Translate

Wednesday, January 11, 2012

Gay marriage a threat to humanity's future: Pope

1 comment:

  1. സ്വവര്‍ഗാനുരാഗം ദൈവത്തിന്‍റെ ദാനമാണെന്നു സ്വവര്‍ഗികളും ഇതു പ്രകൃതിനിയമം അല്ല മനുഷ്യന്‍റെ സ്വഭാവഘടനയിലെ മാറ്റമെന്നു വത്തിക്കാനും വിശ്വസിക്കുന്നു. ശാസ്ത്രം ഈ രതിവികൃതി ഒരുതരം ഹോര്‍മോണിന്‍റെ പ്രവര്‍ത്തനമെന്നും തെളിയിച്ചിട്ടുണ്ട്.

    നവീകരണത്തിനുശേഷം സഭയെ അഭിമുഖികരിക്കുന്ന ഏറ്റവും വിഷമമേറിയ പ്രശ്നമാണിത്. ഇവര്‍ക്ക് അനുകൂലമായി ഒരു തീരുമാനമെടുക്കുവാന്‍ പഴയനിയമമോ പുതിയനിയമമോ അനുവദിക്കുന്നില്ല. എവിടെ വായിച്ചാലും പെറ്റുപെരുകുക എന്നാണ് വേദംപഠിപ്പിക്കുന്നത്‌.

    കൊലയാളികള്‍ക്ക് പാപമോചനം ഉണ്ട്. സ്വവര്‍ഗം അതിലുമുപരി ചാവുദോഷമായി കരുതുന്നു. അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലും അവരുടെ സംഘടനകള്‍ വളരെ ശക്തമാണ്. ഇന്നു പല എപ്പിക്സ്കൊപ്പന്‍ സംഘടനകള്‍ ഇവരുടെ അവകാശങ്ങള്‍ അനുവദിച്ചുകഴിഞ്ഞു. സ്വവര്‍ഗരതികളുടെ ഔദോഗിക പുരോഹിതരും ബിഷപ്പുമാരും എപ്പിസ്കൊപ്പിയന്‍ മതവിഭാഗങ്ങളിലുണ്ട്. ഇവര്‍മൂലം കോടികണക്കിന് കത്തോലിക്കര്‍ മറ്റുവിഭാഗങ്ങളിലേക്ക് ചേക്കേറുന്നു.
    വത്തിക്കാന്‍ ഇവരെ സഭയുടെ മക്കളായി സ്വാഗതം ചെയ്‌താല്‍ കുടുംബാസൂത്രണംപോലുള്ള മറ്റുപ്രശ്നങ്ങളും പൊങ്ങിവരും.

    അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ട്രെയിനിംഗ് ലഭിച്ച പട്ടികള്‍ പല സ്ത്രീകളുടെയും ഭര്‍ത്താക്കന്‍മാര്‍ ആണ്. അവരുടെ സംഘടനയെപ്പറ്റി അറിവില്ല. അത്തരം പട്ടികള്‍ മരിച്ചാല്‍ കുഴിച്ചിടുവാന്‍ പ്രത്യേക പട്ടി സ്മശാനാവും പേരും ജീവചരിത്രവും കൊത്തിഎഴുതിയ സുന്ദരകല്ലറകളും ഈ നാട്ടില്‍ കാണാം. സംശയിക്കണ്ടാ, അഭിനവലോകത്തിന്‍റെ ചുക്കാന്‍പിടിക്കുന്ന രാജ്യത്തിന്‍റെ കഥയാണിത്.നാളെ റോമന്‍കൂരിയാ മാറ്റണമെന്നുപറഞു വത്തിക്കാനെതിരെ സമരം നടത്തുന്നവരും.

    സ്വവര്‍ഗീയവാദികളെ സഭയില്‍ ഉള്‍പ്പെടുത്തിയാല്‍ മാര്‍പാപ്പയുടെ അപ്രമാദിത്വത്തിനു കോട്ടംതട്ടുമെന്നു ഭയപ്പെടുന്നു. മാര്‍പാപ്പയുടെ അപ്രമാദിത്വമാണ് സഭയുടെ കാതലായ തത്വവും. എന്തു വിലകൊടുത്തും വത്തിക്കാന്‍ ഈ തെറ്റാവരം സംരക്ഷിക്കും. കൊടുംചാവുദോഷമായി കരുതുന്ന ഈ വികൃതരതിവീരന്മാര്‍ക്കു സ്വര്‍ഗംകൊടുത്താല്‍ മരിച്ചുപോയ ചാവുദോഷക്കാരായ സ്വവര്‍ഗക്കാരെ പത്രോസ്എങ്ങനെ നരകത്തില്‍ നിന്ന്
    പിടിച്ചു കേറ്റും?

    ReplyDelete