പൗരോഹിത്യവും
സന്യാസവും വിട്ടുപോന്നിട്ടുള്ള വൈദികർക്കും സന്ന്യാസിനീ-സന്ന്യാസികൾക്കും വേണ്ടി KCRM
കൊച്ചിയിൽ സംഘടിപ്പിക്കുന്ന ദേശീയസമ്മേളനത്തിന് 12
ഭാരവാഹികളും 31 അംഗ നിർവ്വാഹകസമിതിയുമടക്കം 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു (പേരുകൾ 2015 ജനുവരി ലക്കം സത്യജ്വാല
പേജ് 35ലെ റിപ്പോർട്ടിൽ കാണുക). കൂടാതെ, കെ.സി.ആർ.എം. സംസ്ഥാനകമ്മിറ്റി യോഗംചേർന്ന്, സഭാനവീകരണ
മേഖലയിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി ഒരു 17 അംഗ
അഡൈ്വസറിബോർഡിനും രൂപംകൊടുത്തു.

വ്യത്യസ്തകാരണങ്ങളാൽ പൗരോഹിത്യം
വിട്ടുപോന്നിട്ടുള്ള ബഹുമാന്യരായ പുരോഹിതരുടെയും കന്യാസ്ത്രീമഠങ്ങൾ വിട്ടു
പുറത്തുവന്നിട്ടുള്ള സന്യാസിനിമാരുടെയും അവരിൽത്തന്നെയുള്ള വിവാഹിതരുടെയും
ദേശീയസമ്മേളനത്തിന് അറബിക്കടലിന്‍റെ റാണി സാക്ഷ്യം വഹിക്കുകയാണ്.
ഭാരതകത്തോലിക്കാസഭാചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിൽ ഇവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും പുനരധിവാസവിഷയങ്ങളും
ചർച്ചചെയ്യുന്നു.
അമേരിക്ക, ജർമ്മനി, ആസ്ട്രേലിയ തുടങ്ങി നിരവധി
വിദേശരാജ്യങ്ങളിൽനിന്നും, കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പള്ളികളിലെ ബഹുമാന്യരായ
അച്ചൻമാരിൽനിന്നും, വിവിധ മഠങ്ങളിലെ സിസ്റ്റേഴ്‌സിൽനിന്നും,
വിശ്വാസിസമൂഹത്തിൽനിന്നും വൻതോതിലുള്ള ആശംസാ പ്രവാഹം ഈ സംരംഭത്തിനു
ലഭിച്ചുകൊണ്ടിരിക്കയാണെന്നത് വളരെയധികം സന്തോഷത്തിനു വകനൽകുന്നു. ആശംസകൾ നേർന്ന
എല്ലാവർക്കും KCRM- ന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. നിരവധിപേർ സോഷ്യൽ
നെറ്റ് വർക്കുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ഈ സന്ദേശം കൈമാറുന്നുണ്ടെന്ന്
അറിയാൻ കഴിഞ്ഞു. അവർക്കും നന്ദി!
സന്ദേശങ്ങൾ
കൈമാറിയും സമ്മേളനത്തിന്‍റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായും സമ്മേളനത്തിൽ
പങ്കെടുത്തും ഈ ചരിത്രദൗത്യത്തിൽ
പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.
, നിങ്ങൾക്കറിയാവുന്ന
എല്ലാവരെയും സമ്മേളനവിവരം അറിയിച്ച് താഴെക്കൊടുക്കുന്ന ഫോൺനമ്പരുകളിൽ ബന്ധപ്പെടാൻ
നിർദ്ദേശിക്കുമല്ലോ.
പേരുകൾ
രജിസ്റ്റർ ചെയ്തു തുടങ്ങിയിരിക്കുന്നതിനാൽ
ബന്ധപ്പെടേണ്ട
നമ്പരുകൾ: റെജി ഞള്ളാനി- 9447105070, ഫാ. ഷിബു കെ.പി.
-9446128322, കെ.കെ ജോസ് കണ്ടത്തിൽ -8547573730, കെ ജോർജ്ജ് ജോസഫ്- 9496313963, പ്രൊഫ. ഇപ്പൻ- 9446561252.
No comments:
Post a Comment