Translate

Friday, January 13, 2012

Pope Timothy? Pope Tebow?



POPE TO ATTEND BRONCOS-PATRIOTS GAME!

VATICAN CITY – Pope Benedict XVI announced that he will attend the Denver Broncos game against the New England Patriots.

In an announcement that shocked Christians around the world, the Pope reportedly will travel to Denver, Colorado this Sunday to watch Tim Tebow play football. A WWN source inside the Vatican said, “The Pope feels that Tim Tebow may be an angel sent to this earth and he wants to meet him in person - and bless him.”

1 comment:

  1. റ്റിം ടീബോ സ്വര്‍ഗത്തില്‍നിന്ന് അയച്ച ദൈവത്തിന്‍റെ രാജകുമാരനെന്നു മാര്‍പാപ്പാ. മാര്‍പാപ്പ ഈ മാലാഖയെ അനുഗ്രഹിക്കുവാന്‍ അമേരിക്കന്‍ പര്യടനത്തിനു ഒരുങ്ങുന്നു. ലോകചരിത്രത്തില്‍ ആദ്യമായി ഫുട്ട്ബാള്‍ഗെയിം കാണുവാന്‍ ഒരു മാര്‍പാപ്പ എത്തുന്നതും അന്തിക്രിസ്തുവിന്‍റെ വരവെന്ന് പൊതുജനം കരുതുന്നു.

    ഈ ഫുട്ട്ബാള്‍താരം വരുവാന്‍ ഇരിക്കുന്ന രക്ഷകന്‍ എന്ന് വിശ്വാസികളുടെ ഇടയില്‍ സ്ഥാനംനേടി.
    ഇതു രക്ഷകനല്ല അന്തിക്രിസ്തുവാണ്‌. ചിലര്‍ ഇദ്ദേഹത്തെ അടുത്ത പോപ്പായി കാണുന്നു. കാരണം വത്തിക്കാന്‍റെ കുടുംബാസൂത്രണനയങ്ങളെ അനുകൂലിക്കുന്ന റ്റീ ഷര്‍ട്ടുകള്‍ ഇയാള്‍ ധരിക്കുന്നു. അതുമൂലം കോടാനുകോടി മനുഷ്യര്‍ ശ്രദ്ധിക്കുന്ന ഇയാള്‍ വത്തിക്കാന്‍റെ നല്ല ഒരു പരസ്യകവചം കൂടിയാണ്. സത്യത്തെ കബളിപ്പിക്കുവാന്‍ ശാത്താന്‍ എല്ലാ അടവുകളും എടുക്കുമെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഇയാളെ മിസ്സിഹാ എന്ന് ലോകമെമ്പാടും വിളിക്കുവാന്‍ തുടങ്ങി. ചിലര്‍ ഇയാളെ അടുത്ത അമേരിക്കന്‍ പ്രസിഡണ്ടായും ലോകസമാധാനത്തിനു ഭാവി യു.എന്‍. ഓ. നേതാവായും കാണുന്നു.

    ഫുട്ട്ബാള്‍ താരങ്ങള്‍ടെ കായിക പ്രകടനങ്ങള്‍ കണ്ടു പണം മുടിക്കുവാനാണോ ക്രിസ്തുവിന്‍റെ വികാരി അമേരിക്കയില്‍ എത്തുന്നത്.കോടാനുകോടി മുടിച്ചു മാര്‍പാപ്പാ ഫുട്ബാള്‍ആസ്വദിക്കുമ്പോള്‍ ഓരോ നിമിഷവും പട്ടിണികോലങ്ങള്‍ മറുലോകത്തും ചത്തുവീഴുന്നുണ്ട്‌. ഓരോ ബാള്‍ അടിക്കുമ്പോഴും മാര്‍പാപ്പയുടെ നെഞ്ചുമടിക്കുകയില്ലേ?

    ലോകത്തിന്‍റെ ഭൌതികസുഖങ്ങള്‍ ഉപെഷിക്കുവാനല്ലേ ഈ പാപ്പയുടെ ഗുരു പഠിപ്പിച്ചത്. ഭൂമിയില്‍ സമാധാനവും എളിമയും നിലനിര്‍ത്തേണ്ട മാര്‍പാപ്പ
    ഒരു ഫുട്ട്ബാള്‍ താരത്തിന്‍റെ മുമ്പില്‍ തല കുനിക്കുന്നത് കഷ്ടമല്ലേ? വിശക്കുന്നവരെ തീറ്റുവാന്‍, വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം നല്‍കുവാന്‍ സമയമില്ല.

    ശാത്താന്‍റെ കൂട്ടിലേക്ക് റ്റീ ബോ ജീസസിനെ അനുഗ്രഹിക്കുന്ന മാര്‍പാപ്പയെ കാണുവാന്‍ ജനകോടികള്‍ കാത്തിരിക്കുന്നു. ലഹരിയുടെയും വിഷത്തിന്‍റെയും അഞ്ച് മിനിട്ടിടവിട്ടുള്ള പരസ്യങ്ങളില്‍ കാല്‍വരിയിലെ ജീസസ് അന്നുണ്ടായിരുന്നോ? ഈ ദൈവദൂതന്‍ എല്ലാ പരസ്യങ്ങളിലും അമേരിക്കന്‍ ബിസിനസ് സാമ്രാജ്യത്തിനുബില്ല്യന്‍ ബില്ല്യന്‍ ഡോളറുകള്‍ ഉണ്ടാക്കി കൊടുക്കുന്നു. അടുത്ത രക്ഷകന്‍ വരുന്നത് ഹോളിവുടിലോ ബോളിവുടിലോ ആയിരിക്കും.

    മാര്‍പാപ്പ വിളിച്ച സ്വര്‍ഗത്തിലെ ഈ രാജകുമാരനെ ‍നരകത്തിലെ ലൂസിഫേറിന്‍റെ അവതാരമെന്ന് പറയുകയാകും ശരി.

    ReplyDelete