Translate

Thursday, January 29, 2015

കത്തോലിക്കാ സഭയിലെ പ്രതിസന്ധി - തുറന്ന് പറഞ്ഞ് സഭാ നേതൃത്വവും !

മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ഞങ്ങള്‍ അത്മായാശബ്ദം വായനക്കാരുമായി പങ്കിടുന്നു. സഭയിലെ പ്രതിസന്ധി മഠങ്ങളിലും സെമ്മിനാരികളിലുമായി പരിമിതപ്പെടുത്തുകയാണ് സഭാ വക്താക്കള്‍. സഭയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അകലുന്നത് അത്മായര്‍ എന്ന ശക്തി സ്രോതസ്സാണെന്ന് തുറന്നു സമ്മതിച്ചുകൊണ്ടുള്ള ഇവരുടെ വാര്‍ത്താ സമ്മേളനം ഉടന്‍ പ്രതീക്ഷിക്കാം - എഡിറ്റര്‍

കർത്താവിന്റെ മണവാട്ടിമാരാകാൻ ആളില്ല; വൈദികനുണ്ടെന്നത് കുടുംബങ്ങൾക്ക് ഇന്ന് അഭിമാനമല്ല; കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് കന്യാസ്ത്രീക്ഷാമം; പ്രതിസന്ധി തുറന്ന് പറഞ്ഞ് സഭാ നേതൃത്വവും !


കൊച്ചി: കേരള കത്തോലിക്ക സഭയ്ക്ക് പ്രതിസന്ധിയായി കന്യാസ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയുന്നു. സന്യാസ വ്രതത്തിനായി എത്തുന്നവരുടെ എണ്ണത്തിൽ പത്തു വർഷത്തിനിടെ വലിയകുറവുണ്ടായെന്നാണു വിലയിരുത്തൽ. പ്രതിസന്ധിയുടെ ആഴം തുറന്ന് സമ്മതിക്കാൻ കത്തോലിക്കാ സഭയും രംഗത്ത് വന്നു എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ കത്തോലിക്ക സഭ, ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിയിലേക്കു നീങ്ങുന്നതെന്നാണു സഭാവിദഗ്ദ്ധർ തന്നെ പറയുന്നത്. കന്യാസ്ത്രീകളാകാൻ യുവതികളെ കിട്ടാനില്ല. വർഷങ്ങൾക്കുമുമ്പു യൂറോപ്പിൽ കത്തോലിക്കാ സഭ നേരിട്ട തിരിച്ചടി സമീപഭാവിയിൽ കേരളത്തിലുമുണ്ടാകും. പല മഠങ്ങളും കൊവേന്തകളും അടച്ചുപൂട്ടേണ്ടതായി വരും. ഇത് ക്രൈസ്തവ സഭകളുടെ പ്രവർത്തനത്തേയും ബാധിക്കും. മിഷനറി-, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും കന്യാസ്ത്രീകൾ നൽകുന്ന സേവനങ്ങൾ വലുതാണ്. സഭകളിലേക്ക് കൂടുതൽ പേരെ അടുപ്പിക്കുന്നതും കന്യാസ്ത്രീകളുടെ സമൂഹത്തിലെ പ്രവർത്തനങ്ങളുടെ ഫലം കൂടിയാണെന്ന് സഭയ്ക്കറിയാം. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയുടെ ആഴം വലുതാണെന്ന് കത്തോലിക്കാ സഭ തിരിച്ചറിയുന്നത്. സഭാചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സീറോ മലബാർ സഭാവക്താവ് ഫാദർ പോൾ തേലക്കാട് പറഞ്ഞു. സഭയിൽ കന്യാസ്ത്രീകൾ കുറയുകയാണ്. 20 വർഷത്തിനുള്ളിൽ കേരളത്തിലെ മിക്ക കന്യാസ്ത്രീമഠങ്ങളും പൂട്ടേണ്ടി വരുമെന്നും വിലയിരുത്തലുണ്ട് . സഭ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്ന് ഫാദർ പോൾ തേലക്കാട് വ്യക്തമാക്കുന്നു. സാമൂഹ്യചിന്താഗതിയിലുണ്ടായ മാറ്റമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
കാർഷിക കുടിയേറ്റ മേഖലകളിലടക്കം കുടുംബങ്ങളുടെ ധനസ്ഥിതി മെച്ചപ്പെട്ടു. വീട്ടിലെ മക്കളുടെ എണ്ണം കുറഞ്ഞു. ഒപ്പം മഠങ്ങൾക്കും കന്യാസ്ത്രീകൾക്കും സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള അവകാശം സഭ തന്നെ നിഷേധിച്ചതും പ്രധാന കാരണമായെന്നാണ് കത്തോലിക്ക സഭയുടെ നിരീക്ഷണം. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ കേരളത്തിൽ അനിവാര്യമാണെന്നാണ് വിലയിരുത്തൽ. വെദികരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. പക്ഷേ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ് അധികവും എത്തുന്നത്. വീട്ടിൽ ഒരു വൈദികനുണ്ടെന്ന് അഭിമാനിച്ചിരുന്ന വലിയ തറവാടുകളിൽനിന്ന് പൗരോഹിത്യത്തിന് ഇന്നാരും എത്തുന്നില്ല. ഇക്കാര്യങ്ങളിൽ സഭാനതൃത്വം കാര്യമായ ഇടപെടലുകൾ നടത്തണമെന്നാണ് ഉയർന്നിരിക്കുന്ന നിർദ്ദേശം.
വിശ്വാസപരമായ മൂല്യത്തകർച്ച, അർപ്പണ മനോഭാവമുള്ള വൈദികരുടെ എണ്ണത്തിൽ വന്ന ശോഷണം, വിപുലമായ സ്ഥാപനശൃംഖലകൾ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇവയെല്ലാം ചേർന്ന് യൂറോപ്പിൽ, പ്രത്യേകിച്ച് ജർമനിയിലും ഫ്രാൻസിലും കത്തോലിക്കാസഭ അതിഭീകരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. കത്തോലിക്കാസഭ നേരിടുന്ന വൈദിക ദാരിദ്ര്യത്തിനു പ്രധാന കാരണം വൈദികവൃത്തിയോട് പുതു തലമുറ പ്രകടിപ്പിക്കുന്ന അനാഭിമുഖ്യമാണ്. യൂറോപ്പിലെ ആ സ്ഥിതിയിലേക്ക് കേരളം എത്തുമോ എന്നതാണ് കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ  ആശങ്ക.

7 comments:

 1. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിസന്ധിയല്ല. കുറെ വര്‍ഷങ്ങള്‍ മുമ്പ്. എങ്ങു നിന്നോ ഒരു താമരക്കുരിശു കൊണ്ടുവന്ന്, ക്രിസ്ത്യാനിയുടെ ഹൃദയത്തില്‍ ഉണ്ടായിരുന്ന മരക്കുരിശു പറിച്ചു മാറ്റിയപ്പോള്‍ തുടങ്ങിയതാണ്‌ ഈ പ്രതിസന്ധി. ഈ ബ്ലോഗ്ഗിലൂടെ പല പ്രാവശ്യം കാര്യ കാരണ സഹിതം ഇത് സഭാധികാരികളെ ബോദ്ധ്യപ്പെടുത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. നേരിട്ട്, അത്മായരുമായി ഒരു സംഭാഷണം സാദ്ധ്യമാക്കാന്‍ മുഖാമുഖം ആവശ്യപ്പെട്ടിട്ടും അനങ്ങാത്ത നേതൃത്വം കൈകഴുകി രക്ഷപ്പെടാനും ശ്രമിക്കണ്ട. എറണാകുളം സമ്മേളനം പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തില്‍ സഭാ നേതൃത്വം നടത്തിയ ഈ കുറ്റസമ്മതം ഒന്നിനും പരിഹാരമല്ല. അര്‍പ്പണ മനോഭാവമില്ലാത്ത വൈദികരെ എന്തിന് കുറ്റപ്പെടുത്തുന്നു? അതിന്‍റെ മുകളില്‍ വേറെ ചിലരുണ്ടല്ലോ.
  യേശുവിനെയോ വചനങ്ങളെയോ അല്ല മനുഷ്യന്‍ വെറുക്കുന്നത്, പകരം പണത്തിനും പ്രതാപത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംസ്കാരത്തെയാണ്. സ്തോത്ര കാഴ്ച്ച ഇല്ലാത്ത ധ്യാനവും, പിരിവില്ലാത്ത കുര്‍ബാനയും, ഫീസില്ലാത്ത കൂദാശയും നമുക്ക് ചിന്തിക്കാന്‍ കൂടി വയ്യ. തോമ്മാ സ്ലീഹ ഇതായിരുന്നല്ലോ ആദ്യം പഠിപ്പിച്ചത്. വചനം പ്രസംഗിക്കാന്‍ പോലും നിരക്കുകള്‍! സീറോ മലബാര്‍ കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളിക്കുള്ളില്‍ ആരും മൊബൈല്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടാറെയില്ല, അതിനെ നിഷ്പ്രഭമാക്കുന്ന ശബ്ദം അതിനുള്ളില്‍ ഉണ്ടാവും. വൈദികന് വായില്‍ തോന്നുന്ന വികട വ്യാഖ്യാനങ്ങള്‍ മുഴുവന്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ വിശ്വാസികള്‍ ഉണര്ന്നെങ്കില്‍ അതിന് പഴിക്കേണ്ടത് സ്വയം വരുത്തിയ വിനകളെയാണ്. കുറി എന്ന വജ്രായുധം പിന്‍വലിച്ചാലും ഇല്ലെങ്കിലും ഇന്ത്യന്‍ പൌരനായ അത്മായന്‍ അതിന്റെ മുനയോടിക്കും സമീപ ഭാവിയില്‍.
  ഒരു സൌഹൃദ സംഭാഷണത്തിന് പലരും ഇപ്പോള്‍ ശ്രമിക്കുന്നു. പക്ഷെ, ഒരു അത്മായാ സംഘടന അതിന് തയ്യാറായതുകൊണ്ടും, ഉള്ളിലെ അസ്വസ്ഥത തീരില്ല. ഇതിനു ഒരൊറ്റ പരിഹാരമേയുള്ളൂ, തെറ്റുകള്‍ സ്വയം മനസ്സിലാക്കി നേതൃത്വം അത് തിരുത്തുക. സഭ അത്മായന്റെതാണ്; അവനെ ഭരിക്കാനല്ല പകരം നയിക്കാനാണ് തങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് ഓരോ മെത്രാനും ചിന്തിക്കുക.

  ReplyDelete
 2. അഭയയുടെ തളംകെട്ടിനില്‍ക്കുന്നു "പരിശുദ്ധ നിണത്താല്‍" എഴുതപ്പെട്ട കാലത്തിന്റെ ഉത്തരം, തലക്കെട്ടില്‍ത്തന്നെ കണ്ണുള്ളവര്‍ക്ക് വായിക്കാം ! "കർത്താവിന്റെ മണവാട്ടിമാരാകാൻ ആളില്ല; വൈദികനുണ്ടെന്നത് കുടുംബങ്ങൾക്ക് ഇന്ന് അഭിമാനവുമല്ല; കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് കന്യാസ്ത്രീക്ഷാമം" verygood
  ഹല്ലെലൂയ്യാ ...അവന്റെ രാജ്യം വരാറായി ! കത്തനാരുടെ രാജ്യവും അവന്‍റെ രാജകീയ വാഴ്ചയും, കൊടിവച്ച മേര്സിഡീസും അരമനകളും രൂപാതാകളും ,മോശയുടെ ചെങ്കോലും സാത്താന്റെ കിരീടവും കാലം കോപാന്ഗ്നിയില്‍ ദാഹിപ്പിക്കാറായി എന്നൂ ! സ്തോത്രമീശോയേ ...

  ReplyDelete
 3. ജോസഫ്‌ മറ്റപ്പള്ളിയുടെ "കുറി എന്ന വജ്രായുധം "എന്നപ്രയോഗം! , കത്തനാരുടെ വിവാഹം നടത്താനുള്ള ദേശകുറിയാണോ// കല്യാണക്കുറിയാണോ, // അതോ കര്‍ത്താവിന്റെ മണവാട്ടിമാര്‍ സ്വവര്‍ഗരതിക്കായി കൂടെ സദാ കൂട്ടാറു ള്ള "കുറി"എന്ന പെന്കുട്ടിയെയാണോ ?//അതോ നെറ്റിയിലെ ....

  ReplyDelete
 4. വികസിതരാജ്യങ്ങളില്‍ ജനം മതത്തെ കയ്യൊഴിയുന്നു. അവികിസിത രാജ്യങ്ങളില്‍ മാലിന്യത്തില്‍ കൊതുകെന്നപോലെ അത് തഴച്ചുവളരുന്നു. നാസ്തികതയ്ക്ക് പാശ്ചാത്യലോകത്തുള്ളതിനേക്കാള്‍ സമൃദ്ധമായ ചരിത്രം ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ രണ്ടു പ്രബലമതങ്ങളായ ബുദ്ധമതവും ജൈനമതവും താത്വികമായി തീര്‍ത്തും ദൈവരഹിതമാണെന്നറിയുക. യുക്തിചിന്ത ഭാരതത്തില്‍ ശക്തിപ്പെടാന്‍ ഇടയാക്കിയതാകട്ടെ ബ്രാഹ്മണശങ്കരമതത്തിന്റെ അപരിഷ്‌കൃതവും ഹിംസാത്മകവുമായ നിലപാടുകള്‍ക്കെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ്.
  യൂറോപ്പിലെ ക്രിസ്തുമതം ആധുനികകാലത്ത് കുറേക്കൂടി സഹിഷ്ണതയും പരിഷ്‌ക്കരണത്വരയും പ്രകടിപ്പിക്കുന്നു. സ്വാഭാവികമായും അവിടെ മതനിരാസത്തിന് ജനസമ്മതി വര്‍ദ്ധിക്കുന്നു.
  - റിച്ചാര്‍ഡ് ഡോക്കിന്‍സ് (ഫെയിസ്ബുക്ക്)

  ReplyDelete
 5. LAITY VIEWS
  ആജീവനാന്ദ ബ്രഹ്മചര്യം നിര്‍ബന്ധമായിരിക്കെ പതിനാലുവയസുപോലും തികയാത്ത .. പക്വതയെത്താത്ത പെണ്‍കുട്ടികള്‍ക്കുവേണ്ടി "ദൈവവിളി ക്യാമ്പ്" എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംന്ഗുകള്‍ മനുഷ്യാവകാശ ധ്വംസനമാണ്. മഠത്തില്‍ ചേര്‍ന്നശേഷം പക്വതയെത്തുമ്പോള്‍ സഭാവസ്ത്രം അഴിച്ചുവെച്ചു പ്രതികരിക്കാനും സമൂഹത്തിന്‍റെ മുന്നിലെക്കിറങ്ങുവാനും ചുരുക്കം ചില ജെസ്മിമാരോ മേരിചാണ്ടി മാരോ മാത്രമേ തയ്യറവുകയുള്ളൂ. അതിനാല്‍ 22 വയസെങ്കിലും ആവാതെ ഗൗരവമുള്ള ഇത്തരം തിരഞ്ഞെടുപ്പുകള്‍ സഭയില്‍ നടക്കരുത്. സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല. പിന്നെന്തിനാണ് സഭയ്ക്ക് ഇത്തരം ഏച്ചുകെട്ടലുകള്‍. അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക അവകാശവും നിഷേധിച്ചതിന് അവസാന ന്യായവിധിനാളിൽ കത്തോലിക്കാസഭ മറുപടി പറയേണ്ടിവരും. വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മാറിടങ്ങളും അന്ന് സഭാ നേതൃത്വത്തോട് പകരം ചോദിക്കും.(Suresh Joseph )

  അല്ലെങ്കിലും കന്യാസ്ത്രീകളുടെ കാര്യം ബൈബിളിൽ ഒന്നും പറഞ്ഞിട്ടില്ല ... പിന്നെ ബിസിനസ് നടത്താൻ വേണ്ടി കാമക്കടി മനസ്സിൽ വച്ചു കൊണ്ട് ആരും വരേണ്ട ആവശ്യമില്ല... പിന്നെ സന്യാസം ഒക്കെ സ്വയം തിരെഞ്ഞെടുകേണ്ട ഒന്നാണ് അത് ആരും നിർബന്ധിച്ച് കൊണ്ടുവരേണ്ട ഒന്നല്ല

  ഈ ദേവദാസി സന്പ്രദായം സഭ നിര്‍ത്തണം. വിവാഹജീവിതത്തിന് പ്റാധാന്യം നല്‍കണം. പെണ്‍കുട്ടികളെ ദൈവവിളിയുടെ പേരില്‍ വഞ്ചിച്ച് വെടക്കാക്കി തനിക്കാക്കുന്ന പരിപാടി ഉപേക്ഷിക്കണം. ഇത് അധാര്‍മ്മികമാണ്. സഭയ്ക്കുള്ളില്‍ ലൈംഗിക അരാജകത്വവും ഹോമോസെക്സുകളേയും ലെസ്ബിയനിസ്റ്റുകളേയും സൃഷ്ടിക്കുന്നതിന് മാത്രമേ ഈ സംപ്രദായം കൊണ്ട് കഴിയുന്നുള്ളൂ.ഒരു കാൽ നുറ്റാണ്ട് മുന്പുവരെ ക്രിസ്ത്യൻ പെണ്കുട്ടികള്ക്ക് പള്ളിയും പള്ളിക്കൂടവുമായി മാത്രമേ ബന്ധം ഉണ്ടായിരുന്നോള്ളൂ അതുകൊണ്ട് അവർ സ്വാഭാവികമായും മഠത്തിൽ ചേരും.പിന്നെ കെട്ടിക്കാൻ നിവർത്തി ഇല്ലാതിരുന്ന കുടുംബങ്ങളിലെ കുട്ടികളും പണ്ട് ചേർന്നിരുന്നു-ഇന്ന് അതല്ലല്ലോ സ്ഥിതി മിക്ക ക്രിസ്ത്യൻ കുടുംബങ്ങളും സമ്പന്നരാണ് അല്ലെങ്കിൽ പോലും നല്ല വിദ്യാഭാസം ഉണ്ട് അതുകൊണ്ട് നല്ല ഒരു ഭാവി അവർക്കുണ്ടെന്നു അറിയാം പിന്നെ പെണ്‍കുട്ടികൾക്കും ഇന്ന് മഠത്തിൽ ഒന്നും ചേരാൻ താല്പര്യം ഇല്ല

  ReplyDelete
 6. Kerala Catholic Reformation
  മനസാക്ഷി മരവിച്ച കുഞ്ഞാടുകള്‍...

  സിസ്റ്റര്‍ ജെസ്മിയും സിസ്റ്റര്‍ മേരി ചാണ്ടിയും കന്യാസ്ത്രീ മഠങ്ങളിലെ രഹസ്യങ്ങളെക്കുറിച്ചു പുസ്തകങ്ങള്‍ എഴുതി. അവയൊന്നു വായിച്ചുനോക്കാനോ, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനോ നമ്മുടെ കുഞ്ഞാടുകള്‍ തയ്യാറല്ല. അവരുടെ നിഗമനം വളരെ ലളിതമാണ് – ഇവരൊക്കെ സാത്താന്റെ ഏജന്റ്മാരാണ്; പുരോഹിതര്‍ തെറ്റുചെയ്യുകയില്ല; ചെയ്‌താല്‍ തന്നെ, നമ്മളായിട്ട് അതൊന്നും വിളിച്ചുകൂവി നടക്കരുത്.

  പുതിയതായി പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകാന്‍ തയ്യാറാകുന്നില്ല; മഠങ്ങള്‍ താമസിയാതെ അടച്ചുപൂട്ടേണ്ടിവരും എന്നൊക്കെ സഭാധികാരികള്‍ അടുത്തയിടെ വിലപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥയെന്നോ, അതിന്റെ പരിഹാരമെന്താണെന്നോ അവര്‍ പറയുന്നില്ല.

  കത്തോലിക്കാ കന്യാസ്ത്രീകളുടെ വിലയേറിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തിന്റെ സാമൂഹികവ്യവസ്ഥിതിയുടെ നട്ടെല്ലു തന്നെയാണ്. അവരില്ലാത്ത ഒരു ലോകത്ത് – വിദ്യാഭ്യാസ-ആതുരസേവന-സാമൂഹ്യക്ഷേമ മേഖലകളില്‍ പ്രത്യേകിച്ച് - കേരളം പതറും.
  സഭാധികാരികളെ വിശ്വസിച്ച് മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ മഠങ്ങളിലെയ്ക്ക് അയയ്ക്കുന്ന ഈ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മലയാളികള്‍ എന്തുകൊണ്ടാണ് ഇത്രയും അലംഭാവം കാണിക്കുന്നത്? ഒരു സമൂഹമെന്ന നിലയില്‍ നാം ഒരിക്കലും ഇരയ്ക്കുവേണ്ടിയല്ല, വേട്ടക്കാരനൊപ്പമാണ് നില കൊള്ളുന്നത്.
  കൊക്കന്‍ സംഭവം ഉണ്ടായപ്പോള്‍, ഈയുള്ളവന്‍ എന്തോ എഴുതിയപ്പോള്‍, ഒരു സുഹൃത്ത് എന്നോട് ചോദിച്ചു: ഈ വൈദികന്‍ താങ്കളുടെ സഹോദരനായിരുന്നുവെങ്കില്‍ ഇങ്ങനെ എഴുതുമായിരുന്നോ? ഞാന്‍ തിരിച്ചു ചോദിച്ചു: ആ പെണ്‍കുഞ്ഞ് താങ്കളുടെ മകളായിരുന്നുവെങ്കില്‍ താങ്കള്‍ ഇങ്ങനെ ചോദിക്കുമോ?
  ഇപ്പോള്‍ ഇതാ വടക്കേഇന്ത്യയില്‍ നിന്നൊരു സംഭവം...
  സാഗര്‍ രൂപതയുടെ കീഴിലുള്ള ശ്യാമപുര എന്ന പള്ളിയോടു ചേര്‍ന്നുള്ള മഠത്തിലെ ഒരു കന്യാസ്ത്രീ (അവരുടെ പേര് വെളിയില്‍ വിട്ടിട്ടില്ല; എങ്കിലും അവര്‍ മലയാളി ആണെന്ന് കരുതുന്നു..) 2010 ഏപ്രില്‍ മാസത്തില്‍ ഒരു പുരോഹിതനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. പുരോഹിതന്‍ മലയാളിയാണെന്നു വിശ്വസിക്കാം; കാരണം അദ്ദേഹത്തിന്റെ വീട്ടുപേര് ചിരമേല്‍ എന്നാണു കണ്ടത്.

  ദൈവത്തിന്റെ പ്രതിപുരുഷന്‍ മോശക്കാരനല്ല. അദ്ദേഹം കന്യാസ്ത്രീയുടെ ചിത്രമെടുത്തു.. (നന്ഗ്നചിത്രമായിരുന്നു എന്നൂഹിക്കാം..). എന്നിട്ടു പറഞ്ഞു: പുറത്തു പറഞ്ഞാല്‍, ഈ ചിത്രങ്ങള്‍ ഞാന്‍ പുറത്തുവിടും.

  തങ്ങള്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. തങ്ങളുടെ ശരീരത്തിന്റെ മേല്‍ ദൈവത്തിന്റെ പ്രതിപുരഷന്മാര്‍ക്കും അവകാശമുണ്ട്‌ എന്നു വിശ്വസിക്കുന്ന കന്യാസ്ത്രീമാര്‍ ഒരു പക്ഷെ ഉണ്ടാവാം. പക്ഷെ ഈ കന്യാസ്ത്രീ അത്തരക്കാരിയായിരുന്നില്ല എന്ന് വിശ്വസിക്കാം. നാലു വര്ഷം അവര്‍ ഇതെല്ലാം ബ്ലാക്ക്മെയില്‍ ഭയന്ന് ഉള്ളില്‍ അടക്കിപ്പിടിച്ചു. ചിരമേലച്ചന്‍ രൂപതയില്‍ നിന്നും സ്ഥലംമാറി പോയതോടെ പോലീസില്‍ പരാതിപ്പെട്ടു.

  ഇനിയങ്ങോട്ട് പതിവു കലാപരിപാടികള്‍ തുടങ്ങും. അവസാനം ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ഇടപെടലുകളുടെ ഫലമായി കേസ് ഇല്ലാതാകും. പാവം കന്യാസ്ത്രീയെ മാനസികരോഗിണിയായി മുദ്രകുത്തും.
  മരവിച്ച മനസാക്ഷികളുമായി കുഞ്ഞാടുകള്‍ ചിരമേലച്ചനെ കണ്ടാലും ഭയഭക്തിബഹുമാനത്തോടെ പറയും:

  https://www.facebook.com/KCRMove?ref=hl

  ഈശോ മിശിയായ്ക്ക് സ്തുതിയായിരിക്കട്ടെ.

  Alex Kaniamparambil

  ReplyDelete
 7. ഒരുവട്ടംകൂടി വായിക്കൂ.."കന്യാശാപം"

  ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു . അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെന്നു താല്പര്യം കാണിച്ച അവര്ക്ക് ബ്ലസ്സിയുടെ "കളിമണ്ണു" ഞാൻ കാണിച്ചുകൊടുത്തു! തുടക്കത്തിൽ വിരസത കാണിച്ച അമ്മമാർ ( aged 76 ആൻഡ്‌ 63 ) ഒടുവിൽ കരഞ്ഞുപോയി ! സ്വേതാമേനോന്റെ പ്രസവാഭിനയം അവരെ അമ്പരപ്പിച്ചു ! (സോറി ,അഭിനയമല്ല, ജീവിത നേർകാഴ്ച) അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക വാസന / കഴിവ്/ ഗര്ഭകാലജീവിത മാനസീക ശാരീരിക ഉണർത്തലുകൾ / തന്റെ ഉള്ളിൽ ഒരു പോന്നോമാനക്കുഞ്ഞിന്റെ വളര്ച്ചയുടെ നേര്ക്കാഴ്ച , ആപുണ്ണ്യപരിണാമങ്ങൾ ഒക്കെ ഒക്കെ അവർ പിന്നീട് ചിന്തയിലൂടെ എന്നോട് പങ്കിട്ടു ..
  ഇന്ന് രാവിലെ വിടപറയും മുൻപേ, ഒരു വെളിച്ചപാടുപോലെ, പ്രവചനംപോലെ , അതിലെ മദർ സുപീരിഒർ എന്നോട് "കൂടലേ , പണ്ടത്തെ ഹിറ്റ്ലറെപോലെ ഇനിയൊരിക്കൽ മോദിയോ RSS കാരോ ഹിന്ദുമൈത്രിയോ, ഈ തിന്മപെട്ടക്രിസ്തീയപൌരോഹിത്യത്തിന് എതിരായിവരും ! അന്നവർ ഇവരുടെ ഈ അരമനകളും കൊട്ടാരങ്ങളും മേൽകോയ്മകളും തകര്ക്കും നിശ്ചയം ! അതുകണ്ട് ഞങ്ങൾ ആകാശത്തിലേക്ക് നോക്കി കൈകൊട്ടിച്ചിരിക്കും ! ഇവർ ഞങ്ങളുടെമേൽ ചുമത്തിയ "ജന്മപാപം" ഓർത്ത്‌ അന്ന് ആര്ത്തുരസിക്കും ഓരോ മനസും നിശ്ചയം"എന്ന് !

  സത്യം, ഞാൻ അമ്പരന്നുപോയി !
  കാരണവും അമ്മ വിശദീകരിച്ച് തുടർന്നു; "ദൈവസ്നേഹം മറന്ന സഭയെന്ന 'ഓർഗനയ്സേഷന്റെ' ജഡീകവളര്ച്ചയ്ക്കും ഉന്മാദത്തിനും വേണ്ടി വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മുലച്ചുണ്ടുകളും അന്നിവരോട് പകരം ചോദിക്കും ! പ്രകൃതിയിലെ അത്ഭുത പ്രധിഭാസമായ സ്ത്രീയെ ദുരുപയോഗം ചെയ്തു കൊല്ലാക്കൊല ചെയ്ത പുരോഹിത മ്ലേച്ചപുരുഷമേൽകോയ്മയെ ശാപവാക്കുകളാൽ കാലം തകര്ക്കും " എന്നും ശപിച്ചു !

  ഇന്നിന്റെ "പ്രവാചകവചനങ്ങളായ 'സത്യാജ്വാലയിലെ' രചനകളും , 'അല്മായശബ്ദം ബ്ലോഗും' ഇവർ പുച്ചിച്ചു തള്ളുന്നത് , പണ്ട് ഇസ്രയേൽ, അവരുടെ പ്രവാചകന്മാരെ കൊന്നതിനു തുല്യമാണ്"എന്നും കാലമേ നീ മറക്കരുതേ! "യെരുശലേമേ, നീ പ്രവാചകന്മാരെ കൊല്ലുകയും........" തുടങ്ങിയ ബൈബിൾവചനങ്ങൾ പള്ളികളിൽ വായിച്ചെങ്കിലും അവ മനസ്സിൽ ഉൽകൊള്ളാതെ പോയ പുരോഹിതാ, നിനക്കേതു ബൈബിൾ ആണാധാരം ? ഇതു ക്രിസ്തുവിനായാണീ കന്യകമാരെ ഉഴിഞ്ഞു മാറ്റി കോടാനുകോടികളായി ശേഖരിക്കുന്നത് ?

  ("സത്യജ്വാലയുടെ" സ്ഥിരം വായനക്കാരായ ഈ അമ്മമാർ , കാഞ്ഞിരപ്പള്ളിയിൽ ഒരു നവീകരണക്രിസ്ത്യൻസെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോൾ , അവിടെവച്ചു എന്നെ കണ്ടു സ്നേഹിതരായവരാണ്...ഏതോ കാരണങ്ങളാൽ അടുത്തകാലത്ത് ഇവർ മഠങ്ങൽ ഉപേക്ഷിച്ചവരുമാണു !.)

  ക്രിസ്തു മനസിൽപോലും കാണാത്ത കോടാനുകോടി കന്യകകളെ അവനായി കുടുംബത്തിൽ നിന്നും അടർത്തിമാറ്റി ,അവിവാഹിതകളായി"കര്ത്താവിന്റെ മണവാട്ടി" എന്നൊരു 'പുണ്യ' നാമവും ചാർത്തി, സഭയുടെ മേലാളന്മാരുടെ സുഖഭോഗവസ്തുവായി തരംതാഴ്ത്തി , സഭയുടെ സാമ്പത്തീക വളര്ച്ചൈക്കായി 'കൂലിയില്ലാവേല' ചെയ്യിച്ചു , മഠങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജന്മങ്ങളെ പുകച്ചുകൊന്ന കുറ്റം അവസാനന്യായവിധിനാളിൽ കത്തോലിക്കാസഭ തലയിലേറ്റെണ്ടിവരും നിശ്ചയം ! അവരെ കണ്ടുപഠിച്ച ഇതരസഭാസന്ഖടനകളും അവരോടൊപ്പം അന്നാളിൽ കന്യകകളെ സൃഷ്‌ടിച്ച വന്റെ മുന്നിൽ നാണിച്ചു തലകുനിച്ചു നില്ക്കും നിശ്ചയം !

  കാലാകാലമായി കന്യാമഠങ്ങളിൽ സ്വയം ആത്മഹത്യ ചെയ്തവരും ,മഠംവിട്ടു ഒളിച്ചോടിപോയവരും, അവിടെകിടന്നു നരകിച്ചു
  സഹനത്തിന്റെ വഴിയിലൂടെ പുരോഹിതന് മനസില്ലാമനസോടെ ഒടുവിൽ മനംനൊന്ത് കീഴടങ്ങിയവരുമായി , നൂറ്റാണ്ടുകളായി മഠങ്ങളെന്ന ജയിലറകൾക്കുള്ളിൽ "മതഭ്രാന്ത്‌" കാരണം ഭ്രാന്തു പിടിച്ചു മരിച്ചവരും , പുരോഹിതർ കൊന്നൊടുക്കിയ "അഭയകളുടെ","മരിയക്കുട്ടിമാരുടെ ഒക്കെ "വയസ്സായ പ്രതീകങ്ങളാണീ അമ്മമാർ എന്നെനിക്കു തോന്നിയതിനാൽ ഇത് കുറിക്കുന്നു..രുചിച്ചില്ലെങ്കിൽ മാപ്പ് ,മാപ്പ് ,മാപ്പ് !

  അമലയായ മറിയം ആദ്യമായി സ്വര്ഗം പൂകിയത്‌ , അവളുടെ മടിയിൽ കിടന്നു ഉണ്ണിയേശു അമ്മിഞ്ഞിപ്പാൽ നുകര്ന്നപ്പോളായിരുന്നു എന്ന പ്രാപഞ്ചികമാതൃസത്യം മനസിലാക്കാതെപോയ "വെടിക്കെട്ട്‌പൌരോഹിത്യമേ",നിനക്ക് ഹാ കഷ്ടം ! മാറ്റുവീൻ ചട്ടങ്ങളെ .. മാറ്റുവീൻ ചട്ടങ്ങളെ ..മാറ്റുവീൻ ചട്ടങ്ങളെ .........

  ReplyDelete