Translate

Tuesday, December 2, 2014

നട്ടെല്ലും തലച്ചോറും റബറുകൊണ്ടാവരുത് !

2014 ഡിസം. 12നു വൈകിട്ടു 4 മണിക്ക് പാലാ ളാലം പാലം ജംഗ്ഷനിൽ വിശദീകരണയോഗം



സ്നേഹിതരേ,

നമ്മുടെ മുഖ്യസാമ്പത്തികസ്രോതസായ റബറിന്റെ വിലയിടിവ് നാടിന്റെ തന്നെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്നത് വാസ്തവമാണ്. ഉത്തരവാദികളായ ഭരണക്കാരുടെ ചക്കളത്തിൽ പോരാട്ടം കാണാനുള്ള ദുർവിധിയും നമുക്കുണ്ടായിരിക്കുന്നു. രാജ്യഭരണം വ്യവസായികൾക്കു വേണ്ടിയാണെന്നും അതിനു തുല്യം ചാർത്തുന്നതുവഴി കിട്ടുന്ന കമ്മീഷനിൽ ഒരു ഭാഗം ചെലവിട്ട്, അയ്യഞ്ചാണ്ടു കൂടുമ്പോൾ കുപ്പിയും കോഴിയും കോഴയും കൊടുത്തു വീണ്ടും അധികാരത്തി ലെത്താമെന്നും തെളിയിച്ച നേതൃമ്മാന്യന്മാരെ പേറി നമ്മുടെ നട്ടെല്ലു വളഞ്ഞുപോയി. ഭരണം കുടുംബവാഴ്ചയാക്കുന്ന രാജാക്കളിൽ നിന്നും കാര്യമായ വ്യത്യാസമൊന്നും ആധുനികഭാരത നേതാക്കളിൽ ദർശിക്കാൻ നമുക്കു കഴിയുന്നില്ല. ജനത്തെ ഒന്നടങ്കം വിഡ്ഢികളാക്കി, അവരെ രക്ഷിക്കാൻ ഇന്നിതാ ഒരു കൂട്ടർ നാണമില്ലാതെ ഇറങ്ങിയിരിക്കുന്നു.
 റബർവിലയിടിവ് ഇന്ന് ഒരു ചർച്ചാ വിഷയം മാത്രമല്ല; പ്രാർഥനാവിഷയം കൂടിയാണ്. പ്രാർഥിക്കാൻ ഒരോരോ കാരണങ്ങൾ! നാളെ റബർ പുണ്യാളനും ഉണ്ടാകും!! പുണ്യാളന്മാർ ഇപ്പോൾ റബർ പോലെയാണല്ലോ! റബറിനു വില കൂടിയാലും കുറഞ്ഞാലും വലതോ ഇടതോ കോൺഗ്രസോ, ബി.ജെ.പി.യോ ഭരിച്ചാലും ആണ്ടുവട്ടം മുഴുവൻ സുഭിക്ഷമായി കഴിഞ്ഞുകൂടുന്നമനുഷ്യാനുഗ്രഹമുള്ളഒരു കക്ഷിയാണ് പള്ളിപ്പാർട്ടി. സുനാമി വന്നാലും എലിപ്പനി വന്നാലും കിഡ്നി വ്യാപാരം നടന്നാലും കമ്മീഷൻ പാർട്ടിക്കാണ്!! അഭിഷേകാഗ്നിയിലേയ്ക്ക് വലിയ നോട്ടു മാത്രം ഇടീക്കും... പണി ഇല്ലാത്തവർ ഒരുക്കുന്ന കെണിയിൽ പണിയും പണവും കളഞ്ഞ് പാവങ്ങൾ തല വെച്ചുകൊടുക്കുന്നു... എന്തതിശയമേ, മനുഷ്യന്റെ അടിമത്തം!!!
എന്നാൽ, ലക്ഷങ്ങളും കോടികളും കണക്കില്ലാതെ പെട്ടിയിലിട്ടു തന്നതല്ലേ, അതിൽനിന്ന് പാവങ്ങൾക്ക് ഒരു പങ്ക്, ചെറിയൊരു പങ്ക്, കൊടുത്തേക്കാം എന്നു വിചാരിക്കുന്ന എത്ര മെത്രാന്മാരുണ്ട് നമ്മുടെ നാട്ടിൽ? മകളുടെ വിവാഹാവശ്യത്തിനു സഹായമഭ്യർഥിച്ച മാതാവിനോടു പറഞ്ഞതു തന്നെ, എല്ലാവരോടും പറയും - ‘ഞാൻ പ്രാർഥി ക്കാം, നിങ്ങളും പ്രാർഥിക്ക്’. രോഗശാന്തി നൽകുന്നവർ വൻകിട ആശുപത്രിയുണ്ടാക്കി രോഗികളെ പ്രാർഥിച്ചും ചികിൽസിച്ചും കൊല്ലും. ചത്താലും പിന്നേം ചികിൽസിച്ചുകളയും! ബില്ലു തീർക്കുമ്പോൾ അമ്പതു രൂപാ കുറഞ്ഞാൽ, മാലയോ വളയോ വെപ്പിച്ചിട്ടേ വിടു. അവിടെ പ്രാർഥന ഫലിക്കില്ല! പോപ്പ് ഫ്രാൻസിന്റെ വിവേകപൂർവമായ വാക്കുകൾക്കും മാതൃകയ്ക്കും പുല്ലു വിലയാണിവർ കൽപ്പിച്ചിരിക്കുന്നത്. യേശുവിനെ കുപ്പത്തൊട്ടിയിലെറിഞ്ഞ, ദൈവത്തെ പെട്ടിയിൽ വെച്ച് പൂട്ടിയ, ഇവർക്ക് എന്തു ഫ്രാൻസിസ്?! 
നാട്ടുകാർ പിരിവും സംഭാവനയും നൽകി, പൂർവികർ അധ്വാനിച്ചുണ്ടാക്കിയ സ്കൂളിലും കോളെജിലും ഇടവക ക്കാർ ചെല്ലുമ്പോഴും പ്രാർഥന പോരാ, നോട്ടുകെട്ടുതന്നെ വേണം! കല്യാണപെണ്ണിനെയും ചെറുക്കനെയും പള്ളിയിൽ തടഞ്ഞുവെച്ച് ലക്ഷങ്ങൾ ഈടാക്കും!! മരിച്ചടക്കിനു ശവം വെച്ച് വിലപേശും!!! ജനാധിപത്യ വിപ്ലവ പാർട്ടിക്കാരെ വോട്ടുബാങ്കെന്ന, ഉമ്മാക്കി കാട്ടി വിരട്ടുന്നതു കൊണ്ടു അവർ വാലും ചുരുട്ടി, ഏമ്പക്കവുംവിട്ട്, കുടപിടിക്കും. സംരക്ഷണത്തിനു ജനമൈത്രി ഗുണ്ടകളെയും ഏർപ്പെടുത്തും. ‘ദൈവങ്ങളുടെദയാദാക്ഷിണ്യത്തിനായി കത്തനാരുടെ മുൻപിൽ ഉടുതുണിയില്ലാതെ ജനം നിൽക്കും. തരംപോലെ അവർ പിടിച്ചു പറിക്കുന്നു, ബലാൽസംഗം ചെയ്യുന്നു, കൊല്ലുന്നു, സർക്കാർ ആപ്പീസു പോലും കത്തിക്കുന്നു. സമാന്തര സർക്കാരും കോടതിയും ഉണ്ടാക്കുന്നു; മാഫിയാ വാഴ്ച തുടരുന്നു.
നമ്മൂടെ നാട് വീണ്ടും ഭ്രാന്താലയം ആകുകയാണ്. ഉത്തരവാദികൾ നമ്മൾ മാത്രമാണ്. വിവേകം നഷ്ടപ്പെട്ട ഒരു തലമുറയെ ഇവിടെ രൂപപ്പെടുത്താൻ നാം കൂട്ടുനിൽക്കാമോ? ജനങ്ങളെ മുഴുവൻ ഊളന്മാരാക്കി, വായിലേക്ക് അജ്ഞത ഛർദ്ദിച്ചിടുന്ന, ഉള്ള ചില്ലിക്കാശുകൂടി പോക്കറ്റടിച്ച് കോടികളുടെ കാറിലും കൊട്ടാരങ്ങളിലും വാഴുന്ന, രാജാക്കന്മാരെ മണ്ണിലിറക്കാൻ സമയം അതിക്രമച്ചിരിക്കുന്നു. അതിനായി അണിചേരൂ......... സുഹൃത്തുക്കളേ......, രാജ്യസ്നേഹികളേ...         

പാലാ,   
5/12/14                                   

കേരള സഭാ നവീകരണ പ്രസ്ഥാനത്തി(KCRM)നു വേണ്ടി,

           ജോർജ് ജോസഫ് കെ.(പ്രസിഡന്റ്)         
ജോസ് കെ. കെ. (ജനറൽ സെക്രട്ടറി)

2 comments:

  1. ഇതൊരു വിപ്ലവ കാഹളമാണ്! ഉയരട്ടങ്ങനെ ഉയരട്ടെ വിപ്ലവകാഹള മുയരട്ടെ! ഉണരട്ടങ്ങനെ ഉണരട്ടെ മാനസമോരോന്നുയരട്ടെ ! തുലയട്ടങ്ങിനെ തുലയട്ടെ കള്ളപ്പാതിരി കപടതകള്‍ !

    ReplyDelete
  2. പ്രാർഥനകൊണ്ട് എന്തും നേടിയെടുക്കാം എന്ന മിഥ്യാബോധം ജനങ്ങളിൽ വളർത്തിയെടുക്കാൻ സഭ വളരെ ഉത്സാഹിക്കുന്നുണ്ട്. ചെയ്യേണ്ടത് ചെയ്യാതെ പോലും പ്രാർഥനകൊണ്ട് കാര്യം നേടാമെന്ന് ധരിച്ചു വശായവരാണ് ക്രിസ്ത്യാനികളിൽ ഏറെയും.
    ഒരു ബന്ധക്കാരി കുട്ടിയെ നേര്സിംഗ് പഠനത്തിന് അങ്കമാലി ലിറ്റിൽ ഫ്ലവറിൽ ചേർത്തിട്ടുണ്ട്. പഠിക്കാൻ അത്ര കേമിയൊന്നുമല്ല. ഒരിക്കൽ കാണാൻ ചെന്നപ്പോൾ പ്ര്രായം ചെന്ന സൂപ്രണ്ട് അവളെ അടുത്തു വിളിച്ചു നിറുത്തി പറയുകയാണ്‌. റിസൾട്ട് വരാനിരിക്കുന്നതെയുള്ളൂ. നന്നായി പ്രാർഥിക്ക്. പേപ്പർ നോക്കുന്നയാളിന് നിന്നോട് ഒരു സഹതാപം തോന്നിക്കാൻ മാതാവിന് കഴിയും. എങ്കിൽ നീ രക്ഷപ്പെട്ടു.

    കന്യാസ്ത്രീകൾ മാത്രമല്ല പൊതുവേ എല്ലാ ക്രിസ്ത്യാനികളെയും ഇങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നത്. പണിയെടുക്കാതെ ഫലം കിട്ടുമെങ്കിൽ അതല്ലേ നല്ലത്!

    ReplyDelete