Translate

Sunday, January 29, 2012

ഒരു സന്തോഷവാര്‍ത്ത



അല്മായശബ്ദം ബ്ലോഗിലൂടെ പ്രകാശിതമാകുന്ന ആശയങ്ങളുടെ പ്രചാരണത്തിനായി രണ്ടു സംരംഭങ്ങള്‍ തുടങ്ങുകയാണ്. ഇ-മെയില്‍ വിലാസം അയച്ചുതരുന്നവര്‍ക്കെല്ലാം വ്യവസ്ഥകളൊന്നുമില്ലാതെ അയച്ചുകൊടുക്കാന്‍ ഒരു ഇ-മാസികയും ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തവരില്‍ അതിലുള്ള ആശയങ്ങള്‍ എത്തിക്കാന്‍ വേണ്ടി ഒരു അച്ചടിപ്പതിപ്പും.
സത്യജ്വാല എന്നു പേരിട്ടിട്ടുള്ള അച്ചടിച്ച മാസികയുടെ ആദ്യലക്കം ജനുവരി 29 2 മണിക്ക് പാലാ ടോംസ് ചേംബേഴ്‌സില്‍ വച്ചു നടക്കുന്ന പ്രതിമാസ ചര്‍ച്ചയില്‍വച്ച് ഓശാന പത്രാധിപര്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ കോതമംഗലം സംസ്‌കാരയുടെ പ്രോഗ്രാം ഡിറക്ടര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കലിന് ആദ്യ കോപ്പി നല്കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു.
തുടര്‍ന്നു ലൈംഗിക-കുടുംബാസൂത്രണവിഷയങ്ങളില്‍ വത്തിക്കാന്റെ നിലപാട് എന്ന വിഷയം ചര്‍ച്ചാവിധേയമാക്കുന്നു. വിഷയാവതരണം നടത്തി ചര്‍ച്ച നയിക്കുന്നത് ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി മുന്‍ ലൈബ്രേറിയന്‍ സ്‌പെഷ്യലിസ്റ്റും അല്മായശബ്ദം ബ്ലോഗിലെ സ്ഥിരം എഴുത്തുകാരനുമായ ശ്രീ ജോസഫ് പടന്നമാക്കല്‍ ആണ്്. സദസ്സിലുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ അവസരം നല്കുന്നതാണ്.
മാസം തോറും അച്ചടിച്ച് മാസിക പ്രസിദ്ധീകരിക്കണമെങ്കില്‍ ഓരോ മാസവും 10000 രൂപയെങ്കിലും വേണം. ഇതു വായിക്കുന്ന വായനക്കാരോരോരുത്തരും 100 രൂപയില്‍ കുറയാത്ത തുക സംഭാവന നല്കുമെന്നാണ് പ്രതീക്ഷ. മാസികയ്ക്കുള്ള സംഭാവന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പാലാ ബ്രാഞ്ചിലെ (ബാങ്ക് കോഡ് : SBTR 0000120), Kerala Catholic church Reformation Movement ന്റെ പേരിലുള്ള 67117548175 നമ്പര്‍ അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതും സ്വന്തം വിലാസവും സംഭാവന പ്രസ്ഥാനത്തിനോ മാസികയ്‌ക്കോ എന്ന വിവരവും ഒരു കാര്‍ഡയച്ചോ geomoole@gmail.com എന്ന ഈ-മെയിലിലോ അറിയിക്കേണ്ടതുമാണ്. ആ വിലാസത്തില്‍ രസീത് അയച്ചുതരുന്നതായിരിക്കും. ഓരോ വര്‍ഷാന്ത്യത്തിലും വരവുചെലവുകള്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.
മാനേജിംഗ് എഡിറ്റര്‍ Phone: 9497088904
e-mail: geomoole@gmail.com

10 comments:

  1. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ആയിരക്കണക്കിന് വായനക്കാരെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞ "അല്‍മായ ശബ്ദത്തിന്" സീറോ മലബാര്‍ വോയ്സിന്‍റെ അനുമോദനങ്ങള്‍.

    കഴിഞ്ഞ മൂന്നിലേറെ വര്‍ഷങ്ങള്‍ ആയി, അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കും, അവരുടെ വിശ്വാസ സംരക്ഷണത്തിനും വേണ്ടി ഞങ്ങള്‍ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ചിക്കാഗോ രൂപതാ മെത്രാന്‍ അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികള്‍ ആയ ഒരുപറ്റം കിങ്കര പുരോഹിതരെ ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ കല്‍ദായ വല്‍ക്കരണം ഇവിടുത്തെ ജനങ്ങളുടെ മേല്‍ നിര്‍ദയം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസ സംരക്ഷണത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റയല്ല എന്നറിയുന്നതില്‍ വളരെ സംതൃപ്തിയുണ്ട്.

    അമേരിക്കന്‍ വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള മുറവിളികള്‍ക്ക് ചിക്കാഗോ രൂപതാധികാരികളോ, സീറോ മലബാര്‍ സഭാ നേതൃത്വമോ ഇന്നുവരെ ഒരു ചെവിയും കൊടുത്തിട്ടില്ല എന്നുള്ളതാണു സത്യം. ചന്ദ്രനെ നോക്കി കുരയ്ക്കുന്ന വെറും കില്ലപ്പട്ടികള്‍ ആയിട്ടാണ് ചിക്കാഗോ രൂപത നേതൃത്വവും ആകമാന സീറോ മലബാര്‍ സഭാ നേതൃത്വവും ഞങ്ങളെ കാണുന്നത്. പ്രതികരണശേഷി ഇല്ലാത്ത അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ മരുഭൂമിയിലെ ശബ്ദം പോലെ കഴിഞ്ഞ മൂന്നില്‍ അധികം വര്‍ഷങ്ങള്‍ ആയി ഞങ്ങള്‍ നീതിക്കായി വൃദ്ധാവില്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അത്മായ ശബ്ദത്തിന്‍റെ ജനനവും Kerala Catholic Church Reformation Movement തുടങ്ങിയ സ്വതന്ത്ര അത്മായ സംഘടനകളുടെയും അവയുടെ umbrella organization ആയ Joint Christian Action Council ന്‍റെയും പ്രവര്‍ത്തനങ്ങള്‍ കുറച്ചൊന്നുമല്ല ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നത്.

    അത്മായ ശബ്ദത്തിന് ഞങ്ങള്‍ എല്ലാ ഭാവുകങ്ങളും നേരുന്നു. കൂടാതെ അതിന്‍റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ആദര്‍ശ ധീരരായ ഏവര്‍ക്കും അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ പേരില്‍ "വോയ്സിന്റെ" അഭിവാദനങ്ങള്‍!

    ReplyDelete
    Replies
    1. Chickago methran aano ningalkku ellaam joly thannathu? nalla salary tharunnundaakumallo? Angane aanenkil methraanum sinkidykalaaya pattakkaarum parayunnathellaam kettu maryaadakku jeevikkanam.
      Ivide njangalkku joly ullavarkku christian management sthaapanangalilaanu. joly illaathavarkkum, kuttikale padhippikkaan methraante school,college,nursingschoolukal venam.pattakkaaran kettichinllenkil pennu kittilla.joly illaathavarkku tharaam ennu pallikkaar parayum.Ippol kittum ennorthu njangalil joly illathavar, muttanaatinte pirake chennaya nadakkum pole nadakkunnu. njangalkku rogam vannaal mission aasupathriye ullu. athukondokke aanu keralathile sathya viswaasikal pattakkarante kaalkeezhil kidakkunnathu.
      Ennaal ningalo ???

      Delete
    2. സഹോദരാ,
      നമമുടെ വിശ്വാസം പട്ടക്കാരുടെ സ്ഥാപനങളിലെ ജോലിക്കു വേണ്ടിയോ അവരുടെ ഔദാരൃത്തിനോ വേണ്ടി ആണോ?. ഈ വിശ്വാസം ഭൌതിക കാരൃപ്രാപ്തിക്കു വേണ്ടിയുളളതല്ല.

      Delete
  2. ഇന്ന് പ്രസദ്ധീകരണം ആരംഭിക്കുന്ന സത്യജ്വാല മാസികക്ക് കേരള കാത്തലിക് ഫെഡറെഷന്‍റെ ആശംസകള്‍

    ReplyDelete
  3. 'സത്യ ജ്വാല' പുറത്തിറങ്ങുമ്പോള്‍ കേരളത്തിലെ അല്മായര്‍ക്കു ശബ്ദിക്കാന്‍ ഒരു വേദിയാണ് അരങ്ങിലെത്തുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു. നിരവധി പ്രസിദ്ധികരണങ്ങള്‍ കേരളത്തിലുണ്ട്. 'സത്യ ജ്വാല' വേറിട്ട്‌ നില്‍ക്കണമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. വെല്ലുവിളികളുടെ മദ്ധ്യേ നില്‍ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കുക തന്നെ വേണം. ക്രൈസ്തവ സഭ ഇന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ അതിനു കഴിയണമെങ്കില്‍ പോരായ്മകളെ പരിഹരിക്കാന്‍ തയ്യാറുള്ള ഒരു നേതൃത്വം ഉണ്ടായേ മതിയാവൂ. അതുപോലെ തന്നെ സുപ്രധാനമാണ്‌ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കാനും തെറ്റുകള്‍ ചൂണ്ടി കാണിക്കാനും പോന്ന ഒരു അല്‍മായ സംവിധാനം ഇവിടെ ഉണ്ടായിരിക്കുക എന്നതും. ദൌര്‍ഭാഗ്യവശാല്‍, പുറമേ നിന്ന് വരുന്ന സമ്മര്‍ദ്ദങ്ങളെ, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ക്ഷമയോടെ അഭിമുഖികരിക്കാന്‍ നമ്മുടെ സഭാ സംവിധാനത്തിന് കഴിയുന്നില്ല. എളിമ ഒരു വലിയ വിഴ്ച ആയി കരുതുന്നത് കൊണ്ട് സംഭവിക്കുന്നതാനത്.
    ഒന്ന് മറ്റൊന്നിനെ മുട്ടുകുത്തിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ആരും ഒന്നും നേടാന്‍ പോവുന്നില്ല. ചരിത്രം അതാണ്‌ പഠിപ്പിക്കുന്നത്. യേശു പഠിപ്പിച്ച മൂല്യങ്ങളാണ് സഭയില്‍ വേണ്ടതെന്നു വാദിക്കുമ്പോള്‍ ആ മൂല്യങ്ങള്‍ സ്വന്തം ജിവിതത്തിലും ചിന്തയിലും അനുവര്‍ത്തിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. തിര്‍ച്ചയായും തനിക്കു വേണ്ടി ചിന്തിക്കാനുള്ള അവകാശം പോലും തിറെഴുതി മത മേലധ്യക്ഷന്മാര്‍ക്ക് കൊടുത്ത വിശ്വാസികള്‍ തന്നെയാണ് ഈ അസന്നിഗ്ദ്ധാവസ്ഥക്ക് പ്രധാന കാരണം. ഇതിനൊരു മാറ്റം വരണമെന്ന് ഭുരിഭാഗം അല്‍മായരും മനസ്സാ ആഗ്രഹിക്കുന്നു. അല്‍മായരുടെ ഭൌതിക സ്വാതന്ത്ര്യം മാത്രമായിരിക്കരുത് സത്യ ജ്വാലയുടെ ലക്‌ഷ്യം. ഭാരതത്തിന്‌ മാത്രമല്ല ലോകത്തിനു തന്നെ മാതൃകയാവുന്ന തരത്തില്‍ അകത്തും പുറത്തും പോരടിക്കുന്ന എല്ലാ അവാന്തര വിഭാഗങ്ങളെയും മാറ്റിയെടുക്കാനും സത്യ ജ്വാലക്ക് കഴിഞ്ഞു കൂടെന്നില്ല. അതിനുള്ള ശേഷിയും സാഹചര്യവും ദൈവം ഇതിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും സമൃദ്ധമായി നല്‍കട്ടെ എന്ന് പ്രാര്‍ത്തിക്കുകയും ചെയ്യുന്നു.

    ReplyDelete
  4. "ഒന്ന് മറ്റൊന്നിനെ മുട്ടുകുത്തിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ആരും ഒന്നും നേടാന്‍ പോവുന്നില്ല. ചരിത്രം അതാണ്‌ പഠിപ്പിക്കുന്നത്. യേശു പഠിപ്പിച്ച മൂല്യങ്ങളാണ് സഭയില്‍ വേണ്ടതെന്നു വാദിക്കുമ്പോള്‍ ആ മൂല്യങ്ങള്‍ സ്വന്തം ജിവിതത്തിലും ചിന്തയിലും അനുവര്‍ത്തിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്"
    please note this point.........................

    ReplyDelete
    Replies
    1. Sreshtta sahodara,
      Sathyam,Asathyam -- randum koode iratta petta pole angu kaziyatte,vazhakkillallo, ennaano?! Athupole,Neethiyum,Aneethiyum:nalla 'matha maithriyil'pokatte! point note cheyyendathu thanne!Onnu chothichotte, ethu seminaareennaa padiche? Johny.

      Delete
    2. ഞാന്‍ എഴുതിയത് അസത്യത്തിന്റെ മുമ്പില്‍ തോല്‍ക്കാന്‍ തയ്യാറായി പടക്ക് ഇറങ്ങണം എന്നല്ല. ആരാണെങ്കിലും ഒരു കാര്യം ചെയ്യുന്നത് അവരുടെ മനസാക്ഷിക്ക് നല്ലതെന്ന് തോന്നുന്നത് കൊണ്ടാണ്. ഏറ്റവും ഹീനമായ ഒരു കുറ്റ കൃത്യം ചെയ്യുന്നവനും അവന്റെതായ ഒരു നിതികരണം കാണും. അത് ബഹുമാനത്തോടെ തന്നെ എന്തിനെയാനെങ്കിലും, എതിര്‍ക്കുന്നവരും ഓര്‍മ്മിക്കണം. അതുപോലെ, വിമര്‍ശിക്കുന്നതിനു മുമ്പ് നാം എത്രമാത്രം അവരെ സ്നേഹിക്കുന്നു എന്ന് കൂടി പരിശോധിക്കണം. സ്നേഹത്തോടെയുള്ള വിമര്‍ശനങ്ങളെ ഫലം കാണൂ. ഞാന്‍ വളര്‍ന്നു വന്ന സഭ നന്നായി കാണണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ എഴുതുന്നത്‌.. , അത് അസാദ്ധ്യമല്ല. ഭൌതികമായ മുട്ട്കുത്തിക്കല്‍ ഒന്നിനും മറുപടിയല്ല. ഈ അല്‍മായ ശബ്ദവും പ്രവര്‍ത്തിക്കുന്നത് ദൈവം അറിയാതെയാണെന്നും അത് ദൈവിക പദ്ധതിയുടെ ഭാഗമല്ലെന്നും വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. നന്ദി.

      Delete
  5. കമന്റ് ആരോടാണെന്നുകൂടി വ്യക്തമാക്കൂ സഹോദരാ

    ReplyDelete
  6. hallow NILAPADE,
    ee nila padilla ketto.
    thoovalukanumpozhe amayanennu parayathe.
    Njan oru seminariyilum poya 'semi nariyalla'.
    Anonymous ennu kanumpozhe achananennangu vicharichal.........

    ReplyDelete