Translate

Wednesday, January 7, 2015

പുതിയ കര്‍ദ്ദിനാളന്മാര്‍

3 comments:

 1. തൊലി വെളുക്കുന്നതെന്തിനു ? അകം വെളുത്താല്‍ പോരെ ? "അകമേ അഴുക്കുചാല്‍ ആയിരങ്ങള്‍ , പുറമേനി മനമോഹം അതിമോഹനം !വെള്ളയണിഞ്ഞ ശവപ്പറമ്പിന്‍ ഉള്ളിലെ കൂരിരുളല്ലേ ഇവര്‍?"

  ReplyDelete
 2. ഇന്ത്യയിലെ ഗവർണർമാരെപ്പോലെയാണ് വത്തിക്കാൻ കൊടുക്കുന്ന കർദിനാൾ ഉദ്യോഗം വഹിക്കുന്ന ചെമ്പൻ തൊപ്പിക്കാർ. വിരമിച്ച് വീട്ടിലിരിക്കേണ്ടവരെ ഓരോ സ്ഥാനം കൊടുത്ത് പുരസ്കരിക്കുന്ന പരിപാടിയാണിത്. പോപ്പിനെ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാന ദൌത്യം. ഒന്നാമത്, ഓരോരോ മാന്നെറിസം (mannerisms) മൂലം പുതിയ ഒരു ചിന്തയും സ്വീകരിക്കാൻ ഇവർക്ക് മനോവികാസം ഉണ്ടായിരിക്കില്ല. രണ്ടാമത് ആരോഗ്യം. ഉദാ. പവ്വത്തിലിനെ പിടിച്ചു കർദിനാളാക്കിയാൽ എങ്ങനെയിരിക്കും? ഇപ്പോൾ ഇന്ത്യയിൽ ഉള്ള നാലെണ്ണത്തിനെക്കൊണ്ട്, ഉപദ്രവങ്ങൾ അല്ലാതെ എന്തെങ്കിലും ഉപകാരം സഭക്കുണ്ടോ? ദൈവം സഹായിച്ചു, പുതിയ 20 പേരിൽ ഒന്നുപോലും നമ്മുടെ മഹാരാജ്യത്തുനിന്ന് അല്ല. ഇക്കാര്യത്തിൽ ഇപ്രാവശ്യം വിവേകം കാണിച്ചതിന് പോപ്പിനെ അഭിനന്ദിക്കണം. പലരും ഉടുപ്പ് തയ്ക്കാൻ ഓർഡർ കൊടുത്തിട്ടുണ്ടാവണം.

  അടുത്ത പോപ്പിന്റെ തിരഞ്ഞെടുപ്പ് വൃദ്ധരായ കർദിനാളന്മാർക്കു വിട്ടുകൊടുക്കാതെ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹത്തിന് - അക്കൂടെ വിവേകമതികളായ അല്മായരായിരിക്കണം കൂടുതൽ - ജനസമ്മതിപ്രക്രിയക്കൊത്ത് ഏറ്റെടുക്കേണ്ട ഒരുത്തരവാദിത്തമാകണം. ഈ പാപ്പാ അങ്ങനെയൊരു മാറ്റം കൊണ്ടുവരുമെങ്കിൽ അത് സഭക്ക് നന്മയായിത്തീരും. അടുത്ത പോപ്‌ വീണ്ടും ഒരു ജോണ്‍ പോൾ അല്ലെങ്കിൽ ബനടിക്റ്റ് ആയിപ്പോയാൽ സഭയുടെ ആപ്പീസ് പൂട്ടിയെന്ന് കരുതിയാൽ മതി. പോപ്‌ ഫ്രാൻസിസ് ഒരദ്ഭുതമാണ്, അങ്ങനെഒരദ്ഭുതം വീണ്ടും ഉണ്ടാവണമെന്നില്ല, പ്രത്യേകിച്ച്, ഇപ്പോഴുള്ള മുതുക്കന്മാർ തിരഞ്ഞെടുപ്പ് ഏറ്റെടുത്താൽ. ഏതായാലും അനാവശ്യമായി 20 എണ്ണത്തിനെ ഉണ്ടാക്കി. ഇനി ചെയ്യാവുന്നത്, പഴയതിൽ നിന്ന് കാര്യപ്രാപ്തിയില്ലാത്തവരെയും 70 കഴിഞ്ഞവരേയും ആ സ്ഥാനത്തുനിന്ന് ഇറക്കി നിർബന്ധവിരമിക്കലിനു പ്രേരിപ്പിക്കുക എന്നതാണ്. നമ്മുടെ നാലും അതോടെ വീട്ടിലിരിക്കാൻ പഠിക്കും. എല്ലാ എമെരിതൂസ് പദവികളും റദ്ദാക്കണം. ശുശ്രൂഷാ പദവികൾ ശുശ്രൂഷക്കുള്ള സമയം അല്ലെങ്കിൽ കഴിവ് തീരുമ്പോൾ സ്വയം ഇല്ലാതാകണം. യേശുവിന്റെ നാമം ഉച്ചരിക്കാൻ സഭക്ക് എന്തെങ്കിലും അവകാശം ഉണ്ടെങ്കിൽ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണ്. ക്ലെര്ജിക്ക് മനസ്സിലാകില്ലെങ്കിലും സാമാന്യബോധമുള്ള സഭാപൌരർക്ക് ഇതൊക്കെ മനസ്സിലാകും.
  Tel. 9961544169 / 04822271922

  ReplyDelete
 3. ക്രിസ്തുവിന്റെ വിനയം അറിയാത്ത "സ്വാര്‍ത്ഥത" ളോഹയ്ക്കുള്ളില്‍ കയറിക്കൂടിയാല്‍ എഴുപതല്ല തൊണ്ണൂറു കഴിഞ്ഞാലും ,ശ്വാസം നിലയ്ക്കുന്ന നാള്‍ വരെ, അധികാരകസേരകളില്‍ സിംഹാസനങ്ങളില്‍ ഭദ്രാസനങ്ങളില്‍ കെട്ടിപ്പിടിച്ചു ,(കൊച്ചുകുട്ടികള്‍ പാവയെ എന്നപോലെ) "ഇത് ഞാന്‍ ആര്‍ക്കും വിട്ടിതരില്ല" എന്ന് പുലമ്പുന്ന പുരോഹിത മേലാളന്മാര്‍ എന്ന് 'അവന്റെ രാജ്യം' കണ്ടെത്തും ? "എന്റെ രാജ്യം വരേണമേ" എന്ന് നിരന്തരം പ്രാര്‍ത്ഥന ചൊല്ലുന്ന ഇവര്‍ മാമോന്റെ കയ്യാപ്പാകളാണ് ! മെത്രാന്മാരുടെ സ്ഥലം മാറ്റം പോലും (പല ചിന്നചിന്ന സഭകള്ക്കുപോലും) ഇന്ന് കീറാമുട്ടിയാണ് ! ശ്വാസം പോകുംമുന്പേ സ്ഥാനമാനങ്ങള്‍ പോയാല്‍ ഇവര്‍ എന്ത് അതിക്രമവും കാണിക്കും വേണ്ടിവന്നാല്‍ നാല് തെമ്മാടികളെ കൂട്ടി ഒരു പുതിയ സഭാതന്നെ ഉണ്ടാക്കിക്കളയും പാവം കര്‍ത്താവിനെ വേരുട്ടാന്‍ ...

  ReplyDelete