Translate

Saturday, January 14, 2012

ഇപ്പോള്‍ കിട്ടിയത്


എന്റെ അയല്‍വാസി മരണമടഞ്ഞു.
വാര്‍ത്ത ചാനലുകളില്‍ കൊടുക്കണം.
കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ വക വിസ്മയ ചാനലിലേക്ക്
ഞാന്‍ വിളിച്ചുപറഞ്ഞു. അവര്‍ വാര്‍ത്ത കൊടുത്തു.
അരുവിത്തുറപ്പള്ളിയുടെ ഉടമസ്ഥതയിലും സെ.ജോര്‍ജസ് കോളേജിന്റെ നിയന്ത്രണത്തിലുമുള്ള SGC ചാനലിലേക്കും വിളിച്ചു.
വാര്‍ത്ത എഴുതി ചാനല്‍ ഓഫീസില്‍ കൊടുക്കുകയും ഫീസായി 200 രൂപ അടക്കുകയും ചെയ്താല്‍ വാര്‍ത്ത ഇടാമെന്ന് മറുപടി കിട്ടി.
നാട്ടിലുള്ള ഏത് പത്രത്തിലും ചാനലിലും മരണവാര്‍ത്ത ഫ്രീയായി കൊടുക്കുന്നതാണല്ലോ.
അതുകൊണ്ട്, ഫീസ് പരിപാടി എന്നു തുടങ്ങിയെന്ന് ഞാന്‍ വീണ്ടും ചോദിച്ചു.
വാര്‍ത്ത കൊടുക്കണമെങ്കില്‍ ചേട്ടന്‍ കാശുമായി വാ എന്നുപറഞ്ഞ് ഫോണ്‍ അദ്ദേഹം കട്ട് ചെയ്തു.
അരുവിത്തുറപ്പള്ളി വികാരിയുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച് ഒന്നന്വേഷിക്കണം .ഇത് ഔദ്യോഗിക തീരുമാനമാണോയെന്ന്.
ആണെങ്കില്‍ ഇത് ചെറ്റത്തരമാണെന്ന് പറയണം.

4 comments:

  1. എല്ലാ മതങ്ങളിലും തോന്ന്യാസമുണ്ട്, സിറോ മലബാറില്‍ അതെ ഉള്ളു എന്ന വ്യത്യാസം മാത്രം. ചെന്നായുടെ നയം ആണ് എവിടെയും. ലത്തിന്‍ കത്തോലിക്കാ പള്ളികള്‍ പിടിച്ചടക്കലാണ് കേരളത്തിന്‌ പുറത്തു. വിശ്വാസികളെ അടിച്ചമര്‍ത്തലാണ് ഇവിടെ. നാല് അല്മായര്‍ക്കു ഒരുമിച്ചിരുന്നു വിശ്വാസം പങ്കു വെക്കണമെങ്കില്‍, മെത്രാന്റെ അനുവാദം വേണം. ദൈവത്തിനോന്നു പ്രത്യക്ഷപ്പെടനമെങ്കിലും വേണം മെത്രാന്റെ ചിട്ട്. പോട്ട പോയി ഇപ്പോള്‍ അട്ടപ്പാടി ആയി. അട്ടപ്പാടിക്കാര്‍ക്കിപ്പോള്‍ കൊയ്തു കാലം.
    കലയന്താനി പള്ളിയുടെ മുമ്പില്‍ ഒരു ഗ്രോട്ടോ ഉണ്ട്, പബ്ലിക് റോഡിന്റെ അരുകില്‍; അതിന്റെ മുമ്പില്‍ വെച്ചിരിക്കുന്ന ബോര്‍ഡ് പ്രകാരം, മുമ്പിലുള്ള പൊതുവഴിയില്‍ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പള്ളി സര്‍ക്കാര്‍ ! ദയവായി ഇവിടെ പാര്‍ക്കിംഗ് ഒഴിവാക്കുക എന്നൊരു അഭ്യര്‍ഥന ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അധികാരം തലയ്ക്കു പിടിച്ചാല്‍ കഞ്ചാവ് അടിച്ചത് പോലെ കിരുങ്ങുമെന്നു പറയുന്നത് എത്ര ശരി. ആര് ചോദിയ്ക്കാന്‍?
    റോഷന്‍ ഫ്രാന്‍സിസ്

    ReplyDelete
    Replies
    1. റോഷന്‍,
      സിറോ മലബാര്‍ സഭക്ക് മറ്റു സഭകളെ പിടിച്ചടക്കുക എന്ന ലക്ഷ്യമൊന്നുമില്ല. അല്മായരെ നിയന്ത്രിക്കുന്നതില്‍ കേരളത്തിലെ വൈദികര്‍ കുടുതല്‍ വിനോദം കാണുന്നു എന്ന് പറഞ്ഞാല്‍ അതില്‍ വാസ്തവമില്ലാതില്ല. എന്നാല്‍ കാടടച്ചു വെടി വയ്ക്കുന്ന ഈ രിതി വിശ്വാസിക്ക് യോജിച്ചതല്ല എന്ന് നാം മനസ്സിലാക്കണം. ചില വൈദികരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ ഇങ്ങ്ങ്ങനെ പ്രതികരിക്കാന്‍ തോന്നുമെങ്കിലും, ഒരു വിശ്വാസിയെന്ന നിലയില്‍ സംയമനം പാലിക്കണമെന്നും, കുട്ടായ പ്രതികരണം ആ വ്യക്തിക്കെതിരെ മാത്രം നടത്തണമെന്നും താത്പര്യപ്പെടുന്നു.

      ജോമോന്‍

      Delete
    2. ഹലോ അനോനിമസ്‌,
      ഞാന്‍ പറഞ്ഞത് ശരിയാണ്. ലത്തിന്‍ കത്തോലിക്കരുടെ പള്ളികള്‍ സുത്രത്തില്‍ കൈക്കലാക്കുകയെന്ന ഗുഡ തന്ത്രം സിറോ മലബാര്‍ മെത്രാന്മാര്‍ എത്ര നാളായി കേരളത്തിന്‌ പുറത്തു നടത്തുന്നു. ആദ്യം ഒരു സില്‍ബന്ദ്ധിയെ വികാരിയാക്കും, പിന്നെ ക്രമമോന്നു മാറ്റും; അപ്പോഴാണ്‌ ജനം അറിയുക. തമ്മിലുള്ള വ്യത്യാസം അറിഞ്ഞു വരുമ്പോഴേക്കും ആ പള്ളി തന്നെ രുപതയായി കഴിഞ്ഞിരിക്കും.
      ഈ തന്ത്രത്തിന്റെ ഒരു ഉദാഹരണം അഹമ്മദാബാദില്‍ അടുത്തിടെ ഉണ്ടായി. അവിടുത്തെ പുതിയ പള്ളിയില്‍ ആദ്യം വികാരിയെ മാറ്റി, ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ഇതാ പള്ളി യോഗത്തില്‍ ഒരു മെത്രാന്‍.. ഫലം സാധാരണ പോലെ. ജനം രണ്ടു തട്ട്. ഇപ്പോള്‍ സംഗതി മരവിച്ചിരിക്കുന്നു. സിറോക്കാര്‍ തക്കം പാര്‍ത്തിരിക്കുന്നു. ഇപ്പോഴത്തെ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച നമ്മുടെ മെത്രാന്മാര്‍ ആദ്യം നല്‍കിയ പരാതി ലത്തിന്കാര്‍ ഞങ്ങളെ പീടിപ്പിക്കുന്നു എന്നാണെന്ന് പറയപ്പെടുന്നു. യുദ്ധം അകത്തും പുറത്തും ഒരുപോലെ നടത്തുന്നു. എല്ലാം വളരെ പ്ലാനിട്ടാണ്. ഇപ്പോള്‍ KCRM കാരെയും പേടിക്കണമല്ലോ.

      Delete
  2. "ആരു ചോദിക്കാന്‍?" എന്ന കീഴടങ്ങലാണ് സംഗതികളെ വഷളാക്കുന്നത്. "നിങ്ങളാരാണ്‌ ഇത് തീരുമാനിക്കാന്‍?", "എവിടെ എന്ന് ആരുണ്ടാക്കിയ നിയമം വച്ച്?" എന്നൊക്കെ തിരിച്ചു ചോദിക്കാന്‍ ആളുണ്ടാകുമ്പോള്‍, കാര്യങ്ങള്‍ക്ക് മാറ്റം വന്നു തുടങ്ങും. വെറുതേ ഓരോ തഴക്കങ്ങള്‍ക്ക് നിയമ സാധുത സമ്മതിച്ചു കൊടുക്കുന്നതുകൊണ്ടാണ് എല്ലായിടത്തും ളോഹക്കാരും അവരുടെ ശിങ്കിടികളും കയറി വിലസുന്നത്. രാഷ്ട്രീയത്തിലും മതത്തിലും അന്ധമായ ഒതുങ്ങിപ്പോക്കാണ് സാമാന്യ ജനത്തെ അടിമകളാക്കുന്നത്. കണ്ടില്ലേ, നേഴസുമാരുടെ കാര്യം? സ്വയം പ്രതിരോധിക്കാന്‍ തുടങ്ങിയപ്പോള്‍, മാറ്റം വന്നുതുടങ്ങിയില്ലേ? ഏത്‌ സമുദായത്തിലും സഹകരണം ആവശ്യമാണ്‌, പക്ഷേ, അത് അടിമത്തമാകരുത്.

    ReplyDelete