Translate

Thursday, January 12, 2012

Another Video About Nurses' Strike


2 comments:

  1. “ഞങ്ങള്ക്കെvല്ലാം സൌജന്യമായി വേണം, പക്ഷെ ഞങ്ങള്‍ വേല എടുത്താല്‍ കൂലി പോലും തരില്ല” എന്ന കേരള കത്തോലിക്കാസഭയുടെ അപ്ര്ക്യാപിത നയം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു അങ്കമാലിയിലെ ഈ സമരത്തിലൂടെ.

    ഇനി, എന്തെങ്കിലും ഒരു സാഹചര്യത്തില്‍ നര്സ്മാരുടെ ശമ്പളം സര്ക്കാകര്‍ കൊടുക്കുമെന്ന നിയമം വന്നാല്‍ ഇവര്‍ നേര്സിന്റെ തസ്ക്തിക ലേലം ചെയ്തുവിറ്റ് കോടികള്‍ ഉണ്ടാക്കികളയും. കാട്ടുകള്ളന്മാര്‍!

    ഇവരെകാള്‍ വളരെ ഭേദപെട്ടവര്ക്ക് വേണ്ടിയുള്ള വാക്കാണ്‌ “കാപാലികര്‍.” ഇവരെ വിളിക്കാനായി നിഘണ്ടുവില്‍ വാക്കുകള്‍ തപ്പിയിട്ട് കാര്യമില്ല.

    ഇവരെ മര്യാദയ്ക്ക് നിര്ത്തണമെങ്കില്‍ അന്തസുള്ള ഒരു സര്‍ക്കാര്‍ വേണം. നമ്മുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അത് പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അരമനനിരങ്ങികളായ UDF-ഓ, തത്വദീക്ഷ ഉള്ളവരാണെന്ന് അഭിനയിക്കുക മാത്രം ചെയ്യുന്ന LDF-ഓ ഈ ളോഹയിട്ട സാത്താന്മാതരെ നിലയ്ക്ക് നിര്ത്തും എന്ന് പ്രതീക്ഷിക്കരുത്. ഏക പ്രതീക്ഷ, ഒരു ദിവസം കുഞ്ഞാടുകള്ക്ക് വിവരം ഉണ്ടാകുമെന്ന് ആശിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ അതാണ്‌ സംഭവിച്ചത്. ഇതിനെ ത്വരിതപെടുതുവാന്‍, ഇത് പോലുള്ള നവീകരണ പ്രസ്ഥാനങ്ങളും ചര്ചാവേദികളും അത്യാവശ്യം തന്നെയാണ്.

    We all are serving a felt need.

    ReplyDelete
  2. video ല്‍ കാണുമ്പോലെ, നിയമപരമായ നൂലാമാലകളൊക്കെ പെറുക്കിപ്പെറുക്കി മാനെജ്മെന്റിന്റെ വക്താക്കള്‍ വിക്കിവിക്കിപ്പറയുന്നത് വഴി ഈ സമരത്തിന്റെ സുഭാപ്തിയില്‍ നിന്ന് വ്യത്യസ്തമായ ഒരൊത്തുതീര്‍പ്പിലേയ്ക്ക് സമരക്കാരെ വലിച്ചിഴക്കാമെന്നൊ, അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാമെന്നോ, ഉദ്ദേശിക്കുന്ന ലക്ഷ്യം നേടുകയില്ലെന്നോ ആരും ഭയക്കേണ്ടതില്ല. ചെയ്യുന്ന ജോലിക്ക് തക്കതായ വേതനം കൊടുക്കുക എന്ന ലളിതമായ ക്രിസ്തീയവും മാനുഷികവുമായ കടമയില്‍ നിന്നാണ് ഇത്തരം മാനേജ്മെന്റുകള്‍ ഇക്കാലമെല്ലാം വ്യതിചലിച്ചുകൊണ്ടിരുന്നത്. അത് അക്ഷന്തവ്യമായ തെറ്റാണ്. സ്വയം തിരുത്തുക എന്നത് മാത്രമാണ് പോംവഴി. വാചകക്കസര്‍ത്തുകൊണ്ടൊന്നും അവര്‍ക്ക് രക്ഷയില്ല. ജോലിക്ക്കാരുടെ മുമ്പില്‍ ഇവര്‍ മുട്ടു മടക്കിയേ തീരൂ. അത് സംഭവിക്കും. ഇല്ലെങ്കില്‍ ഇത്തരം എല്ലാ സ്ഥാപനങ്ങളും പൂട്ടിക്കാന്‍ ജനത്തിനാകും. പോകാന്‍ പറ!

    ReplyDelete