...............കൃത്യം ഒരുവര്‍ഷം മുമ്പ്, 2011 ഡിസംബറില്‍ ഹരിത ആധ്യാത്മികതയുടെ ഭാഗമായി പരിസ്ഥിതി നശീകരണം കുമ്പസാരത്തില്‍ ഏറ്റു പറയേണ്ട പാപങ്ങളോടൊപ്പം ചേര്‍ക്കുമെന്നു കെസിബിസി പ്രഖ്യാപിച്ചതിന്‍റെ സാംഗത്യം എന്താണ് ? ആ പ്രഖ്യാപനവും ഈ ഇടയലേഖനവും എങ്ങനെ ഒത്തുപോകും ? കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപങ്ങള്‍ തീരുമാനിക്കാന്‍ സാര്‍വത്രിക സഭയ്ക്കു മാത്രമേ അധികാരമുള്ളു എങ്കിലും ജീവ വര്‍ഗത്തിനെതിരെയുള്ള പാപങ്ങള്‍ പോലെ പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റവും പാപമാണെന്ന ബോധ്യത്തില്‍ കുമ്പസാരത്തില്‍ ഏറ്റുപറയാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണു തീരുമാനത്തിന്‍റെ ലക്‍ഷ്യം എന്നാണ് അന്നു പറഞ്ഞത്. അങ്ങനെയെങ്കില്‍ കടുവയെ കൊല്ലണമെന്നു പറയുന്നതും കൊന്നതില്‍ തെറ്റില്ല എന്നു പറയുന്നതും പാപമല്ലേ ?
വിശ്വാസികളെ പരിശുദ്ധ പിതാവ് വലിയ ആശയക്കുഴപ്പത്തിലേക്കാണ് കൊണ്ടുപോവുന്നത് എന്നു ഞാന്‍ ഭയപ്പെടുന്നു. പിതാക്കന്‍മാര്‍ പറയുന്നത് വേദവാക്യം പോലെ കരുതുന്ന വിശ്വാസികള്‍ ഇന്നും ധാരാളമുണ്ട്. പരിസ്ഥിതി നശിപ്പിക്കുന്നത് പാപമാണെന്നു പറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ അവസരോചിതമായി പരിസ്ഥിതിയല്ല മനുഷ്യനാണ് പ്രധാനം എന്നു മാറ്റിപ്പറഞ്ഞാല്‍ വിശ്വാസികള്‍ എന്തു ചെയ്യും ? കെസിബിസി നിലപാട് വച്ചു നോക്കുമ്പോള്‍ കടുവസംരക്ഷണത്തെ എതിര്‍ക്കുന്നതല്ലേ വലിയ തെറ്റ് ?.............................
കുഞ്ഞാടുകള്‍:; ഇടയനും കടുവയ്ക്കുമിടയില്‍ | Berlytharangal:
'via Blog this'
No comments:
Post a Comment