Translate

Monday, December 8, 2014

തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?

പോട്ടെ, മിണ്ടണ്ടാ, തലയിൽ നിറയെ കച്ചി തിരുകി നടക്കുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം എന്നോർത്തതാണ്. എന്നാലും കോലാഹലത്തിന്റെ വഷളത്തരം നേരിട്ട് അനുഭവിക്കേണ്ടിവന്നപ്പോൾ മിണ്ടാതിരിക്കുന്നതെങ്ങനെ? പാലായുടെ മദ്ധ്യത്തിൽ പൊതുസ്ഥലത്ത് വഴിക്ക് തടസ്സമായി പടുത്തു വച്ചിരിക്കുന്ന കൂറ്റൻ കുരുശുപള്ളി മാതാവിന്റെ നാമത്തിലാണെന്ന് ഇന്നാണ് മനസ്സിലായത്‌. ഇന്ന് (ഡിസംബർ 8 ന് അമലോത്ഭവ തിരുനാൾ) അതിന്റെ ഏതോ ജൂബിലിയാണ് പോലും. ഒന്നാമതേ ഉത്ഭവപാപവും ഒരാളുടെ കാര്യത്തിൽ മാത്രം അത് ഒഴിവാക്കി ദൈവം മുൻകൂട്ടി മേരിയെ അമലോത്ഭവയാക്കിയതും ഒരു യുക്തിക്കും ചേരാത്ത കെട്ടുകഥകളാണ്.  അത് കണ്ടുപിടിച്ചതുതന്നെ എട്ടാം നൂറ്റാണ്ടിലെ ഏതോ ഭക്തശിരോമണിയാണ്! അതിനുമുമ്പ്  പുത്രൻ തമ്പുരാനുള്പ്പെടെ ഒരാളും അങ്ങനെയൊരു സംശയം പോലും ഉയർത്തിയില്ല. തോമസ്‌ അക്വീനാസ് തുടങ്ങിയ പണ്ഡിതർ അതിനെ ചേദ്യം ചെയ്തിട്ടുള്ളതാണ്. ഫലമുണ്ടായില്ല. ആ വിഷയത്തെക്കുറിച്ച് പാപ്പാമാർ വരെ നോവലുകൾ എഴുതിത്തുടങ്ങി.

ഏതായാലും പാലായിലെ ആ കുരിശുപള്ളിയുടെ ജൂബിലിക്കായി ഇന്ന് പാലാ ടൌൻ മൊത്തം സാധാരണ യാത്രക്കാർക്ക് ദുർഗതമാക്കിയിരിക്കുകയാണ്. കിളച്ചുമുടിചിട്ടിരിക്കുന്ന വേറൊരു വഴിയിലൂടെ ഒരു മല കയറി കറങ്ങി ഒരു മണിക്കൂറോളം നഷ്ടപ്പെടുത്തിയാണ് വണ്ടികളെല്ലാം ട്രാസ്പോര്ട്ട്  സ്റ്റാന്റിൻറെ പരിസരത്തെത്തുന്നത്. ഇതെന്നാ, പാലാ മൊത്തത്തിൽ കത്തോലിക്കർക്ക് എഴുതിക്കിട്ടിയതാണോ? അന്യ ജാതിക്കാരും ഇത്തരം ഊളത്തരത്തിൽ വിശ്വസിക്കാത്തവരും എന്തിന് കണ്ണടച്ച് ഈ ഒച്ചപ്പാടും ബഹളവും യാത്രതടസ്സവും സഹിക്കണം, ഈ തോന്ന്യാസങ്ങൾ വകവയ്ക്കണം? മാണിയും കൂണിയും ആൻറോ ആന്റണിയുമൊക്കെ പാട്ടിലുണ്ടെന്നു വച്ച് പാലാ മെത്രാന് ഇടയ്ക്കിടയ്ക്ക് ഇത്തരം തോന്ന്യാസം കാണിക്കാമോ? ചോദിക്കാനല്ല, തല്ലാൻ ആളില്ലാഞ്ഞിട്ടാണെന്നേ ഞാൻ പറയൂ.

ആഘോഷം വേണമെങ്കിൽ സ്റ്റേഡിയമോ ഫുട്ബോൾ ഗ്രൌണ്ടോ വാടകക്കെടുത്ത് അവിടെ ടാബ്ലോയോ നാടകമോ എന്ത് കുന്തമോ നടത്താമല്ലോ? വേണ്ടവർക്ക് പോയിരുന്ന് ആർത്തുവിളിച്ച് രസിക്കാം. താത്പര്യമില്ലാത്തവർക്ക് ശല്യമില്ലാതെ പൊതുവഴി ഉപയോഗിക്കാം. അതൊരൗദാര്യമല്ല, അവകാശസംരക്ഷണമാണ്. സംസ്കാരമുള്ള സമൂഹത്തിൽ അങ്ങനെയാണ് മനുഷ്യർ പെരുമാറുക. പൊതുശല്യമാകും വിധം മൈക്കുവച്ചും യാത്രക്കാരെ ബുദ്ധിമുട്ടിച്ച് വഴി തടഞ്ഞും ഒരു കോപ്രായവും കാട്ടിക്കൂട്ടരുതെന്ന് ഇവിടെയും നിയമമുണ്ട്. അവയൊക്കെ എല്ലാവരെയും ബാധിക്കുന്നവയാണ്. പക്ഷേ, ഉണ്ടാക്കുന്നവർ തന്നെ നിയമങ്ങൾ ലഘിക്കാനുള്ള അനുമതിയും കൊടുക്കുന്നു. കള്ളും കോഴയും കോഴിക്കാലും കൊടുത്താൽ കിട്ടാത്ത വകയൊന്നും ഈ നാട്ടിലില്ലല്ലോ. അവയ്ക്ക് മുമ്പിൽ കൂര വളയ്ക്കാത്ത മാന്യന്മാരുമില്ല.

പാലാമെത്രാന്മാരുടെ ആശീർവാദത്തോടെ അച്ചന്മാർ കാട്ടിക്കൂട്ടുന്നത് പരമ പോക്രിത്തരമാണ്. ഇതിനെതിരായി പൊതുജനം പ്രതികരിക്കണം. ഓരോ സമുദായവും അതാതിന്റെ ഓരോ വിശ്വാസത്തിന്റെ ഉമ്മാക്കി കാണിച്ച് സാധാരണ ജനത്തെ ഇങ്ങനെ അലട്ടരുത്. ആവശ്യത്തിനു വിവരമില്ലാത്ത മെത്രാനെയും മന്ത്രിയെയും നിലക്ക് നിർത്താൻ ജനാധിപത്യത്തിൽ വഴികളുണ്ട്. അതുപയോഗിക്കണം. അത് ആരംഭിക്കേണ്ടത് ഇത്തരം തോന്ന്യാസങ്ങൾക്കെതിരെ പൊതുജനാഭിപ്രായം രൂപികരിക്കുക വഴിയാണ്. ഏതു ഊളനും പൂളനും എന്ത് ഓക്കത്തരവും കാട്ടിക്കൂട്ടാവുന്ന ഒരേർപ്പാടല്ല ജനാധിപത്യവും അതിനെ ബഹുമാനിക്കുന്ന ജനങ്ങളുടെ പൊതുജീവിതവും. ഇന്നേദിവസം പാലായിൽ യാത്രാക്ഷീണവും സമയനഷ്ടവും അനുഭവിച്ച പൌരന്മാരെങ്കിലും ശക്തമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നു.

Tel. 9961544169 / 04822271922

9 comments:

  1. സാധാരണ ജനങ്ങളെ മണ്ടന്മാരാക്കി ചിരിക്കുന്ന സംഘടിതഭക്തന്മാരുടെ വിക്രിയകളാണ് പാലാ കണ്ടത്. ഇത് പാലാ മാത്രമല്ല പല പ്രദേശങ്ങളിലും ആവര്‍ത്തിക്കുന്നു. കോടിക്കണക്കിനു രൂപാ മുടക്കി പണിത റോഡു കുത്തിപ്പൊളിച്ച് സര്‍വ്വമാന ജനങ്ങളെയും സന്തോഷിപ്പിച്ചത്പോലെ, ലാസ്റ്റ് വണ്ടി കണക്കു കൂട്ടി പാലായിലൂടെ വന്നവരെയും അമലോത്ഭവ മാതാവ് കൈയ്യയച്ചു സഹായിച്ചുകളഞ്ഞു.

    ReplyDelete
    Replies

    1. Babu Palathumpattu wrote
      at 1:55 PM (1 hour ago)

      അതേ, ഏതു ഊളനും പൂളനും ഏതു ഒക്കത്തരവും കാട്ടിക്കൂട്ടാവുന്ന ഒരെര്‍പ്പാടല്ല ജനാധിപത്യവും അതിനെ ബഹുമാനിക്കുന്ന ജനങ്ങളുടെ പൊതു ജീവിതവും-
      .....................ഇന്ത്യാ മഹാരാജ്യത്തൊഴിക. പക്ഷേ,
      ഏതു ഊളനും പൂളനും ഓലനും തോലനും ഏതു ഒക്കത്തരവും കാട്ടിക്കൂട്ടാവുന്ന ഒന്നായിത്തീര്‍ന്നിരിക്കുന്നു കത്തോലിക്കാ സഭ എന്ന ഏ (വേര്‍‍) ര്‍പ്പാട്.
      അതിന്റെ ഒരു തെളിവാണ്, റബ്ബറിന്റെ വിലയിടിവ് ദൈവകൊപമാണെന്നും വില കൂട്ടാനായി , പാലായില്‍ പ്രാര്‍ത്ഥന യജ്ഞം നടത്തുന്നു എന്നും കേരളകൌമുദിയില്‍ വന്ന വാര്‍ത്ത. *(അറ്റാച്ച്ഡ്)

      Delete
  2. ശരിക്കും പോക്രിത്തരം തന്നെ. ചടപടാന്ന് ഇരു കന്നത്തും പൊള്ളുന്നയടിയാണ് മരുന്ന്. അതിനു ആണുങ്ങൾ വേണം, ഞങ്ങൾ പെണ്ണുങ്ങൾക്കാവില്ലല്ലോ. നല്ല ആണുങ്ങൾ ഈ നാട്ടിൽ കുറഞ്ഞു വരുന്നു എന്നത് ഞങ്ങൾക്കും സഹിക്കുന്നില്ല.

    ReplyDelete
  3. പാലാമെത്രാന്മാരുടെ ആശീർവാദത്തോടെ അച്ചന്മാർ കാട്ടിക്കൂട്ടുന്നത് പരമ പോക്രിത്തരമാണ്. ഇതിനെതിരായി പൊതുജനം പ്രതികരിക്കണം. ഓരോ സമുദായവും അതാതിന്റെ ഓരോ വിശ്വാസത്തിന്റെ ഉമ്മാക്കി കാണിച്ച് സാധാരണ ജനത്തെ ഇങ്ങനെ അലട്ടരുത്. ആവശ്യത്തിനു വിവരമില്ലാത്ത മെത്രാനെയും മന്ത്രിയെയും നിലക്ക് നിർത്താൻ ജനാധിപത്യത്തിൽ വഴികളുണ്ട്. അതുപയോഗിക്കണം. അത് ആരംഭിക്കേണ്ടത് ഇത്തരം തോന്ന്യാസങ്ങൾക്കെതിരെ പൊതുജനാഭിപ്രായം രൂപികരിക്കുക വഴിയാണ്. ഏതു ഊളനും പൂളനും എന്ത് ഓക്കത്തരവും കാട്ടിക്കൂട്ടാവുന്ന ഒരേർപ്പാടല്ല ജനാധിപത്യവും അതിനെ ബഹുമാനിക്കുന്ന ജനങ്ങളുടെ പൊതുജീവിതവും. ഇന്നേദിവസം പാലായിൽ യാത്രാക്ഷീണവും സമയനഷ്ടവും അനുഭവിച്ച പൌരന്മാർ എങ്കിലും പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നു.

    Truth nothing but Truth. I would say you to file a case against these kinds of public nuisance.

    ReplyDelete
  4. "ഭൂമിയിൽ ആരെയും പിതാവെന്നു വിളിക്കരുത് , ഒരുവനത്രേ നിങ്ങളുടെ പിതാവ്; സ്വര്‍ഗസ്ഥന്‍ തന്നെ" ! (വി.മത്തായി 23/9) ക്രിസ്തുവിന്റെ ഈ വചനം ഇതാ സംഘപരിവാര് ഇന്ന് നടപ്പിലാക്കുന്നു ! വിവാഹം കഴിക്കാത്ത കത്തനാര്ക്ക് ചക്കാത്തിന് അപ്പനാകണം പോലും ! നടപ്പില്ല കത്തനാരെ ഈ റെവ്/ഫാദർ കളി ; കാലം താനേ തടയിടുന്നു നിങ്ങളുടെ അതിക്രമങ്ങൾക്കു! ഹല്ലെലൂയ്യാ ..ആമ്മീൻ ...

    Feeling Bad !!!

    * Picture of the hindu goddess saraswati made COMPULSORY in Catholic Schools of north India....

    * Calling Parish Priests 'Fathers' restricted....
    credits of these blunders occupied by B J P..
    (From:Marunadan Malayali)
    Sharon Peter

    ReplyDelete
  5. Reading this I felt sad for the strong language that is used to express your reacctions to the incident on 8th, at Paala. All are free to express their opinion but can be done in a way that is acceptable, with out judging and attacking but just stating the facts with sentiments of respect and love to the persons-whoever it be,. what right one has to belittle the other, call anything, get angry... Like traffic rules some rules must guide the writting and the words that use to express the thoughts. Seperate the peron from their actions. All deserve love and respect. The golden rule is -Treat the other as one expects to be treated.


    Mª Micaela N
    Santa Cruz de la Sierra, Bolivia
    00591-3-3573271

    ReplyDelete
    Replies
    1. ഈ കമെന്റ് എഴുതിയത് ഒരു കന്യാസ്ത്രീ ആണെന്ന് കരുതുന്നു. പ്രതികരണം സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ മെത്രാന്മാർ , പ്രത്യേകിച്ച് സീറോമലബാർ ബ്രാൻഡ് പാവം കന്യാസ്ത്രീകൾ കരുതുന്നതുപോലെ മയമുള്ള ഭാഷകൊണ്ട് മെരുക്കാവുന്ന ഇനമല്ല. മയത്തിൽ പറഞ്ഞു പറഞ്ഞ് നാവു കുഴഞ്ഞിട്ടാണ് കാര്യം ഉചിതം പോലെ പറയാൻ മനുഷ്യർ നിർബന്ധിക്കപ്പെടുന്നത്. ക്ലെര്ജിക്ക് വെളിയിൽ ഒരുത്തരോടും ഒരു മര്യാദ പോയിട്ട് നൈയാമിക പെരുമാറ്റം പോലും പഠിച്ചിട്ടില്ലാത്ത ഇവരെ നേരിടാൻ പുതിയ വല്ല രീതിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവരുടെ മനുഷ്യദ്രോഹവും അക്രമങ്ങളും എല്ലാ അതിരുകളും കടന്നിരിക്കുന്നു. ബഹുമാനപ്പെട്ട കന്യാസ്ത്രീകൾ തുടർച്ചയായി അല്മായശബ്ദം വായിക്കുക, അപ്പോൾ മനസ്സിലാവും സഭയെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് ആരാണെന്ന്. കൂടുതൽ എഴുതിയിട്ട് കാര്യമില്ല. പുറത്തു നടക്കുന്ന സംഭവങ്ങൾ അറിഞ്ഞിട്ട് പ്രസക്തമായ നിർദെശങ്ങളുമായി വരിക, എഴുതുക, പ്രതികരിക്കുക. കറുത്ത വശം മാത്രമല്ല, നല്ല വശവും ചൂണ്ടിക്കാണിക്കാൻ, പ്രത്യേകിച്ച് സ്ത്രീകളെ ബാധിക്കുന്നവ, നിങ്ങളെപ്പോലെയുള്ളവർ കൂടുതൽ ഉണ്ടാവണം.

      Delete
  6. ഈ സിസ്ടറിന്റെ കത്തു വായിച്ചപ്പോള്‍ ഇമ്പം തോന്നി. അവര്‍ പറഞ്ഞത് ആര്‍ക്കും നിഷേധിക്കാനാവില്ല. ബിഷപ്പ് എന്ന് പറഞ്ഞാല്‍ അതി പാവനം എന്ന് കരുതുന്ന അനേകം പേര്‍ ഇവിടുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലത്തിന്‍ റിത്തില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ മിഷനറിമാര്‍ക്ക് കേരളത്തിലെ ക്രൈസ്തവ ശുശ്രുഷയെപ്പറ്റി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അവര്‍ക്കറിയാം, ഇവിടെ നടക്കുന്ന യുദ്ധം. സഹികെട്ട സാക്കിനെപ്പോലുള്ള ചിലര്‍ മറയില്ലാതെ എഴുതും. പാലായില്‍ പെരുന്നാള്‍ കാരണം സമയത്ത് ഏറ്റുമാനൂരെത്തി ലാസ്റ്റ് വണ്ടി പിടിക്കാന്‍ കഴിയാതെ വിഷമിച്ച ഒരു അമ്മയുടെയും കുഞ്ഞിന്റെയും കഥ കേള്‍ക്കാന്‍ ഇടയായി. അവര്‍ ഹൃദയം നൊന്തു പ്രാകിയത് ആരെയായിരിക്കും? ആരാണ് ഇതിനു സമാധാനം പറയേണ്ടത്? ജനങ്ങളുടെ പണം ചിലവാക്കി മനോഹരമായി പണിത റോഡാണ് കുത്തിപ്പൊളിച്ചത്. ഇതിനെ ഒരു രീതിയിലും ന്യായീകരിക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. ഇനിയും ഞങ്ങള്‍ അത് ചെയ്യും, തടയാമെങ്കില്‍ തടഞ്ഞോ എന്നതാണ് പള്ളിയുടെ നിലപാട്. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് ഈ അഹങ്കാരത്തിന്റെ കഥകളാണ്. അത് വെച്ച് നോക്കിയാല്‍ സാക്ക്‌ പറഞ്ഞത് പോരാ. ആദ്യ കാലത്ത് ഈ ബ്ലോഗ്ഗില്‍ ഇതിലും കടുപ്പമുള്ള പദ പ്രയോഗങ്ങള്‍ ആയിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.
    അടുത്ത ദിവസം ഒരു മെത്രാന്റെ നേട്ടങ്ങളുടെ പട്ടിക കണ്ടു, കോളേജുകള്‍, സ്കൂളുകള്‍, ബാങ്ക്, വൈദ്യശാല, കുറെ വീടുകള്‍ ഇങ്ങിനെ ഒത്തിരി എഴുതിയിരിക്കുന്നു. വീടില്ലാത്തവര്‍ക്ക് വീടു കൊടുത്തെങ്കില്‍ അത് നല്ല കാര്യം. പക്ഷെ, ഇടവക തോറും കൃത്യമായി പിരിച്ചു കിട്ടുന്ന പണം ചിലവാക്കി വീടു പണി നടന്നിട്ടുണ്ടെങ്കില്‍ അതില്‍ ബിഷപ്പിനെന്തു കാര്യം? അദ്ദേഹത്തിന് സമ്മാനം കിട്ടിയെന്നു പറയുന്ന ഓഡി കാര്‍ വിറ്റുകിട്ടിയ പണം കൊണ്ട് അങ്ങിനെ ചെയ്തിരുന്നെങ്കില്‍ നല്ലതെന്ന് ഞാന്‍ പറയുമായിരുന്നു. അതുണ്ടായില്ല, അത് വില്പ്പിക്കാന്‍ വത്തിക്കാന്‍ ഇടപെടേണ്ടി വന്നു എന്നാണു ഞാന്‍ കേട്ടത്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതെ ഇടവക ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ കഴിയേണ്ട അധികാരികള്‍ ക്ഷണിച്ചു വരുത്തുന്നതാണ് അത്മായന്റെ സരസ്വതിയാറാട്ട്‌. അവരുടെ വില സമൂഹ മദ്ധ്യത്തില്‍ കുത്തനെ ഇടിഞ്ഞെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം അത്മായനു മാത്രമല്ല. ഒരു മെത്രാന്‍ ആവശ്യം ചെയ്തിരിക്കേണ്ടത് ആ രൂപതയുടെ വിശ്വാസ വളര്‍ച്ചയാണ്. മുമ്പ് പറഞ്ഞ മെത്രാന്‍ ആ രൂപതയില്‍ നടന്ന പല സുപ്രധാന കര്‍മ്മങ്ങളിലും ഇവിടുണ്ടായിരുന്നില്ല. വൃദ്ധനായ മുന്‍ മെത്രാന്‍ ആണ് പലയിടത്തും കാര്യങ്ങള്‍ നടത്തിയത്. അവരുടെയൊക്കെ നോട്ടത്തില്‍ കുറെ ധനാഗമ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുന്നവന്‍ വല്യ മെത്രാന്‍. കഷ്ടം ! അല്ലാതെന്തു പറയാന്‍?

    ReplyDelete
  7. ഭര്‍ത്താവ് എത്ര ചെറ്റയാണെങ്കിലും ചില ഭാര്യമാര്‍ അവരെ പൊതുവേദിയില്‍ കുറ്റം പറയാറില്ല ! കാരണം അതോടെ കുടുംബം സമൂഹത്തില്‍ തകരും എന്ന ഉള്ഭയമാണ് ! അതുപോലെയാണ് നമ്മുടെ സഭകളിലെ ഭൂരിഭാഗം കന്യാസ്ത്രീകളും ! കത്തനാരെയും, കത്തനാര് വേഷം മാറിയ ബിഷോപ്പിനെയും ഈ കൂട്ടര്‍ കഴിയുന്നത്തും പുറംലോകത്തു വിശുദ്ധരെന്നു വരുത്തിതീര്‍ക്കും ! ഇത് ഒരുപക്ഷെ സ്വയരക്ഷയെയും കരുതിയാകണം ! എന്നാല്‍ ചില ചുണക്കുട്ടികള്‍ പുരോഹിതന്റെ, സഭയുടെ പീഡനം മടുത്തു തുറന്നടിച്ചു, പുരോഹിതനെയും അവനുണ്ടാക്കിയ സഭാനിയമങ്ങളെയും പിരാകി കൊല്ലുന്നതും കേള്‍ക്കാം ! അനുഭവസാക്ഷ്യമാണിത് ! ഈയിടെ പടുകിളവികളായ,അനാഥരായ രണ്ടു കന്യാകിളവികളുടെ വായില്‍നിന്നും ഞാന്‍ കേട്ടത് ഈ ബ്ലോഗില്‍ കുറിച്ചിരുന്നു ! എന്റെ സിസ്ടരെ, "കന്യാശാപം "എന്ന തലക്കെട്ടില്‍ ഈ ബ്ലോഗില്‍ ഉണ്ടത് ! ഒന്ന് വായിക്കൂ... മനസില്‍ വെളിച്ചം ഉള്ളവരായി ഇനിയെങ്കിലും ജീവിക്കൂ.....ഐ ഫീല്‍ പിറ്റി ഫോര്‍ യു ... കര്‍ത്താവിന്റെ മണവാട്ടിയായി കിളവികളായ (ഒന്ന് പ്രസവിക്കാനും മുലയൂട്ടാനും തങ്ങള്‍ക്കു പറ്റിയില്ലല്ലോ എന്ന തീരാദു;ഖവും നെഞ്ചില്‍ പേറി കാലമെല്ലാം അലയുന്ന "സഭയുടെ ബലിമൃഗങ്ങള്‍") ആ കന്യാകുമാരിമാരുടെ (സഭയേയും പുരോഹിതരെയും പിരാകുന്ന) മുഖം എന്റെ മനസ്സില്‍ മറക്കാതെ കിടക്കും അവസാന ശ്വാസംവരെ ,ഇതെഴുതാന്‍ ഒരു ഉത്തേജകമായി// ഉല്എരിവായി സത്യം !!

    ReplyDelete