Translate

Tuesday, January 6, 2015

വഴി തെറ്റിക്കുന്ന പരീക്ഷകര്‍?

ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്‌’ എന്ന ശീര്‍ഷകത്തില്‍ ശ്രി. ജോയി ഒറവണക്കുളം (USA) എഴുതിയ ഒരു കത്തിന്‍റെ കൈയ്യെഴുത്തു പ്രതിയുടെ PDF കോപ്പി അത്മായാ ശബ്ദത്തിനും അയച്ചു കിട്ടി. വളരെ കൃത്യമായി, വചനം എങ്ങിനെയൊക്കെ ധ്യാനകേന്ദ്രങ്ങളും, ചില സംപൂജ്യരും വളച്ചോടിക്കുന്നുവെന്ന് തെളിയിക്കുന്ന ആ കത്ത് ഞങ്ങളിവിടെ പകര്‍ത്തി പ്രസിദ്ധീകരിക്കുന്നു - എഡിറ്റര്‍ 
    
ഈ അടുത്ത നാളില്‍ E Malayalee വെബ്  സൈറ്റില്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് എഴുതിയ ‘ബെത്ലഹേമിലേക്ക് ഒരു  തീര്‍ത്ഥാടനം’ എന്ന ലേഖനം  വായിച്ചതില്‍ നിന്നും, അതില്‍ വേദപുസ്തകം സാക്ഷ്യപ്പെടുത്താത്ത കെട്ടുകഥകളും  നിരൂപണങ്ങളും വിമര്‍ശനങ്ങളും ധാരാളം നിറഞ്ഞു നില്‍ക്കുന്നുവെന്ന്‍ ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയും.

ദിവ്യനക്ഷത്രത്തിന്‍റെ ശോഭ കണ്ടു ബേത്ലഹേമിനെ ലക്ഷ്യമാക്കി യാത്രയാരംഭിച്ചവര്‍ മൂന്നു പേര്‍ ആയിരുന്നില്ല, മറിച്ച് സാമാന്യം ഭേദപ്പെട്ട ഒരു വലിയ കൂട്ടമായിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന യാത്രയുടെ ക്ലേശങ്ങളും ദുരിതങ്ങളും അന്വേഷകരെ വല്ലാതെ തളര്‍ത്തി. അന്വേഷണം ഓരോ ദിവസവും പിന്നിട്ടപ്പോള്‍ യാത്രികരുടെ കൊഴിഞ്ഞു പോക്കും വലുതായിരുന്നു. പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അതി ജീവിച്ചു ലക്ഷ്യ സ്ഥാനത്ത് എത്തിയവര്‍ മൂന്നു പേര്‍ മാത്രം. എന്നൊക്കെയാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. “അനേകര്‍ ദൈവത്തെ അന്വേഷിക്കും എന്നാല്‍ കണ്ടെത്തുന്നവരോ ചുരുക്കം.” എന്ന വേദവാക്യം സമര്‍ഥിക്കാന്‍ വേണ്ടിയല്ലേ  ഈ കെട്ടുകഥ പ്രസ്താവിച്ചിരിക്കുന്നത്? പക്ഷേ, വേദപുസ്തകം ഇത് സാക്ഷ്യപ്പെടുത്തുന്നില്ല. ദിവ്യനക്ഷത്രം കണ്ട്  ഉണ്ണിയേശുവിനെ കാണാന്‍ പുറപ്പെട്ടവര്‍ മൂന്നു ജ്ഞാനികള്‍ (രാജാക്കന്മാര്‍) ആണ്. അവര്‍ ഹേറോദേസിന്‍റെ കൊട്ടാരത്തില്‍ എത്തി വിശ്രമിച്ച ശേഷം ബേതലഹേമില്‍ എത്തി, അമ്മയായ മറിയത്തോടൊപ്പം ശിശുവിനെ കാണുകയും അവനെ കുമ്പിട്ട്‌ ആരാധിക്കുകയും ചെയ്തു എന്നാണു വേദപുസ്തകതിലുള്ളത്.

ഇതിനും പുറമേ, ജ്ഞാനികള്‍ മൂവരും യേശുവിനെ  കാണാന്‍ വന്ന വഴിയിലൂടെയല്ലാ തിരിച്ചു പോയതെന്നുള്ളതിന്‍റെ പ്രാധാന്യം പ്രസ്താവിച്ചിരിക്കുന്നത് കണ്ടു. അത്ഭുതം തന്നെ! യേശുവിനെ ദര്‍ശിച്ച  ഒരുവന്‍ അവന്‍റെ പഴയ  ചെയ്തികളെല്ലാം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതശൈലി രൂപപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യം സമര്‍ത്ഥിക്കാന്‍ വേണ്ടി ജ്ഞാനികള്‍ മൂവരും യേശുവിനെ കണ്ടു മടങ്ങിപ്പോന്ന വഴിയാണ് യഥാര്‍ത്ഥ വഴിയെന്നു പറഞ്ഞിരിക്കുന്നു. ഇതെത്രത്തോളം ശരിയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ജ്ഞാനികള്‍ ദിവ്യനക്ഷത്രം കണ്ടുകൊണ്ടാണ് പുറപ്പെട്ടത്‌; നക്ഷത്രം പ്രകാശമാണ്. പ്രകാശത്തില്‍ നടക്കുന്നവന്‍ അന്ധകാരത്തില്‍ വീഴുന്നില്ല. അതിനാല്‍,  അവര്‍ വന്ന വഴി ശരിയായ വഴി തന്നെയാണ്.  അതുകൊണ്ടാണ് അവര്‍ക്ക് യേശുവിനെ  ദര്‍ശിക്കാന്‍ കഴിഞ്ഞത്. പാപികള്‍ക്ക് എങ്ങിനെ ദൈവത്തെ കാണാന്‍ കഴിയും?

“ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍  എന്തെന്നാല്‍  അവര്‍ ദൈവത്തെ കാണും.” എന്നാണ് സുവിശേഷ ഭാഗം പഠിപ്പിക്കുന്നത്. അവര്‍ വന്ന വഴിയിലൂടെ തിരിച്ചു പോയി ഹേറോദേസിനോട് ഞങ്ങള്‍ ശിശുവിനെ കണ്ടുവെന്ന് വെളിപ്പെടുത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ ഹേറോദേസ് മാനസാന്തരപ്പെടുകയും ഒരു വലിയ ശിശുവധം ഒഴിവാകുകയും ചെയ്യുമായിരുന്നില്ലേയെന്നുകൂടി  ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനോടൊപ്പം മറ്റൊരു കാര്യംകൂടി  പറയുവാന്‍ ആഗ്രഹിക്കുന്നു. ജ്ഞാനികള്‍ ഒന്നുമല്ലാത്ത ആട്ടിടയന്മാര്‍ ദൈവദൂതന്‍ വെളിപ്പെടുത്തിക്കൊടുത്ത സംഭവം കാണാമെന്നു പരസ്പരം പറഞ്ഞു ബേതലഹെമിലേക്ക് പോയി. അവര്‍ അതിവേഗം പോയി മറിയത്തെയും, ജോസഫിനെയും, പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും  കണ്ടു. അനന്തരം ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ  അവര്‍ അറിയിച്ചു. അത് കേട്ടവരെല്ലാം ശിശുവിനെ കാണാന്‍ പുറപ്പെട്ടു. അപ്പോള്‍,  ആട്ടിടയര്‍ മടങ്ങിപ്പോയ വഴിയാണോ ജ്ഞാനികള്‍ മടങ്ങിപ്പോയ വഴിയാണോ ശരി?

യേശുവിന്‍റെ സന്ദേശം പ്രചരിപ്പിക്കേണ്ട സഭയില്‍ സഭാധികാരികള്‍ ചെയ്തു കൂട്ടുന്ന തെറ്റുകളെ വചനാടിസ്ഥാനത്തില്‍ ചൂണ്ടിക്കാടുമ്പോള്‍, അത് തിരുത്താന്‍ ശ്രമിക്കാതെ അങ്ങിനെയുള്ളവരെ സഭാവിരോധികളെന്നും മാര്‍ഗ്ഗഭ്രംശം സംഭവിച്ച വ്യക്തികളെന്നും മുദ്രകുത്തി വിശ്വാസികളുടെ ഇടയില്‍ പ്രചരിപ്പിക്കുന്ന പഴയ വൃവണത മാറണം. പണ്ഡിതനെന്നു പറയപ്പെടുന്ന വേത്താനത്തച്ചന്‍ ഇത്തരം തെറ്റായ കഥകള്‍ ബേതലഹം തീര്‍ത്ഥാടനത്തിനായി കൂട്ട് പിടിച്ചത് ഖേദകരം തന്നെ.

ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് 2014 സെപ്തംബര്‍ 19 ന് No. 1799/2014 ആയി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഇപ്രകാരം പറയുന്നു. “ക്നാനായ മിഷ്യനിലെയോ ഇടവകയിലെയോ ഒരംഗം ക്നാനായാ ഇതര ഇടവകയിലെയോ മിഷ്യനിലെയോ ഒരംഗത്തെ വിവാഹം കഴിച്ചാല്‍, ക്നാനായാ അംഗം ആ ഇടവകയിലും ആ വ്യക്തിയുടെ ജീവിത പങ്കാളിയും മക്കളും ക്നാനായാ ഇതര സീറോ മലബാര്‍ സഭയുടെ പള്ളികളിലുമായിരിക്കും അംഗത്വം തുടരേണ്ടത്” എന്ന് പ്രസ്ഥാവിച്ചിരിക്കുന്നു. “എന്നാല്‍ സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അവരെ പുരുഷനും സ്ത്രിയുമായി സൃഷ്ടിച്ചു, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമാകുകയും ചെയ്യും. പിന്നീടൊരിക്കലും അവര്‍ രണ്ടല്ല ഒറ്റ ശരീരമായിരിക്കും. അതിനാല്‍ ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്പെടുത്താതിരിക്കട്ടെ.” എന്ന ദൈവ കല്‍പ്പന ധിക്കരിച്ചുകൊണ്ട് ഭാര്യാഭര്‍ത്താക്കന്മാരെ വിവിധ ഇടവകകളിലാക്കി കുടുംബത്തെ ഭിന്നിപ്പിക്കുന്നു. ഇതിന്‍റെ ദൈവ ശാസ്ത്രമെന്താണെന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍ എന്ന നിലയില്‍ വേദശാസ്ത്ര പണ്ഡിതനായ സെബാസ്റ്റ്യനച്ചന്‍ വെളിപ്പെടുത്തി തന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.

തിയോളജിയും ഫിലോസഫിയും മറ്റു ബിരുദാന്തര ബിരുദവും നേടിയിട്ടുള്ളവര്‍ എന്ത് പറഞ്ഞാലും അതില്‍ പതിരില്ലായെന്നാണ് പൊതുവേയുള്ള ധാരണ. നിയമ പ്രബോധകരാകണമെന്നാണ് അവരുടെ മോഹം. എന്നാല്‍ അവര്‍ പറയുന്നതെന്താണെന്നോ ഏതു തത്ത്വങ്ങളാണ് സ്ഥാപിക്കുന്നതെന്നോ അവര്‍ക്ക് തന്നെ അറിവില്ല. വി. ബൈബിളില്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വിശ്വാസികളെ അന്ധതയുടെ തടവറയില്‍ പൂട്ടിയിടാന്‍ ശ്രമിക്കാതിരിക്കുക. പരസ്പരം സ്നേഹിക്കുക  എന്ന യേശു ക്രിസ്തുവിന്‍റെ  മഹത്തായ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് (ബെത്ലഹെമിലേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കാതെ) ‘ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്‌’ എന്ന ദൈവവചനത്തിന്‍റെ ആഴത്തിലേക്കിറങ്ങി അതിന്‍റെ പൊരുളുകള്‍ ദൈവജനത്തിനു ബോദ്ധ്യപ്പെടുത്തുക.

ജോയി ഒറവണക്കുളം (USA) 

5 comments:

 1. ഈ പോസ്റ്റിന് ഒരു മറുപടി എഴുതാതിരിക്കാനും വയ്യ! ഇടയന്മാരുടെ സ്ഥാനത്തിരുന്നുകൊണ്ട് ഇങ്ങിനെ വചനം വിളമ്പുന്നവരെ മിക്കവാറും എല്ലായിടത്തും കാണാം. എല്ലാ ഞായറാഴ്ച്ചകളിലും ഇത്തരം ഒരു വിദ്ടിത്തരമെങ്കിലും എല്ലാവരും കേള്‍ക്കുന്നുമുണ്ട്. ദൈവം ഇവരോട് പൊറുക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു.

  ReplyDelete
 2. Dr james Kottoor wrote: After reading Joy Oravanakulam's letter I thought He deserves to be in the place Rev. Dr. Sebastian Venthananth is. What Joy says is enlightening and inspiring compared to what Rev.Dr. says which to me is confusing and misleading. The Spirit of the Lord is upon you Joy Sir without any degree. In the Apostolic Church it was Charismatic persons like you who led the community. As Francis says, let those who are spiritual and contemplative pray for us, let those who have the chrism of wisdom teach us, those with humility to sever lead us, those with a high degree of prudence listen to all and govern us. James Kottoor

  ReplyDelete
 3. ജെയിംസ്‌ജി എഴുതിയിരിക്കുന്നു - ആദ്യകാലസഭയിൽ ജോയ് ഒറവണക്കുളത്തെപ്പോപുള്ളവർ ആയിരുന്നു വിശ്വാസി സമൂഹത്തെ നയിച്ചിരുന്നത്. പോപ്‌ ഫ്രാൻസിസ് പറയുന്നതുപോലെ ദൈവാവബോധം പ്രതിഫലിപ്പിക്കുന്നവർ നമുക്കായി പ്രാർഥിക്കട്ടെ, വിവേകമാതികളായവർ നമ്മെ പഠിപ്പിക്കട്ടെ, സഹോദരങ്ങളെ സേവിക്കാൻ മാത്രം എളിമയുള്ളവർ നമ്മെ നയിക്കട്ടെ, ആദ്ധ്യാത്മികത പരിശീലിക്കുന്നവർ മാത്രം നമ്മെ ഉത്തേജിപ്പിക്കട്ടെ എന്ന്. ഇതൊക്കെ വായിക്കുമ്പോൾ, നേരെ തലതിരിച്ചാണല്ലോ ഇന്ന് സംഭവിക്കുന്നത്‌ എന്നോർത്ത് തല കുനിയുന്നു, നിരാശതകൊണ്ട് ദേഹം മരയ്ക്കുന്നു. ദൈവമേ നിന്റെ സഭയെ നീ കാട്ടാളന്മാരിൽനിന്നു രക്ഷിക്കാൻ ഇനിയെത്ര നാളെടുക്കും എന്ന് വിതുമ്പിപ്പോകുന്നു.

  Tel. 9961544169 / 04822271922

  ReplyDelete
 4. It is unfortunate that Rev. Sebastian chose Christmas, one of the most joyous occasion to accuse, hurt and insult those in the Catholic Reform Movement. Let Rev. Sebastian and the like of him realize that we are not against the Catholic Church or the clergy. Our intentions are only to reform the Church so that it would become more respectful and accepted by the faithful and society. We are aware of all the personal consequences that we may encounter in this effort.

  ReplyDelete
 5. "ദൈവമേ നിന്റെ സഭയെ നീ കാട്ടാളന്മാരിൽനിന്നു രക്ഷിക്കാൻ ഇനിയെത്ര നാളെടുക്കും എന്ന് വിതുമ്പിപ്പോകുന്നു." എന്ന സക്കറിയാസ് നെടുംകനാലിന്റെ ഈ വിതുമ്പൽ എത്ര ശരിയെന്നു ആരുകണ്ടു ? പക്ഷെ ഈ വിവരദോഷി പുരോഹിതവര്ഗത്തെ കണ്ടു ആ മനസു വേദനിക്കുന്നുണ്ടായിരുന്നു,സത്യം ! യെരുസലേം ദേവാലയത്തിലെ കള്ള കയ്യാപ്പാവിനെ കണ്ടു ചാട്ടവാര്‍ ക്രിസ്തു എടുത്തപോലെ അച്ചായന് എരിവും കണ്ടേക്കാം ! പക്ഷെ ഇവരുടെ ചവറു പ്രസംഗകസര്‍ത്തു കേള്‍ക്കാന്‍ പള്ളികളില്‍ "പെണ്‍പട" ഉള്ളിടത്തോളം കാലം ഇവറ്റകള്‍ അവിടെ കസറുകതന്നെ ചെയ്യും ! ആയതിനാല്‍ ഈ പാതിരിപ്പാമ്പുകള്‍ക്ക് അവ്വയെപ്പോലെ മേയാന്‍അനുവദിക്കാതെ , സ്വന്തം പെണ്ണുങ്ങളെ പള്ളിനിന്നും ,പള്ളിഭക്തിയില്‍ നിന്നും രക്ഷപെടുത്താന്‍ ശ്രമിക്കുക ..
  ഉപദേശിക്കായാലും പാതിരിക്കായാലും എന്നും എവിടെയും അവ്വാമാരെ മതി കൈകാര്യം ചെയ്യാന്‍ ! വീട്ടിലുള്ള സ്ത്രീകള്‍ പള്ളിഭക്തിയില്‍ മുഴുകാതിരിക്കാന്‍ നാം പ്രത്യേക കരുതലെടുക്കുക ! വീടുകളില്‍ ഇനിയും പതിവായ ഭഗവത്ഗീതാപാരായണം ചെയ്തു പള്ളിഭക്തിയില്‍നിന്നും ദൈവഭക്തിയിലേക്കവരെ ഉയര്‍ത്തുക ! കത്തനാരുടെ കസ്ടടിയില്‍കിടന്നു വിതുമ്പുന്ന പാവം ക്രിസ്തുവിനെ നമുക്ക് പിന്നെ കാണാന്‍ കഴിയും !ക്രിസ്തുവിന്റെ ആത്മോപദേശമറിയാന്‍ ഒരുവന്‍ ഗീത ഒന്നാമതായി മനസിലാക്കട്ടെ! ,ആത്മജ്ഞാനമില്ലാത്ത പതിരിപ്പുറകെ പോകുന്ന (പള്ളിയില്പോകുന്ന) ഈ തലമുറയെ നമുക്ക് രക്ഷിക്കാം

  ReplyDelete