Translate

Friday, May 2, 2014

സീറോമലബാർ ‍ ''കൊക്കൻ‍''  സഭ ?
By Joseph Mathewതൊടുപുഴയിലെ ന്യൂമാൻ കോളേജ് പുരോഹിതന്റെ ചതിയിൽപ്പെട്ടു പ്രൊഫ. ജൊസഫ് ഒളിവിലായിരുന്ന കാലത്ത് ജോസഫിന്റെ മകനെ കസ്റ്റടിയിലേടുത്തുകൊണ്ട് പീഡിപ്പിക്കാൻ അന്നത്തെ പോലീസിന് ചുണയും വീര്യവും ഉണ്ടായിരുന്നു. കൊക്കനെവിടെയെന്നറിയാൻ തൃശ്ശൂർ രൂപതാധിപനെ ചോദ്യംചെയ്യാൻ പോലീസിന ധൈര്യമുണ്ടോ? ഒരു പുരോഹിതൻ കൊന്ന ലിസാ മോളുടെ മരണം ആത്മഹത്യയാക്കാനും രൂപതയ്ക്ക് കഴിഞ്ഞു. ശ്രീ ആണ്ട്രൂസ് താഴത്ത് സ്വന്തം രൂപതയിൽ കളിച്ച കളികൾക്ക് കണക്കില്ല. തലോർ പ്രശ്നത്തിന്റെ പേരിൽ എന്തെല്ലാം പ്രശ്നങ്ങൾ മെത്രാനുണ്ടാക്കി. പോലീസിനെക്കൊണ്ട് അന്നൊന്നും നിസഹായരായവരെ പീഡിപ്പിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു. കൊക്കന്റെ കാര്യം വന്നപ്പോൾ അദ്ദേഹം നിശബ്ദനായിരിക്കുന്നതും വിചിത്രം തന്നെ. സ്വാമിയച്ചൻ എന്നൊരു മുനിവര്യനെ തലോർ പ്രശ്നത്തിന്റെ പേരിൽ ഉപദ്രവിക്കാൻ ആണ്ട്രൂസ് താഴത്തിന് എന്തൊരു ചുറുചുറുക്കായിരുന്ന

നാണവും അഭിമാനവും ശ്രീ ആണ്ട്രൂസ് താഴത്തിനുണ്ടെങ്കിൽ അഭിഷിക്ത ഭരണത്തിൽനിന്നും രാജിവെച്ച് പോവുന്നതായിരിക്കും ഉത്തമം. സലോമിയുടെ മരണത്തിന് കാരണക്കാരനായ കോതമംഗലത്തെ തിരുമെനിയെപ്പൊലെ എന്നാണോ തൃശൂരെ അഭിഷിക്തൻ ഇടയലേഖനം വായിക്കുന്നതെന്നും നിശ്ചയമില്ല. ഇപ്പോൾ ഒരു കൊകകനെ പിടികിട്ടിയുള്ളൂ. ഇതുപോലെ പിടികിട്ടാ പുള്ളികളായ കൊക്കന്മാർ നാടുമുഴുവനുമുണ്ട്. കൊക്കന്മാരുടെ ചരിത്രം കേരള ക്രിസ്ത്യൻ ചരിത്രത്തോളം പഴക്കമുണ്ട്. അത്തരക്കാരെ ഒളിപ്പിക്കുകയോ അധികാരികളുടെ അറിവോടെ വിദേശത്തു കടത്തുകയോ ചെയ്യുന്ന ഏർപ്പാടുകൾ സഭയ്ക്ക് പുത്തരിയല്ല. പുരോഹിതന് ഇത്തരം കുറ്റ കൃത്യങ്ങളിൽനിന്ന് രക്ഷപ്പെടാനും അറിയാം. പണ്ട് .എം. ശങ്കരൻ നമ്പൂതിരിപ്പാട് പറഞ്ഞപോലെ കോടതിയും നിയമങ്ങളും പണക്കാർക്ക് മാത്രമുള്ളതാണ്. ഇവിടെ പ്രതിയായ കൊക്കൻ നിസാരക്കാരനല്ല. ഒച്ചപ്പാടുകൾ കഴിയുമ്പോൾ കേസുകൾ താനേ മാഞ്ഞുപൊയ്ക്കൊള്ളുമെന്നും സഭയെ നയിക്കുന്നവർക്കറിയാം.

സ്വന്തം അമ്മയേയും പെങ്ങളെയും സഹോദരങ്ങളെയും തിരച്ചറിയാത്ത പ്രകൃതി വിരുദ്ധമായി ലൈംഗികത നടത്തുന്ന, കുഞ്ഞുകുട്ടികളെവരെ നശിപ്പിക്കുന്ന കൊക്കന്മാർക്ക് ശിക്ഷകളെന്തു കൊടുത്താലും മതിയാവുകയില്ല. ഒന്നും അറിയാൻ പാടില്ലാത്ത, ആർത്തവ കാലത്തെപ്പറ്റി കേട്ടിട്ടു പോലുമില്ലാത ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയെ ചോർന്നെടുത്തവൻ മൃഗം തന്നെ. മൃഗത്തെ സംരക്ഷിക്കാൻ ഒത്താശ ചെയ്തുകൊടുക്കുന്ന അഭിഷിക്തൻ അതിലും നികൃഷ്ടജീവി തന്നെ. പള്ളിയും പണവും അധികാരവുമായാൽ അഭിഷിക്തരായാലും സദാചാരത്തിന്റെ തത്ത്വങ്ങൾ മറക്കും. 

ബാലപീഡ പുരോഹിതരെക്കൊണ്ട് ആഗോളസഭയടെ അടിത്തറ തന്നെ തകരുന്നു. അതിന്റ കാറ്റ് കേരളത്തിൽ വന്നെത്തിയതേയുള്ളൂ. നിയമങ്ങൾ സർവ്വതും കാറ്റിൽ പറപ്പിച്ചിരിക്കുന്നതുകൊണ്ട് അവരുടെ പീഡനങ്ങൾ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. അച്ചൻമാർ സ്പർശിക്കാത്ത കുട്ടികൾ വിരളമെന്ന സ്ഥിതി വിശേഷത്തിലേയ്ക്ക് സഭ അധപതിച്ചുകൊണ്ടിരിക്കുകയാണ്. പുരോഹിതർക്ക് വഴങ്ങി ജീവിക്കുന്ന കുട്ടികൾ മുതിർന്നവരാകുമ്പോൾ ഷെവലീയർ സ്ഥാനം കൊടുത്ത് ആദരിക്കുകയും ചെയ്യും. കുടുംബവും മക്കളെയും നോക്കാതെ സ്വീകരണവും മേടിച്ച് ഷെവലീയർക്ക് ദേശാടനം നടത്തുകയും ചെയ്യാം. 

ആഗോള സഭയിൽ വ്യപിചാരത്തിനും ബാലപീഡനങ്ങൾക്കും പിടിക്കപ്പെട്ട പുരോഹിതർക്ക് കണക്കില്ല. അവരിൽ മെത്രാന്മാർ വരെയുണ്ട്. ഇരുന്നൂറിൽപ്പരം യുവാക്കളെ പീഡിപ്പിച്ച്, സ്ത്രീകളെ ഭോഗം ചെയ്ത്, അവരിൽ ജനിച്ച കുഞ്ഞുങ്ങളെയും ദുരുപയോഗം ചെയ്തു, പെണ് മക്കളെക്കൊണ്ട് ലിംഗഭോഗം നടത്തി ജീവിച്ച ലീജിയൻ ഓഫ് മേരി സ്ഥാപകൻ മാർസലിനെ സംരക്ഷിച്ച ജോണ് പോൾ മാർപാപ്പാപോലും രൂപക്കൂട്ടിലുണ്ട്. ഭാവിയിൽ സഭയ്ക്ക് ഷോപ്പിംഗ് കോമ്പ്ലെക്സിനൊപ്പം പുരോഹിതരുടെ ലൈംഗികാസക്തി ശമിപ്പിക്കാൻ വ്യപിചാരശാലകളും തുറക്കേണ്ടി വരും. ഇറ്റലിയിൽ മലയാളി പുരോഹിതർ നടത്തുന്ന അത്തരം അനാശാസ്യശാലകളെപ്പറ്റി അടുത്ത കാലത്ത് വാർത്തകളായിരുന്നു.

സഭയിന്ന് നാശകാലത്ത് സംഭവിക്കുന്ന പ്രവചനംപോലെ വ്യപിചരിക്കുന്ന വേശ്യയോ? ഇവരുടെ തോന്ന്യാസ ജീവിതം ഇന്ന് വാർത്തയല്ലാതായിരിക്കുന്നു. ബാംഗ്ലൂരിൽ രണ്ടു പുരോഹിതർ ഒരു പുരോഹിതനെ കുത്തികൊല്ലുന്നു, തൃശ്ശൂർ ബിഷപ്പ് ആണ്ട്രൂസ് താഴത്തിന്റെ കീഴിലുള്ള ഒരു പുരോഹിതൻ കാരണം ജിസാ മോളിന്റെ മരണം, ഒരു ബിഷപ്പും കോളേജിലെ മലയാളം അധ്യാപകനും കാരണം സലോമി ആത്മ ഹത്യ ചെയ്ത കഥ, സംഭവങ്ങൾ ഒന്നൊന്നായി കേള്ക്കുന്നു. പണ്ടൊരു മറിയക്കുട്ടിയും സഹനദാസൻ ബനഡിക്റ്റും കുപ്രസിദ്ധരായിരുന്നു. ഇന്ന് സഹനദാസന്മാർ നാടുമുഴുവൻ മേഞ്ഞു നടക്കുന്ന സ്ഥിതിയും. അടുക്കളയിലെ പാകം ചെയ്യുന്ന കറികൾക്ക് ഉപ്പു നോക്കേണ്ടത് പുരോഹിതനല്ലെന്ന സത്യം സ്ത്രീകൾ മനസിലാക്കണം. വളിച്ച ചിരിയുമായി ഭാര്യയുടെ മുമ്പിൽ നിൽക്കുന്ന പുരോഹിതനെ കണ്ട് ഉണ്ണാക്കൻകെട്ടിയവൻ മിണ്ടാതെ നില്ക്കുന്നത് കുടുംബബന്ധങ്ങൾ തകരാനെ കാരണമാവുകയള്ളൂ.

6 comments:

 1. അടിയന്തിരമായി അച്ചായ സമൂഹം ഉണർന്നെഴുനേറ്റു ചിന്തിക്കാൻ തുടങ്ങണം .പൌരോഹിത്യം മ്ലേച്ചതയിൽ നിപതിക്കുന്നത് കാരണം , അവരുടെ ആരാധനാ കർമ്മങ്ങളിൽ വിശുദ്ധി മേമ്പടിചേർക്കാൻ കൂടി ഇല്ലാതായത് കാരണം, നാം ഇവരെ,ഇവരുടെ തട്ടിക്കൂൂകൂദാശകൾ ബഹിഷ്ക്കരിക്കണം !കുറെ ജൽപ്പനങ്ങൾ അച്ചടിച്ച പുസ്തകം തുറന്നു വായിക്കുന്നതല്ലാതെ ഇവരുടെ ഹൃദയങ്ങൾ ദൈവത്തിന്റെ ആലയങ്ങളല്ലേ അല്ല ! ഇവരുടെ തട്ടിപ്പുകുര്ബാനയിൽ ഒരുകാരണവശാലും ആരുംതന്നെ പങ്കു ചേരാതിരിക്കുക ! ഇവരുടെ അശുദ്ധമായ കൈകളാൽ വഹിക്കാവുന്നതല്ല സാരപ്രപഞ്ചസൃഷ്ടാവായ ദൈവമെന്ന ആ നിത്യ ചൈതന്യം എന്ന് , ഓരോ മനസും മനനം ചെയ്തു ബുദ്ധിയിൽ ഉറപ്പിക്കുക ! അവനവന്റെ ഉൾചേതനയായി ആ ഈശ്വരൻ സദാ നമ്മിൽ മരുവുന്നതുമൂലമാണു നാം ഓരോനിമിഷവും ജീവിക്കുന്നതുതന്നെ എന്നും തിരിച്ചറിയുക ! പള്ളിയിൽ പ്രാർഥിക്കാൻ പോകാതിരിക്കുക (ref വി മത്തായി 6/5) കത്തനാരുടെ കാമവെറി താനേ അടങ്ങികൊള്ളും ! "ദിവസ"പ്രാർഥനക്കായി നിങ്ങൾ സ്ത്രീകളെ പള്ളികളിൽ വിടാതിരിക്കുക ! ഈ വിശുദ്ധൻ എത്ര പെണ്ണാടുകളെ /ഇപ്പോൾ പോലീസ്പിടിയിലായത്? കുംബസാരം ഉപേക്ഷിക്കുക !(പള്ളിക്കമ്മറ്റിയിൽ കയറിക്കുടാൻ ,കയ്യിട്ടുവാരുവാൻ ,പള്ളിദാദാമാർ കുമ്പസാരിക്കട്ടെ) യൂറോപ്പിലെപ്പോലെ പള്ളികൾ ശൂന്യ്മാകുന്ന നാൾ ഇവിടെയും വിദൂരമല്ല !

  ''നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ "എന്ന ക്രിസ്തുവിന്റെ വിധി ഓർത്തായിരിക്കാം കത്തോലിക്കാ പാതിരിമാരുടെ അശ്ലീലങ്ങളിൽ, മുകളിലധികാരമുള്ള അരമനകളിൽ വിലസിവാഴുന്ന പുണ്യാളന്മാർ ഇതിൽ ഇടപെടുകയോ കുറ്റവാളികളായവരെ ശിക്ഷിക്കുകയോ ചെയ്യാത്തത് !എന്നാൽ ortthodox സഭ കൊല്ലം മേത്രാസനാധിപൻ (താൻ പാപമില്ലാത്തവൻ എന്നസ്വയം അറിവിനാൽ ) ഉടൻ ഈ കത്തനാരെ കുര്ബാന/കൂദാശകളീൽനിന്നും വിലക്കുകൽപിച്ചതായി അറിയുന്നു ! ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ വി.സഭകളെ, ഈ കുംബസാരക്കൂടൊന്നു പൊളിച്ചു തരാമോ..കഷ്ടിച്ചു പെണ്ണടുകൾ രക്ഷപെടും ..ഈ കൂടുപണിത ആശാരി ഔസേപ്പുപുണ്ണ്യാളനല്ല എന്ന് എനിക്കറിയാം ...അശുദ്ധനെ വീണ്ടും വിശുദ്ധനാക്കാൻ "ഭഗീരഥപ്രയഗ്നം" ചെയ്യുന്ന കാലമേ .. "പാപിയോടു ശിവൻ ചേർന്നാൽ, ശിവനും പാപിയായിടും "....ഈ മ്ലേചരെ ളോഹയൂരി മേയാൻ വിടൂ
  യൂറോപ്പിലെപ്പോലെ അമേരിക്കയിലെപ്പോലെ റോടെന്നില്ല,വീടെന്നില്ല ഈ ഇരുകാലികൾക്കും ?! വെറും മൂന്നു കൊല്ലത്തേക്ക്‌ കുംബസാരിപ്പിക്കാൻ വരുന്ന കത്തനാര് വിളിച്ചപ്പോൾ നടുറോടിലും മണിയറ ഒരുക്കുന്ന നീ "കര്ത്താവിന്റെ മണവാട്ടീ,.. ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി നീ തന്നെ മകളെ ...നിനക്ക് വിവാഹം നിശ്ചയിച്ച പുരുഷൻ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ?!

  ReplyDelete
 2. ജൊസഫ് മാത്യു എന്നല്ല പലരും ചോദിക്കുന്നു, വിശ്വാസിയെ ആരു രക്ഷിക്കും? പോലീസ് അന്വേഷണ ചരിത്രത്തില്‍ ആദ്യമാണ്, അപ്പനെ പിടിക്കാന്‍ മകനെ പോലീസ് കസ്ടഡിയിലെടുക്കുന്നത് (തൊടുപുഴയില്‍). ഇത് അവിവേകമാണെന്നു പറയാന്‍ പള്ളിയും ഇല്ല രൂപതയും ഇല്ല. അതെ സമയം ഒരു പിഞ്ചു ബാലികയെ അപമാനിച്ച വൈദികന് എല്ലാ സംരക്ഷണവും ആരൊക്കെയോ ഏര്‍പ്പാടാക്കുന്നു. ജൊസഫ് മാത്യു ഉദ്ദേശിച്ചതിലും വലിയ കെണിയിലാണ് സഭയിപ്പോള്‍. സഭയെ നിയന്ത്രിക്കുന്ന ഒരു മെത്രാനും തുഗ്ലക്കിനെക്കാള്‍ മെച്ചമല്ല. മാര്‍ ആലെഞ്ചേരി പെസഹാ വ്യാഴാഴ്ച കാല്‍ കഴുകി മുത്തി പ്രസംഗിച്ചത് കസ്തുരി രംഗനെപ്പറ്റി. അദ്ദേഹം പറഞ്ഞാല്‍ ഒരു മെത്രാനും കേള്‍ക്കുന്നില്ല, അങ്ങേരിപ്പോള്‍ മെത്രാന്മാരെ പഠിപ്പിര് നിര്‍ത്തി. പാലാ-ചങ്ങനാശ്ശേരിക്കാര് ഒത്തു നിന്നില്ലായിരുന്നെങ്കില്‍ താഴത്ത് ഇപ്പോള്‍ മുഖ്യ മന്ത്രിയായേനെ. അപ്പോള്‍ പിന്നെ ആലന്ചെരിയെ എങ്ങിനെ വക വെയ്ക്കും? തൊടുപുഴയില്‍ ടി. ജെ ജോസഫിന് പണികൊടുത്ത വൈദികനെതിരെ രൂപത ഇപ്പോള്‍ ശിക്ഷാ നടപടിയെടുത്തു എന്ന് കേള്‍ക്കുന്നു.

  ReplyDelete
 3. ഇന്നലെ രാത്രിയിൽ ഒന്നും എഴുതാനില്ലല്ലോയെന്ന് ചിന്തിച്ചപ്പൊൾ അല്മായ ശബ്ദത്തിൽ എഴുതിയത് ആഗോള പ്രസിദ്ധമായ ഒരു എഴുത്താകുമെന്നും ഓർത്തില്ല. ജർമ്മനിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'സോൾ ആൻഡ്‌ വിഷനും' കൊക്കൻ സഭയെപ്പറ്റി പ്രസിദ്ധീ കരിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിൽ നിന്ന് ഇന്ത്യാ കറന്റിനെ മുൻഎഡിറ്റർ ശ്രീ ജെയിംസ് കോട്ടൂർ അയച്ചുകൊടുത്തത്‌ മലയാളം ഡൈലി ന്യൂസിലും വന്നിരിക്കുന്നു.
  http://www.malayalamdailynews.com/?p=88293

  ReplyDelete
 4. Dear Friends,
  Our bishops whom we wish to love and respect especially in SMC, seldom answer any of our letters as proved in the past several months. That is not a reason we should not write to them since the rule is: Do to others what you like them to do to you. So I sent this mail to all Kerala Bishops for their prayerful reflection.

  Administration, air travel etc. keep many of them extremely busy from dawn to dusk that they never get time to read even their mails. Then how will they read Almayasabdam? So I am trying to do a good Samaritan job of bringing some items in Almaya which at least their secretaries should read and report it to their Bosses.

  Please share it with your friends and also forward relevant news items to our bishops for their kind attention. With kindest regards,

  james kottoor

  Just for information and sharing

  "What do people say I am?" Jesus asked his disciples. If Kerala Bishops were to ask that question, for an answer they have only to read what appears daily in Almayasabdam: www.almayasabdam.blogspot.com
  Some people refuse to open their mails for fear of seeing unpaid bills. Similarly many bishops don't read Almayasabdam or listen to what their flock say about them. This is just to help them look in the mirror to see how they appear before their laity. Happy reading and fruitful meditation. james kottoor
  In Almaya Sabdam,

  Friday, May 2, 2014
  സീറോമലബാർ ‍ ''കൊക്കൻ‍'' സഭ ?

  By Joseph Mathew

  ReplyDelete
 5. ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളെടുത്ത് ഗവേഷണങ്ങൾ നടത്തി ഒരു ലേഖനമെഴുതിയാൽ ആരും വായിക്കാൻ വരാറില്ല. കൊക്കനെപ്പറ്റി അര മണിക്കൂറുകൊണ്ട് ഒരു ഗവേഷണവുമില്ലാതെ വായിൽ തോന്നിയത് എഴുതിയപ്പോൾ നൂറു കണക്കിന് ഫേസ് ബുക്കുകൾ ഇതിനകം പങ്കിട്ടുകഴിഞ്ഞു. ആയിരക്കണക്കിന് വായനക്കാരും ഈ ലേഖനം വായിച്ചതായും മനസിലാക്കുന്നു. .

  http://www.malayalamdailynews.com/?p=88293

  ReplyDelete
  Replies
  1. Exactly, All malayalees celebrate all news related to sexual relationship. What a shame, a majority of them are not morally innocent!!

   Delete