Translate

Sunday, January 25, 2015

ഒരു മെത്രാന്റെ ആത്മകഥ !

തന്റെ മെത്രാന്‍പദവി തട്ടിത്തെറിപ്പിക്കാന്‍ സഭയിലെ ഒരു കൂട്ടം വൈദികര്‍ വമ്പന്മാരെപ്പോലും രംഗത്തിറക്കിയെന്ന് ആത്മകഥയില്‍ പറയുന്നു. മെത്രാനായി തന്നെ തിരഞ്ഞെടുക്കുകയാണെന്ന് ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയം തന്നെ രഹസ്യമായി അറിയിച്ചത് 1986 ഡിസംബര്‍ 26 നായിരുന്നു. മെത്രാന്‍ സ്ഥാനത്തേക്ക് താന്‍ വരരുതെന്ന് ആഗ്രഹിച്ച ഒരു ലോബിയുണ്ടായിരുന്നു. സി.എം.ഐ സഭയിലെ സില്‍വാനി ഗ്രൂപ്പ്. മെത്രാനായ തന്നെ ഒറ്റപ്പെടുത്താനും പുറത്താക്കാനും ക്രിസ്മസ് ദിവസം ബിഷ്പ്‌സ് ഹൗസില്‍ പ്രതിഷേധ ധര്‍ണ അടക്കമുള്ളവ നടത്താന്‍ ചില വൈദീകര്‍ നേതൃത്വം നല്‍കി. സമൂഹ ദിവ്യബലി ബഹിഷ്‌കരിച്ചു. എന്നാല്‍ എല്ലാം കാണുന്ന ദൈവം തന്നെ പരിരക്ഷിച്ചെന്ന് ബിഷപ്പ് പറയുന്നു.


കത്തോലിക്കാ സഭയിലെ വൈദികര്‍ക്കിടയിലുള്ള ഏകാധിപത്യവും പാരവയ്പും ഒളിപ്പോരാട്ടവുമെല്ലാം അനാവരണം ചെയ്തുകൊണ്ട് ബിഷപ്പിന്റെ ആത്മകഥ. സാഗര്‍ രൂപതയുടെ ബിഷപ്പായി 20 വര്‍ഷം സേവനമനുഷ്ഠിച്ച മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ രചിച്ച ദൈവമേ, അങ്ങെന്നെ ഉയര്‍ത്തി എന്ന ആത്മകഥയിലാണ് സഭയ്ക്കകത്തെ പുഴുക്കുത്തുകളെ തുറന്നുകാണിക്കുന്നത്.


സഭയ്ക്കകത്തെ പോര്‍വിളികളെക്കുറിച്ച് ഇതാദ്യമായിട്ടാണ് ഒരു ബിഷപ്പ് ഇത്രയേറെ തുറന്നെഴുതുന്നത്. മുഖം നേക്കാതെ സത്യം എഴുതുകയാണ്. ഒന്നും മറച്ചുവയ്ക്കുന്നില്ല. തന്റെ രചനാ സമീപനത്തെ ബിഷപ്പ് നീലങ്കാവില്‍ ഇങ്ങനെയാണ് പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ ബിഷപ്പ് മാര്‍ നീലങ്കാവില്‍തന്നെ പറയുന്നത്. വിവാദമാകാവുന്ന ആത്മകഥ ഈ മാസാവസാനത്തോടെ പ്രകാശനം ചെയ്യും.
മുഖം നോക്കാതെയുള്ള ബിഷപ്പിന്റെ രചനയില്‍ വിമര്‍ശന വിധേയരായവര്‍ നിരവധി. കത്തോലിക്കാ സഭയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും മാര്‍ നീലങ്കാവില്‍ അംഗമായതുമായ സി.എം.ഐ സഭയിലെ സഹവൈദീകരില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങളാണ് ആത്മകഥയില്‍. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പോരിനിറക്കാന്‍ ചില വൈദീകര്‍ നേതൃത്വം നല്‍കി.
തന്റെ നേതൃത്വത്തിലുള്ള സാഗര്‍ രൂപതയില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യത്തിന് വൈദീകരില്ലാതെ ക്‌ളേശിച്ചിരുന്നു. സേവനത്തിനു വൈദീകരെ അയക്കാതെയും സി.എം.ഐ സഭാധികാരികള്‍ പകപോക്കി. സി.എം.ഐ വൈദീകരുടെ സേവനം വേണ്ടെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന നുണ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു അവര്‍ ഇതു ചെയ്തത്. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യാളായിരുന്നപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളും ഇതില്‍ ഉള്‍പെടുന്നു. ഗബ്രിയേലച്ചന്റെ ഏകാധിപത്യ പ്രവണതയെ അംഗീകരിക്കാനാവില്ലെന്ന് തുറന്നു പ്രതികരിക്കേണ്ടിവന്നെന്നും മാര്‍ നീലങ്കാവില്‍ പറയുന്നു.
സ്വത്ത് തട്ടിയെടുക്കുന്നതിനെതിരേ നിലപാടെടുത്ത സിസ്റ്റര്‍ ട്രീസ ജോണിനെ മഠാധികാരികള്‍ ഒരാഴ്ച മുറിയില്‍ പൂട്ടിയിടുകയും പുകച്ചു പുറത്താക്കുകയും ചെയ്ത സംഭവവും ആത്മകഥയില്‍ വിവരിക്കുന്നു. ആര്‍ച്ച്ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

7 comments:

  1. അലക്സ്‌ കണിയാംപറമ്പില്‍ (ഫെയിസ്ബുക്കില്‍ നിന്നും) കത്തോലിക്കാസഭയുടെ വെളിയില്‍ രക്ഷയില്ല എന്ന് മുമ്പ് പറഞ്ഞിരുന്നതും ഇന്ന് ഭാവിക്കുന്നതും ഒക്കെ ഒരു മാര്ക്കറ്റിംഗ് തന്ത്രമായി കണ്ടാല്‍ മതി. “ലക്സ് - സിനിമാതാരങ്ങളുടെ സോപ്പ്” എന്ന് പറഞ്ഞിരുന്നത് പോലെ. വേല ചെയ്തു ശീലമില്ല, കള്ളത്തരമാണെന്കില്‍ നൂറു കണക്കിന് സെമിനാരിയില്‍ നിന്നും പഠിച്ചിട്ടും ഉണ്ട്. പാവങ്ങളായ കത്തനാന്മാര്‍ക്ക് ജീവിക്കേണ്ടേ? അവരോടു നമുക്ക് ക്ഷമിക്കാം. ഇത് കേട്ട് കത്തനാന്മാര്‍ രോഷം കൊള്ളുകയൊന്നും വേണ്ട. ഞങ്ങള്ക്ക് തോന്നുന്നത് നിങ്ങളുടെ അനുവാദത്തിന്റെ ആവശ്യമില്ലാതെ വിളിച്ചു പറയാനാണ് അല്മായ ശബ്ദം ഉണ്ടാക്കിയത്. ഇനി ഇതും കാനോന്‍ നിയമത്തിന്റെ കീഴില്‍ കൊണ്ട് വരാന്‍ നോക്കേണ്ട.
    എല്ലാ മതങ്ങളുടെയും അടിത്തറ കെട്ടിപടുത്തിരിക്കുന്നത് നുണയുടെ കല്ലുകള്‍ കൊണ്ടാണ്. അത് തിരിച്ചറിയുന്നവനെ ഭസ്മമാക്കുക എന്നത് മതങ്ങളുടെ ആവശ്യമാണ്‌. ആ പ്രവണത ഇന്ന് ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. Nietzsche, Sartre, Russel – തുടങ്ങി ഈ സത്യം തിരിച്ചറിഞ്ഞവര്ക്ക് പാശ്ചാത്യലോകത്ത് വേണ്ടത്ര അന്ഗീകാരം ലഭിക്കുന്നുണ്ട്. പക്ഷെ കേരളത്തിലാണെന്കിലോ?
    ഒരു ജന്മം മുഴുവന്‍ കത്തോലിക്കാ സഭയുടെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനായി ചെലവഴിച്ച ജോസഫ്‌ പുലിക്കുന്നേല്‍, അന്ധവിശ്വാസങ്ങള്ക്കെ തിരെ ജീവിതകാലം മുഴുവന്‍ പടപൊരുതിയ എം.സി. ജോസഫ്‌, ഇവരെ ഒക്കെ കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നെങ്കിലും അംഗീകരിക്കുമോ?
    സായിപ്പായിട്ടു വന്നാല്‍ വേണമെങ്കില്‍ കത്തനാന്മാരും മെത്രാന്മാരും സംസാരിക്കാനെങ്കിലും തയ്യാറാകും. സായിപ്പിനെ കാണുമ്പോള്‍ അവരും കുര്ബാകന മറക്കും!

    ReplyDelete
    Replies
    1. സക്കറിയാസ് നെടുങ്കനാല്‍: കത്തോലിക്കാ സഭക്ക് വെളിയിലും രക്ഷയുണ്ട് എന്ന് ആ സഭയുടെ ഒരു സൂനഹദോസ് അംഗീകരിച്ചത് കഷ്ടിച്ച് അമ്പത് വര്‍ഷം മുമ്പാണ്. അത് എന്തോ വലിയ കാര്യമായി കാണേണ്ടതില്ല. കാരണം, യേശുവാണ് മനുഷ്യകുലത്തിന്റെ ഏക രക്ഷകന്‍, യേശുവിന്റെ സഭയിലൂടെ മാത്രമേ ആത്മാക്കള്‍ രക്ഷ നേടൂ എന്നൊക്കെയുള്ള പിടിവാശികള്‍ അത് പറഞ്ഞുകൊണ്ട് നടന്നിരുന്നവരുടെ അഹങ്കാരം മാത്രമായിരുന്നു, അവരുടെ പൊങ്ങച്ചത്തെ മാത്രമേ അത് ബാധിചിരുന്നുള്ളൂ. മറ്റ് മതസ്ഥരൊ സഭക്കു വെളിയിലുള്ള വ്യക്തികളോ അതിന് ഒരു വിലയും കല്പിച്ചിരുന്നില്ല. ഇന്ന് അത് തിരുത്തിപ്പറയുമ്പോളും അതൊരു വലിയ മഹാമനസ്കതയായി ആരും കാണുന്നില്ല. ഒരു ഓക്കത്തരം സ്വയം തിരുത്തി, അത്രതന്നെ.
      മറ്റൊരു പ്രധാന കാര്യവും ഇതില്‍ അതര്‍ലീനമായിട്ടുണ്ട്. അതായത്, എന്താണ് രക്ഷ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്ന വസ്തുത. കൃസ്ത്യാനികള്‍ക്ക് അത് സ്വര്‍ഗം എന്ന ഏതോ ഒരു സ്ഥലത്തോ, അവസ്ഥയിലോ എത്തുന്നതായിരിക്കാം. അവിടെ എല്ലാ വിശുദ്ധരും നിരന്നിരിക്കുന്നു, പിതാവായ ദൈവത്തെയും മറ്റ് പുണ്യപ്പെട്ടവരെയും നോക്കിയും, സ്വര്‍ഗസന്ഗീതം കേട്ടും, അല്ലേലുയ്യ പാടിയും, വിശപ്പും ദാഹവും അറിയാതെയും മറ്റുമുള്ള ഒരു സുഖജീവിതം. എന്നാല്‍ ഇത്രയും ബോറന്‍ ഒരിടപാടാണ് സ്വര്ഗ്ഗമെങ്കില്‍,അത് വേണ്ടെന്നു വയ്ക്കാനായിരിക്കും മറ്റ് ധാരാളം മനുഷ്യര്‍ക്ക്‌ താത്പര്യം എന്നും നാമോര്‍ക്കണം. കാരണം, മനുഷ്യരുടെ ഈലോക ജീവിതവീക്ഷണം അനുസരിച്ചിരിക്കും അവരുടെ പരലോകത്തെപ്പറ്റിയുള്ള കാഴ്ചപ്പാടും. പണ്ട് വണക്കമാസപ്പുസ്തകങ്ങള്‍ വഴി ഉണ്ടാക്കിയെടുത്ത കാഴ്ചപ്പാടുകള്‍ തന്നെ സഭക്ക് വെളിയിള്ളവരും തലയില്‍ കയറ്റി വയ്ക്കണം എന്നും മറ്റും ആഗ്രഹിച്ചാല്‍, അതെത്ര ബാലിശമാണ്. ഇതല്ല, ഇതിലും വലിയ വിഡ്ഢിത്തങ്ങള്‍ നൂറ്റാണ്ടുകളോളം മുറുകെപ്പിടിക്കുകയും, പുറമേ നിന്നുള്ള സമ്മര്‍ദ്ദം മൂലം അല്പം വെളിവുണ്ടാകുമ്പോള്‍, അയഞ്ഞുകൊടുക്കുകയും ചെയ്തതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ കത്തോലിക്കാ സഭയില്‍ ഉണ്ടല്ലോ.
      യേശുവിനെ ഒരു വിശ്വഗുരുവായി അംഗീകരിക്കുമ്പോഴും അദ്ദേഹം ദൈവത്തിന്റെ അവതാരമാണ്, മനുഷരൂപമെടുത്ത ദൈവമാണ് എന്നൊക്കെ പറയുക ഭക്തിയുടെ ഭാഷയ്ക്ക്‌ ചേരുമായിരിക്കും, പക്ഷേ, യുക്തിക്ക് ചേരുകയില്ല. ചേരും, ദൈവത്തെപ്പറ്റി തീരെ ബാലിശമായ ഒരു രൂപം മനസ്സിലുള്ളവര്‍ക്ക്. അല്ലാത്തവര്‍ക്ക്, ഉദാ. വേദാന്തചിന്തയുമായി പരിചയമുള്ളവര്‍ക്ക്, അതൊക്കെ വലിയ തരംതാഴ്ത്തലാണ്. ഉപനിഷത്തുകള്‍ വ്യക്തിത്വത്തെ, വ്യതിരിക്തതയെ, അംഗീകരിക്കുന്നില്ല. വ്യക്തിരൂപമാര്‍ന്ന ഒരു പരമസത്തക്കും അതില്‍ സ്ഥാനമില്ല. അപ്പോള്‍, ദൈവാവതാരങ്ങള്‍ ഉണ്ടെന്ന് പറയുന്നത്, മാനുഷികാഹന്തയുടെ ഒരു പ്രകടനമാല്ലാതെ ഒന്നുമല്ല.

      Delete
  2. ഫെയിസ് ബുക്ക് : ഒന്ന് ചിന്തിക്കാനുണ്ട് - മത്തായി - 6:6
    നീയോ പ്രാർത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവു നിനക്കു പ്രതിഫലം തരും.
    9 നിങ്ങള്‍ ഈവണ്ണം പ്രാർത്ഥിപ്പിന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ( പ്രാര്‍ത്ഥന ആരോടായിരിക്കണം എന്ന് പഠിപ്പിക്കുന്നു, മാതാവിനോടല്ല, പുന്ന്യവാന്മാരോടല്ല, അല്‍ഫോണ്സാമ്മയോടല്ല , അച്ഛനോടല്ല ,കപ്യാരോടല്ല ...... )
    നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;( അവന്‍റെ നാമം അറിയാതെങ്ങനെ ഈ ഭാഗം പറയാന്‍ പറ്റും, 7000 പ്രാവശ്യം വചനത്തിലുണ്ടായിരുന്ന അവന്‍റെ നാമം നീക്കപ്പെട്ടു കഴിഞ്ഞു )
    10 നിന്‍റെ രാജ്യം വരേണമേ; { അവന്‍റെ രാജ്യം (പുതിയ ആകാശവും പുതിയ ഭൂമിയും) വരണമെങ്കില്‍ , ലോകം അവസാനിക്കണം.അല്ലേല്‍ നാം മരിക്കണം, ആ അര്‍ത്ഥത്തില്‍ നമ്മുടെ മരണത്തിനുവേണ്ടിയാണ് നാം പറയേണ്ടത് .}
    നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; (അവന്‍റെ ഇഷ്ട്ടമാണ്, നമ്മുടെയല്ല) ( ഭൂമിയിലാണ് ലോകത്തിലല്ല)
    11 ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ( ഭൌതീകമായവ ഇന്നത്തേക്ക് മാത്രം വേണ്ടി അപേക്ഷിക്കുക)
    12 ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
    14 നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
    15 നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
    13 ഞങ്ങളെ പ്രലോഭനങ്ങളില്‍ന ഉല്‍പ്പെടുത്തരുതെ ( പ്രലോഭനം കാണുമെന്നുറപ്പ്)
    ദുഷ്ടടാരൂപിയില്‍ നിന്ന് ഞങ്ങളെ വിടുവിക്കേണമേ.( ദുഷ്ടടാരൂപിയുടെ അധിനതയിലാണ് , ഇന്ന് നാമെന്നു സംശയമില്ലാതെ പറയുന്നു )
    രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

    ReplyDelete
    Replies
    1. .....ആര്‍ദ്രനാം നീ സ്‌നേഹധാരയായ് ഞങ്ങളില്‍
      ക്കൂടൊഴുകീടവെയല്ലയോ ഈ
      ഭൂമിയും സ്വര്‍ഗമായീടുക, ഞങ്ങളോ
      സ്വര്‍ഗസ്ഥരാം സുതരാകുമപ്പോള്‍!! http://josantony-josantony.blogspot.in/

      Delete
  3. ദൈവം എന്നെ തിരഞ്ഞെടുത്ത് എന്റെ ശത്രുക്കളെ പരാജയപ്പെടുത്തി, എന്നെ അത്യുന്നതങ്ങളിലേയ്ക്ക് ഉയർത്തി എന്നത് പഴയനിയമം മുതൽ ചില മനുഷ്യരുടെ വായിൽ തിരുകിവയ്ക്കുന്ന വചനമാണ്. അത് ദൈവത്തിന്റെ മഹത്വമല്ല ഈ ഉദ്ദേശിക്കുന്ന മനുഷ്യരുടെ മഹത്വമാണ് (അത് പ്രവാചനനാകാം, ഇസ്രായേലിന്റെ രാജാക്കന്മാരാകാം, ദൈവമാതാവാകാം, സഭ സ്വഭാവസർറ്റിഫിക്കറ്റ് കൊടുത്ത വിശുദ്ധരാകാം, മെത്രാന്മാരാകാം - കല്ലറങ്ങാട്ടിന്റെ ആദ്യത്തെ മെത്രാൻപ്രസംഗം ഈ ട്റ്റ്യൂണിലായിരുന്നു എന്നത് ഇപ്പോഴും ഞാനോർക്കുന്നു - പ്രകീർത്തിക്കുന്നത് എന്നതാണ് ഇതിൽ ഒളിഞ്ഞിരിക്കുന്ന സത്യം. ദൈവത്തിൻറെ മഹത്വം ഒരുത്തനെയും ഉയര്ത്തുകയോ താഴ്ത്തുകയോ ചെയ്യാതെ തന്നെ നിലനിൽക്കുമ്പോൾ, മനുഷ്യരുടെ ഇത്തരം മിഥ്യാധാരണകൾ ദൈവത്തെയും മനുഷ്യരെയും ചിരിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളൂ. അതുപോലെ കാണാനുള്ളതാണ് " എല്ലാം കാണുന്ന ദൈവം തന്നെ പരിരക്ഷിച്ചെന്നും" "ദൈവമേ, അങ്ങെന്നെ ഉയര്‍ത്തി" എന്നും ബിഷപ്പ് ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ 'അതീവ എളിമയോടെ' പറയുന്നതും. ഇത്തരം പൊയ് വചനങ്ങൾ ഇല്ലാതെയും ഇവർക്കൊക്കെ സഭയിലെ അഴിമതികളെപ്പറ്റി സംസാരിക്കാം, അതും എത്രയോ മുൻപേതന്നെ.

    ReplyDelete
  4. "രണ്ടുതൊപ്പികള്‍ തമ്മില്‍ ചേരില്ല" അതുപോലെ "നാല് മുലകളും തമ്മില്‍ ചേരില്ല" എന്നൊരു ചൊല്ലുതന്നെയുന്ടെന്റെ മലയാളത്തില്‍ ! തൊപ്പിവച്ച രണ്ടു പാതിരിമാരും, മെത്രാന്മാരും ( യുണിഫോര്മ്കാരും ), രണ്ടു പെണ്ണുങ്ങളും തമ്മില്‍ ചേരില്ല എന്ന നഗ്നസത്യത്തിലൂടെ, പാരക്കത്തനാരന്മാരെ ബിഷോപ്പന്മാരെ കര്‍ത്താവിന്റെ മണവാട്ടിമാരെ//അഭയെകൊന്ന//കൂട്ടുനിന്നവരെ ഒക്കെ നമുക്ക്കാണാം! "അസൂയ",അതുമൂത്ത "കൊലപാതകം" ആദമിന്റെ മക്കളില്‍ത്തന്നെ ബൈബിള്‍ കുത്തിതിരുകിയില്ലേ ? പിന്നെങ്ങിനെ ഇന്നത്തെ നമ്മില്‍ അതില്ലാതെയാകും ? പള്ളിയില്‍ സണ്‍‌ഡേ സ്കൂളില്‍ നിന്നുമാണ് ഈ കഥകള്‍ ഒരു ജീവന്‍ ആദ്യം കേള്‍ക്കുന്നതും! ഇനിയുള്ള കാലം കുഞ്ഞുങ്ങളെ കത്തനാരുടെ വേദപാഠം പഠിക്കാന്‍ പള്ളിയില്‍ വിടാതെ, ഭാരതവേദാന്തം മനസിലാക്കാന്‍ ഗീതാക്ലാസ്സുകള്‍ക്ക് വിട്ടാട്ടെ ....

    ReplyDelete
  5. മാർ നീലങ്കാവിലിൻറെ ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് പല വർഷങ്ങളായി. അതിൻറെ ഒരു കോപി എൻറെ സ്നേഹിതനായ ഒരു വൈദികൻ എനിക്ക് സമ്മാനമായി തരുകരും ഞാനതുമുഴുവൽ വായിക്കുകയും ചെയ്തു. സി. എം. ഐ. സഭയിലെ ഒരു ഉൽപോ ര് എന്നതിനെ കരുതിയാൽ മതി.

    ReplyDelete