Translate

Tuesday, January 13, 2015

ഘര്‍ വാപസി !

ഘര് വാപസി!
നസരായനെപ്പോലെ ആരെയും കൂസാതെ സത്യം പറയുന്ന നമ്മുടെ മാര്‍പ്പാപ്പ കഴിഞ്ഞമാസം സത്യവേദപുസ്തകത്തിന്റെ ഒന്നാം പുസ്തകംതന്നെ കള്ളമാണെന്ന് ലോകത്തോടാദ്യമായി പറഞ്ഞു! അങ്ങിനെ എന്റെ അപ്പനപ്പൂപ്പന്മാര്‍ തലമുറകളായി വിശ്വസിച്ചിരുന്ന ആദാമും വാരിയെല്ലും ഉല്‍പ്പത്തി കഥകളും ഏദന്‍ന്തോട്ടവും എല്ലാമെല്ലാം (ഈ മണ്ടന്മാരുടെ മതത്തില്‍) ഒരിക്കലായി തകര്‍ന്നു ! സത്യമായിരുന്നെങ്കിലോ, ആദം മുതല്‍ ഈ ഞാന്‍ വരെ വെറും ആറായിരം വര്‍ഷദൂരമേ ഉള്ളുതാനും ഇവിടെ ഭൂവാസത്തിനു !
എന്നാല്‍ വേദകാലം മുതൽ ഭാരതജനതയെ വഴികാട്ടിയ നമ്മുടെ സന്ന്യാസിമാരുടെ കണക്കിന്‍പ്രകാരം ഈ കലിയുഗത്തിനു തന്നെ നാലുലക്ഷത്തി മുപ്പത്തീരായിരം വര്‍ഷമാണ്പോലും നീളം ! കലിയുഗത്തിന്റെ രണ്ടിരട്ടി ദ്വാപരയുഗം! / മൂന്നിരട്ടി ത്രേതായുഗം !/ നാലിരട്ടി കൃതയുഗം! അമ്പമ്പേ !!!
ആകെ മാനവരാശിയുടെ ഭൂവാസം കാലം 432000 + 864000 + 1296000 + 1728000 സംവത്സരങ്ങൾ ! ആധുനീയ ശാസ്ത്രവും ഇതാണ് ശരി എന്ന് സമ്മതിക്കുന്നു !
ആശ്വാസമായി ,"ഇന്നലെത്തെപോലെ മൂന്നാംനൂറ്റാണ്ടില്‍ സാമ്പ്രാജ്യമോഹികളായ രാജ / പുരോഹിതര്‍ ഉണ്ടാക്കിയ ഇന്നത്തെ ഈ പുരോഹിത / പാസ്റെര്‍ മതങ്ങളെല്ലാം വെറും രണ്ടായിരം കൊല്ലം ഇവിടെ തികയ്ക്കില്ലല്ലോ" എന്ന് !! അത്യാവശ്യത്തിന് മാത്രം ക്രിസ്തുവചനം മേമ്പടിചേര്ത്തും ,ബാക്കിയുള്ള വാചകക്കസര്‍ത്തു രാജാവും പുരോഹിതരും കൂട്ടിചേര്‍ത്തുണ്ടാക്കിയതുമായ ഇന്നത്തെ ക്രിസ്തുമതത്തിന്റെ അല്പായുസു, ദാ "ഘര്‍ വാപസി" എണ്ണിക്കഴിഞ്ഞു !! യൂറോപ്പില്‍ കഴിഞ്ഞ നാല് നൂറ്റാണ്ടായി ഇതിന്റെ "കൌണ്ട് ഡൌണ്‍" തുടങ്ങികഴിഞ്ഞിരുന്നു ! ഭൂഗോളത്തില്‍ ഇരുളുമൂടിയ ഭൂഘണ്ടങ്ങളില്‍ മാത്രം ഇത് ഇത്തിരിയൊന്നു വളര്‍ന്നു ; പക്ഷെ ക്രിസ്തുവില്ലാത്ത ക്രിസ്തുമതം എങ്ങിനെ ദീര്‍ഘായുസു ഉള്ളതാകും ? നാഥനും രക്ഷകനുമായവനെ പുരോഹിതര്‍ വിഴുങ്ങിക്കളഞ്ഞില്ലേ കുര്ബാനതക്സായിലൂടെ ?! ജനമെന്ന വെറും ആടുകളും അതില്‍ പങ്കുപറ്റി ! പക്ഷെ അവന്റെ തിരുവചനം എല്ലാവരും ഒത്തുചേര്‍ന്നു കാറ്റില്‍ പറത്തി !! കണ്ടുനിന്ന കാലത്തിന്റെ മനസാക്ഷി ഇന്നിതാ പകരം ചോദിക്കുന്നു!! അങ്ങിനെ കുരിശിതൻ / രക്ഷകന്‍ സന്തോഷിക്കുന്നു !

''അഹം ബ്രഹ്മം'' എന്ന് ജപിച്ചു, "ഞാനും ദൈവവും ഒന്നാകുന്നു" എന്ന് മനസ്സില്‍ സദാ ധ്യാനിച്ചു നടന്ന ഒരു ജനതയെ പലതുംകാട്ടി പ്രലോഭിപ്പിച്ചു, മതം മാറ്റി; ഒടുവില്‍ ഏതോ എരപ്പാളി കത്തനാരുടെ അടിമകളാക്കുന്ന / വെറും മൃഗതുല്യമായി ആടുകളാക്കുന്ന / പുരോഹിതമേല്കോയ്മയുള്ള ഇന്നത്തെ ( ക്രിസ്തുവിനെ തഴഞ്ഞ ) socalled ക്രിസ്തുമതം, ഈ സഭകള്‍ , ഇന്നോളം ഭാരതജനതയെ ചതിക്കുകയായിരുന്നു /ചൂഷണം ചെയ്യുകയായിരുന്നു സത്യം ; സംശയമില്ല ! ഇതിനൊരു പരിഹാരമായി "ഘര്‍ വാപസി" കാലം തുടങ്ങി..വന്‍പിച്ച വിജയമാകുന്നു ! ഞാന്‍ ഒരു ഭാരതീയന്‍, ജന്മം കൊണ്ട് ഇവറ്റകളുടെ വിശ്വാസ /ആചാര / മാരണത്തില്‍ ഗതികിട്ടാപ്രേതംപോലെ ജീവിച്ചുകൊണ്ട്തന്നെ, അളവില്ലാതെ ആഹ്ലാദിക്കുന്നു, കാലത്തിന്റെ ഈ വലിയ വേലിയേറ്റം കണ്ടു! ഇന്ന് വെറും ദളിതരേ "ഘര് വാപസി" കളിക്കുന്നുള്ളൂവെങ്കില്‍, നാളെ പൈതൃകം തേടി അനേകര്‍ അവരുടെ പൂര്‍വികരുടെ കുഴിമാടം / അസ്തികള്‍ ഗംഗാപുളിനങ്ങളില്‍ തേടുകയില്ലെന്നാര് കണ്ടു ?! യൌസേപ്പിന്റെ ആസ്തികള്‍ തപ്പിപ്പെറുക്കിയ മോശയെ ഞാന്‍ ഓര്‍ത്തുപോകുന്നു ! സത്യം പറയട്ടെ, എന്റെ വല്യപ്പൂപ്പനെ ഞാന്‍ സദാ മനസുകൊണ്ട് തേടുന്നു , ഇന്ത്യയിലെ നാല് ജാതികളില്‍ (കൃഷ്ണന്‍റെ ചാതുര്‍വര്‍ണ്യം)! എന്‍റെയീ ശരീരം ഞാന്‍ വെടിയും മുന്‍പേ എനിക്കാ സത്യം കണ്ടെത്താനായാല്‍ എനിക്ക് സത്യമായും മോക്ഷപ്രാപ്തിയായി ! പിന്നെന്തിനു കത്തനാരു (കൈകൂലിവാങ്ങി ) ശുപാര്‍ശ ചെയ്തു എനിക്ക് കിട്ടിയേക്കാവുന്ന ഒരു "അച്ചായസ്വര്‍ഗം" ?!
ഒരുവനു ദൈവത്തെ അറിയണമെങ്കില്‍ അവന്‍ ആദ്യമായി "സ്വയം" അറിയണം ! സ്വയം അറിയുവാന്‍ ഒരുവനും ഒരുപള്ളിയിലും പോകേണ്ടാ ! വിവരദോഷികത്തനാരുടെ അടിമയാകാന്‍ വിധിക്കപ്പെട്ടവന്‍ അവിടെ പോയി പള്ളിമുറ്റം ചവിട്ടട്ടെ ! ആകയാല്‍ "നീയോ അറയില്‍ കയറി വാതിലുകള്‍ അടച്ചു ..." ക്രിസ്തുവിന്റെ ഈ തിരുക്കുരല്‍ അവന്‍ അനുസരിക്കട്ടെ ! ധ്യാനം ശീലിക്കൂ മാളോരെ/ അങ്ങിനെ നിങ്ങള്‍ ഒരു കാര്യത്തില്‍ എങ്കിലും ക്രിസ്തുവിനെ അനുസരിക്കൂ.. മക്കളെ പരിശീലിപ്പിക്കൂ...അടുത്ത തലമുറയെങ്കിലും ദൈവമുള്ള/ദൈവത്തെ അറിഞ്ഞ മനുഷ്യരാകട്ടെ !

"അപ്പൻ ചപ്പാത്തി പരത്തുന്നു, അമ്മ ചുടുന്നു, മക്കൾ അത് കഴിക്കുന്നു; ഇതൊക്കെ തന്നെയാണ് ദൈവരാജ്യം"! ഈ പറഞ്ഞത് പരമമായ ഒരു ശരിയാണ്. "സ്വര്‍ഗരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ ഇരിക്കുന്നു "എന്ന് നമ്മുടെ ക്രിസ്തു മൊഴിഞ്ഞതും ഇത് തന്നെ! ഇത് തന്നെയാണ് ഇവിടെ കവി പണ്ട്പാടിയതും ;"സ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്നേഹത്താല്‍ വൃത്തി തേടുന്നു , സ്നേഹം നരകത്തിന്‍ ദ്വീപില്‍ സ്വര്‍ഗ്ഗഗേഹം പണിയും പടുത്തം!"എന്ന് ..therefore "സ്നേഹമാണഖിലസാരം ഊഴിയില്‍..." എന്ന് നമുക്കും പാടാം ...സ്നേഹം ദൈവമാണ് ! god is love..ദൈവസാന്നിധ്യം സ്വര്‍ഗരാജ്യവുമാണ് ! ഒരുവന്‍ അവന്റെ ഇടനെഞ്ചില്‍ സ്നേഹം മെനയട്ടെ ,അവന്‍ ദൈവപുത്രനുമായി! അപ്പോള്‍ത്തന്നെഅവനു "ഞാനും പിതാവും (ദൈവവും)ഒന്നാകുന്നു "എന്ന സ്വയം ബോധമുണരും !അപ്പോള്‍ "അഹം ബ്രഹ്മം" എന്ന ഭാരതീയ ദര്‍ശനം ലോകം ശരി വൈക്കും
ഇന്നത്തെ ഒരു മെത്രാന്റെ വേഷത്തിന് എത്രമീറ്റര്‍ തുണിയുന്ടെന്നറിയാമോ? നസരായന്റെ കുരിശിലെ വേഷത്തിന്റെ ഇരുപതിരട്ടി! മോശയുടെ വടിയും, മോശയുടെ കാലത്തെ ആടിനെ കൊല്ലുന്ന ആ ചോര അള്‍ത്താരയില്‍ തളിക്കുന്ന വേഷവും ! ലോകമെല്ലാം സ്നേഹമെന്ന ജീവനരീതിയുടെ വിളമ്പരക്കാരാകാനേ ക്രിസ്തു ഇവറ്റകളോട് മൊഴിഞ്ഞുള്ളൂ ; എന്നാല്‍ ഇവര്‍ മോശുയുടെ കാലത്തെ പുരോഹിതവേഷം കോപ്പിയടിച്ചു ക്രിസ്തുവിനെ അപഹസിക്കുന്നു! എന്നാല്‍ വേഷമേയുള്ളൂ "ഹൃദയശുദ്ധി" ഇവര്‍ക്ക് ഇല്ല! അതനാല്‍ ദൈവത്തെകാണാനോ അറിയാനോ ഇവര്‍ക്കാവുകയുമില്ല ! സമാധാനം നടത്താനിവര്‍ക്കറിയില്ല ; സഭകള്തമ്മില്‍ കലഹിപ്പിക്കലാണ് ഇവരുടെ മെയിന്‍ അജണ്ടാ ...ആയതിനാല്‍ "ദൈവമക്കള്‍" എന്ന് ഇവരെ വിളിക്കാനും പാടില്ല! ആത്മജ്നാന ദാഹം ഇവര്‍ക്കില്ല; ആയതിനാല്‍ സ്വര്‍ഗരാജ്യം ഇവര്‍ പൂകുകയില്ല ! നീതിക്കായി ഇവര്‍ ദാഹിക്കാറില്ല അതുകാരണം ഇവര്‍ക്ക് തൃപ്തി വരികയുമില്ല ! മേര്സിടീസില്‍ പായുന്ന ഇവര്‍ക്ക് ദു:ഖമില്ല , അതിനാല്‍ നിത്യതയെന്ന ആശ്വാസം ഇവര്‍ക്കുള്ളതല്ല! കരുണയും സൌമ്യതയും കരളില്‍ ഇല്ലാത്ത ഇവരെ എന്തിനോടിനിയും ഉപമിക്കേണം ? എസ് എസ്, "വെള്ളതെച്ച ശവക്കല്ലറകളോട്".... നമ്മുടെ കര്‍ത്താവെത്ര മിടുക്കന്‍ !!!
"സത്യത്തിനെന്നും പതിനാറു വയസു "! ഇതാ ഒരു ബിഷപ്പ് തന്നെ "ക്രിസ്തുമത തകര്‍ച്ചയ്ക്ക് കാരണം അതിലെ പുരോഹിതര്‍ തന്നെ" എന്ന സത്യം , "പുതിയ സുവിശേഷമായി" മൊഴിഞ്ഞിരിക്കുന്നു ! നാടാകെ പുതിയ പുതിയ പള്ളികള്‍ പണിയുവാനും, അതിലാകെ കുര്‍ബാന/കൂദാശ തൊഴിലാളികളെ കൊണ്ട് നിറയ്ക്കുവാനും, യാതൊരു സെലക്ഷനും ഇല്ലാതെ പുതിയ കത്തനാരന്മാരെ ളോഹയിടീക്കുന്ന മെത്രാന്മാര്‍ തന്നെയാണിതിനു പ്രധാന കാരണം ! ഉദാഹരണമായി, ഇടുക്കിയിലെ മെത്രാന്‍ കൈകൂലി വാങ്ങി ഒരു എമ്പോക്കിയെ കത്തനാരാകും , അച്ചനാക്കിയ ഈ സാധനത്തിനെ കൊല്ലത്തേക്ക്‌ ട്രാന്‍സ്ഫെര്‍ ചെയ്യിക്കും : പക്ഷെ ഒടുവില്‍ ഈ വിവരദോഷിയെ ചുമക്കെണ്ടാതോ അടൂര്‍ ഭദ്രാസനം ! ഇതുപോലെ തിരിച്ചും മറിച്ചും കൈക്കൂലി വാങ്ങി കാളകളെ വേഷമണിയിച്ച കാളക്കത്തനാരന്മാരാക്കിയ മിടുക്കന്‍മെത്രാന്‍ പരി;മെത്രാനായി മേര്സിടീസില്‍ പറക്കുന്നു ! കാലം പോകെ പോകെ, മുകളില്‍പ്പറഞ്ഞ ഇടിക്കികത്തനാര്‍ മേത്രാനാകും ! അതിയാനും പണി ഇതുതന്നെ ! മൂല്യച്ച്യുതി വന്ന പുരോഹിതവര്‍ഗം കാലത്തിന്റെ ശാപമായി ! അവര്‍ക്കുമേയാന്‍ നാട്ടിലെ പാവപ്പെട്ട വീട്ടിലെ അഭയകളും! ക്രിസ്തുമതം ഇന്നൊരു തരംതാണ തട്ടിപ്പ് പ്രസ്ഥാനമായി മാറിക്കഴിഞ്ഞു ! ഈ തട്ടിപ്പ് പ്രസ്ഥാനത്തെ നാം സഭയെന്നു വിളിച്ചി ക്രിസ്തുവിനെ വീണ്ടു അപമാനിക്കുന്നു ! സനാതന മതം വിട്ടു ഇതിലേയ്ക്കു വന്നവരുടെ പിന്തലമുറക്കാര്‍ പിതാകന്മാര്‍ക്ക് പറ്റിയ കൊടുംചതി ഇന്ന് "ഘര്‍ വാപസിലൂടെ" തിരുത്തുന്നു !ക്രിസ്തുവില്ലാത്ത ക്രിസ്തുമതം ഇനിയും അധികനാള്‍ ഭൂമുഖത്ത് വാഴില്ല നിശ്ചയം !
തന്നെയുമല്ല പണ്ട് സംസ്കൃതത്തില്‍ ബ്രാഹ്മണന്റെ കൈവശം കുത്തകയായിരുന്ന ഭാരതവേദാന്തരഹസ്യങ്ങള്‍ ഇന്ന് പുറത്തുവന്നു മനുഷ്യമനസുകളെ കീഴടക്കുമ്പോള്‍ ,ഈ വാനാറിക്കത്തനാരുടെ മേഡിറ്ററെനിയന്‍ കുലദൈവത്തിനെവിടെ നിലനില്‍പ്പു !? നമ്മുടെ പോപ്പുതന്നെ കഴിഞ്ഞിട ഉല്‍പ്പത്തിപുസ്തകം കീറിക്കളഞ്ഞില്ലേ !? ഹോ ! നമ്മളാരാ ?വഞ്ചിതര്‍ ചൂഷിതര്‍ പീഡിതര്‍, വിവരമായാല്‍ ദു;ഖിതര്‍ !!

സംഘപരിവാറിന്റെ "ഘര്‍ വാപസി" യുടെ ക്രിസ്തീയകാരുണ്യവേദിയാണ് ഈ ഫ്രബ്രുവരി ഇരുപത്തിയെട്ടിനു കൊച്ചിയില്‍ , ലോകത്തില്‍ ആദ്യമായി അരങ്ങേറുന്നത് , എന്നത് ഓരോ കേരളക്രിസ്ത്യാനിക്കും അഭിമാനിക്കാവുന്നതാണ്‌ കാലത്തികവിങ്കല്‍!
സ്വഭവനങ്ങളില്‍ നിന്നും "കര്‍ത്താവിന്റെ മണവാട്ടിമാരാക്കാം" എന്ന് മോഹിപ്പിച്ചു "കന്യാമാടങ്ങളില്‍" പാര്‍പ്പിച്ചു പുരോഹിതവര്‍ഗം മാറിമാറി പീഡിപ്പിച്ചു അവശരാക്കി,ഒടുവില്‍ കരിയാപ്പിലപോലെ പുറന്തള്ളപ്പെട്ട, മരിച്ചു മണ്മറഞ്ഞ അനേകം മനസുകളുടെ അനുഗ്രഹം ആ വേദിയില്‍ അന്ന് ഉണ്ടായിരിക്കും ! ദൈവവേലയ്ക്കായി കുട്ടിക്കാലത്തെ ളോഹയിടീപ്പിച്ചു "സഭാവേല" മാത്രം ചെയ്യിച്ചു തളര്‍ന്നമനസോടെ കാലംചെയ്ത കുറേ ദൈവമക്കളുടെ ആശീര്‍വാദവും അവിടെ അന്നു ഉണ്ടാകും നിശ്ചയം!
ദൈവമക്കളെ, നമുക്കും ഒത്തു കൂടാം ! നന്മ ചെയ്യാനുള്ള ഈ "കാരുണ്യവേദി" നിങ്ങള്‍ക്കും പുന്യനിമിഷങ്ങളെ ദാനം ചെയ്യും ! കര്‍മ്മം കൊണ്ട് നമുക്കും ധന്യരാകാം ! ദീനനായി വഴിയില്‍ കിടന്നവനെകണ്ട് പുറംതിരിഞ്ഞുപോയ നീചനായ പുരോഹിതനും ലേവ്യനുമാകാതെ നല്ലസമാരായനെപോലെയാകാം നമുക്കും ! ഇതാണ് ക്രിസ്തീയത ! ക്രിസ്തുമതമെന്ന മഹാതട്ടിപ്പിനെ നമുക്ക് നന്മകളാല്‍ തിരുത്തി ,"ക്രിസ്തീയത" എന്ന ജീവനരീതി, സ്നേഹത്തിന്റെ ക്രിസ്തുവിന്റെ "പ്രത്യയശാസ്ത്രം" കാണിച്ചുകൊടുത്തു ജന്മസാഫല്യംകൈവരിക്കാം.. ഉണരുക മനസുകളെ...ഉണരുക മനസുകളെ...ഉണരുക മനസുകളെ..

ദൈവത്തിന്റെ പുണ്യനാമത്തിൽ തലമുറകളെ ചതിച്ചു ആത്മീക അന്ധതയിൽ മുക്കികൊന്ന പള്ളിയെന്ന / സഭയെന്ന വാരിക്കുഴിയിൽ വീണു, പിടഞ്ഞു മരിക്കും മുന്‍പേ അതിശയമെന്നോണം,ദൈവനിയോഗത്താല്‍, ഇടയാലയുടെ പുറത്തുചാടി ആന്ധ വിശ്വാസികളുടെ ലോകത്ത് ഗതികിട്ട പ്രേതംപോലെ അലയുന്ന പാവം ദൈവമക്കളെ ഉദ്ധരിച്ചു ,അവര്‍ക്ക് മിച്ചമുള്ള ജീവനം മനുഷ്യരെപോലെയാക്കാന്‍ "അയല്‍ക്കാരനെ സ്നേഹിക്കാനാവുന്ന ഏവരും മുന്നോട്ടു വരേണ്ട സമയമായി ! ഹിന്ദുരാജ്യത്തു അവരെ തോല്പിച്ച് നാടാകെ മുക്കിനും മൂലയ്ക്കും പള്ളിപണിയുന്ന ബുദ്ധിയില്ലാത്ത അച്ചായവര്‍ഗം ഇനിയുള്ള പള്ളിക്കാശൂ, ഈ പാവങ്ങളുടെ പുനരധിവാസസത്തിനും ഉപജീവനത്തിനുമായി ഉപയോഗിക്കണം എന്ന് "പ്രാര്‍ത്ഥന ഹൃദയത്തിന്റെ ഉള്ളറയിലായിരിക്കണമെന്നു നമ്മെ ഉപദേശിച്ച പാവം ക്രിസ്തു നാമത്തില്‍ അപേക്ഷിക്കുന്നു !

No comments:

Post a Comment