ഷം. ഒരിടത്തും പിടികൊടുക്കാതെ ലോകമെങ്ങും പുരോഹിതര്‍ക്ക് ആളുകളിച്ചുനടക്കാനുള്ള സൂത്രങ്ങളാണ് ഇതൊക്കെ. പിന്നെ, പണ്ടത്തെ രാജവാഴ്ചയുടെ ഒരു പൊള്ള ഗമയും രുചിയും, ദൈവവുമായി ഞങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന ഒരു മേനിയും വളര്‍ത്താന്‍ ഈ ബന്ധം ഉതകും. സാധാരണ ഇന്ത്യന്‍ പൗരന്മാരായി ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ മനസ്സില്ലാത്ത ഇത്തരക്കാരെ പാഠം പഠിപ്പിക്കാന്‍ Church Act എന്ന ഒറ്റ ഉപാധിയേ ഇനി ഉള്ളൂ.
    ഭരണങ്ങാനത്ത് അഭിഷേകാഗ്നി കത്തിച്ച് വട്ടായിയും കൂട്ടരും തൊല്ല കീറുകയാണ് ഈ ദിവസങ്ങളില്‍. രണ്ടാണ് നേട്ടം. ഒന്നാമത്, ഇടയ്ക്കു നടത്തുന്ന പിരിവില്‍ ആളൊന്നുക്ക് ചുരുങ്ങിയത് പത്തു രൂപ വച്ചെങ്കിലും വട്ടിയില്‍ വീഴും. പിന്നെ, അത്ത്രദം ചെല്ലുമ്പോള്‍ അല്ഫോന്സാമ്മക്ക് രണ്ടു കാശ് ഇട്ടിട്ടു പോന്നാല്‍ വല്ലതും കിടചെങ്കിലായി എന്നാ ചിന്തയും മണ്ടശിരോമണികളായ പാവം വിശ്വാസികള്‍ കരുതും. വിയര്‍ക്കാതെ അപ്പവും വീഞ്ഞും കഴിക്കുന്ന മെത്രാന്റെ കീശയാണ് വീര്‍ക്കുന്നത് എന്നത് ഒരു വിഡ്ഢിയും അറിയുന്നില്ലേ ദൈവമേ! ഇത്ര പെരുത്ത ഇത്ര പെരുത്ത കളിമണ്‍തലയുള്ള ഉമ്മാക്കികളുടെ നാടാണല്ലോ ഈ കേരളമെന്നോര്‍ത്തു നാണിക്കുകയാണ്.

    ReplyDelete
  2. കാള പെറ്റു എന്ന് കേട്ടപ്പോഴേ കയറെടുക്കാതെ, പ്രിയ എഡിറ്റര്‍. അല്മായശബ്ദത്തെയും സത്യജ്ജ്വാലയെയും പേരെടുത്തു പറഞ്ഞ് അംഗീകരിക്കാന്‍ കല്ലറങ്ങാട്ട് തയ്യാറാകും വരെ കാത്തിരിക്കുക. അങ്ങനെയൊരു അംഗീകാരം തരാന്‍ വേണ്ട ഔചിത്യമോ ബൗദ്ധികചേതനയൊ അദ്ദേഹത്തിനുണ്ട് എന്നത് ഇതുവരെ കണ്ട പ്രകടനത്തില്‍ നിന്ന് അനുമാനിക്കാനാവില്ല. ഇവരൊക്കെ (റോമായില്‍) പഠിച്ച കള്ളന്മാരാണ്. കറങ്ങിത്തിരിഞ്ഞേ വല്ലതും പറയൂ. അതിനു വ്യാഖ്യാനവും വ്യാഖ്യാനത്തിനു വ്യാഖ്യാനവും ഉണ്ടായാലേ അര്‍ത്ഥം പുറത്തുവരൂ. അപ്പോഴേയ്ക്കും സംഗതി പൂത്തുകെട്ടിരിക്കും. വിട്ടുകള. അവരുടെയൊന്നും വായില്‍ നിന്ന് വീഴുന്നത് നോക്കിരുന്നു സംയം കളയണ്ടാ.

    ReplyDelete
  3. Madam, I have gone through your article. There two points I would like to mention.

    In your article you have mentioned the Devaswam Board and the Waqaf Board as examples for governing religious assets by the believers themselves. What you have proposed is just a theoretical model with no practical relevance. In the present political scenario even if you succeed in passing a bill like the Church Act, do you believe the laity will govern the Church assets? May be you will throw out the priests and Bishops from key positions, but those positions will be filled by the M.L.A.s and M.P.s. Look what happened in the Devaswam board. Alternate governments making and changing rules regarding religious issues. What happened to the Devaswam ordinance? Now even atheists can decide what to do with religious matters. That may not be a very desirable situation. If I have to choose, I prefer a corrupt priest than a corrupt politician to lead the Church. A corrupt politicians might even postpone Good Friday to Monday.

    The second point is regarding the centralized governance of the ancient Kerala Church. The Arch Deacons were responsible for Church governance even in the distant past. But Hindus and Muslims in India never had a centralized structure of Governance. So there is a need for Devaswam Board and Waqaf Board. But the Church has a clear structure of governance. A functioning Anarchy you may call it, but it is working. you only need to go for a repair if the engine is not running. A servicing is good, but no need to go for a full repair if it still functions.

    ReplyDelete
    Replies
    1. I have to differ with you Mr freeThinker. In every entity, there is financial discipline. Even the company accounts are audited every year and the results published. The share holders get a clear picture of the financial status of their company. There are strict rules to safe guard the interests of the share holders. However, nobody knows how the church property is managed. In Kerala the whole property that the church possess were derived from the laity as contribution from rulers, different families and individuals. Also from foreign charity. Contribution from clergy side is negligible. But, no share holder (viswasi) knows the quantum of assets that his church owns. He is made to believe that there is huge loss and is forced to pay more sometimes beyond his might. He has no forum to express his opinion about the church assets. The hierarchy considers the laity as untouchables. The members are never taken into confidence. Don't you think that the present situation should change? But for this aspect, I support your other opinions about the church act.

      Delete
    2. Dear free thinker: Your most questions have answered in previous posts part one and two. Miss Indu lekha is a law graduate intern. She published this article in Sathya Jwala journal. She is not obliged to answer any of questions from this blog. I don’t know much the impact of this draft bill. This law is drafted by the renowned celebrity judges and lawyers. I will try my best to answer most of your questions.
      1. Do you believe the laity will govern the Church assets? (Free Thinker)
      Why not? Only church governing bodies are running by priests. All other corporate world and other religious institutions are not running by priests. This is true that Vatican is ruling Pope. It is also true that Church of England is ruled by Queen Elizabeth.

      2. May be you will throw out the priests and Bishops from key positions, but those positions will be filled by the M.L.A.s and M.P.s.(Free thinker)


      Who told you the priests and bishops from key positions will throw away. Here is the draft bill from decree.

      Clause: 15. Constitution of the State Level Christian Charitable Trust –
      i The State level Christian Charitable Trust shall consist of the Major Arch Bishop / Arch Bishop / Bishop / Head of the Church as its chairman and 10 members elected by each of the Diocese / Central / Revenue District Trust at the Trust Assembly of each of the respective Trust. There shall be a Church Commissioner for supervising the functions of the various Trust Committees constituted under this Act and the implementation of the provisions of this Act.
      ii The Church Commissioner shall be an officer not below the rank of a Secretary to the Government appointed by the Government.
      Under high profiles of secretary level of government there is no chance for political intervention.
      As regards the MLS’s and MP’s I support free thinker. So drift bill be revised to exclude any such politicians or political members from community.

      3. “Now even atheists can decide what to do with religious matters. That may not be a very desirable situation.(Free Thinker)

      Here the draft says, “Disqualifications
      i Those who are against Christian faith and those who are atheists or convicted criminals are disqualified from holding any responsible positions under the Christian Charitable Trusts.

      4. I prefer a corrupt priest than a corrupt politician to lead the Church. A corrupt politicians might even postpone Good Friday to Monday(Free thinker)

      Are you talking about a faith or church policy? The church act has only power to church assets
      and properties. There is no power vested to body regards changing the Good Friday.
      Read the draft what to say, 2. Disclaimer.—The present Act doesn’t propose to get involved in or to formulate opinions or to make decisions on any matters connected with the teachings and practices of the various Churches about faith and theology.

      5. The second point is regarding the centralized governance of the ancient Kerala Church. The Arch Deacons were responsible for Church governance even in the distant past.(Free thinker)

      There is no change to this structure. The Arch bishop and bishops are responsible for church governance in new draft bill.

      6. A functioning Anarchy you may call it, but it is working. You only need to go for a repair if the engine is not running. A servicing is good, but no need to go for a full repair if it still functions.(Free thinker)

      My opinion is here with your difference of opinion. I prefer to be implemented the church act with its full extend of law. I agree with you to exclude the politicians from the ecclesiastical governing of the church.

      Delete
    3. Dear Sir, In the beginning the politicians will be spectators from the outside. But once the Bill becomes a law, then they will have their iron grips on the Church. If a person gives an affidavit about his being a Christian, then he too is eligible for Church governance irrespective of his past deeds or beliefs. Christianity is a religion to which any one can come at any time. But if somebody becomes a Christian just to destroy it, even he will have his say in Church matters if he is a powerful Politician or Bureaucrat. Unfortunately in our country people will find ways to circumvent all kinds of restrictions and rules to gain something for themselves. You could include any number of provisions in the Bill, but I tell you Sir, They will find a way to overcome those hurdles.

      Who is more prone to corruption? married politicians with children or unmarried priests without children (They may or may not be chaste). Look what happened in India recently. The three Chief Ministers who have won consecutive elections are all unmarried. Narendra Modi from Gujarat, Naveen Patnaik from Orissa, N. Rangaswamy from Puducherry. I may not support their policies,but they are the least corrupt among Indian politicians.


      Delete
    4. സ്വതന്ത്രചിന്തകന്‍ സ്വയം ചിന്താധാരയില്‍ നിന്നുമകന്നു കാടുകയറി ചിന്തിക്കുന്നു. നേര്‌ച്ചപ്പെട്ടിയില്‍ ഇടാന്‍, സ്വത്ത് ഉണ്ടാക്കാന്‍ അല്മേനി വേണം. അവന്റെ പണം എന്ത് ചെയ്യുന്നുവെന്നു അറിയുവാന്‍ അവനു അവകാശമില്ല. ഉടയവനെ പിടിച്ചുകെട്ടുന്ന കാലം. അത്തരം അവകാശം വിദേശരാജാവായ മാര്‍പാപ്പയുടെ നിയന്ത്രണത്തിലുള്ള പള്ളിവികാരിമുതല്‍ മെത്രാന്‍ പ്രഭ്രുതികള്‍ക്കുമാത്രം.

      വിവാഹികകൂദാശയെ സ്വതന്ത്രചിന്തകന് ഇവിടെ അപമാനിക്കുകയാണ്. ഇടവകവികാരിമുതല്‍ സഭയിലുള്ള നെതൃത്വംവരെ ബ്ലേഡില്‍ ഇട്ടു ദിനം പ്രതി പണം ചോരുന്ന ചരിത്രം ചിന്തകന്‍ മറക്കുന്നു. ചര്ച്ച്ആക്റ്റ് വന്നാലും ഇടവകയിലെ തെരഞ്ഞെടുക്കുന്നവരും വികാരിയും ബിഷപ്പും സര്‍ക്കാരില്‍നിന്നുള്ള സേക്രട്ടറി, ഐ.എ.എസ്‌ . റാങ്കിലുള്ളവരുമാണ് ചര്‍ച്ച് ആക്റ്റിലെ കഥാപാത്രങ്ങള്‍. രാഷ്ട്രീയക്കാരന്‍വന്നാലും അവനു മെത്രാനെയും സര്‍ക്കാരിനെയും വികാരിയും വെട്ടിച്ചു മാത്രമെ സ്വത്തില്‍ കൈകടത്തുവാന്‍ സാധിക്കുകയുള്ളൂ. ഭാവിയില്‍ രാഷ്ട്രീയ മുതലെടുപ്പ് വരാതെ, പ്രഗല്പ്പനായ ജഡ്ജി നല്ലവണ്ണം പഠിച്ചിട്ടാണ് ഈ ബില്ല് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ട് സ്വതന്ത്രചിന്തകന്റെ ചിന്തകള്‍ ഇവിടെ പ്രസക്തമല്ല.

      പുരോഹിതരുടെ ആഗോളതലത്തിലും ഭാരതസഭയിലും ഉള്ള കൊള്ളകള്‍ അങ്ങറിയുന്നുണ്ടോ? അഭയാ കേസിന്റെ ചിലവായ കോടികള്‍ എത്രയെന്നു കണക്കില്ലെന്നും അറിയുന്നു. ചെറിയ ഒരു ഗര്‍ഭം പുരോഹിതന്‍ ഇന്ന് എവിടെ നടത്തിയാലും സഭയാണ് ഉത്തരവാദി.ഒരു ഗര്‍ഭത്തിനു ഒരു കോടി രൂപ ചിലവെന്നാണ് കണക്ക്.

      കേരളത്തില്‍ തന്നെ ബാലപീഡ നടത്തുന്ന കേസുകള്‍ ആരും അറിയാതെ പള്ളികള്‍ ഒതുക്കുന്നതും ലക്ഷകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി കൊടുക്കുന്നതു കൊണ്ടാണ്. ഇങ്ങനെ പണം പുരോഹിതരുടെ ലൈംഗിക കേസുകള്‍ക്കായി ഉപയോഗിക്കുന്നത് അല്മേനി അറിയുന്നുണ്ടോ? ഒരു പള്ളി ഇടിച്ചു താഴെ ഇട്ടാല്‍, പള്ളി പണിതാല്‍, പള്ളി വസ്തുക്കള്‍ മേടിച്ചാല്‍, വസ്തുക്കള്‍ വിറ്റാല്‍, ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ഉണ്ടാക്കിയാല്‍ ഇടലാഭം കിട്ടുന്നതു മുഴുവനും വിവാഹിതനല്ലാത്ത പുരോഹിതനും ശിങ്കിടികള്‌ക്കും. അല്മേനി ഈ ഇടവെട്ടുകള്‌ അറിയുവാനും പാടില്ലെന്നാണ് ചിന്തകന്റെ വാദം. നേര്‌ചപ്പെട്ടിയില്‌ വീഴുന്ന പണം എണ്ണുന്നവനും പുരോഹിതനും വലിയപങ്കു വീതിച്ചെടുക്കും.

      ഇനി ആഗോള സഭയുടെ പണാപഹരണങ്ങളുടെ കണക്കുകള്‍ നോക്കൂ. അമേരിക്കന്‍സഭകള്‍ തന്നെ പുരോഹിതരുടെ ലൈഗികപീഡനങ്ങള്‌ക്കായി രണ്ടു ബില്ല്യന്‍ ഡോളര്‍ കോടതി ചിലവും നഷ്ടപരിഹാരവും ആയി നല്‍കിയെന്ന് സഭയിലെ ഉന്നതര്‍ കണക്കാക്കുന്നു. നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തുവാന്‍ പുരോഹിതരെ ഒളിപ്പിച്ചും സ്ഥലംമാറ്റം കൊടുത്തും കേസുകള്‍ ഒതുക്കുന്നുണ്ട്. ചര്ച്ച് ആക്റ്റിന്റെ തണലില്‍ സര്‍ക്കാരും ഉള്‍പ്പെടുന്നതുകൊണ്ട്‌ ഇങ്ങനെയുള്ള ബാധ്യതകള്‍ സഭയ്ക്ക് ഏറ്റെടുക്കേണ്ടി വരുകയില്ല.ചര്ച്ച് ആക്റ്റ് പാസ്സായാല്‍ പുരോഹിത ലൈംഗികകേസുകളില്‍ നിന്നുമുള്ള തലവേദനയെങ്കിലും സഭയ്ക്ക് മാറികിട്ടും

      ഉപ്പു തിന്നുവാന്‍ വെള്ളം കുടിക്കണം. കുറ്റവാളിയായ പുരോഹിതരുടെ ബാധ്യതക്കായി നേര്‌ചപ്പെട്ടിയിലെ പണം ഉപയോഗിക്കുവാന്‍ അധികാരമുള്ള അല്മെനികളും സര്‍ക്കാരും സമ്മതിക്കുകയില്ല. ലോക പ്രസിദ്ധമായ വത്തിക്കാന്‍ ബാങ്ക്കൊള്ളകള്‍ ശ്രീ ചാക്കോ കളരിക്കലിന്റെ ബുക്കില്‍നിന്ന് വായിക്കൂ. അദ്ദേഹത്തിന്റെ ബുക്കുകളെല്ലാം അല്‍മായശബ്ദത്തില്‌ ലിങ്ക് ചെയ്തിട്ടുണ്ട്.

      സഭ ദുരുപയോഗം ചെയ്തിട്ടുള്ള സാമ്പത്തിക അഴിമതികളുടെയത്രയും ലോകത്തില്‍ അഴിമതികള്‍ നടത്തിയിട്ടുള്ള മറ്റൊരു സ്ഥാപനം കാണുകയില്ല. സഭയുടെ അഴിമതികളെക്കുറിച്ചു ഞാന്‍ ജീവിതകാലം മുഴുവന്‍ എഴുതിയാലും തീരുകയില്ല. അതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.

      Delete
  4. എന്റെ സാറെ ,കുടുംബം ഉള്ളതുകൊണ്ട് രാഷ്ടീയക്കാര്‍ അഴിമതി കാട്ടുന്നു .കുടുംബം ഇല്ലാത്ത അച്ചന്മാര്‍ ആണ് (പെഴ ആനെമ്കിലും) നല്ലത് അല്ലെ ? നമിച്ചിരിക്കുന്നു സാറേ .അത് കൊണ്ട് ചര്ച്ച് ആക്റ്റ് വരാനും പാടില്ല ,സാറിന്റെ നാട് ഏതാണെന്ന് ഒന്ന് പറയാമോ?

    ReplyDelete
    Replies
    1. രാഷ്ട്രീയക്കാർ ഭരിച്ചിരുന്നെങ്കിൽ ഇന്ന് സലോമി ജീവനോടെ കണ്ടേനെ.

      Delete

  5. Sir, Let us raise the issue for having a Church Control Board as in the case of Devewsom Board, Sikh Gurdwara Prabandak Committee, Wakf Board etc. directly to the Central Govt. by blogging our views at....http://mygov.in/homepage,,,,

    ReplyDelete