Translate

Tuesday, January 20, 2015

'വിവാഹത്തിന്റെപേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് മനുഷ്യാവകാശലംഘനം' -ജസ്റ്റീസ് കെ.റ്റി. തോമസ്

മോർ കൂറിലോസ് മെത്രാപ്പോലീത്താ, 'ഓരോ പുറത്താക്കലിലൂടെയും ക്രിസ്തുവിനെത്തന്നെയാണ് പുറത്താക്കിക്കൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കി രൂപത ഈ നടപടി നിർത്തലാക്കണ'മെന്ന് അഭ്യർത്ഥിച്ചു.

കോട്ടയം രൂപതയിലെ പുരുഷന്മാർ മറ്റു രൂപതയിലുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതിന്റെ പേരിൽ തങ്ങളുടെ രൂപതയിൽനിന്നു പുറത്താക്കപ്പെടുന്ന നടപടി വേദശാസ്ത്രപരമായും ഇന്ത്യൻ നിയമപ്രകാരവും മനുഷ്യാവകാശപരമായും തെറ്റാണെന്നു പദ്മഭൂഷൺ ജസ്റ്റീസ് കെ.റ്റി. തോമസ് പ്രസ്താവിച്ചു. അങ്ങനെ പുറത്താക്കാൻ ഈ രൂപതയ്ക്ക് ആരിൽനിന്ന് അവകാശം കിട്ടിയെന്നും, അതിന് എന്തു രേഖകളാണു ഹാജരാക്കാനുള്ളതെന്നുമുള്ള ചോദ്യമുയർത്തിയ അദ്ദേഹം, ഒരു രേഖയുമില്ലാതെ നടപ്പാക്കുന്ന ഈ നടപടി നിർത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
2014 ഡിസം. 20, ശനിയാഴ്ച, കോട്ടയം റെഡ് ക്രോസ് ടവർ ഓഡിറ്റോറിയത്തിൽ നടന്ന ക്‌നാനായ കത്തോലിക്കാ നവീകരണസമിതിയുടെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന്, കഴിഞ്ഞ വർഷം അന്തരിച്ച, 'ക്‌നാനായ കത്തോലിക്കാ നവീകരണസമിതി' സ്ഥാപക നേതാവ്, ശ്രീ ഉതുപ്പ് ഒറവണക്കളത്തെ അനുസ്മരിച്ച് ഒട്ടേറെ പ്രമുഖർ എഴുതിയ 'ശുദ്ധരക്തവിവാഹം' എന്ന സ്മരണിക പ്രകാശനം ചെയ്യപ്പെട്ടു. പ്രകാശനകർമ്മം നിർവ്വഹിച്ചുകൊണ്ട്  ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്താ, 'ഓരോ പുറത്താക്കലിലൂടെയും ക്രിസ്തുവിനെത്തന്നെയാണ് പുറത്താക്കിക്കൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കി രൂപത ഈ നടപടി നിർത്തലാക്കണ'മെന്ന് അഭ്യർത്ഥിച്ചു.
സർവ്വശ്രീ. ഡോ. ജെയിംസ് കോട്ടൂർ, അഡ്വ. കുമാരി ഇന്ദുലേഖ, മണർകാട് മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഉച്ചയ്ക്കുശേഷം 'ക്‌നാനായ സ്വവംശവിവാഹവും കുടുംബശിഥിലീകരണവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ, ശ്രീ. ജോർജ് ജെ. പൂഴിക്കാല (USA)  മുഖ്യപ്രഭാഷണം നടത്തി. ശ്രീ. സി.എം. സിറിയക്ക് മോഡറേറ്റ് ചെയ്തു. ചർച്ചയിൽ KCRM-നെ പ്രതിനിധീകരിച്ച് ശ്രീ. കെ.കെ. ജോസ് കണ്ടത്തിൽ, ശ്രീ റെജി ഞള്ളാനി, എന്നിവരും, 'ക്‌നാനായ കത്തോലിക്കാ നവീകരണസമിതി' (KCNS)യെ പ്രതിനിധീകരിച്ച് ശ്രീ. പി.കെ. തോമസ് കൂടല്ലൂരും, ശ്രീ. ഷാജി ജോസ് കണ്ണൂരും പ്രതികരണപ്രസംഗങ്ങൾ നടത്തി.
സമിതി പ്രസിഡന്റ് ശ്രീ. റ്റി.ഒ. ജോസഫ് തോട്ടുങ്കൽ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും, സെക്രട്ടറി ജോണി കുരുവിള കൃതജ്ഞതയും പ്രകാശിപ്പിച്ചു.
ലൂക്കോസ് മാത്യു (ജനറൽ സെക്രട്ടറി, 'ക്‌നാനായകത്തോലിക്കാ നവീകരണസമിതി')

6 comments:

  1. I know from The Telegraph y r struggle for reformation movement. I have full sympathy with y r movement i hope success .
    I am educationalist & social worker .I have educational institute and going to establish a school from pre - nursery to twelve class with a orphan house ,Golden Home etc.
    . I need few masters for the school . can you help me? My sole ambition for uplift the society not for money .My (NGO) is Zand Educational & Research Foundation .waiting for hope .

    Mofizur Rahman Jodder
    Associate professor
    pramathesh baura college, gauripur
    09954479023/09706264101
    dist:dhubri : assam

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വധുവിനെ ആവശ്യമുണ്ടെന്നു കാണിച്ച് ഈ ബ്ലോഗിൽ ഒരു പരസ്യം കാണുന്നു. ഇത്രമാത്രം പുരോഗമന ചിന്തയോടെ മാതാപിതാക്കളിൽ നിന്നുള്ള ഒരു വിവാഹ പരസ്യം ഞാൻ ആദ്യം കാണുകയാണ്. നല്ല വാർത്ത, ഇത്‌ നവീകരണ ചിതാഗതികളുടെ തുടക്കമെന്നും കരുതാം. പക്ഷെ, ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ ഭൂരിഭാഗം മാതാ പിതാക്കളും തങ്ങളുടെ മകളെ രജിസ്റ്റർ വിവാഹം ചെയ്യാൻ അനുവദിക്കുമെന്നു തോന്നുന്നില്ല. അനുയോജ്യമായ ഇണയെ തേടാനും പ്രയാസമാകും. അല്ലാത്ത പക്ഷം സ്നേഹിച്ചു വിവാഹം കഴിക്കണം. ദുഷിച്ച സഭയുടെ വിഷ പല്ലുകൾ വിവാഹിതർ പറിക്കാൻ ശ്രമിക്കുകയായിരിക്കും ഉത്തമം. പള്ളിയേയും പട്ടക്കാരനേയും തഴഞ്ഞു ജീവിക്കുന്ന അവിവാഹിതയായ ഒരു കത്തോലിക്കാ പെണ്ണിനെ ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. അല്ലാത്ത പക്ഷം ക്രിസ്ത്യനിയല്ലാത്ത പെണ്‍ പിള്ളേരെ വിവാഹം കഴിക്കാൻ തയ്യാറാകണം.

    ReplyDelete
    Replies
    1. ശരിയാണെങ്കിലും തെറ്റാണെങ്കിലും, സഭാ സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ കാഴ്ചപ്പാടാണ് ഈ വിവാഹ പരസ്യത്തില്‍ നിന്നും നാം കാണുന്നത്. ഒരു കുടുംബം മുഴുവന്‍ സമാനമായി ചിന്തിക്കുമ്പോഴേ, ഇത്തരം പരസ്യങ്ങള്‍ ഉണ്ടാകുന്നുള്ളൂ എന്ന് ശ്രദ്ധിക്കുക. ഈ പരസ്യത്തിന് വേണ്ടത്ര പ്രതികരണം കിട്ടി എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വിവാഹ വിരുന്നിന് ആളില്ലാതെ വരുമെന്നുള്ള ഭയം ആര്‍ക്കുമില്ലായെന്നു കൂടി ഓര്‍ക്കുക. വിവാഹം ഒരു കുടുംബ ജീവിതത്തിന്റെ തുടക്കമാണ്, ധാരാളം ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടായിരിക്കേണ്ടതുമുണ്ട്. ഇവിടെ സര്‍ക്കാരില്‍ വിശ്വാസമര്പ്പിച്ച് കൊണ്ടാണ് ഈ മാതാപിതാക്കള്‍ കതിര്‍ മണ്ഡപം ഒരുക്കുന്നതെന്ന തോന്നല്‍ എനിക്കില്ല. ഇവര്‍ പറയുന്നത്, ദൈവത്തിന്റെ സാന്നിദ്ധ്യത്തിന് POC അച്ചടിച്ച പ്രാര്‍ഥനകള്‍ വേണമെന്നില്ലായെന്നും വൈദികനല്ല കാര്‍മ്മികനെന്നുന്നുമായിരിക്കണം. വിവാഹങ്ങള്‍ ഇങ്ങിനെ വ്യാപകമായി നടക്കുന്നില്ലെങ്കിലും ഈ വാദഗതിയുള്ള അനേകം വിശ്വാസികളും വൈദികരും സഭക്കുള്ളില്‍ തന്നെയുണ്ട്‌. ഇങ്ങിനെ വിശ്വസിക്കുന്നവരെ ദൈവം എങ്ങിനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാന്‍ ഏതായാലും ഭൂമിയിലാരും തയ്യാറാവാതിരിക്കട്ടെ. എല്ലാ അംശങ്ങളും, POC യും KCBC യും പറയുന്നത് പോലെ ചെയ്തിട്ടും അനേകം കുടുംബങ്ങള്‍ തകരുന്നു, പണ്ടത്തേതിലും ക്രമാതീതമായി അത് വര്‍ദ്ധിക്കുന്നു എന്ന് പറയുന്നതാണ് ശരി. രജിസ്ടര്‍ വിവാഹം നടത്തുന്ന ഹൈന്ദവര്‍ക്കിടയിലെ വിവാഹ മോചന കേസുകളുടെ നിലവാരത്തില്‍ ആനുപാതികമായ ഒരു വര്‍ദ്ധന ഇല്ലായെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും അടുത്തകാലത്തായി സഭയില്‍ വിവാഹ സംബന്ധമായി ശ്വാസം മുട്ടിക്കുന്ന കുറെ ഏറെ ക്രമങ്ങള്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ആ ക്രമങ്ങളും വൈദികരും മാത്രമായി സഭ അവശേഷിക്കാതിരിക്കണമെങ്കില്‍ പള്ളിക്കുള്ളില്‍ അരങ്ങേറുന്ന സിനിമാ സ്റ്റൈലിലുള്ള വിവാഹങ്ങള്‍ നിര്‍ത്തലാക്കിയെ മതിയാവൂ. പണ്ടൊരു അച്ചന്‍ തന്നെ പറഞ്ഞത്, 'കര്‍ത്താവേ, ഞാന്‍ അന്വേഷിക്കാവുന്നിടത്തോളം അന്വേഷിച്ചു ബോദ്ധ്യപ്പെട്ട ഒരു കല്യാണമാണിത്. ഇനി കാര്യങ്ങള്‍ എന്‍റെ കൈയ്യിലല്ല, തുടര്‍ന്ന് അങ്ങ് നോക്കിക്കോണേ' എന്ന് പ്രാര്‍ഥിക്കുന്ന ഒരു സമൂഹം മാറി, എല്ലാം ദൈവത്തിന്റെ ഇഷ്ടം എന്ന് കരുതി ലഭിക്കുന്ന എന്തിനെയും സ്വീകരിക്കാന്‍ കെല്‍പ്പുള്ള ഒരു സമൂഹം രൂപപ്പെടുത്താന്‍ നമുക്ക് കഴിയണം. സഭ പറയുന്ന എല്ലാ കര്‍മ്മങ്ങളും ചെയ്താലും വിവാഹം വഴി രൂപപ്പെടുന്ന കുടുംബത്തിന്റെ ഉറപ്പു ഗാരണ്ടി ചെയ്യുന്ന ഒരാളും സഭക്കുള്ളില്‍ ഉണ്ടാകാന്‍ ഇടയില്ല.

      Delete
  4. തൊപ്പിവച്ചാല്‍ പോലീസുകാരന്‍ സര്‍ക്കാരാകുന്നതുപോലെ , ളോഹ ധരിച്ചാല്‍ വേറുംകാളക്കത്തനാര് കര്‍ത്താവാകുന്ന ഈ സെറ്റപ്പില്‍ നിന്നും അടുത്തതലമുറ രക്ഷപെടാന്‍ ജോസഫ്‌ മാത്യുസാറ് പറഞ്ഞ "ക്രിസ്ത്യനിയല്ലാത്ത പെണ്‍ പിള്ളേരെ വിവാഹം കഴിക്കാൻ നാം തയ്യാറാകണം." അതുപോലെ മറിച്ചും ! സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ പത്രോച്ചന്റെ കയ്യില്‍ ക്രിസ്തു കൊടുത്തു എന്ന് ബൈബിളില്‍ എഴുതിചേര്‍ക്കുകവഴി, പാപമോചനാധികാരം വഷളന്‍പാതിരിയുടെ കൈവശമുന്ടെന്നു മനനമില്ലാത്ത ഇരുകാലിയാടുകള്‍ വിശ്വസിക്കുന്നതുമൂലം, വലിയ ഒരു അടിമച്ചങ്ങല മനുഷ്യമനസുകളെ മരണത്തോളം ബന്ധിച്ചിരിക്കുന്നു! "കര്‍മ്മഫലം" ഇല്ലാതെയാക്കാന്‍ കത്തനാരുടെ കൈവശമുള്ള "കൂദാശ" മതിയാവുകയില്ല എന്ന് ഭാരതവേദാന്തം വാത്മീകിരാമായനത്തിലൂടെ നമ്മോടു പറഞ്ഞെങ്കിലും, സപ്തര്ഷികളുടെ നാവിന്‍ തുമ്പില്‍ നിന്നും കേട്ട ഈ സത്യം ,കാട്ടാളന്‍ രക്നാകരന്‍ മാനസാന്തരപ്പെടുവാന്‍ ഇടയായെങ്കിലും നമ്മുടെ പിതാമഹന്മാര്‍ മനസിലാക്കിയില്ല ! തന്മൂലം ചക്കാത്തിനൊരു പാപമോചനവും സ്വര്‍ഗ്ഗവും കത്തനാര്‍ക്കിത്തിരി കൂദാസക്കാശ കൊടുത്തു ചുളുവില്‍ ഒപ്പിചെടുക്കാമെന്നു നാം വ്യാമോഹിക്കുന്നു ! ചതിപറ്റി ചേട്ടായികളെ ചതിപറ്റി! പാതിരി നമ്മെ പറ്റിച്ചു ! രക്ഷപെടാന്‍ മിശ്രവിവാഹം ഇനി ഉത്തമം ! പിന്നെ മാമോദീസാ വേണ്ടാ ; ജ്ഞാനത്തില്‍ മനസിനെ പിന്നീട്സ്നാനം ചെയ്‌താല്‍ മതി ! വിവാഹധൂര്‍ത്തില്ല; സര്ക്കാര് സാക്ഷി ! ശവത്തിന്റെ പേരില്‍ പള്ളിപ്പറമ്പില്‍ തല്ലുകൂടണ്ടാ; ജഡരാഗ്നിയില്‍ നിന്നും ഉണര്‍ന്ന ഈ ശരീരം അഗ്നിയില്‍ സമര്‍പ്പിച്ചാല്‍ മതി ! കത്തനാരുടെ പുകവീശലും സ്വാഹ! അങ്ങിനെ നമ്മളും മനുഷ്യരാകും .......

    ReplyDelete
  5. ....ജോസഫിന്‍ പുത്രനല്ലാത്ത യേശുവിന്‍
    വംശമേതാണു? കന്യകാമേരിതന്‍
    സൂനുവായൊരെമ്മാനുവേലിന്റെ പേര്‍
    യേശുവെന്നായതെങ്ങനെ? പേരതു
    ജോസഫിട്ടതെന്നാണല്ലൊ ബൈബിളില്‍!
    ജോസഫിട്ട പേര്‍ വേണമോ ബൈബിളില്‍?
    ......''വിശ്വമേ തന്‍ കുടുംബമാക്കേണ്ട നാം
    വംശമാഹാത്മ്യമെല്ലാം മറന്നിടാന്‍
    വിശ്വസിക്കേണ്ട സത്യമോതീടുവാന്‍
    യേശുവിന്നസംബന്ധമാം പൈതൃകം!
    ദൈവമാണേകതാത, നിങ്ങേവരും
    ദൈവപുത്രരാണെന്നതും വിശ്വസി-
    ച്ചിങ്ങു സോദരസ്‌നേഹം വളര്‍ത്തണം
    എന്നു ചൊല്ലുവാന്‍ യേശു വന്നൂഴിയില്‍!!....http://josantony-josantony.blogspot.in/

    ReplyDelete