Translate

Wednesday, December 26, 2012

മോണിക്കയുടെ ദുഃഖം ഒരു നാടിന്റെ ദുഖമാണ്

പാലായില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സത്യജ്വാല സഭയിലൊളിഞ്ഞു കിടക്കുന്ന പല സത്യങ്ങളും വെളിച്ചത്തു കൊണ്ടുവരുന്ന ഒരു മാസികയാണ്.ഓരോ ലക്കവും ഒരു ഞെട്ടലോടെയാണ് സഭാനേതൃത്വം ഈ മാസികയെ കാണുന്നത്. സഭയെ നവീകരിക്കുകയാണ് തകര്‍ക്കുകയല്ല ലക്ഷ്യവും. ഇതില്‍ അണിനിരന്നിരിക്കുന്നതും കേരളത്തിലറിയപ്പെടുന്ന ചിന്തകരും എഴുത്തുകാരും കവികളും വൈദികരും പൌരാഹിത്യത്തില്‍നിന്ന് വിടപറഞ്ഞവരും കന്യാസ്ത്രീവ്രതം ഉപേക്ഷിച്ചവരും ജീവിതത്തിന്റെ നാനാതുറകളില്‍ പ്രവര്‌ത്തിക്കുന്നവരുമാണ്. ദീപികയോ മനോരമയോ കേരളത്തില്‍ മറ്റേതെങ്കിലും മാധ്യമങ്ങളോ ഭയംമൂലം പ്രസിദ്ധീകരിക്കുവാന്‌ മടിക്കുന്ന അനേക ലേഖനങ്ങള്‍ ഈ മാസികയുടെ ഉള്ളടക്കത്തില്‍ കാണാം. ആദിമ കാലങ്ങളിലുണ്ടായിരുന്ന സഭയുടെ ചൈതന്യം പുനസ്ഥാപിക്കണമെന്ന അമിതാവേശമാണ് സത്യജ്വാലയിലെ എഴുത്തുകാരില്‍നിന്നും മുഴങ്ങികേള്‍ക്കുന്നതും. പണത്തിനുവേണ്ടി എന്തു നീചകൃത്യങ്ങളും സഭ ചെയ്യുവാന്‍ മടിക്കുകയില്ലെന്നുള്ള ഉദാഹരണമാണ്, മോനിക്കാ എന്ന ഒരു വൃദ്ധസ്ത്രീയില്‍നിന്നും ഇരുപത്തഞ്ചു കോടിയോളം വിലപിടിപ്പുള്ള അഞ്ചരഏക്കര്‍ സ്ഥലം പുരോഹിതരും കാഞ്ഞിരപ്പള്ളി ബിഷപ്പും ഒരു ഗൂഡ്ഡാലോചനയോടെ തട്ടിയെടുത്ത കഥ. തട്ടിയെടുത്ത ഭൂമി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഈ ശനിയാഴ്ച മോനിക്കായുടെ നേതൃത്വത്തില്‍ ബിഷപ്പിന്റെ അരമനയിലേക്കു ഒരു വന്‌പ്രകടനം നടത്തുന്നതും സത്യജ്വാലയില്‍ വായിക്കാം. കേരളസഭാ നവീകരണ പ്രവര്‌ത്തകര്‍ക്കൊപ്പം മന്ദമാരുതിയില്‍ കൊലചെയ്യപ്പെട്ട മറിയക്കുട്ടിയുടെ മക്കളും മുന്‍നിരയില്‍ ഉണ്ട്. സഭയില്‍നിന്ന് വിടവാങ്ങിയ 'ഹൃദയം ഇതാ' എന്ന പുസ്തകം എഴുതിയ പുരോഹിതനായിരുന്ന ഷിബുവും പങ്കെടുക്കുന്നുണ്ട്. രോഗിയും വൃദ്ധനും ആയ മോനിക്കായുടെ ഭര്‍ത്താവിന്റെ രോഗം സൌഖ്യം നേടുമെന്നു മൂന്നു പുരോഹിതരും ബിഷപ്പും വിശ്വസിപ്പിച്ചതിനനുസരിച്ചു ഒരു ധ്യാനകേന്ദ്രത്തിനു പത്തുസെന്റു സ്ഥലം ദാനമായി ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ജീവിതകാലം മുഴുവന്‍ വിദേശത്തായിരുന്ന ഇവര്‍ പ്രമാണങ്ങള്‍ വായിക്കാതെ ഒപ്പിട്ടുകൊടുത്തു. പ്രമാണം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാണ് തന്റെ ജീവിതകാല സമ്പാദ്യമായ ഇരുപത്തിയഞ്ച്കോടി മുഴുവന്‍ സ്വത്തുക്കളും പുരോഹിതര്‍ പറ്റിച്ചകഥ വ്യക്തമാകുന്നത്. ധ്യാനം തലയ്ക്കു മത്തുപിടിച്ച ആവേശത്താല്‍ പ്രമാണങ്ങളില്‍ പുരോഹിത ചതിയുണ്ടെന്നു മോനിക്കാക്കു ബോധോദയം ഉണ്ടായില്ല. കേരളക്രിസ്ത്യാനിയായ ഒരാള്‌ സഭാ നേത്രത്വത്തില്‍നിന്നും അനുഭവിക്കുന്ന ദുരിതങ്ങള്‍ വിദേശത്തു താമസിക്കുന്നവര്‍ക്ക് മനസിലാവുകയില്ല. കേരളത്തിലെ ക്രിസ്ത്യാനികളുടെ സാമൂഹ്യവശങ്ങള്‌ തുറന്നുകാട്ടുന്ന ചങ്കൂറ്റമുള്ള വാര്‍ത്താ ലേഖകരാണ് ഈ മാസികയില്‍ അണിനിരന്നിരിക്കുന്നവരില്‍ ഏറെയും. തുറന്നഹൃദയത്തോടെ വായിക്കുന്ന വായനക്കാരനില്‍ സത്യജ്വാല ഒരു വിപ്ലവചൈതന്യം സൃഷ്ടിക്കുമെന്നതിലും സംശയമില്ല. 
 ഈമലയാളി, ന്യൂയോര്‍ക്ക്
http://www.emalayalee.com/varthaFull.php?newsId=40270 

4 comments:

  1. ശലോമിന്റെ ഓഫീസും സ്ഥലവും ധ്യാനം കൂടിയ വികാരതള്ളലില്‍ ഒരു കുടുംബം എഴുതി കൊടുത്തതാണ് .അബദ്ധം മനസ്സിലാക്കി അവര്‍ അത് തിരിച്ചു ചോദിച്ചാല്‍ - യേശുവിനോട് നേരിട്ട് സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്ന -ബെന്നി സാര്‍ തിരിച്ചു കൊടുക്കുമോ?
    മോനിക്കാമ്മയുടെ സമരത്തെ പറ്റി ശ്രീ ബെന്നി പുന്നത്തരയുടെ യേശു എന്ത് പറയുന്നു ?

    ReplyDelete
  2. 70 വയസായ ഞാന്‍ ജീവിച്ച കേരളമല്ലാ ഇന്നത്തെ കേരളം. രണ്ടു തലമുറകളുടെ വിടവ് ഇതിനോടകം സംഭവിച്ചുകഴിഞ്ഞു. സാമൂഹ്യം, രഷ്റ്റ്രീയം, മതപരം, വിദ്യാഭ്യാസം, മാധ്യമം, സാബത്തീകം, പരിസ്ഥിതി, കുടുംബം തുടങ്ങിയ എല്ലാ കാര്യങ്ങളിലും അചന്തനീയമായ മാറ്റങ്ങളാണ് ഈ കാലയിളവില്‍ നാമാരുമറിയാതെ ലോകത്തിന്റെ കുത്തൊഴുക്കില്‍ കേരളത്തിലും സംഭവിച്ചത്. മതപരമായ മാറ്റങ്ങളിലെ ഒരു കാര്യം മാത്രം വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുന്നു. തലമുറകള്‍ക്ക് മുന്‍പ് നമ്മുടെ നസ്രാണി സഭയില്‍ ശുശ്രുഷക്കായി ബാഗ്ദാദില്‍നിന്നും മറ്റുമാണ് മെത്രാന്മാര്‍ വന്നിരുന്നത്. അവര്‍ സന്ന്യസ്തരെപ്പോലെ വളരെ ലളിതമായി ജീവിച്ചിരുന്നു എന്ന് നാം ചരിത്രത്തില്‍ വയിക്കുന്നുണ്ട്. നസ്രാണികള്‍ക്ക് ക്രിസ്തീയ ജീവിതതിന്റെ ഒരു മാതൃകയായിരുന്നു, അവര്‍. പിന്നീടു പാശ്ചാത്യ മെത്രാന്മാരും മിഷ്യനറിമാരും നമ്മെ ഭരിച്ചു. ദരിദ്രരും വിദ്യാവിഹിനരുമായ നമ്മുടെ പൂര്‌വീകരുടെ മുന്‍പില്‍ പ്രൗഡഗംഭീരമായ രാജകീയ വസ്ത്രങ്ങള്‍ ധരിച്ചു ആഡംഭര ജീവിതം അവര്‍ നയിച്ചു. പിന്നീടു നമുക്ക് നാട്ടുമാത്രാന്മാരെ കിട്ടി. അവര്‍ പാശ്ചാത്യ മെത്രാന്മാരുടെ മാതൃക സ്വീകരുച്ചു. ആഡംഭരത്തിലും പ്രതാപത്തിലും അവര്‍ കഴിയുന്നു. യേശുവിന്റെ ലാളിത്വം അവര്‍ക്ക് മാതൃകയല്ല. നീ ചത്തു വീഴുന്നതുവരെ സബാധിക്കണമെന്ന് യേശു നമ്മെ പഠിപ്പിച്ചിട്ടില്ല. എങ്കിലും നമ്മുടെ മത്രാന്മാര്‍ ചതിച്ചുപോലും സമ്പാദിക്കുന്നു. അവരുടെ ആയിരക്കണക്കിന് ഇരകളില്‍ ഒരു ഇരയാണ് എരുമേലി അറക്കല്‍ മോനിക്ക.

    ReplyDelete
  3. 'യേശുവിനെ പ്രതിഷ്ടിക്കാതെ മാമ്മോന്‍ വാണരുളുന്ന കൊട്ടാരത്തില്‍ പ്രതികാരദൈവം ഇടിമിന്നല്പോലെ പ്രവേശിക്കണം. പഴയ നിയമവും ഉടമ്പടിയും ഇവിടെ വ്യവസ്ഥാപിതമാക്കണം'എന്നെഴുതിയിരിക്കുന്നതിനോട് ശക്തമായി വിയോജിക്കുന്നു. ഹിംസാത്മകമായ പ്രതികരണങ്ങള്‍ ഒരിക്കലും ശാശ്വതപരിഹാരമുണ്ടാക്കുകയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ ബുദ്ധനും ക്രിസ്തുവും മഹാത്മാഗാന്ധിയിലൂടെയും മണ്ഡേലയിലൂടെയും മാര്‍ട്ടിന്‍ലൂതര്‍കിങ്ങിലൂടെയുമെല്ലാം വിജയം നേടിയതും ലോകമഹായുദ്ധങ്ങളില്‍ വിജയിച്ച സാമ്രാജ്യങ്ങള്‍ തന്നെ ഹിംസയിലൂടെ തകര്‍ന്നതും ചരിത്രമാണ്. ജോസഫ് മാത്യുവിന്റെ നിര്‍ദ്ദേശമനുസരിച്ചാല്‍ നാളെ കാഞ്ഞിരപ്പള്ളിയില്‍ വയലാര്‍മാതൃക ആവര്‍ത്തിക്കണം. അക്കാമ്മ ചെറിയാന്റെ മാതൃക അദ്ദേഹംതന്നെ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അതിന്റെ ഊന്നല്‍ കാര്യങ്ങള്‍ വാരിവലിച്ചെഴുതിയപ്പോള്‍നഷ്ടമായി എന്നു തോന്നുന്നതിനാലാണ് ഇത് വ്യക്തമായി പറയുന്നത്. ജോസഫ് മാത്യു ഈ എഴുതിയിരിക്കുന്നതിനോട് പൂര്‍ണമമായും യോജിക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

    ReplyDelete
    Replies
    1. വാരികുന്തവുമായി വിപ്ലവം നയിക്കുവാന്‍ ഞാന്‍ എഴുതിയെന്നു തോന്നുന്നില്ല. അങ്ങനെ എഴുതിയും ഇല്ല. അധര്‍മ്മത്തെ ദൈവം ക്ഷമിക്കുകയില്ല. പാപത്തിനുള്ള ശിക്ഷ കിട്ടണമെന്ന അര്‍ഥത്തില്‍ എഴുതിയതാണ്. ഞാന്‍ അല്മായശബ്ദത്തിനു വെളിയിലും നിശബ്ദമായി സഹകരിക്കുന്നുണ്ടായിരുന്നുവെന്നു ജോസ് ആന്റണി മനസിലാക്കുക. അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള emalayalee.com ദിനപത്രത്തിന്റെ എന്റെ അഭിപ്രായം വ്യക്തമാക്കുന്നു.
      ബുദ്ധന്റെയും ക്രിസ്തുവിന്റെയും ഗാന്ധിയുടെയുംകൂടി മണ്ഡേലയെയും മാര്‍ട്ടിന്‍ലൂതര്‍കിങ്ങിനെയും കൂട്ടണമോ? അവര്‌ അഹിംസാവാദികളെന്നു ഇന്ത്യന്‍ ചരിത്രത്തില്‍ പറയുമായിരിക്കാം. കിംഗിന്റെ പല പ്രസംഗങ്ങളും വിപ്ലവഗാനങ്ങളുമായി പഴയനിയമം വചനങ്ങള്‍ ആലപിച്ചുകൊണ്ടാണ്.
      നമ്മുടെ വിഷയം അതല്ലല്ലോ?

      Delete