Translate

Saturday, May 3, 2014

സഭയിൽ അതിർത്തി വരമ്പുകൾ ഇല്ലാത്ത ഞരബുരോഗം......  



From Mangalam

ഉല്ലാസയാത്രയ്‌ക്കിറങ്ങിയ വൈദികനും യുവതിയും അനാശാസ്യത്തിന്‌ അറസ്‌റ്റിൽ ‍

Story Dated: Wednesday, April 30, 2014 01:43



ഹരിപ്പാട്‌: ദേശീയപാതയോരത്ത്‌ നിര്‍ത്തിയിട്ട കാറില്‍ അനാശാസ്യം നടത്തിയ ഓര്‍ത്തഡോക്‌സ് സഭാ വൈദികനേയും യുവതിയേയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കൊല്ലം കുണ്ടറ പെരുമ്പുഴ തെക്കേപറ വിളയില്‍ സജീവ്‌ (40), ശൂരനാട്‌ വലിയവിളയില്‍ ഷൈനി (22) എന്നിവരെയാണ്‌ കരീലക്കുളങ്ങര പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. നങ്ങ്യാര്‍കുളങ്ങര ജംഗ്‌ഷന്‌ തെക്കുമാറി സ്വകാര്യ പെട്രോള്‍ പമ്പിന്‌ സമീപത്ത്‌ നിന്ന്‌ ഇന്നലെ രാവിലെ 11.30 നാണ്‌ കരീലക്കുളങ്ങര എസ്‌.ഐ: ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. ദേശീയപാതയിലൂടെ കടന്നുപോയ യാത്രക്കാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്. പെരുമ്പുഴ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരിയാണ്‌ ഇയാള്‍. ഭാര്യയും രണ്ടു പെണ്‍മക്കളുമുള്ള ഇയാള്‍ കുറച്ചുദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പള്ളിയില്‍ നിന്നും സ്‌ഥലം മാറിയിരുന്നു. കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിനിയായ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നതായാണ്‌ സൂചന. ഇരുവരും കാറില്‍ ഉല്ലാസയാത്രയ്‌ക്ക് ഇറങ്ങിയതാണെന്ന്‌ പോലീസ്‌ പറഞ്ഞു. വിവരമറിഞ്ഞ്‌ നൂറുകണക്കിനാളുകളാണ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ തടിച്ചുകൂടിയത്‌. ഇതേത്തുടര്‍ന്ന്‌ പോലീസ്‌ ഏറെ പ്രയാസപ്പെട്ടാണ്‌ ഇരുവരേയും വൈദ്യപരിശോധനക്കായി കൊണ്ടുപോയത്‌. ജനങ്ങള്‍ തടിച്ചുകൂടിയതിനെത്തുടര്‍ന്ന്‌ ഇരുവരേയും കനകക്കുന്ന്‌ പോലീസ്‌ സ്‌റ്റേഷനില്‍ കൊണ്ടുപോയാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. സ്‌റ്റേഷന്‌ പിന്നിലൂടെയാണ്‌ യുവതിയെ മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്‌. വികാരിയുടെ മുഖം മറച്ചാണ്‌ പോലീസ്‌ ജീപ്പില്‍ കയറ്റിയത്‌. ഇതിനിടെ ഉച്ചത്തില്‍ ബഹളമുണ്ടാക്കിയ ജനക്കൂട്ടത്തെ പോലീസ്‌ തള്ളിമാറ്റിയത്‌ തര്‍ക്കത്തിനുമിടയാക്കിയിരുന്നു.

http://www.mangalam.com/print-edition/crime/177046


1 comment:

  1. "കർത്താവിന്റെ തൊഴിലുറപ്പ് പദ്ധതി"
    മണവാട്ടിസഭകൾ കൊടുക്കുന്ന ളോഹയണിഞ്ഞാൽ ആര്ക്കും,ഏതു തെമ്മാടിക്കും ഉടൻ പാതിരിവേലതുടങ്ങാം /ഓർ/ക്ലീന്ഷേവും, കയ്യിൽ ഒരു ബൈബിളും വേണം പാസ്റ്ര്‍ആകാം ! പിന്നെ ഏതു കരയാനറിയാത്ത കുഞ്ഞാടുകളെയും, കരയാത്ത പെണ്ണാടുകളെയും സൌകര്യംകിട്ടുംപോലെ, മനസുപോലെ (ഹൈവേ) എവിടെ വച്ചു വേണമെങ്കിലുമാകാം സ്വവര്ഗരതിയും ,രതിയും! പെണ്ണാടുകള് സുലഭം! ..ഒരവനും ചോദിക്കുകയില്ല ! കാരണം , മുകളിലുള്ളവർ ഏറിയകൂറും ഇതേ തറിതന്നെ! .കത്തനാർ മൂത്തല്ലേ ഒരുവന്‍ കർദ്ദിനാൾ ആകുന്നതു ? "പാപമില്ലാത്തവർ കല്ലെറിയട്ടെ"എന്നാ തിരുവചനം അശരീരി പോലെ ഓരോമെത്രാന്റെയും ഉൾക്കാമ്പിൽ ഉണ്ടുതാനും .... അങ്ങിനെ മോശയുടെ കാല്പനയില്‍ പത്തിൽ ഒന്ന് ക്ലോസ് ! "വ്യഭിചാരം ഒരു ചാര പ്രവര്ത്തിയുമല്ല"! ആഗോള കത്തോലിക്കാസഭയും, മറ്റു ചിന്നഭിന്ന ശിങ്കിടി സഭകളും കണ്ടെത്തി! പെന്തക്കൊസിൽ ഹല്ലേലുയ്യ ! മോശയും സീനായ് മലയും എരിതീയും പഴയ എതോ പിച്ചുംപേയും!
    പാപമില്ലെങ്കിൽ പിന്നെന്തിനു കുമ്പസാരം ? കുമ്പസാരത്തിൽ ഒരു സാരവുമില്ലെന്നും പിന്നീട് സഭാതാനെ പറഞ്ഞു ! "കുമ്പസാരമില്ലെങ്കിൽ പിന്നെങ്ങിനെ കുർബാനകൈകൊള്ളും"?ചിലര് ചോദിച്ചു ."രൂസോയൊ"കത്തനാരുടെ അവിശുദ്ധ കരങ്ങളാൽ സ്വീകരിച്ചാൽ മതിയാകും എന്നായി ! ആ അവിശുദ്ധ കരങ്ങളല്ലെ കുർബാനനൾകുന്നതും ? വീണ്ടും ചോദ്യം !ഓ ,ഏതു തോട്ടി വിളമ്പിയലെന്താ ;വയറു നിറഞ്ഞാൽ പോരെ? എന്ന് മറു ചോദ്യം !ഇതുകേട്ടു ബലിക്കാക്കകള്പിറുപിരുത്ത്.... കടൽക്കാക്കകൾ പാറിച്ചിരിച്ചു ..ആരുകേൾക്കാനാച്ചിരി ? അതങ്ങ് ഉൾക്കടലിലല്ലെ ; നമുക്കെന്തു ചേതം!!!

    ReplyDelete