Translate

Saturday, December 13, 2014

തരൂ ഒരാളെയെങ്കിലും .....

മെത്രാനെക്കാള്‍ വലിയ അത്മായരും ഉള്ള നാടാണ് കേരളം. കുടുംബത്തില്‍ ധാരാളം കുട്ടികള്‍ വേണമെന്നും മൂന്നില്‍ കൂടുതല്‍ ഉള്ള വിട്ട്കാര്‍ക്ക് ഒരു കുട്ടിക്ക് പതിനായിരം (പതിനായിരം പതിച്ചിക്ക് കൊടുക്കാന്‍ തികയില്ല) വെച്ച്  ഇനം തരാമെന്നും ചില അച്ചന്മാര്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു, അടുത്ത കാലത്ത്. ഇതിനെപ്പറ്റി വീറോടെ വാദിച്ച ഒരു സഭാപ്രസംഗിയോടു ഒരു ലേഖകന്‍ ചോദിച്ചു,  'താങ്കളുടെ വീട്ടില്‍ രണ്ടു മക്കളെ ഉള്ളല്ലോ എന്ന്?' സഭാ പ്രവര്‍ത്തനങ്ങള്‍ കാരണം ഒന്നിനും സമയം കിട്ടുന്നില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 


4 comments:

  1. എന്റെ കുട്ടിക്കാലത്ത് ദൈവവേലയ്ക്കായി ആറും ഏഴും മക്കളുള്ളവര്‍ ഒന്നിനെ അച്ചനാക്കാന്‍ ഉഴിഞ്ഞുവച്ചു വിടുമായിരുന്നു ! അതിലൊന്നാണീ ആറാമത്തെ മകന്‍ ഞാനും ! പക്ഷെ ഇന്ന് മുക്കിനു മുക്കുന്നു കോളേജ്// സ്കൂള്‍ ഉള്ളപ്പോള്‍ ആരും സഭാവേലൈക്കായി തലതെളിഞ്ഞ മക്കളെ വിടാറില്ല ! പക്ഷെ ഒരുവീട്ടില്‍ "തലതെറിച്ച" ഒരെണ്ണം ഉണ്ടായാല്‍ അവനെ അച്ഛനാക്കിയത് തന്നെ ! എന്നാല്‍ ഇന്ന് ഹോമോ സെക്സില്‍ പുരോഹിതര്‍ കൂട്ടമായി സഭയില്‍ നശിക്കാതിരിക്കാന്‍ കൂടുതല്‍ മണവാട്ടിമാരെയാണ് സഭ ഉണ്ടാക്കേണ്ടത് ! "ഒരു പെണ്‍കുട്ടിയെ സഭയ്ക്കുതരൂ ,സോറി,ഇനിയും അഭയകള്‍ ഉണ്ടാകുമെന്ന ഭയം ആര്‍ക്കും വേണ്ടാ " എന്നാകട്ടെ പുതിയ ഇടയലേഖനം ...

    ReplyDelete
  2. എഞ്ചിനീയറിംഗ് കോളേജ് കാര്‍ ഒക്കെ കാണിക്കുന്നതുപോലെ ഒരു ബ്രോഷേര്‍ ഇറക്കാവുന്നതാണ്. അതില്‍ കൊച്ചച്ചന്മാര്‍ മഠത്തില്‍ ശ്രിങ്ങരിച്ചു കൊണ്ട് നില്‍ക്കുന്നതും, കുമ്പസാരക്കൂട്ടില്‍ സുന്ദരികളായ സ്ത്രീകളുമായി സംസാരിക്കുന്നതും , മെത്രാന്‍ മാരുടെ കൊട്ടാരങ്ങളില്‍ സകല സൌഭാഗ്യങ്ങളും നിറഞ്ഞു ജീവിക്കുന്ന്നതും , അനുസരണ വൃതം പറഞ്ഞു ഏത് മഠത്തില്‍ പോകാമെന്നും ഉള്ള പരസ്യങ്ങള്‍ ചേര്‍ക്കാവുന്നതാണ്. കൊച്ചച്ചന്മാര്‍ യോ യോ വേഷത്തില്‍ ബൈക്കില്‍ ചെതുന്നതും കാണിക്കാം. എന്തേ

    ReplyDelete
  3. നമ്മുടെ മെത്രാന്മാരുടെ ഇടയലേഖനങ്ങളോളം നുണ നിറഞ്ഞ എഴുത്ത് വേറെ കാണാൻ കിട്ടില്ല. ഇതൊക്കെ എഴുതുന്നത്‌ ഒരു മെത്രാനും അല്ല, അവരുടെ കാനോണ്‍ സെക്രട്ടറിമാരാണ്. ഏതായാലും സത്യം ഒരംശം പോലും അവകളിലില്ല. കെസിബിസിയുടെ ഈ ആഹ്വാനം തന്നെയെടുക്കുക. കുടുംബത്തിൽനിന്ന് ഒരാളെമാത്രം തന്റെ ആവശ്യത്തിനായി വിളിച്ചുകൊണ്ടുപോകാനാണോ ദൈവം കൂടുതൽ മക്കളെ തരുന്നത്? എല്ലാ മക്കളും ദൈവത്തിനുള്ളതാണെന്നും ഏത് ജീവിതാന്തസും മനുഷ്യസേവനത്തിലൂടെയുള്ള ദൈവസ്നേഹമാണെന്നും എഴുതാൻ എന്തുകൊണ്ട് ഈ പണ്ഡിതർക്കു വിവരം ഉണ്ടാകുന്നില്ല? തന്നെയല്ല, ഇവർ പറയുന്നതുപോലെ ദൈവം കൊണ്ടുപോകുന്ന മക്കൾ ഇക്കാലത്ത് ചെന്നവസാനിക്കുന്നത് എവിടെയാണെന്ന് നാം നേരിട്ട് കാണുമ്പോൾ ഏതെങ്കിലും മാതാപിതാക്കൾ അതിന് ഇനി ധൈര്യപ്പെടുമോ? സുവിശേഷമൂല്യങ്ങൾ എന്താണെന്ന് പോലും ഇന്നത്തെ 'അഭിഷിക്തർക്ക്' അറിയില്ലാത്തപ്പോൾ മാതാപിതാക്കൾ അവയ്ക്കനുസരിച്ചു ജീവിക്കനെമെന്ന് നിർദേശിക്കാൻ ഇവര്ക്ക് നാണം തോന്നുന്നില്ലേ? ഇവർ കൈചൂണ്ടുന്ന സഭയിലെ സംഘർഷങ്ങൾ എല്ലാം മെത്രാന്മാരും വൈദികരും മാത്രം ഉണ്ടാക്കുന്നതാണ്. ഇവർ തന്നെ സമ്മതിക്കുന്ന സമർപ്പിത സമൂഹങ്ങളുടെ സ്ഥാപനവത്ക്കരണത്തെ ത്വരിതപ്പെടുത്താനല്ലേ കൂടുതൽ ആൾക്കാരെ ഇവർക്ക് ആവശ്യമായിവരുന്നത്? ക്രിസ്തുദ്വൗത്യം നിർഹവിക്കാനുള്ള ഉപാധികൾ എന്നതിൽ കവിഞ്ഞ് ഒരു പരിഗണനയും ഇവക്കില്ല എന്ന് ഏതെങ്കിലും ഒരു പള്ളിപ്രസ്ഥാനത്തെ ചൂണ്ടി പറയാൻ ഏതെങ്കിലും രൂപതയിലെ മെത്രാന് ധൈര്യമുണ്ടോ? സത്യസന്ധതയുടെ ഒരു തരി പോലുമില്ലാത്ത ഇവരുടെ കപടലോകത്തേയ്ക്ക് തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാളെ മാറ്റി നിർത്താൻ ക്രിസ്തവമൂല്യം എന്തെന്നരിയാവുന്ന ഏതെങ്കിലും അപ്പനോ അമ്മയോ ഇന്ന് ആഗ്രഹിക്കുമോ? അരുതെന്നാണ് മനസ്സാക്ഷി പറയുന്നത്. ഇന്നത്തെ മരാമത്ത് ദൈവവിളിക്കാർ ഓരോന്നായി, മെത്രാന്മാർ തൊട്ട് കൊച്ചച്ചന്മാർ വരെ, ചത്തൊടുങ്ങുകയോ ഇറങ്ങിപ്പോകുകയോ ചെയ്യുമ്പോൾ ക്രിസ്തു സന്തോഷിക്കും, സഭ സംശുദ്ധമാകും. സഭയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ, എരിതീയിൽ എണ്ണയൊഴിക്കാൻ സ്വന്തം മക്കളുംകൂടെ ചെന്ന് കൂടുതൽ അസത്തുക്കൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക എന്നൊരു ഇടയ ലേഖനം അനിവാര്യമായിത്തീർന്നിരിക്കുന്നു. ഏതു മെത്രാനാണ് അതെഴുതാനുള്ള ചങ്കൂറ്റമുള്ളത്? ഒരുപക്ഷേ, പോപ്‌ ഫ്രാൻസിസ് അടുത്തതായി പറയാൻ പോകുന്നത് അതായിരിക്കും!

    ReplyDelete
  4. ഒരനുഭവസാക്ഷ്യം ഇവിടെ കുറിക്കുന്നു ! എന്റെ അനന്തിരവന്‍ ഒരു മേത്രാനാനിന്നു എന്റെ സഭയില്‍ ! അതിയാന്‍ 'റമ്പാന്‍' ആയിരുന്നപ്പോള്‍ (ബിഷപ്പ് ആകാന്‍ സെലക്റ്റ്ആയതിനു ശേഷം) എന്റെ വീട്ടില്‍ വന്നിരുന്നപ്പോള്‍,ഞാന്‍,"റമ്പാച്ചന്മോന്‍,ബിഷോപ്പാകുമ്പോള്‍ ദൈവവേല ചെയ്യുമോ അതോ സഭാവേലകള്‍ ചെയ്യുമോ" എന്ന്ചോദിച്ചു ! ഉത്തരമായി "ഞാന്‍ സ്ഭാവേലകളെ ചെയ്യൂ എന്നായിരുന്നു ! ആ ഉത്തരം സത്യമായിരുന്നു ! അദ്ദേഹം എന്നും സഭാവേലകള്‍ ചെയ്യുന്നു ,ദൈവവേല എന്തെന്ന് അറിയാനുള്ള ദാഹമ്പൊലുമില്ലാത്ത ജന്മം ! അത് സഭയ്ക്കും അറിയില്ല ഒരുകാലത്തും ...
    കാറ്റും പൂമ്പാറ്റയും ചെയ്യുന്ന ദൈവവേലപോലും ഒരുമെത്രാനും കത്തനാരും പാസ്ടരും , മണവാട്ടിപ്പെന്പടയും ചെയ്യുന്നില്ല എന്നതാണ് കര്‍ത്താവിനെ സാത്താന്റെ മുന്നില്‍ നാണിപ്പിക്കുന്ന സത്യം ! സുഖിച്ചു ജീവിക്കാനുള്ള കപടഭക്തി നിറഞ്ഞ മനസുകളുടെ അതിമോഹമാണീ വേഷംകെട്ടാല്‍! പ്രസവിക്കാതെ അമ്മമാരും അപ്പന്മാരും ആകാനുള്ള അരുതാത്തമോഹം!
    സക്കരിയാച്ചയന്റെ "ഇന്നത്തെ മരാമത്ത് ദൈവവിളിക്കാർ ഓരോന്നായി, മെത്രാന്മാർ തൊട്ട് കൊച്ചച്ചന്മാർ വരെ, ചത്തൊടുങ്ങുകയോ ഇറങ്ങിപ്പോകുകയോ ചെയ്യുമ്പോൾ ക്രിസ്തു സന്തോഷിക്കും, സഭ സംശുദ്ധമാകും. "എന്ന വചനം ഓരോ ക്രിസ്ത്യാനിയും തിരുവചനം പോലെ കരളില്‍ കരുതിയാല്‍ നന്ന് !

    ReplyDelete