Translate

Wednesday, January 7, 2015

KCRM (ഫെബ്രുവരി 28 ) എറണാകുളം സമ്മേളനം ചരിത്രത്തിലേക്ക് !!!!

(English text given below Malayalam News)

പൗരോഹിത്യവും സന്യാസവും വിട്ടുപോന്നിട്ടുള്ള വൈദികർക്കും സന്യാസിനിമാർക്കും വേണ്ടി കൊച്ചിയിൽ സംഘടിപ്പിക്കുന്ന ദേശീയസമ്മേളനത്തിന് KCRM, 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഈ സമ്മേളനം വിഭാവനം ചെയ്തത് മുതല്‍ അപ്രതീക്ഷിതമായ പിന്തുണയും അന്വേഷണങ്ങളുമാണ് ഉണ്ടായതെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രി. റെജി ഞള്ളാനി അത്മായാശബ്ദത്തോട് പറഞ്ഞു. 

വ്യത്യസ്ത കാരണങ്ങളാൽ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള ബഹുമാന്യരായ പുരോഹിതരുടെയും കന്യാസ്ത്രീമഠങ്ങൾ വിട്ടു പുറത്തുവന്നിട്ടുള്ള സന്യാസിനിമാരുടെയും ആ വിഭാഗത്തില്‍ പെട്ട  വിവാഹിതരുടെയും ആദ്യത്തെ ദേശീയസമ്മേളനത്തിന് അറബിക്കടലിന്‍റെ റാണി സാക്ഷ്യം വഹിക്കുകയാണ്. ഭാരത കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ, ഇവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും പുനരധിവാസവിഷയങ്ങളും ചർച്ചചെയ്യുന്നു. മുഴുവന്‍ പേരെയും മാന്യമായി പുനരധിവസിപ്പിക്കാനുള്ള വിപുലമായ പദ്ധതിക്കാണ് KCRM പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

KCRMന്‍റെ  ആഭിമുഖ്യത്തിൽ 2015-ഫെബ്രുവരി-28 ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചരിത്രസമ്മേളനത്തിന്‍റെ വിജയത്തിനായി  KCRM  സംസ്ഥാന സെക്രട്ടറി റെജി ഞള്ളാനി (ചെയർമാൻ), ഫാദർ ഷിബു (വൈസ് ‌ചെയർമാൻ), കെ. കെ ജോസ് കണ്ടത്തിൽ, പ്രൊഫ. ഇപ്പൻ, ഫാ. മാണി പറമ്പേട്ട് എന്നിവർ സെക്രട്ടറിമാരായും സി. മോളി, സി. ഷേർളി, ഫാ. ജോർജ്ജ് കണിയാരശ്ശേരി എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും കെ ജോർജ്ജ് ജോസഫ് ട്രഷററായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഇതിൽനിന്നും 25 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.

അമേരിക്ക, ജർമ്മനി, ആസ്‌ട്രേലിയ തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിൽനിന്നും,  കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പള്ളികളിലെ ബഹുമാന്യരായ അച്ചൻമാരില്‍ നിന്നും മഠങ്ങളിലെ സിസ്റ്റേഴ്‌സിൽനിന്നുംവിശ്വാസീ സമൂഹത്തിൽനിന്നും വൻതോതിലുള്ള ആശംസാപ്രവാഹം സമ്മേളനത്തിന് ലഭിച്ചുകൊണ്ടിരിക്കയാണെന്നത് വളരെയധികം സന്തോഷത്തിന് വകനൽകുന്നുവെന്ന്  ഭാരവാഹികള്‍ പറഞ്ഞു. ആശംസകൾ നേർന്ന എല്ലാവർക്കും KCRM ന്‍റെ നന്ദിയും കടപ്പാടും ഭാരവാഹികള്‍ അറിയിച്ചു. നിരവധിപേർ സോഷ്യൽ നെറ്റ് വർക്കുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ഈ സന്ദേശം കൈമാറുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാവരുടെയും സാമൂഹിക പ്രതിബദ്ധതയ്ക്ക് KCRM നന്ദിയും അറിയിച്ചിട്ടുണ്ട്. സന്ദേശങ്ങൾ കൈമാറിയും സമ്മേളനത്തിന്‍റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടും ഈ ചരിത്ര ദൗത്യത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും KCRM അഭ്യർത്ഥിച്ചു.

പേരുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയിരിക്കുന്നതിനാൽ നിങ്ങൾക്കറിയാവുന്ന എല്ലാവരെയും സമ്മേളന വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ - റെജി ഞള്ളാനി – (+91)9447105070, ഫാ. ഷിബു (+91)9446128322,കെ.കെ ജോസ് കണ്ടത്തിൽ (+91)8547573730  കെ ജോർജ്ജ്‌ ജോസഫ് (+91)9496313963 പ്രൊഫ. ഇപ്പൻ (+91)9446561252.

KCRM: Priests & Religious who quit to hold National Seminar in Ernakulam
      Kerala Catholic Reformation Movement (KCRM) is organizing a National Seminar in Ernakulam on 28th February 2015, for those who left Priesthood and Religious life, according to Sri Reji Njallani, the organizing secretary.
    This is the first of its kind ever organized in the history of Catholic Church in India. The seminar proposes to study various problems faced by this rather large section in the Church and to help them to get settled properly in  life. For this purpose KCRM has set up a 101 member Reception Group made up of State Secretary Reji Njallani, Prof. Eppan, Fr. Mani Parampet as secretaries and Sr. Moly, Sr. Sherly,  Fr. George Kaniyassery as joint secretaries and K. George Joseph as Treasurer. Out of these, 25 are selected as Executive Members.
      According to the organizers the KCRM is receiving very encouraging good wishes from wide sections of the Christian community, especially from churches and convents from within and outside Kerala, also from foreign countries like USA, Germany and Australia. Communications are exchanged mostly through social networks. KCRM expresses its deep gratitude to all of them.
      KCRM  takes this occasion to request humbly, sincerely and earnestly all the readers of Almayasabdam, to share this message with friends and acquaintances and thus help this historic Good Samaritan venture a great success for the good of these brothers and sisters of ours who were once serving us for long in various official capacities in the church, but are now left to fend for themselves with little help or attention shown to them from the official Church.
    Registration of participants have already started. Therefore KCRM requests the cooperation of all well wishers to pass on this information to all in your contact who have left priesthood and religious life and are on their own.
The following are the contact numbers: Reji Njallani: (+91)9447105070 (rejinjallani@gmail.com), Fr. Shibu:(+91)9446128322, Sri. K. K. Jose Kandathil: (+91)8547573730, K. George Joseph: (+91)9496313963, and Prof. Eppan:(+91)9446561252 (eppannaranathu8@gmail.com).

2 comments:

  1. സഭയുടെ വാരിക്കുഴിയില്‍ വീണുപോയ ഈ സമൂഹത്തോട് കരുണയും കരുതലും ഉള്ളവരാകാന്‍ ഓരോ മനസും ക്രിസ്തുവിന്റെ കാരുണ്യം കരളുകളില്‍ കരുതട്ടെ ! പള്ളിപ്പിരിവിനു കൊടുക്കാന്‍ വച്ചിരിക്കുന്ന പുണ്ണിയാളത്തുക ഇവരുടെ പുനരധിവാസത്തിനായി ചിലവഴിച്ചുസ്വയം മനസാ ധന്യരാകുവീന്‍..ഭാവുകങ്ങള്‍!

    ReplyDelete
  2. ഒരാൾ തന്റെ ജീവിതാന്തസ് മാറുന്നത് എന്തുകൊണ്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു?
    വൈദികവൃത്തിയും സന്യാസജീവിതവും കുടുംബജീവിതത്തേക്കാൾ മഹത്തരമായ ദൈവവിളിയായി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതൊരു മിഥ്യ മാത്രമായിരുന്നെന്നും മറ്റേത് ജീവിതരീതിയുംപോലെ ഒന്നുമാത്രമാണ് ഇവയും എന്ന് മനുഷ്യർ മാറി ചിന്തിക്കാൻ തുടങ്ങിയതിന് പ്രധാന കാരണം ഈ ജീവിതാന്തസ്സുകളിൽ നടമാടിക്കൊണ്ടിരിക്കുന്ന ലൌകികതയുടെ അതിപ്രസരം, ധാർമികമായ അധ:പതനം, ലൈംഗികവേഴ്ചകൾ എന്നിവയിലൂടെ സൃഷ്ടിക്കപ്പെട്ട അരാജകത്വത്തിന്റെ ലക്ഷണങ്ങൾ വെളിയിൽ വരാൻ തുടങ്ങിയതോടെയാണ്. എതാദർശങ്ങളോടെ തങ്ങൾ വൈദികവൃത്തി അല്ലെങ്കിൽ സന്യാസജീവിതം തിരഞ്ഞെടുത്തോ, അവ ആവുന്നത്ര ആഴമായി പിന്തുടരാൻ കഴിയാത്ത ചുറ്റുപാടുകൾ പല വിശിഷ്ട വ്യക്തികളെയും മറ്റൊരു ജീവിതാന്തസ് തിരഞ്ഞെടുക്കാനോ സ്വതന്ത്രമായി ഒറ്റയ്ക്ക് മുന്നേറാനോ ഉള്ള തീരുമാനം കൈക്കൊള്ളാൻ പ്രേരിപ്പിച്ചു. ആദ്യമൊക്കെ സമൂഹം ഇവര്ക്ക് നേരേ മുഖം കറുപ്പിച്ചെങ്കിലും, ഇന്ന് വളരെ അനുഭാവത്തോടെ ഈ വിഷയത്തെ അഭിമുഖീകരിക്കാൻ മിക്കവരും തയ്യാറാണ്.

    എന്നിരുന്നാലും പൌരോഹിത്യമോ സന്യാസജീവിതമോ ഉപേക്ഷിക്കുന്നവരോടുള്ള സഹാനുഭൂതിയിൽ സഭാധികാരം പൊതുസമൂഹത്തോളം വളർന്നിട്ടില്ല എന്നതാണ് സത്യം. വ്യക്തിപരമായി ദൈവത്തിനും സ്വന്തം മനസ്സാക്ഷിക്കും മുമ്പിൽ വയ്ക്കാൻ തക്കതായ കാരണം ഉണ്ടെന്നിരിക്കിലും പുറത്തുപോകുന്നവർ എന്തോ വലിയ അപരാധം ചെയ്യുന്നു എന്ന മട്ടിലാണ് സഭ അവരോട് പെരുമാറുന്നത്. അവർക്കെതിരേ സഭയുടെയും കാനോണ്‍ നിയമങ്ങളുടെയും മുള്ളുകമ്പികൊണ്ടുള്ള വേലിക്കെട്ട്‌ ശക്തമാക്കുന്നതിന് പുറമേ, അവയെ കടന്നു പോകാൻ ധൈര്യം കാണിക്കുന്നവരെ സാമ്പത്തികമായ ഒരു ശൂന്യതയിലേയ്ക്കു തള്ളിവിടാനും അവർ മടികാണിക്കാറില്ല. വളരെ വർഷങ്ങൾ രൂപതയിൽ അല്ലെങ്കിൽ ഒരു സഭയിൽ പണിയെടുത്തിട്ടുള്ളവർക്ക് പുറത്തുപോകേണ്ട സ്ഥിതിവിശേഷം ഉണ്ടായാൽ അവർക്കനുകൂലമായി സാമ്പത്തികമായ ഒത്തുതീർപ്പുകൾ നടത്തണമെന്ന് കാനോണ്‍ നിയമം തന്നെ നിര്ദേശിക്കുന്നുണ്ടെങ്കിലും, അതൊക്കെ നീട്ടി നീട്ടി കൊണ്ടുപോകുകയോ നിശ്ശേഷം നിരസിക്കുകയോ ആണ് സംഭാവിക്കാറ്. മനുഷ്യത്വത്തിനെതിരെയുള്ള ഇത്തരം അനീതികൾ മൂലം ശിഷ്ടകാലം യാതനയിൽ കഴിയേണ്ടിവരുന്നവർ നിരവധിയാണ്. എന്റെ നേരിട്ടുള്ള അറിവിൽ തന്നെ ഇങ്ങനെ പലരുമുണ്ട്.

    ഇങ്ങനെയൊരു വിഷയം കാലത്തിന്റെ വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ്, സാമൂഹികമായി ഇടപെടാൻ ശ്രീ റജി ഞള്ളാനിയും KCRM ഉം മുൻകൈയെടുക്കുന്നത് വളരെ പ്രശംസയർഹിക്കുന്നു. എല്ലാ വിധത്തിലും ഈ സംരംഭത്തോട് സഹകരിക്കാൻ ഏവരും മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കുന്നു. പുനരധിവാസം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള സഹായം അർഹിക്കുന്നവരെപ്പറ്റി അറിയവുള്ളവർ വിശദവിവരങ്ങൾ നല്കി സഹകരിക്കണം. എണ്ണമില്ലാതെ കോണ്ക്രീറ്റ് പള്ളികൾ പണുതല്ല, മറിച്ച് ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടാണ് വിശ്വാസികൾ സഭയെ പുഷ്ടിപ്പെടുത്തേണ്ടത്.
    Tel. 9961544169 / 04822271922

    ReplyDelete