Translate

Monday, January 19, 2015

ഒരു മാര്‍പ്പാപ്പാ ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍?

ഫ്രാന്‍സീസ് പാപ്പാ പൊട്ടിത്തെറിക്കുന്നു...
അലക്‌സ് കണിയാമ്പറമ്പില്‍

Alex Kaniamparambil
(ലേഖകന്‍, ഒരു വിദേശ പ്രസിദ്ധീകരണത്തിന് വേണ്ടി ഇംഗ്ലിഷില്‍ എഴുതിയ  ഈ ലേഖനം 'സത്യജ്വാലയ്ക്കുവേണ്ടി തര്‍ജ്ജമ ചെയ്തുതന്നത്, ശ്രീ സക്കറിയാസ് നെടുങ്കനാല്‍ - എഡിറ്റര്‍)

കത്തോലിക്കാസഭയുടെ തലവനു വിശേഷണങ്ങള്‍ നിരവധിയാണ് - പത്രോസിന്റെ പിന്‍ഗാമി, റോമിന്റെ ബിഷപ്പ്, പരിശുദ്ധപിതാവ്.. അങ്ങനെ പോകുന്നു. ഗുണങ്ങളാണെങ്കില്‍ അതിലേറെ. ആര്‍ക്കും സ്ഥാനഭ്രഷ്ടനാക്കാനാ വാത്ത പദവി. ഭൂമിയില്‍ അദ്ദേഹം ഏതു നിയമം ഉണ്ടാക്കിയാലും മുകളില്‍ അതെല്ലാം രണ്ടാമ തൊന്നാലോചിക്കാതെ പാസാക്കും. വിശ്വാസ പരമായ കാര്യങ്ങളില്‍ നൂറു ശതമാനം തെറ്റാ വരം...
ഇതൊക്കെ വെറും പ്രചരണംമാത്രം. സത്യത്തില്‍ അവിടെ സിംഹാസനത്തില്‍ ഇരിക്കുന്നത് ഒരു പാവയാണ്. ശക്തമായ റോമന്‍ കൂരിയാ തീരുമാനിക്കുന്നതെല്ലാം നടപ്പിലാക്കാനുള്ള ഒരു അലങ്കാരജീവി.
കൂരിയായില്‍ കയറിയിരിക്കുന്നത് പ്രായാധിക്യംമൂലം മനസിന്റെ സമനില തെറ്റിയ കുറെ അധികാരമോഹികളും, പെന്‍ ഷന്‍പറ്റിയിട്ടും അധികാരം കൈവിടാന്‍ തയ്യാറല്ലാത്ത വൃദ്ധന്മാരുമാണ്. ജീവിതയാഥാര്‍ഥ്യങ്ങ ളുമായോ സാധാരണക്കാരന്റെ പ്രശ്‌നങ്ങളുമായോ പുലബന്ധംപോലുമില്ലാത്ത ഏതാനും ദന്തഗോപുരവാസി കള്‍! അതിരറ്റ അധികാരത്തിലും സമ്പത്തിലും മലര്‍ന്നും കമഴ്ന്നും നീന്തുന്നവര്‍. അവരുടെ പാവയാണ് പത്രോസിന്റെ പിന്‍ഗാമി.
പരിശുദ്ധപിതാക്കന്മാരെല്ലാം ഇക്കണ്ട കാലമെല്ലാം അവരുടെ താളത്തിനൊത്ത് തുള്ളിയിരുന്നു. ഫ്രാന്‍സീസ് പാപ്പാ, താന്‍ അല്പം വ്യത്യസ്തനാണ് എന്ന സന്ദേശം പലതവണ കൊടുത്തിട്ടും അവര്‍ക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയില്ല. എല്ലാം പഴയപടിതന്നെ നീങ്ങി. പുറമേ കാണാന്‍ സാധിക്കുന്ന യാതൊരു മാറ്റങ്ങളും ഇതുവരെയാരും കണ്ടില്ല. ഒരു മെത്രാനെ നീക്കം ചെയ്തു. പക്ഷേ, അടുത്തത് തന്റെ ഊഴമാകാം എന്നൊരു ഭയം മറ്റൊരു മെത്രാന്റെയും മനസ്സില്‍ ഉദിച്ചില്ല. 'ഇയാള്‍ ഇതുപോലെ കുരച്ചുകൊണ്ടുനടന്ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചോളും' എന്ന ആശ്വാസത്തിലായിരുന്നു എല്ലാവരും. അതെല്ലാം ഇതാ തകരുന്നു...
എല്ലാവര്‍ഷവും ഉള്ളതാണ് പാപ്പാമാരുടെ ക്രിസ്മസ് സന്ദേശം. എല്ലാം ഏതാണ്ടിതുപോലെ ആയിരിക്കും: 'നിങ്ങളുടെയെല്ലാ സേവനത്തിനും നന്ദി! എല്ലാവര്‍ക്കും ക്രിസ്മസിന്റെ മംഗളങ്ങള്‍!'
പക്ഷേ, ഈ വര്‍ഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.'ഡെയിലി മെയില്‍' എന്ന ബ്രിട്ടീഷ് പത്രത്തിന്റെ ഭാഷയില്‍ പാപ്പാ വത്തിക്കാനിലുള്ളവരെ നിര്‍ത്തി  
നൂറ്റാണ്ടുകളായി റോമില്‍ കേന്ദ്രീകൃതമാക്കി             വച്ചിരിക്കുന്ന കൂരിയായുടെ അധികാരം          ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ക്ക്         ഭാഗിച്ചുകൊടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം        നിര്‍ദ്ദേശിച്ചു. സഭാസിദ്ധാന്തങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കിടാനുള്ള വലിയ അവസരങ്ങള്‍ അവര്‍ക്കും ലഭിക്കട്ടെ.  

പ്പൊരിച്ചു... കാര്യങ്ങളുടെ പോക്ക് തങ്ങള്‍ക്ക് അനുകൂലമല്ല എന്ന് ഇനിയും മനസിലാക്കാത്ത കൂന്തന്‍തൊപ്പി ക്കാര്‍ ഈ പത്രവാര്‍ത്തയിലെ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കട്ടെ:
കൂരിയായെ അഭിസംബോധന ചെയ്തുകൊണ്ട് ക്രിസ്മസ്സിന്റെ തലേ തിങ്കളാഴ്ച പാപ്പാ പറഞ്ഞു: 'അധികാരാര്‍ത്തിപിടിച്ച ചില പുരോഹിതര്‍ സ്വന്തം സഹപ്രവര്‍ത്തകരുടെപോലും സല്‌പേരിനു കളങ്കം വരുത്താന്‍ ഒട്ടും മടിക്കാത്ത കഠിനഹൃദയരാണ്. സ്വരുമയില്ലാതെ ഓരോന്ന് ചെയ്തുകൂട്ടുന്ന സഭയിലെ കൂരീയാ പ്രവര്‍ത്തകരെ അദ്ദേഹം താരതമ്യപ്പെടുത്തിയത് അപശ്രുതി വരുത്തി സംഗീതക്കച്ചേരി താറുമാറാക്കുന്ന രസംകൊല്ലികളോടാണ്. പരസ്പര സഹകരണമോ ടീം സ്പിരിറ്റോ ഇല്ലാത്തവരാണവര്‍.
നൂറ്റാണ്ടുകളായി റോമില്‍ കേന്ദ്രീകൃതമാക്കി വച്ചിരിക്കുന്ന കൂരിയായുടെ അധികാരം ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ക്ക് ഭാഗിച്ചുകൊടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സഭാസിദ്ധാന്തങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കിടാനുള്ള വലിയ അവസരങ്ങള്‍ അവര്‍ക്കും ലഭിക്കട്ടെ.  ദൈവചൈതന്യമുള്ളവരാകേണ്ടതിനുപകരം, കൂരിയായിലുള്ള പലരും കപടമായ ജീവിതരീതിക്കും അധികാരപ്രമത്തതയ്ക്കും അടിപ്പെട്ട് 'ആത്മീയ മറവിരോഗ'ത്തിന് വിധേയരായിത്തീര്‍ന്നിരിക്കുന്നു.
ഇക്കൂട്ടരിലുള്ള മറ്റൊരു പാപം ഇതാണ്: സ്വാര്‍ഥതാത്പര്യമുള്ള ഗ്രൂപ്പുകളില്‍ ചേര്‍ന്ന് ഇവര്‍ സഭാശരീരത്തില്‍ അര്‍ബുദസമാനമായ രോഗത്തിന് (Spiritual Alzheimer's)കാരണമായിത്തീരുന്നു. ഈ മനോഭാവം സഭയുടെ ജീവനുതന്നെ അപകടകാരിയായ "friendly fire'' ആയി വര്‍ത്തിക്കുന്നു.
തന്റെ ക്രിസ്മസ് സന്ദേശത്തില്‍ സഭാനേതൃത്വത്തെ ബാധിച്ചിരിക്കുന്ന പതിനഞ്ച് അസുഖങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ അക്കമിട്ടു പറഞ്ഞത് ചുവടെ കൊടുക്കുന്നു:
1)            സഭയുടെ ഒഴിച്ചുകൂടാത്തതും തെറ്റുകള്‍ ബാധിക്കാത്തതുമായ സനാതനഘടകമാണു കൂരിയ എന്ന ചിന്ത: ഈ ചിന്ത റോമന്‍ ക്യൂരിയയെ സ്വയം പരിശോധിക്കാനോ വിമര്‍ശിക്കാനോ മെച്ചപ്പെടുത്താനോ കഴിയാത്ത ഒന്നാക്കിയിരിക്കുന്നു. തന്മൂലം അത് രോഗാതുരമായിരിക്കുന്നു.
2)            അനാവശ്യമായ കഠിനാദ്ധ്വാനം:  ജോലി ചെയ്യുന്നവര്‍ക്കു വിശ്രമം കിട്ടേണ്ടതുണ്ട്. മനുഷ്യന് വിശ്രമം വേണം. അതു നല്ലതാണ്. അതില്ലാതാകുന്നത് ഗുരുതരമായ ഒരവസ്ഥയാണിത്. ഇക്കാര്യം ഗൗരവത്തോടെ കാണണം.
3)            ആദ്ധ്യാത്മികമായും മാനസികമായും കഠിന ഹൃദയരാകുന്ന അവസ്ഥ: 'സന്തോഷിക്കു ന്നവരോടൊത്തു സന്തോഷവും കരയുന്ന വരോടൊത്തു ദുഃഖവും പങ്കിടാനുള്ള സഹൃദയത്വം നഷ്ടപ്പെടുകയെന്നത് അപകടകര
മാണ്.'
4)            കടുത്ത പ്ലാനിംഗ്: തയ്യാറായി നന്നായിത്തന്നെ കാര്യങ്ങള്‍ ചെയ്യണം. എന്നുവച്ച് വളരെ മുന്നിലേക്കുള്ള അത്യാകാംക്ഷയും അയവില്ലാത്ത പ്ലാനിംഗും നന്നല്ല. മനുഷ്യബുദ്ധിയെ മറികടക്കുന്നതും അത്യുദാരവുമാണ്  പരിശുദ്ധാത്മാവ് തരുന്ന സ്വാത ന്ത്ര്യം എന്നതു മറക്കരുത്; അതിനെതിരെ മനസ്സടയ്ക്കരുത്.
5)            പരസ്പരബന്ധമില്ലാത്ത പ്രവര്‍ത്തനങ്ങള്‍: ശ്രുതിഭംഗത്താല്‍ അപസ്വരം പുറപ്പെടുവിക്കുന്ന ഓര്‍ക്കസ്ട്രാപോലെ, പരസ്പര സഹകരണമില്ലാത്തതായിരിക്കരുത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. 'എനിക്കു നിന്നെ ആവശ്യമില്ല' എന്നു കാല് കൈയോടോ, 'ഞാനാണിവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്' എന്നു മറ്റൊരവയവം തലയോടോ പറഞ്ഞാല്‍ എങ്ങനെയിരിക്കും?
6)            ആത്മീയമറവിരോഗം ഹൃദയത്തിന്റെ നാഥനുമായിട്ടുള്ള ബന്ധം വിട്ടുപോയവരിലാണ് ഈ രോഗം കാണുന്നത്. അത്തരക്കാര്‍ സ്വന്തം കഴിവില്‍ വിശ്വസിക്കുന്നു. അവര്‍ സ്വന്തം വികാരങ്ങളാലും ഇഷ്ടാനിഷ്ടങ്ങ ളാലും നയിക്കപ്പെടുന്നു. തങ്ങള്‍ക്കു ചുറ്റും അഹന്താനിര്‍ഭരമായ ഭിത്തികളുയര്‍ത്തി സ്വയം നിര്‍മ്മിച്ച  വിഗ്രഹങ്ങളുടെ അടിമകളായി കഴിയുന്നവരാണിവര്‍.
7)            മാത്സര്യബുദ്ധി, വ്യര്‍ഥാഭിമാനം: തങ്ങളുടെ ഉടയാടകളുടെ നിറത്തിലും മേന്മയിലും ബഹുമതിപ്പട്ടങ്ങളിലും അഭിരമിക്കുക എന്നതായിത്തീരുന്നു, ഇവരുടെ പ്രധാന ജീവിതലക്ഷ്യം.
8)            അസ്തിത്വപരമായ മാനസ്സികവിഭ്രാന്തി:  ഇരട്ടജീവിതം നയിക്കുന്നവര്‍, ആദ്ധ്യാത്മിക ശൂന്യതയെ ഔപചാരിക ഡിഗ്രികള്‍കൊണ്ടു മറികടക്കാമെന്ന ചിന്തയുടെ ഫലമായി കാപട്യം ബാധിച്ചവര്‍, അജപാലന ശുശ്രൂഷ യ്ക്കുപകരം ഉദ്യോഗസ്ഥ മനോഭാവത്തോ ടെയുള്ള പ്രവര്‍ത്തനങ്ങളിലും  മരാമത്തുപണികളിലും മുഴുകി ക്കഴിയുന്നവര്‍, അക്കാദമിക നേട്ടങ്ങളില്‍ അഭിരമിക്കുന്നവര്‍ മുതലായവരിലുള്ള രോഗമാണിത്. ഇത്തരക്കാര്‍ക്ക് മനുഷ്യരും അവരുടെ യാഥാര്‍ഥ്യങ്ങ ളുമായി യാതൊരു ബന്ധവുമില്ലാതായി ത്തീരുന്നു.   
9)            കിംവദന്തി ഭീകരര്‍: കിംവദന്തി പരത്തല്‍ ഭീരുക്കളുടെ രോഗമാണ്. യാഥാര്‍ഥ്യം നേര്‍ക്കുനേര്‍ പറയാന്‍ ധൈര്യമില്ലാത്തവരാണ് പുറകില്‍ക്കൂടിയും വളച്ചുചുറ്റിയും സംസാരിക്കുന്നത്.
10) അധികാരസ്ഥാനികളോടുള്ള വ്യക്തിപൂജ: ഈ രോഗം ബാധിച്ചവര്‍ ഒത്താശകള്‍ ലഭ്യമാക്കുന്നതിനുപയോഗിക്കുന്ന വിദ്യയാണിത്. സ്വന്തം ജോലിയിലുള്ള ഉയര്‍ച്ചയാണ് ഇവരുടെ ലക്ഷ്യം. സ്വാഭിവൃദ്ധിയിലുള്ള അത്യാഗ്രഹത്തിനും അവസരവാദത്തിനും ഇരകളായിത്തീരുന്നു ഇവര്‍. ദൈവത്തെയല്ല മനുഷ്യരെയാണ് ഇവര്‍ പൂജിക്കുന്നത്.
11)          മറ്റുള്ളവരോടുള്ള നിസംഗഭാവം: അസൂയയും കൗശലവും ഇവരെ നയിക്കുന്നു. അന്യരുടെ പതനത്തില്‍ സന്തോഷിക്കുവാനല്ലാതെ, അവരെ സഹായിക്കുവാനോ പ്രോത്സാഹിപ്പിക്കുവാനോ ഇക്കൂട്ടര്‍ക്കു കഴിയുന്നില്ല.
12) ശ്മശാനമുഖം (funeral face) പ്രദര്‍ശിപ്പിക്കുന്നവര്‍: ഇവരുടെ നാടകീയമായ കാര്‍ ക്കശ്യവും ശുഷ്‌കമായ മ്ലാനതയും വാസ്തവത്തില്‍, ഇവരിലെ ഭയത്തില്‍നിന്നും അരക്ഷിത ബോധത്തില്‍നിന്നും ഉടലെടുത്തിട്ടുള്ള രോഗലക്ഷണങ്ങളാണ്. നേരെ മറിച്ച്, ഒരപ്പോസ്തലന്‍ സമഭാവനയും മാന്യതയും സന്തുഷ്ടിയും ദൈവചൈതന്യവും തുളുമ്പുന്നവന്‍ ആയിരിക്കേണ്ടതുണ്ട്.
13) അത്യാഗ്രഹം: ആദ്ധ്യാത്മികമായ കുറവുകള്‍ ഭൗതികമായവകൊണ്ടു നികത്താമെന്നുള്ള തെറ്റുധാരണയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ധനാര്‍ജ്ജനം ആഗ്രഹിക്കാത്ത അപ്പോസ്തലന്മാരും സുരക്ഷിതത്വം തോന്നാന്‍വേണ്ടി ഈ പ്രലോഭനത്തില്‍ വീണുപോകാറുണ്ട്.
14) രഹസ്യഗ്രൂപ്പ് രൂപീകരണം: ഈ രോഗത്തിന്റെ തുടക്കം നല്ല ലക്ഷ്യത്തോടെ ആയിരിക്കും.  എന്നാല്‍, സ്വയം ശക്തമാകാനുള്ള ശ്രമത്തില്‍ തങ്ങളിലേക്കുതന്നെ ഇവ ഒതുങ്ങിപ്പോകു മ്പോള്‍, സമൂഹഗാത്രത്തില്‍ ക്യാന്‍സര്‍പോലെ പ്രവര്‍ത്തിച്ച് അതിന്റെ സന്തുലിതാവസ്ഥയ്ക്കു ദോഷം വരുത്തുന്നു. ഈ ഉതപ്പ് കൂടുതല്‍ കണ്ടുവരുന്നത് ചെറുപ്പക്കാരുടെയിടയിലാണ് .
15) ലൗകികനേട്ടങ്ങളിലൂടെ ശക്തി പ്രകടിപ്പി ക്കുന്നവര്‍: നിരന്തരമായ അധികാരവിപുലീക രണത്തിലൂടെ തങ്ങളുടെ പിടുത്തം എല്ലായിടത്തും മുറുക്കിക്കൊണ്ടിരിക്കാന്‍ വ്യഗ്രതപ്പെടുന്നവരുടെ രോഗമാണിത്. വാക്കുകളിലൂടെയും വാര്‍ത്താമാദ്ധ്യമങ്ങളിലൂടെയും നടത്താവുന്ന പരദൂഷണം, വ്യാജപ്രചാരണങ്ങള്‍ എന്നി വവഴി തങ്ങളാണു കേമന്മാര്‍ എന്നു വരുത്തിത്തീ ര്‍ക്കുന്നതിനായി ഇവര്‍ അന്യരെ ഒതുക്കിക്കൊണ്ടിരിക്കും.

-ഈ രോഗലക്ഷണങ്ങളെല്ലാം ചൂണ്ടിക്കാട്ടി സ്വയം ചികിത്സയ്ക്കു തയ്യാറാകണമെന്ന് മാര്‍പ്പാപ്പാ ആവശ്യപ്പെട്ടത്, വത്തിക്കാന്‍ കൂരിയായിലെ മെത്രാന്മാരോടും കര്‍ദ്ദിനാളന്മാരോടും മാത്രമായല്ല എന്ന് നമ്മുടെ മെത്രാന്മാര്‍ ഒന്നു മനസ്സിലാക്കിയിരുന്നെങ്കില്‍!

No comments:

Post a Comment