തലോര്‍ പള്ളി പ്രശ്നപരിഹാരത്തിന് സീറോ-മലബാര്‍ സഭയുടെ മേജര്‍ അര്ച്ച്ബിഷോപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപെട്ട രണ്ടു മാസത്തെ കാലാവധി അവസാനിക്കാന്‍ 40 ദിവസം മാത്രം ബാക്കി നില്‍ക്കെ സ്വാമിയച്ചനെന്ന ഫാ. മൈക്കില്‍ സദാനന്ദ് മധ്യപ്രദേശിലെ മോടിയിലെ തന്റെ ശാന്തിഗിരി ആശ്രമത്തില്‍ സീറോ-മലബാര്‍ സഭയുടെ ആധ്യാത്മിക നവീകരണത്തിനും തന്റെ ആട്മാശുധിക്കും തലോര്‍ പള്ളി പ്രശ്നത്തിന്റെ രമ്യമായി പരിഹരിക്കാന്‍ തയ്യാറാകാത്ത തൃശൂര്‍ ആര്ച്ച്ബിഷോപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നടപടിയില്‍ ദുഖിതനായ അദ്ദേഹം ഡിസംബറില്‍ പതിമൂന്നു ദിവസം മൗനനിരാഹാര തപസ് അനുഷിടിച്ചിരുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹം നിരാഹാരം പിന്‍വലിച്ചത്.
യേശുവിന്റെ യഥാര്‍ത്ഥ അനുയായിയും ദളിതരുടെ മുന്നണിപോരാളിയും നീതിയുടെ പ്രവാചകനും ശാന്തിയുടെ ദൂതനും, സച്ചിദാനന്ദ-ശാന്തിഗിരി ആശ്രമങ്ങളുടെ സ്ഥാപകനുമായ സ്വമിയച്ചന്റെ മൗനവൃതത്തിനു കേരള കത്തോലിക ഫെഡറേഷന്‍ ഐക്യധാര്ട്യം പ്രക്യാപിച്ചു.
No comments:
Post a Comment