Translate

Monday, December 24, 2012

വിശ്വ സഹോദര്യത്തിലേക്ക് - ആചാര്യ എ .ജെ .സ്നേഹദാസ് .


"മനനം മനസ്സിന് ശാന്തി "ശാന്തി അന്വേഷിച്ചു ധ്യാന കേന്ദ്രങ്ങളിലൂടെ കയറി ഇറങ്ങുന്നവര്‍ക്ക് ശാന്തി ലഭിക്കാത്തതിന്റെ കാരണം ശബ്ദമാണ് .കാഴ്ച ,കണ്ണിന്റെയും,രുചി നാവിന്റെയും എന്നാ പോലെ ശബ്ദം ചെവിയുടെ ആഹാരമാണ് .ചെവി കൂടുതല്‍  ശബ്ദം ആഹരിക്കുമ്പോള്‍ 
തലച്ചോറിനു ജോലി കൂടുകയും ,മനസ്സിന് ശാന്തി നഷ്ടപ്പെടുകയും ചെയ്യുകയാണ് .നമുക്ക് ഈ വിഷയത്തെക്കുറിച്ച് ധ്യനിക്കമെന്നു പറഞ്ഞു ഘന ഗംഭീരമായ പ്രസംഗം തുടങ്ങുകയാണ് .ശബ്ദശല്യം വര്‍ധിക്കുംതോറും മനസ്സിലെ സമനില തെറ്റുന്നു .മദ്യം പോലെ ശബ്ദം ഒരു ലഹരി ആയി മാറുന്നു .മൌനത്തിന്റെ സംഗീതമാണ് ഏറ്റവും വാചാലം .വിശ്രമധ്യാനം എന്ന പേരില്‍ പത്തുദിവസം പരിപൂര്‍ണ്ണ മൌനത്തിലും ഉപവാസത്തിലും നടത്തിയ ധ്യാനം എന്റെയുള്ളില്‍ കൊരിച്ചോരിഞ്ഞ സ്നേഹനിര്‍ധരി വിസ്മയാവഹമാണ് .സ്നേഹഗിരിയിലെ ശാന്തിവനത്തില്‍ ഏകാന്തതയില്‍ ധ്യാനിക്കാന്‍ സൌകര്യമുണ്ട് .

മനനം ചെയ്തു മനുഷ്യത്വം സ്വയത്മാക്കമ്പോള്‍ മാത്രമേ മറ്റുള്ളവരും എന്നെപ്പോലെ മനുഷ്യരാണെന്ന് ഗ്രഹിക്കുവാന്‍ സാധിക്കൂ .അതുപോലെ തന്നെ ധ്യാനത്തിലൂടെ എന്നില്‍ വസിക്കുന്ന ദൈവചൈതന്യമാണ് എല്ലാവരിലുമുള്ളതെന്നു അവബോധത്തിലെത്തുമ്പോള്‍ മാത്രമേ ദൈവിക ഭാവത്തിലെയ്ക്കും  വിശ്വസഹോദര്യ മനോഭാവത്തിലേക്കും വളരുവാന്‍ കഴിയൂ .

ഇത് സംഭവിക്കാതിരിക്കാനുള്ള വ്യസ്ഥാപിതമായ സംരംഭം ആണ് ഇന്ന് പല ധ്യാന കേന്ദ്രങ്ങള്‍ വഴിയും നടക്കുന്നത് .(Systematic Distortion of the Concept of Meditation)മാത്രമല്ല , വിശ്വാസത്തെക്കാള്‍  പ്രാധാന്യം അന്ധവിശ്വാസത്തിനും ,ദൈവത്തെക്കാള്‍ അധികം പിശാചിനും ,വിശുദ്ധിയെക്കാള്‍ കുറ്റബോധത്തിനും ,സ്നേഹത്തെക്കാള്‍ അധികം ഭയത്തിനും പ്രാധാന്യം നല്‍കുന്നു . യോഗാത്മക ഭാവങ്ങളേക്കാള്‍ അധികം 
(Contemplative / Mystical Dimension) കൌദാശിക കര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്ന് പറയേണ്ടതില്ലല്ലോ .
പല ധ്യാനങ്ങള്‍ കൂടിയവര്‍ ,കടബാധ്യതയേറി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ ,ഭവനത്തിലേക്ക്‌ മടങ്ങാന്‍ മനസാന്നിധ്യം ഇല്ലാത്തവര്‍ ,കേസുകളില്‍ കുടുങ്ങിയവര്‍ ,ഇതൊരു നല്ല തൊഴില്‍ ആണെന്ന് കണ്ടെത്തിയവര്‍ ,മറ്റൊന്നിലും പച്ചപിടിക്കാത്തവര്‍ ,സിദ്ധന്മാര്‍ ആവാന്‍ വരം ലഭിച്ചവര്‍ ,വിഭ്രാന്തിയില്‍ ദര്‍ശനങ്ങള്‍ കണ്ടു തുടങ്ങിയവര്‍ ,ബഹുമാനവും അന്ഗീകാരവും ലഭിക്കുമെന്ന് മനസ്സിലാക്കിയവര്‍ ,പിന്നെ കുറച്ചു ശുദ്ധ മനസ്കരും ധ്യാന ഗുരുക്കന്മാരായി .ചുരുക്കിപ്പറഞ്ഞാല്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളായി .പാവം മനുഷ്യനില്‍ ഏറ്റവും കൂടുതല്‍ കുറ്റബോധവും ഭയവും നിറയ്ക്കുന്നവര്‍ കൂടുതല്‍ ശക്തിയുള്ള സിദ്ധന്മാരായി .ദര്‍ശനമുള്ളവര്‍ക്ക് തിരക്ക് കൂടി . അങ്ങനെ പല വിധത്തില്‍ നവീകരനത്തിലെ ആത്മീയത അന്യം നിന്നു പോയി 

വിശ്വാസത്തിന്റെ വഴിയിലോ സ്നേഹത്തിന്റെ കുഴിയിലോ - ആചാര്യ .എ ജെ  സ്നേഹദാസ്‌ .
സ്നേഹദാസിന്റെ  വെബ്‌ സൈറ്റ് - www.indianest.org


7 comments:

  1. എന്റെപ അറിവ് ശരിയാണെങ്കില്‍ ഒരു കാലത്ത് നാനാദേശങ്ങളില്‍ പോയി വചന പ്രഘോഷണം നടത്തിയിട്ടുള്ള ആളാണ് പണ്ഡിതനായ സ്നേഹദാസച്ചന്‍. അദ്ദേഹത്തെപ്പോലെ, കാതടപ്പിക്കുന്ന പ്രഭാഷണങ്ങള്‍ നിര്ത്തി , സ്നേഹാശ്രമങ്ങള്‍ തിര്ത്തു മാനവസേവ നടത്തുന്നവരെപ്പറ്റി ഒരു സര്വ്വേസ നടത്തിയാല്‍ അതിശയിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരും. ആയുഷ്ക്കാലം മുഴുവന്‍ നിണ്ട് നില്ക്കുാന്ന മന:സുഖം തരുന്ന ഇത്തരം ധ്യാനങ്ങള്‍, അന്ധമായി കാര്യങ്ങളെ വിമര്ശിുക്കുന്ന അജ്ഞാതര്‍ കൂടുന്നത് നല്ലതാണ്. എന്താണ് ധ്യാനമെന്നും ആത്മീയ വളര്ച്ചയെന്നാല്‍ എന്താണെന്നും അവരൊക്കെ കണ്ടെത്തിക്കഴിഞ്ഞു. ഏതായാലും ബഹളം വെച്ചുള്ള പ്രഘോഷണങ്ങള്‍, നമ്മള്‍ അനുകൂലിച്ചാലും ഇല്ലെങ്കിലും അന്യം നിന്ന് പോവാന്‍ അധിക കാലം വേണ്ട. ധ്യാന കേന്ദ്രങ്ങള്ക്ക് ഒന്നൊന്നായി പൂട്ട്‌ വീണുകൊണ്ടിരിക്കുന്നു. ഇന്നലെ ഞായറാഴ്ച ഇളങ്ങുളം പള്ളിയിലെ ഒരു നാലുമണിക്കൂര്‍ ധ്യാനം കഴിഞ്ഞു വന്ന് അതില്‍ കൈയ്യടിയില്ലായിരുന്നുവെന്ന് അത്യാഹ്ലാദത്തോടെ പറയുന്ന ഒരു ചെറുപ്പക്കാരനെ കാണാനിടയായി. അതാണ്‌ പുതിയ ട്രെന്ഡ്െ – എവിടെയും. സ്നേഹദാസച്ചനെ പരിചയപ്പെടുത്തിയ അനൂപിന് നന്ദി.

    ReplyDelete
  2. സ്നേഹത്തിന്റെ വഴി വിശ്വാസത്തിന്റെ കുഴിയില്‍നിന്ന് നമ്മെ രക്ഷിക്കുമോ?

    പിന്നെ ഒരു സംശയം: ഈ 'ആചാര്യ' എന്ന സ്ഥാനപ്പേര് സ്വന്തമാക്കാന്‍ വല്ല ചട്ടങ്ങളും ഉണ്ടോ? PhD നേടാനെന്നപോലെ അതിനും ഒരു പ്രബന്ധമെഴുതി വല്ലിടത്തും സമര്‍പ്പിക്കണോ? അതോ ഇഷ്ടമുള്ളവര്‍ക്കൊക്കെ ഇതെടുത്ത് പേരിന്റെ പിന്നില്‍ ചേര്‍ക്കാമോ? ഒരു "ശ്രീ" പോരാഞ്ഞ്, പല "ശ്രീ"കള്‍ പേരിനോട് ചേര്‍ക്കുന്ന വിദ്വാന്മാരും ഈ നാട്ടിലുണ്ട്.
    ഒരു പക്ഷേ, ഒരാള്‍ ഗുരുസ്ഥാനീയനാണെന്ന് മനസ്സിലാക്കി, ജനം കല്‍പ്പിച്ചു നല്‍കുന്ന ഒരു ബഹുമാനാമാണോ "ആചാര്യ"? അങ്ങനെയാണ്
    പണ്ടൊരിക്കല്‍ ഒരു സ്ത്രീ സ്നേഹവും വിരഹദുഃഖവും സഹിക്കാനാവാതെ ഹൃദയം പൊട്ടി മരിക്കാറായപ്പോള്‍ തന്റെ ഗുരുവിനെ കണ്ട്, "റബ്ബോനീ" (പ്രിയതമാനായ എന്റെ ഗുരോ!) എന്ന് കരഞ്ഞുവിളിച്ചുകൊണ്ട് ആശ്ലേഷിക്കാനായി ഓടിയണഞ്ഞതും അദ്ദേഹം "മേരീ" എന്ന ഒറ്റ വിളിയാല്‍ അവളെ ധന്യയാക്കിയതും. ആ ഒരു ഗുരുവും ആചാര്യനും പോരേ നമുക്ക്?

    ReplyDelete
  3. ‘ആചാര്യാ’ യെന്ന പദത്തിന്റെ. അര്ഥം സാക്കിനു നന്നായി അറിയാമെന്ന് എനിക്കുറപ്പുണ്ട്. സാക്ക് വളരെ ബോധപൂര്വ്വമാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നതെന്ന് സ്പഷ്ടം. പക്ഷെ, സ്ഥാനത്തും അസ്ഥാനത്തും ഈ പദം വ്യാപകമായി ഉപയോഗിച്ചുവരുന്നുവെന്നതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പുനര്ചിന്തനം ആവശ്യമാണെന്നു തന്നെ പറയാം. നല്ലൊരു ചര്ച്ച ഞാനും സ്വാഗതം ചെയ്യുന്നു.

    ജിവിതം മാതൃകയാക്കിയ യോഗ്യരായ മാര്ഗ്ഗരനിര്ദ്ദേശകരെയാണ് പൊതുവേ ഈ പദം സൂചിപ്പിക്കുന്നത്. യോഗ്യനായ ഒരു ഗുരുവില്നിന്നോ സ്വയം യോഗ്യത നേടിയോ ഈ പദവിയില്‍ എത്താം. ഇതൊരു പദവിയാണോ യോഗ്യതയാണോയെന്നു ചോദിച്ചാല്‍ ഉത്തരം മുട്ടും. ഇന്ത്യന്‍ തത്വശാസ്ത്രമനുസരിച്ച് ഒരു മാര്ഗ്ഗരനിര്ദ്ദേശകനെ മുതല്‍ പണ്ഡിതനായ ഒരു നേതാവിനെവരെ ഈ പദം കൊണ്ട് വിശേഷിപ്പിക്കാവുന്നതെയുള്ളൂ. ജിവത്രം ഭഗവാന്ദാസ് ക്രിപലാനി ആചാര്യാ ക്രിപലാനിയായില്ലേ? ഭാസ്കരാചാര്യ മറ്റൊരുദാഹരണം. വിവിധ ഭാരതീയ മതങ്ങളില്‍ ആചാര്യാ എന്ന പദം വ്യത്യസ്ത അര്ത്ഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രാഹ്മണരിലെ ശ്രേഷ്ടന്മാരെയും ഇതേ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ടെന്നത് മറ്റൊരു കാര്യം. നമുക്ക് ശങ്കരാചാര്യനുമുണ്ട്, രാമാനുജാചാര്യനുമുണ്ട്. ജാപ്പനിസ് ബുദ്ധിസത്തിലെ നിഷ്ടകളനുസരിച്ചാണെങ്കില്‍ പ്രത്യേക പരിശിലനം തന്നെ വേണം ഈ പദവിയിലെത്താന്‍. അതുകൊണ്ട് സ്നേഹദാസച്ചനെ നമുക്ക് വിടാം – ആചാര്യ നെടുങ്കനാലിനെ പിടിക്കാം.

    ReplyDelete
  4. വെറുതെ ഒരു ആശ്രമവും കാവ്യവസ്ത്രവും കുറെ ധ്യാനപ്രസംഗവും ചെയ്തു നടക്കുന്നവര്‍ക്ക് ആചാര്യ എന്ന വിശേഷണം കൊടുക്കുന്നതില്‍ അര്‍ഥമില്ല. പഴയ ഗുരുകുലത്തില്‍നിന്നുണ്ടായതാണ് ആചാര്യ എന്ന പദം. അന്ന് ശിക്ഷ്യന്മാര്‌ ഗുരുവുമൊത്തു താമസിച്ചു വിദ്യനടത്തിയിരുന്നു. ഗുരു ദൈവതുല്ല്യമായിരുന്നു. സ്നേഹദാസച്ചന്‍ എന്ന ആചാര്യനെപ്പറ്റി ഞാന്‍ ഇന്നാണു കേള്‍ക്കുന്നത്. എന്നാല്‍ റോഷന്‍ സൂചിപ്പിച്ച ദൈവതുല്യരായ ആചാര്യന്മാര്‍ ജ്ഞാനംകൊണ്ട് എന്നും ലോകം പ്രകാശിച്ചുകൊണ്ടിരിക്കും.

    സംസ്കൃതത്തില്‍ ആചാര്യനെന്നാല്‍ ഗുരുവെന്ന അര്‌ധമെങ്കിലും ആചാര്യ ഈശ്വരനുതുല്ല്യമാണ്. ആധുനികകാലത്ത് ആചാര്യനും തിരുമേനിയും പിതാവുമൊക്കെ ചേട്ടാ, അളിയാ എന്നൊക്കെ വിളികള്‍ക്ക് തുല്യമായി. ഇവരുടെയൊക്കെ വിശുദ്ധശരീരം അല്ലെന്നു ബോധ്യമുണ്ടെങ്കിലും വായില്‍ എല്ലാവരും തിരുമെനിയെന്നെ പറയുകയുള്ളൂ.

    ഗൗതമബുദ്ധന്‍, ശങ്കരാചാരിയര്‌, രമണമഹര്‍ഷി, നാരായണഗുരു ഇങ്ങനെയുള്ള ഈശ്വരതുല്ല്യര്‍ക്കു മാറ്റി വെച്ചിരുന്ന പദം വിലയില്ലാതാക്കി. പണ്ട് മഹാപുരുഷന്മാരായ ആചാര്യന്മാര്‍ ഭക്തിയെ സ്ഥാപിക്കുവാന്‍ ഭൂമിയില്‍ ജനിച്ചവരായിരുന്നു. ആ പദവികള്‍ കത്തോലിക്കാ പുരോഹിതരും കൈവശപ്പെടുത്തികൊണ്ടിരിക്കുന്നു.

    ReplyDelete
  5. ഞങ്ങള്‍ ഗുരു എന്നു വിളിച്ചിരുന്ന നിത്യചൈതന്യയതി തന്റെ ഗുരുപദവിയെപ്പറ്റി ഒരിക്കല്‍ പറഞ്ഞത് വളരെ അര്‍ഥപൂര്‍ണമാണ്. പോസ്റ്റുമാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റായിരിക്കുന്നതുപോലെമാത്രമാണ് താന്‍ ഒരു ഗുരുവായിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. കത്തുകിട്ടാന്‍ മേല്‍വിലാസമേ ഇല്ലാത്ത ഒരാള്‍ക്ക് പോസ്റ്റുമാന്‍ ആരുമല്ല. കാമുകന്റെ കത്തു കാത്തിരിക്കുന്ന കാമുകിക്ക് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിലുള്ള, കത്തുമായെത്തുന്ന, പോസ്റ്റുമാന്റെ ആഗമനം അത്ര നിസ്സാര കാര്യമൊന്നുമല്ലെന്നും ഓര്‍മിക്കുക. ആചാര്യന്‍ ഗുരു എന്നൊക്കെയുള്ള സംബോധനകള്‍ക്ക് ശിഷ്യരുണ്ടെങ്കിലല്ലാതെ അര്‍ഥമില്ല. ശിഷ്യന് അജ്ഞാനതിമിരം മാറ്റുന്ന ജ്ഞാനാഞ്ജനം നല്കാന്‍ കഴിവുള്ളയാള്‍ ആ മരുന്നുണ്ടാക്കിയ ആളൊന്നുമല്ലെങ്കിലും ആചാര്യനെന്നു വിളിക്കപ്പെടുന്നെങ്കില്‍ തെറ്റില്ല എന്നുതന്നെ ഞാന്‍ കരുതുന്നു. ആ പദവി നല്‌കേണ്ടത് ശിഷ്യര്‍മാത്രമാണ്. എന്റെ അമ്മ നിങ്ങള്‍ക്കും അമ്മയാണെന്നു പറയാന്‍ അമ്മയ്‌ക്കോ എനിക്കോ അര്‍ഹതയില്ല; എന്നാല്‍ എന്റെ അമ്മയുടെ മാതൃസ്‌നേഹം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ള ആര്‍ക്കും അര്‍ഹതയുണ്ട് എന്നും ഓര്‍മിക്കുക.

    ReplyDelete
    Replies
    1. ജോസാന്റണിയുടെ കാഴ്ചപ്പാട് വളരെ കൃത്യമാണ്. നന്ദി.

      Delete
  6. സ്നേഹയോഗ ദര്‍ശനത്തിന്റെ ആചാര്യനാണ് സ്നേഹദാസ് - ആചാര്യ ...ആചരിക്കുന്നവന്‍ ...ബോധ്യമായത് പരിശീലിക്കുന്നവന്‍ .........പരിശീലിക്കുന്നത് ജീവിക്കുന്നവന്‍ ...ജീവിക്കുന്നത് പഠിപ്പിക്കുന്നവന്‍ .
    അഞ്ചു വന്‍കരകളിലായി 111 സ്നേഹയോഗധ്യാനങ്ങള്‍ അദ്ദേഹം നയിച്ചിട്ടുണ്ട്

    ReplyDelete