Translate

Sunday, January 4, 2015

ശുദ്ധമാന തട്ടിപ്പ്!

സക്കറിയാസ് നെടുങ്കനാല്‍ കണ്ടത്:

വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും ആവശ്യമില്ല എന്നാണു കത്തോലിക്കാ സഭ എല്ലായിടത്തും വെളിപ്പെടുത്തുന്നത്. ഇന്ന് ഞാൻ അരുവിത്തുറ പള്ളിയുടെ ചുറ്റുമൊന്നു നടന്നു. കണ്ടതെല്ലാം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കന്നവ മാത്രം. കുരിശിന്റെ മുകളിൽ എണ്ണയൊഴിക്കൽ, പള്ളിയുടെ തന്നെ കടയിൽനിന്ന് ഓരോ കൂട് മെഴുകുതിരി വാങ്ങി ദഹിപ്പിക്കൽ തുടങ്ങിയവ. മെഴുകുതിരികൾ നാട്ടി നിറുത്താൻ സ്ഥലമില്ലാത്തതിനാൽ കെട്ടോടെ അവ ആളിക്കത്തുന്ന തിരികളുടെ മുകളിൽ ഇടുകയാണ് എല്ലാവരും തന്നെ ചെയ്യുക. ഇതെന്തിന്റെ പ്രതീകമാണ്, ആ! ഒരഴിക്കുള്ളിൽ ഒരു കന്യാസ്ത്രീ കുര്ബാനക്കും നേര്ച്ചകൾക്കും മറ്റുമുള്ള കാശ് വാങ്ങാൻ ഇരിക്കുന്നു. പുറത്ത്, വിവിധ തരം കുര്ബാനകളുടെ വില എഴുതിയ ബോര്ഡ് ഉണ്ട്. സാധാരണ കുര്ബാനക്ക് 75 രൂപാ, പാട്ട് കുര്ബാനയ്ക്ക് 150. നടതുറന്ന് പന്ത്രണ്ടു തിരികത്തിച്ചുള്ള കുര്ബാനക്ക് 250. ആദ്യത്തേതും മൂന്നാമത്തേതും തമ്മിൽ ഫലത്തിൽ എത്ര വ്യത്യാസം വരും എന്ന് ഞാൻ കന്യാസ്ത്രീയോടു ചോദിച്ചു. അതെനിക്കറിയില്ല, അച്ഛനോട് ചോദിക്കാനാണ് എന്ന് തുറിച്ചു നോക്കി അവർ പറഞ്ഞത്. 
ഓരോ കുര്ബാനക്കും അതിരില്ലാത്ത വിലയാണെന്ന് വേദപാഠം. അപ്പോൾ ഈ പല കുർബാനതന്നെ ഓരോരുത്തരും കാശുകൊടുത്ത് ചൊല്ലിക്കുന്നത് എന്തിനാണ്? കാശ് മേടിക്കുന്നതല്ലാതെ ഇതിന്മാത്രം കുർബാനകൾ ഇവർ ചൊല്ലുന്നുണ്ടോ എന്ന് ആരറിഞ്ഞു? അതോ നൂറു പേർ ആവശ്യപ്പെട്ടാലും ഒറ്റ ഒരെണ്ണം ചൊല്ലിയിട്ട്‌ എല്ലാവരുടെയും പേരില് എന്നങ്ങ് കാച്ചുകയാണോ ഇവരുടെ സൂത്രം? പോപ്‌ ഈയിടെയാണ് പറഞ്ഞത്, കൂദാശകൾക്കൊന്നും കാശ് വാങ്ങരുത്, അത് വൈദികപാപമാണ്, വിശ്വാസികൾ പരമ്പരാഗതമായ ഈ തട്ടിപ്പിനെ എതിർത്ത് തോൽപ്പിക്കണമെന്ന്. ഒരു വിശ്വാസിക്കും അതിനുള്ള വെളിവോ ധൈര്യമോ ഇല്ല. എന്നുവച്ച്, പോപ്പിന്റെ പോലും അനുശാസനങ്ങളെ അവഗണിച്ച്, രാപകലില്ലാതെ മനുഷ്യരെ വഞ്ചിച്ച് ഇങ്ങനെ കാശുണ്ടാക്കുന്നവർ ഏതു സുവിശേഷത്തെ അല്ലെങ്കിൽ ഏതു യേശുവിനെയാണ് അരുവിത്തുറ പള്ളിയിലെയും മറ്റും വികാരിമാർ വിലമതിക്കുന്നത്? ഇതൊക്കെ പകല്ക്കൊള്ളയും മറയില്ലാത്ത കവര്ച്ചയുമല്ലേ? ക്രിസ്ത്യാനികൾ ഇത്ര വലിയ ഉമ്മാക്കികളാണോ. ഇതൊക്കെ ചെയ്യാൻ പുരോഹിതരുടെ പുറകിൽ ക്യൂ നില്ക്കുന്ന മനുഷ്യർക്ക്‌ ചിന്താശാക്തി ഒട്ടുമില്ലേ? ക്രിസ്ത്യാനികൾ ചെയ്യുന്ന ഏതെങ്കിലും കർമ്മങ്ങളിൽ എവിടെയാണ് വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം? ശുദ്ധമാന തട്ടിപ്പ് നടക്കുന്ന ഒരു പ്രസ്ഥാനം എന്നല്ലാതെ കത്തോലിക്കാ സഭയെപ്പറ്റി എന്ത് പറയാൻ! 

6 comments:

  1. യേശുവിൻറെ വചനങ്ങളെ കൂട്ടാക്കാതെ അദ്ദേഹത്തെ അപമാനിക്കുന്ന മതത്തിൽ തുടരാൻ തന്റെ മനസാക്ഷി അനുവദിക്കാതെ, ഹിന്ദുവായി വാസുദേവൻ നന്ദിക്കര എന്ന നാമം സ്വീകരിച്ച പ്രൊഫ. ജോണ്‍സി ജേക്കബ്‌ പ്രസാദം എന്ന അദ്ദേഹത്തിൻറെ മാസികയിൽ (ജൂണ്‍ 2009) എഴുതി: "യേശുവും ക്രിസ്തുമതവും വിപരീത ദിശകളിലാണ്. യേശു ചെയ്യരുതെന്ന് കല്പിച്ചതെല്ലാം സഭ ചെയ്യുന്നു; ചെയ്യാൻ പറഞ്ഞതൊന്നും ചെയ്യുന്നില്ല." അദ്ദേഹത്തിൻറെ ഗുരു നിത്യ ചൈതന്യ യതി ഉപദേശിച്ചത്, മനസാക്ഷിയെ മാത്രം അനുസരിക്കുക, മറ്റൊന്നിനെയും ഭയപ്പെടരുത് എന്നാണെന്ന് അദ്ദേഹം പറഞ്ഞു. അതനുസരിച്ച്, അദ്ദേഹം ചെയ്തതുപോലെ സത്യസന്ധമായി പെരുമാറുമെങ്കിൽ, സകല മനുഷ്യരും ക്രിസ്തുമതം വിട്ടു പോകണം. theresia.manayath@gmail.com

    ReplyDelete
  2. I cannot but agree fully with what Smt. Theresia has written. The least thought of perhaps is making Jesus
    the object of our worship and prayer although he always asked his disciples to pray to the Father, not to himself.I
    too am at fault often because of the constant indoctrination gone through from childhood and fight with Jesus asking
    what I should do when I feel like praying to him.. And what is all the liturgical practices in the church conducted like musical entertainment and repetition
    of prayers over and over again and shouted at the top of one's voice, against the his strict instruction not to repeat like pagans and asking instead to pray in secret limitating him going up to the mountain to pray in secret to his father.

    ReplyDelete
  3. "പാദം കഴുകുന്ന കനിവിൽ നിന്ന് കരം കഴുകി മാറുന്ന അധികാരത്തിലേയ്ക്ക് യാത്ര ചെയ്തതാണ് ഈ സഭയുടെ അപരാധം. - ക്രിസ്തുവിൽ നിന്ന് പീലാത്തോസിലയ്ക്ക്."
    സഞ്ചാരിയുടെ ദൈവം, ഫാ. ബോബി കട്ടിക്കാട്ട്.
    ഡോ. ജെയിംസ്‌ കോട്ടൂർ പറഞ്ഞ ശബ്ദകോലാഹലം പള്ളികളിൽ നിന്ന് വീടുകളിലേയ്ക്കും പരത്തുന്നതിൽ വൈദികർ എത്ര ഉത്സുകരാണ്! ഞാൻ നേരത്തേ പല തവണ സൂചിപ്പിച്ചിട്ടുള്ള വിഷയമാണ് - കല്യാണത്തിന്റെ തലേന്ന് അച്ചൻ ചെറുക്കന്റെയും പെണ്ണിന്റെയും വീടുകളിൽ ചെന്ന് 'മധുരം വെക്കൽ' എന്നൊരു നാടകം. പാലാ രൂപതയിലെ ഒരു പുതിയ ഏർപ്പാടാണ് എന്നാണ് അറിവ്. ഒന്നോ രണ്ടോ അച്ചന്മാർ വരുന്നു. (ചെന്ന് വണ്ടിക്കു കൊണ്ടുവരണം.) ബന്ധുജനം കുറേ കാണും. അര മണിക്കൂറോളം പ്രാർഥന. പിന്നെ അച്ഛൻ കേയ്ക്കിന്റെ ഒരു കഷണം ചെറുക്കന് (പെണ്ണിന്) വായിൽ വച്ച് കൊടുക്കുന്നു. പിന്നെ അവിടെ കൂടിയിട്ടുള്ള ഓരോരുത്തരും ഇത് ആവർത്തിക്കുന്നു. കൈ വൃത്തിയുള്ളതാണോ എന്നൊന്നും ഒരു പരിഗണനയുമില്ല. അച്ഛന്റെ പോക്കറ്റിൽ ഒരു നോട്ട് വീഴുന്നു. തിരിച്ച് അച്ചന്മാരെ കാറിൽ കൊണ്ടുപോകുന്നു.
    കൂടുതൽ എഴുതിയാൽ വൃത്തികേടാകും, മൂളയുള്ളവർ സ്വയം ചിന്തിക്കുക, എന്തിനാണ് ഈ പുരോഹിതർ ഇത്തരം ആചാരങ്ങൾ പുതുതായി ഉണ്ടാക്കുന്നത്‌ എന്ന്. ഞങ്ങൾക്ക് ഇതിന്റെ ആവശ്യമില്ല എന്ന് പറയാൻ ഒരു കുടുംബത്തിലും ആളില്ല.

    ReplyDelete
  4. prof .ജോണ്‍സി ജേക്കബ്‌ "ഘര് വപസി" കാലേ നടപ്പാക്കി 'വാസുദേവന്‍ നന്ദിക്കര' ആയതു മാതൃകാപരം തന്നെ ! ക്രിസ്തു "എന്‍റെ ഓര്‍മ്മൈക്കായി നിങ്ങള്‍ ഇപ്രകാരം ത്യാഗം ചെയ്യുവീന്‍ " എന്നതിനെ "ചൊല്ലുവീന്‍" എന്ന് തിരുത്തിക്കുറിച്ചു കുര്‍ബാന (ത്യാഗം) തച്ചിന് ചൊല്ലുന്ന കത്തനാരെ, "കുര്ബാന ചൊല്ലാനല്ല,ചെയ്യുവീന്‍ നിങ്ങളെന്റെ ഒര്മൈക്കായ് കാലത്തോളം ;എന്നേശു വിതുമ്പുന്നു "!

    വി,മത്തായി ആറു ഒരിക്കലെങ്കിലും മനസിരുത്തി വായിച്ചിട്ടുള്ള ,മനസാക്ഷിയുള്ള ഒരു പാതിരിക്കും ഒരു കൂദാശാജല്പനവും ചൊല്ലാനാവുകയില്ല സത്യം ! ദൈവത്തെയും മനുഷ്യനെയും ഒരുപോലെ പൊട്ടന്മാരാക്കുന്ന ഈ 'കുര്‍ബാന/കൂദാശ' കളികള്‍ കത്തനാര് എന്ന് നിര്‍ത്തുന്നുവോ ,അന്നേ ഇവിടെ ഒന്നാം ക്രിസ്തിയാനി (ജ്ഞാനത്തില്‍ മനസിനെ സ്നാനം ചെയ്തു,) ഉണ്ടാകയുള്ളൂ...പ്രാര്‍ഥിക്കാന്‍ പള്ളികളില്‍ പോകാത്തവനേ 'ക്രിസ്തിയാനി' ആകാനും സാദ്ധ്യമാവൂ!

    എന്റെ മാളോരെ ,ക്രിസ്തു ഒരു മതവും ഇവിടെ സ്ഥാപിച്ചില്ല ! അങ്ങിനെ ഒരു മതവും ഇല്ല ! 'ക്രിസ്തീയത' എന്നത് ഒരു ജീവിതരീതി മാത്രമാണ് ; ക്രിസ്തു അവതരിപ്പിച്ച സ്നേഹിതരുടെ ലോകം ! അയല്‍ക്കാരനെ തന്നെപ്പോലെ സ്നേഹിക്കുന്നവരുടെ ലോകം! അതാണാപാവം ഭാവനചെയ്ത്, കത്തനാരുടെ തല്ലുകൊണ്ടതും ! മോശയുടെ ളോഹയ്ക്കുള്ളില്‍ കയറിക്കൂടിയ കലികാലകപടതയുടെ കയ്യാപ്പാമാരാനിന്നും കുര്ബാനകൂദാശ കളിച്ചു ക്രിസ്തുവിനെ എന്നും പരിഹസിക്കുന്നത് അപമാനകരംതന്നെ ! അവരുടെ ഈ പേക്കൂത്ത് കാണാന്‍ നാം പള്ളിയില്‍ പോകാതിരുന്നാല്‍ പോരെ ? പേര് മാറാതെ തന്നെ നമുക്കും 'ഘര്‍ വപസി'കളാകാം /ക്രിസ്തുവിന്റെ അനുയായികളും ആകാം ! ഓക്കേ?

    ReplyDelete
  5. Babu Palathumapatt wrote from Germany

    സാധാരണ കുര്ബാന (75 രൂപാ)...... അയല്‍ക്കാരന് പാര
    പാട്ട് കുര്ബാനയ് (150രൂപാ. )............ മകന്റെ വിസ ശരിയാകാന്‍
    നടതുറന്ന് പന്ത്രണ്ടു തിരികത്തിച്ചുള്ള കുര്ബാന (250രൂപാ.) ............മകള്‍ക്ക് നല്ല ഒരു ചെറുക്കന്റെ ആലോചന വരാന്‍
    ആദ്യത്തേതും മൂന്നാമത്തേതും തമ്മിൽ ഫലത്തിൽ വ്യത്യാസം = അയല്‍ക്കാരന് പാര, പാവം ഒരു പയ്യന് പാര

    ReplyDelete