''മൂന്നാം സഹസ്രാബ്ദത്തില്‍ അല്‍മായര്‍ സഭയെ നയിക്കും'' എന്ന് വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ പ്രവചനം ഉദ്ധരിച്ചുകൊണ്ട് ഫാ. ആനന്ദ് മുട്ടുംഗല്‍ ഒക്‌ടോ. 19-ലെ സത്യദീപത്തില്‍ എഴുതിയ ''സഭയില്‍ അല്‍മായരുടെ പതനം'' എന്ന ചിന്താശകലം സഭ മുഴുവന്റെയും പ്രത്യേകിച്ച് വൈദികരുടേയും വൈദികശ്രേഷ്ഠരുടേയും ഉള്‍ക്കണ്ണു തുറപ്പിക്കേണ്ടതാണ്.
വൈദികരും, സഭാധികാരികളും തങ്ങളുടെ അന്ധമായ ബൗദ്ധിക അഹന്തയില്‍നിന്ന് സ്വയം ഇറങ്ങിവന്ന് വിദ്യാസമ്പന്നരും, നേതൃത്വപാടവമുള്ളവരും, സാമൂഹ്യ പ്രബുദ്ധരും, വിവിധ ദൈവികദാനങ്ങളാല്‍ അനുഗ്രഹീതരും ബൈബിളിലും ദൈവശാസ്ത്രത്തിലും പ്രഗത്ഭരും, സഭാസ്‌നേഹികളും ശ്രേഷ്ഠക്രിസ്തീയ മതാനുഷ്ഠാനികളുമായ അല്‍മായരെ ഭൂരിഭാഗം അല്‍മായരുള്ള കത്തോലിക്കാസഭയുടെ ഭരണതലത്തില്‍ ആനുപാതിക പ്രാധാന്യത്തോടെ സാരഥികളാക്കി, സഭയുടെ ''അല്‍മായയുഗം'' (21-ാം നൂറ്റാണ്ട്) പരിശുദ്ധാത്മാവിന്റെ നിറവില്‍ ആഘോഷിക്കാന്‍ സഭാമക്കള്‍ക്ക് സാധിക്കുമോ എന്ന് ലേഖനകര്‍ത്താവിനോടൊപ്പം സഭാമക്കളെല്ലാം ഉയര്‍ന്ന് ചിന്തിക്കുകയും - ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് സഭാനവീകരണത്തിനായി നടത്തപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായുള്ള ഈ വേളയില്‍ എന്റെ തീഷ്ണമായ അപേക്ഷ.
കര്‍ത്താവെ ഈ അപേക്ഷ കേള്‍ക്കണമേ.
ഫാ. ഡേവിസ് കാച്ചപ്പിള്ളി
അനുചിന്തനം: ജോസഫ് പുലിക്കുന്നേല്‍
പുരോഹിതാധികാരം അല്‍മായരെ കൂടെനിര്‍ത്താന്‍ ''അല്‍മായര്‍ സഭയെ നയിക്കും'' എന്നെല്ലാം ഭംഗിവാക്കു പറയാറുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായാണ് 21-ാം നൂറ്റാണ്ടില്‍ സഭയെ അല്‍മായര്‍ നയിക്കും എന്ന പ്രവചനം നടത്തിയത്. പക്ഷേ അദ്ദേഹം തന്നെയാണ് കാനോന്‍ നിയമം പ്രഖ്യാപിച്ചതും എന്നോര്‍ക്കുക. അദ്ദേഹത്തിന് ഇത്തരം ഒരു വിശുദ്ധവിചാരം ഉണ്ടായിരുന്നെങ്കില്‍ അതു പ്രതിഫലിക്കേണ്ടിയിരുന്നത് കാനോന്‍ നിയമത്തിലായിരുന്നു. എന്തിന്, ഒരു കാലത്ത് രാജകീയ പുരോഹിതഗണവും ശുശ്രൂഷാപുരോഹിതഗണവും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ നസ്രാണി സഭയില്‍ പുരോഹിതാധിപത്യം സ്ഥാപിച്ചുകൊണ്ട് പൗരസ്ത്യ കാനോന്‍നിയമം പ്രഖ്യാപിച്ചതും ജോണ്‍പോള്‍ മാര്‍പാപ്പാതന്നെ. പള്ളിയുടെ ഉടമസ്ഥരായിരുന്ന ദൈവജനത്തെ പുരോഹിതരുടെ ഉപദേശകരാക്കി മാറ്റി നിയമം നിര്‍മിച്ചതും കേരളത്തിലെ മെത്രാന്മാര്‍ തന്നെ.
(From December 2011 issue of Hosana)
ജോണ്‍പോളിന്‍റെ ഭരണകാലത്ത് പരിശുദ്ധആത്മാവ് ഈ ഭൂമിയില്‍ വരുവാന്‍ മറന്നു പോയിയെന്നാണ് തോന്നുന്നത്. പിന്നെ എങ്ങനെ പരിശുദ്ധയാത്മാവിനാല്‍ അദ്ദേഹത്തിനു ദീര്‍ഘദൃഷ്ടിയുണ്ടാവും? ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം അല്‍മായരുടെ കണ്ണുവെട്ടിച്ചു എല്ലാ വിരുതന്മാരായ പുരോഹിതരെയും നിയമത്തിനുമുമ്പില്‍ രക്ഷപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ പുണ്യായാളനാക്കുവാനും വത്തിക്കാന്‍റെ പണിപ്പുരയില്‍ ഇന്നു വലിയശ്രമമാണ്. പരിശുദ്ധആത്മാവ് പണിപ്പുരകാണുവാന്‍ ഇതുവരെയും വന്നില്ല.
ReplyDeleteനാല്‍പ്പതിയഞ്ചു വയസ്സുള്ള ഒരു ഫ്രഞ്ച്കന്യാസ്ത്രി നേഴ്സിന്‍റെ രോഗശാന്തിയായിരുന്നു ജോണ്‍പോളിനെ വാഴ്ത്തപ്പെട്ടവനാക്കിയത്. 2001 വര്‍ഷം അല്സാമിയെഴ്സ് പിടിപെട്ട സിസ്റ്റര്‍ മേരിസൈമണ്‍ എന്ന കന്യാസ്ത്രി 2005 വര്‍ഷം ജോണ്‍പോളിന്‍റെ മധ്യസ്ഥതയാല്‍ സൌഖ്യംനേടി. ഡോകടര്‍മാര്‍ സുഖംപ്രാപിച്ചെന്നു ശരിവെക്കുകയുംചെയ്തു. നേഴ്സായ ഇവര്‍ വീണ്ടും ജോലിക്കും പോകുവാന്‍ തുടങ്ങിയിരുന്നു. 2011ആദ്യം ഈ കന്യാസ്ത്രീക്ക് പാര്‍ക്കിന്സന്‍ വീണ്ടുംവന്നു കിടപ്പിലായിയെന്നു ഫ്രഞ്ച്പത്രങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. വത്തിക്കാന്‍ ജോണ്‍പോളിനെ പുണ്ണ്യയാളനായി ഇനി പ്രതിഷ്ടിക്കുന്നതിനു ആണി മാറ്റി തറക്കേണ്ടിവരുമായിരിക്കും. വത്തിക്കാന്‍, ഈ പ്രശ്നം പരിഹരിക്കുവാന്‍ മെഡിക്കല്‍ ഡോക്ടെഴ്മായി ആലോചിച്ചുകൊണ്ടിരിക്കുന്നു.
പുണ്യാളനാകുവാന്‍ അത്ഭുതങ്ങള്‍ കാണിക്കണോ? എന്തുകൊണ്ട് തെളിവുകള്‍ക്കായി ആ ജോലി ശാ സ്ത്രത്തിനു വിട്ടുകൊടുത്തുകൂടാ. അങ്ങനെയെങ്കിലും സഭ അല്‍മേനികള്‍ നയിക്കട്ടെ. രണ്ടുശതമാനം കുറ്റവാളികളുടെ കുറ്റകൃത്യങ്ങളെ അദ്ദേഹം മറച്ചു വെച്ചുള്ളൂ. വിശുദ്ധ പദവിയില്‍ ഇന്നു ഏറ്റവും മുമ്പില്‍ നില്ക്കുന്നത് ജോണ്‍ പോളാണ്. ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചു കോടാനുകോടി മുടിച്ചു സുഖിച്ചു ജീവിച്ച പോപ്പിന്‍റെ പുണ്യാളഭാവി
അല്‍മേനികള്‍ സഭയെ നയിക്കുമ്പോള്‍ എന്തു സംഭവിക്കുമോ ആവോ? ഏതായാലും അല്മെനികളെ വിഡ്ഢികളാക്കി ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ സഭയെ ഇനി ജര്‍മ്മന്‍ ഇടയന്മാര്‍ നയിക്കാതെയിരുന്നാല്‍ മതി.ചുറ്റുമുള്ള ജര്‍മ്മന്‍നായ്ക്കളെ ആട്ടി പായിക്കേണ്ടതായുമുണ്ട്.
'മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന എന്റ്റെ പുസ്തകം വായിച്ച ശേഷം ഒരു നല്ല ക്രിസ്ത്യാനി എന്നെ വിളിച്ച്
ReplyDeleteചോദിച്ചു ജോണ്‍ പോള്‍ രണ്ടാമനെ ഇഷ്ട്ടമല്ലല്ലെയെന്നു. അതിനു കാരണം ആ പുസ്തകത്തിലെ താഴെ കൊടുക്കുന്ന
ഭാഗമാണ്: "മെത്രാന്മാരുമായി കൂടുതല്‍ ആലോചനകള്‍ നടത്തണമെന്ന് ചില കര്ദിുനാളന്മാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്പ്പാ പ്പയെ ഉപദേശിച്ചു. അദ്ദേഹം ശരി മൂളി തല കുനിക്കിയതല്ലാതെ പ്രവൃത്തിയില്‍ ഒന്നും കൊണ്ട്ടുവന്നില്ല. പോപ്പുമാരിലെ പ്രിന്സതസ് ഡയാന ആയിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്പ്പാ പ്പയെ വിമര്ശന നിരൂപണം ചെയ്താല്‍ അദ്ദേഹത്തെ തെളിവില്ലാത്ത സ്വാഭിപ്രായത്തിന്റെ (dogmatism) വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരെന്‍ (narrow mindedness), മാര്ക്കയടമുഷ്ട്ടിക്കാരന്‍, എയിഡ്സ് (AIDS) രോഗം പകരാതിരിക്കാന്‍ പോലും ദമ്പതികള്‍ കൊണ്ട്ടം ഉപയോഗിക്കാന്‍ അനുവതിക്കാത്തയാല്‍, അള്ത്താംരബാലന്മാരെ പീഡിപ്പിച്ച വൈദികരുടെ സംരക്ഷകന്‍,
മെത്രാന്മാരുമായി സൌഹൃദസഖ്യത്തിന് കൂട്ടാക്കാത്തയാള്‍, റോമന്‍ കുരിയാകളുടെ അധികാരം വര്ധിപ്പിച്ചയാള്‍, ലിബറേഷന്‍
തിയോളജിയുമായി രംഗത്തു വന്നവര്ക്ക് കര്ശതനമായി ഔദ്യോഗിക ശിക്ഷ നല്കിയയ ആള്‍, റിക്കാര്ഡ്ര സൃഷ്ട്ടിച്ച 104 ലോക
പര്യടനങ്ങള്‍ (തീര്ഥാളടനങ്ങള്‍?) നടത്തി കോടികള്‍ ചിലവഴിച്ചയാള്‍, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ച് റിക്കാര്ഡുള
സൃഷ്ട്ടിച്ചയാള്‍ എന്നൊക്കെയായിരിക്കും സഭാ പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്. ഇന്നത്തെ ചെറുപ്പക്കാര്ക്ക്ണ ഈ പരിശുദ്ധ
പിതാവ് ഒരു റോള്‍ മോഡല്‍ (role മോഡല്‍) ആണോ?"
കൂടാതെ കാനോന്‍ നിയമങ്ങള്‍ പുതുക്കി പാശ്ച്യാത്യ-പൌരസ്ത്യ സഭകളെ വരിഞ്ഞുകട്ടി അധികാരം പുരോഹിത പിടിയില്‍
ആക്കിയയാള്ളും JP II തന്നെ.
കൂടാതെ പാശ്ചാത്യ- പൌരസ്ത്യ കാനോന്‍ നിയമങ്ങള്‍ പുതുക്കി അധികാരം മുഴുവന്‍ പുരോഹിത പിടിയിലാക്കി. കര്ത്താപവില്‍
സ്നാപനം സ്വീകരിച്ച 50 % വരൂന്ന സ്ത്രീകള്ക്ക് പൌരോഹിത്യം വിലക്കി അവരെ സഭയിലെ രണ്ടാം പൌരരാക്കി. ഈ പോപ്പ്
വിശുദ്ധ ഓട്ടത്തിലും മുന്പി ല്‍ തന്നെ! കര്‍ത്താവെ വിഡ്ഢികളായ ഞങ്ങളോട് ക്ഷമിക്കണമേ. ആമേന്‍.
ഈ പറയുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ അനര്‍ഹമായി വളരെയധികം വാഴ്ത്തപെടുന്ന ഒരാളാണ്. വളരെ വളര്‍ന്ന ഒരു ഈഗോയുടെ ഉടമയായിരുന്നു അദ്ദേഹം. Beyond the Threshold എന്ന അദ്ദേഹത്തിന്‍റെ ആത്മകഥ വായിച്ചാല്‍ ഇതെത്ര ശരിയെന്നു മനസ്സിലാകും. അല്മായര്‍ സഭയെ ഭരിക്കുന്ന കാലം "പ്രവചിച്ച" ഇദ്ദേഹത്തിന് സ്ത്രീകളുടെ സഹജമായ അവകാശങ്ങള്‍ പോലും അംഗീകരിക്കാനോ, ഒട്ടും ആരോഗ്യം ഇല്ലാതായിട്ടും, കൃത്യനിര്‍വഹണം അസ്സാധ്യമായിത്തീര്‍ന്ന സ്ഥാനം ഒഴിയാനോ, യാതൊരു സന്മനസ്സും ഇല്ലായിരുന്നു. നാടായ നാടെല്ലാം ചുറ്റിക്കറങ്ങി, താന്‍ അതിവിനീതനും സഹിഷ്ണുത നിറഞ്ഞവനുമാണെന്നുള്ള തെറ്റിധാരണ പൊലിപ്പിച്ചുകൊണ്ടിരിക്കാനേ അദ്ദേഹം തുനിഞ്ഞിട്ടുള്ളൂ. pope-mobile എന്ന വാഹനം പോകുന്നിടത്തൊക്കെ കൂടെ കൊണ്ടുനടക്കുന്ന ബാലിശമായ ധൂര്‍ത്തും അദ്ദേഹം തുടങ്ങി വച്ചു. വിവേചനാശക്തി ഒട്ടുമില്ലാത്തവര്‍ പൊലിപ്പിചെടുക്കുന്ന വ്യക്തിപൂജയുടെ ഫലങ്ങളാണ് ഇത്തരം വാഴ്ത്തപ്പെട്ടവര്‍.
ReplyDeleteസഭയുടെ കാര്യം ദൈവത്തിനും തന്റെ അരൂപിക്കും വിട്ടുകൊടുക്കാതെ, തന്റെ പിന്‍ഗാമിയെപ്പോലും ഏതാണ്ട് നിശ്ചയിച്ചുറപ്പിച്ചിട്ടു പോകാനാണ് അദ്ദേഹം ശ്രമിച്ചത്. അതുകൊണ്ടാണിപ്പോഴത്തെ അതിയാഥാസ്ഥിതികനായ ബെനെടിക്റ്റ് പതിനാറാമന്‍ ഭദ്രാസനത്തിന്റെ താക്കോലുമായി നടക്കുന്നത്.