Translate

Saturday, January 10, 2015

ഖര്‍ വാപ്പസിയുടെ കാരണക്കാര്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ : ആര്‍ച്ച് ബിഷപ്പ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ


കോട്ടയം: കേരളത്തില്‍ നടക്കുന്ന പുന:പരിവര്‍ത്തനങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകളെ കുറ്റം പറയേണ്ടതില്ലെന്ന് ആംഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ. ഹൈന്ദവ മതത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍, ക്രൈസ്തവസഭകളില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ കണ്ട് മടുത്തിട്ടാണ് പുനര്‍മതപരിവര്‍ത്തനത്തിന് തയ്യാറാകുന്നതെന്നും പരിവര്‍ത്തനം ചെയ്തെത്തുന്നവരെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനോ അവരെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാണോ പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവര്‍ ഇന്നും ഒരുക്കമല്ല.
പട്ടികജാതിക്കാരനെ ഇന്ത്യന്‍ പ്രസിഡന്റായും സുപ്രിം കോടതി ചീഫ് ജസ്റ്റിസായും ലോക്‌സഭാ സ്പീക്കറായും അംഗീകരിക്കാന്‍ ഹൈന്ദവസമൂഹം മടികാണിച്ചില്ല. ഇന്നത്തെ ക്രൈസ്തവ മേലദ്ധ്യക്ഷന്മാര്‍, പട്ടികജാതിക്കാര്‍ക്ക് സ്വന്തം സഭകളില്‍ മേല്‍പട്ടത്വമോ ഉന്നതസ്ഥാനങ്ങളോ സ്ഥാപനങ്ങളില്‍ നിയമനങ്ങളോ നല്‍കുന്നതില്‍ വൈമുഖ്യമാണ് കാണിക്കുന്നു. പുനര്‍മതപരിവര്‍ത്തനത്തിന് ബി.ജെ.പി.യോ ആര്‍.എസ്.എസ്സോ വിശ്വഹിന്ദുപരിഷത്തോ അല്ല കാരണം; പരിവര്‍ത്തനം ചെയ്തു ക്രിസ്തുമതത്തിലേക്ക് വന്നവരെ സഹായിക്കാന്‍ കഴിയാത്തതിനാല്‍ രക്ഷതേടി അവര്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് തിരികെ പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി .

8 comments:

  1. "സത്യത്തിനെന്നും പതിനാറു വയസു "! ഇതാ ഒരു ബിഷപ്പ് തന്നെ "ക്രിസ്തുമത തകര്‍ച്ചയ്ക്ക് കാരണം അതിലെ പുരോഹിതര്‍ തന്നെ" എന്ന സത്യം , "പുതിയ സുവിശേഷമായി" മൊഴിഞ്ഞിരിക്കുന്നു ! നാടാകെ പുതിയ പുതിയ പള്ളികള്‍ പണിയുവാനും, അതിലാകെ കുര്‍ബാന/കൂദാശ തൊഴിലാളികളെ കൊണ്ട് നിറയ്ക്കുവാനും, യാതൊരു സെലക്ഷനും ഇല്ലാതെ പുതിയ കത്തനാരന്മാരെ ളോഹയിടീക്കുന്ന മെത്രാന്മാര്‍ തന്നെയാണിതിനു പ്രധാന കാരണം ! ഉദാഹരണമായി, ഇടുക്കിയിലെ മെത്രാന്‍ കൈകൂലി വാങ്ങി ഒരു എമ്പോക്കിയെ കത്തനാരാകും , അച്ചനാക്കിയ ഈ സാധനത്തിനെ കൊല്ലത്തേക്ക്‌ ട്രാന്‍സ്ഫെര്‍ ചെയ്യിക്കും : പക്ഷെ ഒടുവില്‍ ഈ വിവരദോഷിയെ ചുമക്കെണ്ടാതോ അടൂര്‍ ഭദ്രാസനം ! ഇതുപോലെ തിരിച്ചും മറിച്ചും കൈക്കൂലി വാങ്ങി കാളകളെ വേഷമണിയിച്ച "കാളക്കത്തനാരന്മാരാക്കിയ" മിടുക്കന്‍മെത്രാന്‍ പിന്നെ പരി;മെത്രാനായി മേര്സിടീസില്‍ പറക്കുന്നു ! കാലം പോകെ പോകെ, മുകളില്‍പ്പറഞ്ഞ ഇടിക്കികത്തനാര്‍ മേത്രാനാകും ! അതിയാനും പണി ഇതുതന്നെ ! മൂല്യച്ച്യുതി വന്ന പുരോഹിതവര്‍ഗം കാലത്തിന്റെ ശാപമായി ! അവര്‍ക്കുമേയാന്‍ നാട്ടിലെ പാവപ്പെട്ട വീട്ടിലെ അഭയകളും! ക്രിസ്തുമതം ഇന്നൊരു "തരംതാണ തട്ടിപ്പ്പ്രസ്ഥാനമായി" മാറിക്കഴിഞ്ഞു ! ഈ തട്ടിപ്പ് പ്രസ്ഥാനത്തെ നാം സഭയെന്നു വിളിച്ചു ക്രിസ്തുവിനെ വീണ്ടു അപമാനിക്കുന്നു ! സനാതനമതം വിട്ടു ഇതിലേയ്ക്കു പണ്ട് വന്നവരുടെ പിന്തലമുറക്കാര്‍ തങ്ങളുടെ പിതാകന്മാര്‍ക്ക് പറ്റിയ കൊടുംചതി ഇന്ന് "ഘര്‍ വാപസിലൂടെ" തിരുത്തുന്നു ! ക്രിസ്തുവില്ലാത്ത ക്രിസ്തുമതം ഇനിയും അധികനാള്‍ ഭൂമുഖത്ത് വാഴില്ല നിശ്ചയം !
    തന്നെയുമല്ല, പണ്ട് സംസ്കൃതത്തില്‍ ബ്രാഹ്മണന്റെ കൈവശം കുത്തകയായിരുന്ന ഭാരതവേദാന്തരഹസ്യങ്ങള്‍ ഇന്ന് പുറത്തുവന്നു മനുഷ്യമനസുകളെ കീഴടക്കുമ്പോള്‍ , ഈ വാനാറിക്കത്തനാരുടെ മേഡിറ്ററെനിയന്‍ കുലദൈവത്തിനെവിടെ നിലനില്‍പ്പു !? നമ്മുടെ പോപ്പുതന്നെ കഴിഞ്ഞിട ഉല്‍പ്പത്തിപുസ്തകം സത്യത്തിന്റെ പുസ്തകത്തില്‍നിന്നും കീറിക്കളഞ്ഞില്ലേ !? ഹോ ! നമ്മളാരാ ?വഞ്ചിതര്‍ ചൂഷിതര്‍ പീഡിതര്‍, വിവരമായാല്‍ ദു;ഖിതര്‍ !!

    ReplyDelete
  2. ഹോ! കൂടലിൻറെ ദുഖവും റോഷൻറെ ഹാസ്യവും നെടുങ്കനാലിൻറെ തത്വസസ്ത്രവും പടന്നമാക്കലിൻറെ ഭാഷയും ശ്രിമതി മനയത്തിൻറെ കവിതയും കൊട്ടൂരിൻറെയും മറ്റപ്പള്ളിയുടെയും സമവായസമീപനവും എല്ലാംകൂടി അല്മായസബ്ദം നന്നായിമുന്നേറുന്നു. ആർച്ച് ബിഷപ്പ് വട്ടപ്പാറ പറഞ്ഞത് കാര്യമായ സംഗതിയാണെങ്കിലും അദ്ദേഹത്തിൻറെ മെത്രാൻവേഷത്തിലുള്ള ഫോട്ടോ കണ്ടിട്ട് പേടി തോന്നി.

    ReplyDelete
    Replies
    1. ഇതുപോലെ അത്മായാശബ്ദവും സത്യജ്വാലയുമൊക്കെ സൂഷ്മമായി വായിച്ചിട്ട് വിലയിരുത്തുന്നവര്‍ ധാരാളം. കാഴ്ചപ്പാട് നന്നായിട്ടുണ്ട്. അത്മായാശബ്ദത്തില്‍ വ്യത്യസ്ഥ കാഴ്ചപ്പാടുകളുള്ള അനേകര്‍ വായനക്കാരായും എഴുത്തുകാരായും ഒത്തു കൂടുന്നത് കാണുമ്പോള്‍ സന്തോഷം. ആരോടും പകയില്ലാതെ ഓരോരുത്തര്‍ക്കും പറയാനുള്ളത് പറയുകയും എല്ലാവരും അതിലെ സാരാംശം ഉള്‍ക്കൊള്ളുകയും ചെയ്യുകയെന്നത് നിസ്സാരമല്ല. അത്മായാശബ്ദം വെബ്സൈറ്റില്‍ സഭയെ സംബന്ധിക്കുന്ന എല്ലാ വാര്‍ത്തകളും ഒരു ചായ് വുമില്ലാതെ വരുന്നുണ്ട്. നിരവധി ആളുകള്‍ അവരുടെ കഴിവുകള്‍ ഒരു നല്ല പ്രഭാതം സ്വപ്നം കണ്ടു ചിലവഴിക്കുന്നത് കൊണ്ടാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത്മായാ പ്രസ്ഥാനങ്ങള്‍ക്ക്‌ ഇത്ര ശക്തി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞത്. ചാക്കൊച്ചനെപ്പോലുള്ളവരുടെ നേതൃത്വം ഒരു കിരീടമായി തിളങ്ങുന്നു. സഭക്കുള്ളില്‍ അതിവേഗം പടരുന്ന ഈ ഐക്യം ദൈവം പൊലിപ്പിക്കട്ടെ.
      മാനും പുലിയും ഒരുമിച്ച് ഓടും; രണ്ടും തമ്മില്‍ വത്യാസമുണ്ട്. ഒന്ന് ജീവന്‍ രക്ഷിക്കാനും മറ്റൊന്ന് ജീവന്‍ നശിപ്പിക്കാനുമാണ് ഓടുന്നത്. അതാണ്‌ മാനിനെ ജേതാവാക്കുന്ന ഘടകം. അത്മായന്റെ കാര്യത്തില്‍ നിലനില്‍പ്പ്‌ അപകടത്തിലായിയെന്ന് മാത്രമല്ല, ആത്മാവിന്റെ രക്ഷയും ഭീഷണി നേരിടുന്നു. ഇത് തിരിച്ചറിഞ്ഞവരാണ് ഇന്ന് പടക്കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. അതു കൊണ്ട് തന്നെ അത്മായാ നവീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ സഹായം നല്‍കാന്‍ ലോകമെമ്പാടു നിന്നും ആളുകള്‍ മുന്നോട്ടു വരുന്നു. സഭയുടെ പടയോട്ടം ലോകമാസകലം വിമത ഭീഷണിയിലാണെന്നത് ആര്‍ക്കാണറിയാത്തത്? സീറോ സഭയുടെ പാരമ്പര്യ വാദം സഭയുടെ ഷെവലിയര്‍മാരോ, മാര്‍പ്പാപ്പായോ, സഭാക്കുള്ളിലെ അത്മായരോ, സഹോദര സഭകളോ, സഭയുടെ ഭാഗമായ എല്ലാ വൈദികരും തന്നെയോ സ്വാഗതം ചെയ്യുന്നില്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ് ഈ മാറാപ്പു ചുമാക്കുന്നതെന്നാണ് എനിക്കും അറിയാത്തത്. ഒരു മനുഷ്യന് യേശുവിന്‍റെ പാദങ്ങളെ അനുഗമിക്കണമെന്നു തോന്നിയാല്‍ ഉള്ളിലേക്ക് വരാന്‍ കഴിയാത്ത ഈ സംവിധാനം ഒരു നിമിഷം മുമ്പ് പൊളിച്ചടുക്കേണ്ടതാണ്.

      ഞാന്‍ ഒരു നവീകരണ വാദിയല്ല. ഈ സഭയെ നവീകരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യേശുവിന്‍റെ മഹത്തായ സന്ദേശം ആരെയും കൊളുത്തിവലിക്കും. അങ്ങിനെയൊരു വലിക്കലിലാണ് പലരും സഭയുടെ വലയില്‍ പെടുന്നതും, രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ തേങ്ങുന്നതും. പല പല കുറ്റകൃത്യങ്ങളിലായി വിചാരണ ചെയ്യപ്പെടുന്ന വൈദികരോട് എനിക്ക് ഒരു വെറുപ്പുമില്ല. അവരെ അത്തരം ഒരവസ്ഥയിലേക്കു എത്തിക്കുന്നത്, സമൂഹമാണ്- അതില്‍ സഭയുമുണ്ട്, അത്മായരുമുണ്ട്. ആത്മാവ് സ്നേഹം കൊണ്ട് നിറക്കാന്‍ വെമ്പുന്നവര്‍ക്ക് സഭ ഒരു തിരികല്ല് പോലെയാണ്. അതു നവീകരിക്കാന്‍ മിനക്കെടുന്ന സമയം ഉണ്ടെങ്കില്‍ അനേകം നല്ല കാരങ്ങള്‍ ചെയ്യാനാവും. അങ്ങോട്ട്‌ തിരിഞ്ഞപ്പോഴല്ലേ, KCRM നും ബലം അനുഭവപ്പെട്ടത്? KCRM വിഭാവനം ചെയ്യുന്ന പുനരധിവാസ കേന്ദ്രങ്ങള്‍ ലോകത്തിനു മാതൃകയാകുന്ന നവോഥാന ഗ്രാമങ്ങളാകട്ടേയെന്ന് വടക്കേ ഇന്ത്യയിലെ ഒരു നഗരത്തിലിരുന്നു ഞാന്‍ ആശംസിക്കുന്നു. അവിടെ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവില്ലാതെ സ്നേഹം പൂക്കുകയും സ്നേഹം വിളയുകയും ചെയ്യുന്ന വന്‍ മരങ്ങളും ചെറു ഞാറുകളും ഉണ്ടാവട്ടെ. ആ കൊച്ചു പറുദീസയില്‍ എത്തുമ്പോള്‍ വീടെത്തിയ (ഘര്‍ വാപ്പസി) അനുഭവും എല്ലാവര്ക്കും ഉണ്ടാകട്ടെ.

      Delete
  3. ഒരുവൻ ക്രിസ്തുവിൽ ആയാൽ പുതിയ സൃഷ്ടി എന്ന് ആഹ്വാനം കേട്ട് പറയനും, പുലയനും, ചണ്ടാലനും അമ്പലം വിട്ടു പള്ളിയിൽ കേറിയപ്പോൾ ആണ് മനസ്സിലായത് തൊട്ടു കൂടായ്മ പുറത്തല്ല... അകത്താണ് കൂടുതൽ എന്ന്. ദളിത്‌ ക്രിസ്ത്യാനി എന്ന് പേര് നല്‍കി പറപ്പളളിയും, പുലപ്പളളിയും പണിഞ്ഞു നല്‍കി മുഖ്യധാര ക്രിസ്ത്യാനിയില്‍ നിന്നും അവരെ സഭ അകറ്റിനിര്‍ത്തി. അവരുടെ മക്കളെ വിവാഹം ചെയ്യാന്‍ തോമാശ്ലീഹ നേരിട്ട് സ്നാനം നല്‍കി എന്നവകാശപ്പെടുന്നവരോ, പത്രോസിന്‍റെ സിംഹാസനത്തിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവരോ, പൌരസ്ത്യസഭയുടെ വക്താക്കളോ ആരും തയ്യാറായില്ല. ഭ്രഷ്ട് അനുഭവിക്കുന്ന പാവങ്ങളെ ഉദധരിക്കാനോ ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ടോ ക്രിസ്തുവിന്‍റെ ആഹ്വാനം ഉള്‍ക്കൊണ്ടോ അല്ലായിരുന്നു ഈ മത പരിവര്‍ത്തനങ്ങള്‍. വിദേശ ക്രൈസ്തവ സംഘടനകളുടെ കോടികള്‍ വരുന്ന ഫണ്ടുകള്‍ കൈക്കലാക്കുന്നതിനു വേണ്ടിയുള്ള ആത്മീയ വ്യഭിചാരത്തിന്‍റെ ഭാഗമായിരുന്നു ആ പരിവര്‍ത്തനങ്ങള്‍. സത്യം തിരിച്ചറിഞ്ഞപ്പോള്‍, പഴയ ജാതിയിൽ പോകാന്‍ പറ്റാത്ത അവസ്ഥ അവര്‍ക്കുണ്ടായി. “പുതിയ സൃഷ്ടി ”എന്നത് കൊണ്ട് ക്രിസ്തീയ സഭകള്‍ അർത്ഥമാക്കിയത് ഈ അവസ്ഥ ആയിരിക്കാം.

    ReplyDelete
  4. പേടിക്കണം. ദൈവഭയമില്ലാത്തവർ ഈ രൂപം കണ്ടെങ്കിലും പേടിക്കണം. ഇതുങ്ങളെ കണ്ടിട്ട് സ്നേഹിക്കണം എന്ന് ഒരിക്കലും ആർക്കും തോന്നരുത് എന്നാണ് ഈ ഡ്രസ്സ്‌ ഡിസൈൻ ചെയ്തവർ മനസ്സില് കണ്ടത്!

    ReplyDelete
  5. Lower caste converts to the Cathilic Faith were not treated with dignity and equality by us. At the same time they lost some of the benefits of the Reservation Policy in employment and for promotion. Through these convention they could reclaim those benefits. If they are doing something for the benefit of their children, how can one find fault.

    ReplyDelete
  6. എന്റെ ചാക്കോച്ചയാ, ഈ മെത്രാന്റെ വേഷത്തിന് എത്രമീറ്റര്‍ തുണിയുന്ടെന്നറിയാമോ? നസരായന്റെ കുരിശിലെ വേഷത്തിന്റെ ഇരുപതിരട്ടി! മോശയുടെ വടിയും, മോശയുടെ കാലത്തെ ആടിനെ കൊല്ലുന്ന ആ ചോര അള്‍ത്താരയില്‍ തളിക്കുന്ന വേഷവും ! ലോകമെല്ലാം സ്നേഹമെന്ന ജീവനരീതിയുടെ വിളമ്പരക്കാരാകാനേ ക്രിസ്തു ഇവറ്റകളോട് മൊഴിഞ്ഞുള്ളൂ ; എന്നാല്‍ ഇവര്‍ മോശുയുടെ കാലത്തെ പുരോഹിതവേഷം കോപ്പിയടിച്ചു ക്രിസ്തുവിനെ അപഹസിക്കുന്നു! എന്നാല്‍ വേഷമേയുള്ളൂ "ഹൃദയശുദ്ധി" ഇവര്‍ക്ക് ഇല്ല! അതനാല്‍ ദൈവത്തെകാണാനോ അറിയാനോ ഇവര്‍ക്കാവുകയുമില്ല ! സമാധാനം നടത്താനിവര്‍ക്കറിയില്ല ; സഭകള്തമ്മില്‍ കലഹിപ്പിക്കലാണ് ഇവരുടെ മെയിന്‍ അജണ്ടാ ...ആയതിനാല്‍ "ദൈവമക്കള്‍" എന്ന് ഇവരെ വിളിക്കാനും പാടില്ല! ആത്മജ്നാന ദാഹം ഇവര്‍ക്കില്ല; ആയതിനാല്‍ സ്വര്‍ഗരാജ്യം ഇവര്‍ പൂകുകയില്ല ! നീതിക്കായി ഇവര്‍ ദാഹിക്കാറില്ല അതുകാരണം ഇവര്‍ക്ക് തൃപ്തി വരികയുമില്ല ! മേര്സിടീസില്‍ പായുന്ന ഇവര്‍ക്ക് ദു:ഖമില്ല , അതിനാല്‍ നിത്യതയെന്ന ആശ്വാസം ഇവര്‍ക്കുള്ളതല്ല! കരുണയും സൌമ്യതയും കരളില്‍ ഇല്ലാത്ത ഇവരെ എന്തിനോടിനിയും ഉപമിക്കേണം ? എസ് എസ്, "വെള്ളതെച്ച ശവക്കല്ലറകളോട്".... നമ്മുടെ കര്‍ത്താവെത്ര മിടുക്കന്‍ !!!

    ReplyDelete
  7. ഹൈന്ദവരെക്കാളും ദളിതരെ കൂടുതൽ ഉപദ്രവിച്ചിട്ടുള്ളത് ക്രിസ്ത്യാനികളാണ്. ദളിതർ അവരുടെ പിതാമഹന്മാരുടെ വിശ്വാസത്തിൽ പോവുന്നതിന് ശ്രീ പവ്വത്ത് പ്രയാസപ്പെടേണ്ട ആവശ്യമില്ല. അദ്ദേഹം തന്നെ കഴിഞ്ഞ കാലത്തേയ്ക്ക് സ്വയം ജീവിതത്തെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കട്ടെ. അല്മായ ശബ്ദത്തിൽ മുമ്പെഴുതിയ കഥ ഒന്നുകൂടി ഇവിടെ ആവർത്തിക്കുന്നു . ഇദ്ദേഹം എസ് .ബി. കോളെജുവക ന്യൂമാൻ ഹോസ്റ്റലിന്റെ വാർഡനായിരുന്ന കാലത്ത് ആ ഹോസ്റ്റലിൽ സാധാരണക്കാരുടെ മക്കൾക്ക് പ്രവേശനം കൊടുക്കില്ലായിരുന്നു. ന്യൂമാൻഹോസ്റ്റൽ കാഞ്ഞിരപ്പള്ളിയിലേയും കുട്ടനാട്ടിലെയും പേരും പെരുമയുമുള്ള കുടുംബത്തിലെ പിള്ളേർക്കായി റിസർവ്‌ ചെയ്തിരുന്നു. സാമ്പത്തികാടിസ്ഥാനത്തിൽപ്പോലും തിരിച്ചുവിത്യാസം കാണിക്കുന്ന ഈ വിശുദ്ധൻ ദളിതർക്കു വേണ്ടി കണ്ണു നീർ പൊഴിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരു സത്യവുമില്ല.

    എന്റെ ചെറുപ്പകാലങ്ങളിൽ ക്രിസ്ത്യൻ ജന്മിമാർ ദളിത പിള്ളേരെ മരത്തേൽ കെട്ടി തല്ലുന്നത് സാധാരണമായിരുന്നു. അക്കാലത്ത് ചോറ്റു പാത്രവുമായി ഞാൻ സ്കൂളിൽ പോവുമ്പോൾ പുലയ, പറയ പിള്ളേരെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നത് ഓർമ്മിക്കുന്നുണ്ട്. ക്രിസ്ത്യൻ ജന്മിയുടെ ഒരു 'കങ്കാണി' ചൂരൽ വടിയുമായി മൃഗീയമായി ആ പിള്ളേരെ ഉപദ്രവിക്കുമായിരുന്നു. അവരോട് ദയയോടെ പെരുമാറണമെന്ന് അന്നത്തെ പുരോഹിതർ ഒരിയ്ക്കൽപ്പോലും പള്ളിയിൽ വിളിച്ചു പറയുന്നത് കേട്ടിട്ടില്ല. തേനീച്ചക്കൂട്ടിൽ നിന്ന് തേനെടുത്തുവെന്ന നിസാര കാര്യത്തിനുപോലും ഇവരെ മൃഗീയമായി പീഡിപ്പിക്കുമായിരുന്നു. പീഡിപ്പിക്കുന്നവരിൽ ദുഷ്ട നായ പള്ളികൈക്കാരനെയും ഓർക്കുന്നുണ്ട്. അന്ന് ബാലനായിരുന്ന എനിയ്ക്ക് അതെല്ലാം സാധാരണ ജീവിതത്തിന്റെ ഭാഗമായി മാത്രമേ തോന്നിയിരുനനുള്ളൂ. പിന്നീടുള്ള ജീവിതത്തിലാണ് നിസഹായരായ ആ പുലയ പിള്ളേരുടെ മുഖങ്ങൾ ഓരോന്നായി എന്റെ മനസ്സിൽ വന്നുകൊണ്ടിരുന്നത്‌. അവരെല്ലാം ഓരോ ദീനങ്ങൾ വന്ന് ചെറു പ്രായത്തിൽത്തന്നെ മരിച്ചു പോവുകയും ചെയ്തു.

    ദളിതർക്ക് അവരുടെ പൂർവിക മതത്തിൽ മടങ്ങി പോവാൻ അവകാശമുണ്ട്. അതിന് ശ്രീ പവ്വത്തിന് പൊള്ളേണ്ട ആവശ്യമില്ല.

    ReplyDelete