Translate

Saturday, May 31, 2014

ഗാഡ്ഗിൽ റിപ്പോർട്ട്കർഷക വിരുദ്ധമല്ല; റിപ്പോർട്ട്നടപ്പാക്കേണ്ടത്അത്യാവശ്യം: സിഎസ് സഭ


Mangalam, Story Dated: Saturday, May 31, 2014 03:36
                
കോട്ടയം: പശ്ചിമഘട്ടത്തെ സംരക്ഷണത്തെ കുറിച്ച്പഠിക്കാന്നിയമിച്ച ഗാഡ്ഗില്കമ്മിറ്റിയുടെ റിപ്പോര്ട്ട്നടപ്പാക്കണമെന്ന്ആവശ്യപ്പെട്ട്സിഎസ് സഭ രംഗത്തെത്തി. സിഎസ് മധ്യകേരള മഹാഇടവകയിലെ പള്ളികളില്നാളെ വായിക്കാനായി അയച്ച 'ജീവന്റെ നിലനില്പിനായി നമുക്കും ശബ്ദമുയര്ത്താം' എന്ന പേരിലുള്ള ഇടയലേഖനത്തിലാണ്ഗാഡ്ഗില്റിപ്പോര്ട്ടിനെ പിന്തുണ സഭ ആവര്ത്തിച്ചിരിക്കുന്നത്‌.
ഗാഡ്ഗില്റിപ്പോര്ട്ടിലെ നിര്ദ്ദേശങ്ങളെ ലഘൂകരിച്ച്കൊണ്ടുവന്ന കസ്തൂരിരംഗന്റിപ്പോര്ട്ടിന്എതിരെ മലയോര മേഖലയില്സമരം തുടരുമ്പോഴാണ്പരിസ്ഥിതി അനുകൂല നിലപാടുമായി സഭയുടെ ഇടയലേഖനം. ഗാഡ്ഗില്റിപ്പോര്ട്ട്പരിസ്ഥിതിയുടെ സംരക്ഷണത്തിന്ഉള്ളതാണെന്നും റിപ്പോര്ട്ടിലെ ഒരു വരി പോലും കര്ഷക വിരുദ്ധമല്ലെന്നും ലേഖനത്തില്പറയുന്നു.
റിപ്പേര്ട്ടിനെ എതിര്ക്കുന്നത്പാറമട-റിസോര്ട്ട്മാഫിയകളാണെന്നും ഇവര്ക്ക്രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സഭാ ലേഖനത്തില്വ്യക്തമാക്കുന്നു. രണ്ടായിരത്തോളം അനധികൃത ക്വാറികള്പശ്ചിമഘട്ടത്തില്പ്രവര്ത്തിക്കുന്നുണ്ട്‌. പശ്ചിമഘട്ട സംരക്ഷണത്തിന്ഗാഡ്ഗില്റിപ്പോര്ട്ട്നടപ്പാക്കേണ്ടത്ആവശ്യമാണ്‌- ഇടയലേഖനം പറയുന്നു.

- See more at: http://www.mangalam.com/latest-news/189470#sthash.evMRliQ8.dpuf

2 comments:

  1. അതീവ സന്തോഷം തരുന്ന വാർത്തയാണിത്. ഇത്രയധികം എതിർപ്പ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഉണ്ടായതെങ്ങനെയെന്ന് ആദ്യം മുതൽ ഞാൻ ആലോചിച്ചിട്ടുണ്ട്, അതിനെ അനുകൂലിച്ച് പല തവണ എഴുതിയിട്ടുമുണ്ട്. കത്തോലിക്കാ മെത്രാന്മാരും കേരളത്തിലെ രാഷ്ട്രീയക്കാരും നിഷ്പക്ഷമായിട്ടല്ല കാര്യങ്ങൾ വിലയിരുത്തുന്നത്, അവരെല്ലാം തങ്ങളുടെ വളഞ്ഞ വഴികൾ തടയപ്പെടും എന്ന് ഭയപ്പെട്ടുമാത്രമാണ് രണ്ടു റിപ്പോര്ട്ടുകളെയും എതിർക്കുന്നത് എന്നത് തര്ക്കമറ്റ കാര്യമാണ്. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാൻ സമയവും സൗകര്യവും കൊടുക്കാതെ ജനങ്ങളെ ഇവർ കള്ളം പറഞ്ഞു വിശ്വസിപ്പിച്ച് ഭയചികിതരും അക്രമാസക്തരുമാക്കുകയായിരുന്നു. സി എസ് ഐ സഭയിലെ ആൾക്കാർ ഈ റിപ്പോർട്ടുകളെ ശരിക്ക് വിലയിരുത്താതെ അനുകൂലമായ ഈ നിലപാട് എടുക്കുകയില്ല. അപ്പോൾ, ബാക്കിയുള്ളവർ ഒന്നുകിൽ ഒന്നും വായിച്ചു പഠിച്ചിട്ടില്ല, അല്ലെങ്കിൽ അവർ മനപ്പൂർവം തങ്ങളുടെ സ്വാർഥതാത്പര്യങ്ങൾക്ക് വഴങ്ങുന്നു എന്നത് വ്യക്തമാണ്. കേന്ദ്രവും ഗാഡ്ഗിൽ കമ്മറ്റിയുടെ പഠനങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കും എന്ന് വിശ്വസിക്കാം. കേരളത്തെ ദൈവത്തിന്റെ നാടെന്ന് പേരിട്ടു വിളിക്കുന്നവർതന്നെ ആ നാടിനെ ദുരാഗ്രഹികളുടെയും കൊള്ളക്കാരുടെയും നാടാക്കി മാറ്റുന്ന ദുരന്തം സംഭവിക്കാതിരിക്കട്ടെ.

    ReplyDelete
  2. http://marunadanmalayali.com/index.php?page=newsDetail&id=38826
    Most probably things are going to be favorable to the Western Ghats. Common sense seems to prevail at the centre. Read more in the link given.

    ReplyDelete