മിനിമം വേതനത്തിനും ന്യായമായ തൊഴില്‍ ചുറ്റുപാടുകള്‍ക്കുമായി ആരംഭിച്ചിരിക്കുന്ന നേഴ്സുമാരുടെ സമരത്തെ എല്ലാ വിധത്തിലും അനുകൂലിച്ചു പ്രവര്‍ത്തിക്കേണ്ടത് എല്ലാ നവീകരണ പ്രസ്ഥാനങ്ങളുടെയും കടമയായി കണക്കാക്കണം. പള്ളി-മാനെജ്മെന്റിലെ അദ്ധ്യാപകരെപ്പോലെ, വാങ്ങാത്ത സമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ വാങ്ങുന്നതായി നെഴ്സുമാരെക്കൊണ്ടും ഒപ്പിടീച്ച ശേഷം ദുരിതപൂര്‍ണമായ അവസ്ഥയില്‍ അവര്‍ നരകിക്കേണ്ടി വരുന്ന കഥകള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാളോട് ചോദിച്ചാലും അറിയാം. മറ്റാരെയുംകാള്‍ ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ദ്ദയമായി പെരുമാറുന്നത് കന്യാസ്ത്രീകളും അച്ചന്മാരും നടത്തുന്ന സ്ഥാപനങ്ങളാണെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്.
"Why does not the pope, whose wealth is today greater than the wealthiest of the wealthy, build just this one church of St. Peter with his own money, rather than with the money of poor believers?"
തന്റെ ആസ്ഥാനമായി, ലോകത്തിലെ ഏറ്റവും വലിയ സൌഥമായി, St.Peter's Cathedral പണിയാനുള്ള കാശിനായി, ദണ്ഡവിമോചനങ്ങള്‍ വില്‍ക്കുന്ന കുത്സിത തന്ത്രവുമായി വിശ്വാസികളെ പറ്റിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പോപ്പിനെയാണന്ന് ലൂഥര്‍ കര്‍ശനമായി വിമര്‍ശിച്ചത്. ഇന്നും കാര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. ഏറ്റവും വലിയ സമ്പത്ത് കൂട്ടിവച്ചുകൊണ്ടാണ് പള്ളിയും കന്യാസ്ത്രീകളും, പാവം നേഴ്സുമാര്‍ക്ക് നക്കാപ്പിച്ച കൊടുത്തു പണിയിപ്പിച്ചിട്ട്, വീണ്ടും മുതലുണ്ടാക്കുന്നത്. മിനിമം പതിനായിരം രൂപ ശമ്പളവും മാനുഷികവും അടിസ്ഥാനപരവുമായ ആനുകൂല്യങ്ങളും ഏതൊരു നേഴ്സിനും ലഭ്യമാക്കണം.
No comments:
Post a Comment