Translate

Tuesday, January 20, 2015

KCRM കൊച്ചി സമ്മേളന വാര്‍ത്തകള്‍ !

പൗരോഹിത്യവും സന്യാസവും വിട്ടുപോന്നിട്ടുള്ള വൈദികർക്കും സന്ന്യാസിനീ-സന്ന്യാസികൾക്കും വേണ്ടി KCRM കൊച്ചിയിൽ സംഘടിപ്പിക്കുന്ന ദേശീയസമ്മേളനത്തിന് 12 ഭാരവാഹികളെയും 31 അംഗ നിർവ്വാഹക സമിതിയെയും 101 അംഗ സ്വാഗതസംഘത്തെയും ചുമതലപ്പെടുത്തി. (പേരുകൾ 2015 ജനുവരി ലക്കം സത്യജ്വാല പേജ് 35ലെ റിപ്പോർട്ടിൽ കാണുക). കൂടാതെ, കെ.സി.ആർ.എം. സംസ്ഥാനകമ്മിറ്റി യോഗംചേർന്ന്, സഭാനവീകരണ മേഖലയിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി ഒരു 17 അംഗ അഡൈ്വസറിബോർഡിനും രൂപംകൊടുത്തു.

അഡൈ്വസറി ബോർഡ് അംഗങ്ങൾ: സർവ്വശ്രീ ഡോ. ജെയിംസ് കോട്ടൂർ (എറണാകുളം),  ജോസഫ് മറ്റപ്പള്ളി (അഹമ്മദാബാദ്), സക്കറിയാസ് നെടുങ്കനാൽ (പൂഞ്ഞാർ),  ചാക്കോ കളരിക്കൽ (USA), റ്റി. വി. പോൾ തളിയൻ (അങ്കമാലി), സാമുവൽ കൂടൽ (പത്തനംതിട്ട), ലാലൻ തരകൻ എഴുപുന്ന (ആലപ്പുഴ),  ജോസഫ് പടന്നമാക്കൽ (USA), ഫാ. സ്‌നേഹാനന്ദ ജ്യോതി (മൂന്നാർ),  അഡ്വ. വർഗ്ഗീസ് പറമ്പിൽ (എറണാകുളം), മാത്യു എം. തറക്കുന്നേൽ (പാലാ), ജോസഫ് വെളിവിൽ (എറണാകുളം),  ഫെലിക്‌സ് പുല്ലൂടൻ (എറണാകുളം),  പി. എസ്. ജോസഫ് പനച്ചിക്കവയലിൽ (തീക്കോയി), ആന്റോ കോക്കാട്ട് (തൃശ്ശൂർ), ജോയി പോൾ പുതുശ്ശേരി (തൃശ്ശൂർ), വി.കെ.ജോയി (തൃശ്ശൂർ). 

വ്യത്യസ്തകാരണങ്ങളാൽ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള ബഹുമാന്യരായ പുരോഹിതരുടെയും കന്യാസ്ത്രീമഠങ്ങൾ വിട്ടു പുറത്തുവന്നിട്ടുള്ള സന്യാസിനിമാരുടെയും അവരിൽത്തന്നെയുള്ള വിവാഹിതരുടെയും ദേശീയസമ്മേളനത്തിന് അറബിക്കടലിന്റെവ റാണി സാക്ഷ്യം വഹിക്കുകയാണ്. ഭാരതകത്തോലിക്കാസഭാചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ ഇവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും പുനരധിവാസവിഷയങ്ങളും ചർച്ചചെയ്യുന്നു.

അമേരിക്ക, ജർമ്മനി, ആസ്‌ട്രേലിയ തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽനിന്നും,  കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പള്ളികളിലെ ബഹുമാന്യരായ അച്ചൻമാരിൽനിന്നും, വിവിധ മഠങ്ങളിലെ സിസ്റ്റേഴ്‌സിൽനിന്നും, വിശ്വാസിസമൂഹത്തിൽനിന്നും വൻതോതിലുള്ള ആശംസാ പ്രവാഹം ഈ സംരംഭത്തിനു ലഭിച്ചുകൊണ്ടിരിക്കയാണെന്നത് വളരെയധികം സന്തോഷത്തിനു വകനൽകുന്നു. ആശംസകൾ നേർന്ന എല്ലാവർക്കും KCRM- ന്റെധ നന്ദിയും കടപ്പാടും അറിയിക്കുന്നു. നിരവധിപേർ സോഷ്യൽ നെറ്റ് വർക്കുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ഈ സന്ദേശം കൈമാറുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർക്കും നന്ദി!

സന്ദേശങ്ങൾ കൈമാറിയും സമ്മേളനത്തിന്റെൈ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായും സമ്മേളനത്തിൽ പങ്കെടുത്തും ഈ ചരിത്രദൗത്യത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.

ബന്ധപ്പെടേണ്ട നമ്പരുകൾ: റെജി ഞള്ളാനി- 9447105070, ഫാ. ഷിബു കെ.പി. -9446128322, കെ.കെ ജോസ് കണ്ടത്തിൽ -8547573730,  കെ ജോർജ്ജ് ‌ജോസഫ്- 9496313963,  പ്രൊഫ. ഇപ്പൻ- 9446561252.

മുന്‍ വാര്‍ത്തകള്‍ കാണാന്‍ 

സമ്മേളന നഗറില്‍ എത്തിച്ചേരുന്ന വഴി 

സമ്മേളനം എറണാകുളം പാലാരി വട്ടം എസ്സ് എൻ. ഡി. പി യോഗം ഓഡിറ്റോറിയത്തിൽ

Meet of former priests and nuns (Matters India)

പൌരാഹിത്യം ത്യജിച്ച സഹോദരരേ നിങ്ങൾക്ക് ഹോശാന ഹോശാന !

Another Ex- Nun Speaks 

ഇരുളടഞ്ഞ കന്യാസ്ത്രിമഠം കഥകൾ

ഡോ. സ്ടീഫന്‍ ആലത്തറയുമായുള്ള അഭിമുഖം

എറണാകുളം സമ്മേളന വാര്‍ത്ത UCAN ല്‍

ദേശീയ മാധ്യമങ്ങള്‍ അരങ്ങത്ത്

പ്രശ്നം അന്താരാഷ്‌ട്ര തലത്തിലേക്ക്

എറണാകുളം സമ്മേളനം ചരിത്രത്തിലേക്ക് !!!!

ഭാരത ക്രൈസ്തവ മിഷന്‍ സമ്പൂര്‍ണ്ണ പരാജയം – ഫാ അഗസ്റ്റിന്‍ കാഞ്ഞമല

KCRM സംസ്ഥാന സമ്മേളനത്തിന്റെ ആസൂത്രണവും സ്വാഗതസംഘരൂപീകരണവും

സന്ന്യാസം വിട്ടുപോന്നിട്ടുള്ള സന്ന്യാസിനീ-സന്ന്യാസികൾക്ക് പുനരധിവാസം ...

No comments:

Post a Comment