Translate

Friday, May 2, 2014

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ പീഡനം; പാസ്‌റ്റര്‍ അറസ്‌റ്റില്‍

mangalam malayalam online newspaper
മുണ്ടക്കയം: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പാസ്‌റ്റര്‍ അറസ്‌റ്റില്‍. എരുമേലി തുമരംപാറ കോയിക്കല്‍ക്കാവ്‌ സ്വദേശി ചീരംചേമ്പില്‍ സാജന്‍ മത്തായി (40) ആണ്‌ പോലീസ്‌ പിടിയിലായത്‌. പുഞ്ചവയല്‍ രണ്ട്‌സെന്റ്‌ കോളനിയിലുള്ള ഇസ്രായേല്‍ പെന്തക്കോസ്‌ത് ദൈവസഭയിലെ പാസ്‌റ്ററാണ്‌ സാജന്‍. സഭയുടെ വാര്‍ഷികത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ഫെബ്രുവരി 22, 23, 24 തിയതികളില്‍ വൈകിട്ട്‌ 6 മുതല്‍ 9 വരെ പുഞ്ചവയലിലെ ചര്‍ച്ചിനു സമീപത്തുള്ള മൈതാനത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയാണ്‌ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌. സംഭവത്തെപ്പറ്റി പോലീസ്‌ ഭാഷ്യം ഇങ്ങനെ, കണ്‍വെന്‍ഷന്റെ ആദ്യദിവസം പരിചയപ്പെട്ട പെണ്‍കുട്ടിയെ തൊട്ടടുത്ത ദിവസം മൈതാനത്തിന്‌ സമീപമുള്ള ചര്‍ച്ച്‌ഹാളില്‍ വെച്ച്‌ ഇയാള്‍ ഭീഷണിപെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. അപമാന ഭീതിയില്‍ പ്രശ്‌നം ആരോടും പറയാതിരുന്ന പെണ്‍കുട്ടിക്ക്‌ ഏപ്രില്‍ 23ന്‌ വയറുവേദനയുണ്ടായതോടെ വീട്ടുകാര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമിത രക്‌തസ്രാവമുണ്ടായതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ഡോക്‌ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ റെഫര്‍ ചെയ്‌തു. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ്‌ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്‌.തുടര്‍ന്ന്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ വീട്ടുകാര്‍ സാജനെതിരെ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാസ്‌റ്റര്‍ ഇപ്പോള്‍ താമസിക്കുന്ന റാന്നിയിലെ വാടക വീട്ടില്‍ എത്തി പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സംഭവസ്‌ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചര്‍ച്ചിലെത്തിയ അമ്മയേയും മകളെയും അപമാനിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ സമാനമായ നിരവധി കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു. അസാന്‍മാര്‍ഗിക ജീവിതം നയിച്ചുവന്നിരുന്ന സാജന്‍ വര്‍ഷങ്ങള്‍ മുന്‍പ്‌ സ്‌നേഹിച്ച പെണ്‍ കുട്ടിയുമായി ഒരുമിച്ച്‌ താമസിച്ച ശേഷം പിരിഞ്ഞു. പിന്നീട്‌ മറ്റൊരു യുവതിയെ വിവാഹം കഴിച്ച ഇയാള്‍ക്ക്‌ ഈ ബന്ധത്തില്‍ 12 വയസുള്ള മകളുമുണ്ട്‌. ഭാര്യ സാജനെ ഉപേക്ഷിച്ച്‌ പോയതോടെ രണ്ട്‌ മാസം മുന്‍പ്‌ ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച്‌ റാന്നിയില്‍ താമസം നടത്തി വരുന്നതിനിടെയാണ്‌ പുലികുന്ന്‌ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത വിവരം പുറത്തറിയുന്നത്‌. കഴിഞ്ഞ മുന്ന്‌ വര്‍ഷമായി സാജന്‍ പുഞ്ചവയലില്‍ സുവിശേഷപ്രവര്‍ത്തനവുമായി എത്താറുണ്ട്‌.ഇപ്പോള്‍ റാന്നി മേഖലയില്‍ വീടുകള്‍ കേന്ദ്രീകരിച്ച്‌ സുവിശേഷപ്രവര്‍ത്തനം നടത്തിവരുന്നതിനിടയിലാണ്‌ പിടിയിലാവുന്നത്‌. അറസ്‌റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
- See more at: http://www.mangalam.com/print-edition/crime/177442#sthash.ONTOQk3D.dpuf

1 comment:

  1. "പട പേടിച്ചു പന്തളത്തുചെന്നപ്പോൽ, തോക്കുംചൂണ്ടി പട"
    ളോഹക്കാരെയും അവരുടെ തെമ്മടിത്തരത്തെയും പേടിച്ചു പാസ്റെര്മാരുടെ പുറകെ പോയവർക്കയ്യോ കഷ്ടം ! "രക്ഷിക്കപ്പെട്ട" സാത്താന്മാരാണവിടെ ഇവറ്റകളെ വീടാന്തോറും പീഢിപ്പിക്കുന്നതു! ; സഹോദരിമാർക്കിതൊരു വെര്യ്റ്റി സുഖസംഗമവും ! പാവം ഭർത്താവുസഹോദരനിതു നോക്കിനില്ക്കാനെ കഴിയൂതാനും ; കാരണം പെമ്പരന്നോരും ചിന്നപിള്ളാരും പാസ്ടരുടെ അടിമകളായിപ്പോയി ! പാവം അച്ചായൻ അങ്ങിനെ "ശിക്ഷിക്കപ്പെട്ടു"!

    ReplyDelete