സി. ജെ. തോമസ് എന്ന മഹാനായ എഴുത്തുകാരന്റെ അന്‍പതാം ചരമവാര്ഷികത്തോടനുബന്ധിച്ചു സി. ജെ. സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവേളയില്‍ പ്രസിദ്ധ എഴുത്ത്കാരനായ സക്കറിയ നടത്തിയ പ്രസംഗമാണ് മൂന്ന് ക്ലിപ്പുകളായി ചുവടെ ചേര്‍ത്തിരിക്കുന്നത്.
ഇന്നത്തെ അവസ്ഥയില്‍ ഏറെ ശ്രധിക്കപെടെണ്ട പലതും ഈ പ്രസംഗത്തില്‍ വിഷയമാകുന്നുണ്ട്.
എം. പി. പോള്‍, മുണ്ടശ്ശേരി, സി. ജെ. തോമസ്, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയ ബുദ്ധിജീവികള്‍ ക്രിസ്തുമതത്തിന്റെ യാഥാസ്ഥിതിക സംവിധാനത്തെപ്പറ്റി ഉറക്കെ ചിന്തിച്ചിട്ടുള്ള അപൂര്വ്വം ചില അല്മായരാണ്. യേശുവിന്റെ വചനങ്ങളെ മുറുകെ പിടിച്ചുകൊണ്ടു സഭാ സംവിധാനത്തെ മുച്ചൂടും എതിര്ത്തുറകൊണ്ടാണ് അവര്‍ അവരുടെ നിലപാട് ഉറപ്പിച്ചത്. വിശ്വസിക്കുക എന്നാല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കരുത് എന്ന കത്തോലിക്കാ സഭാ സിദ്ധാന്തത്തിന്റെ മുട്ടത്തോട് പൊട്ടിച്ചാണ് അവര്‍ സ്വതന്ത്രമായി സമൂഹത്തില്‍ പറന്നുയര്ന്ന ത്. എന്നാല്‍ ബൌദ്ധിക തലത്തില്‍ അവര്‍ സ്വാതന്ത്ര്യം അനുഭവിച്ചപ്പോഴും അവരുടെ സാധാരണ ജിവിതം അസ്സമാധാനമാക്കാന്‍ പുരോഹിതവര്ഗംട കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 'ചര്ച്ച്ക ആക്ടിന്റെ' ആവശ്യകതയെപ്പറ്റി പുലിക്കുന്നേല്‍ എഴുതുമ്പോള്‍ 'പുലിക്കുന്നെലിനു പിശാച്ചു ബാധിച്ചിരിക്കുന്നു' എന്ന് വികല വൈദീകര്‍ പള്ളികളില്‍ പ്രസംഗിക്കുന്നു. സി. ജെ. തോമസ് 60 വര്ഷംങ്ങള്ക്കു മുന്പ്് വിളംബരം ചെയ്തതുപോലെ തെറ്റ് സമ്മതിക്കാനും മനുഷ്യരെ സ്നേഹിക്കാനും കൂട്ടാക്കാത്തവര്‍ മനുഷ്യരല്ല.
ReplyDelete'ഓണം കേറാ മൂലയായ' ഉരുളികുന്നത് ജനിച്ചു വളര്ന്ന അറിയപ്പെടുന്ന എഴുത്തുകാരനായ സക്കറിയ സ്വന്തം ബൌദ്ധിക അന്വേഷങ്ങളില്‍ കൂടിയാണ് സ്വാതന്ത്ര്യത്തിന്റെ ഊര്ജ്ജം സമ്പാദിച്ചത്. സി. ജെ. തോമാസിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിലയിരുത്തല്‍ എത്ര സമ്മ്യക്കായിസക്കറിയ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. സ്വതന്ത്ര ഭാവനയും ചിന്തയും അനുവദനീയം അല്ലാത്ത പരമ്പരാഗത പിന്തിരിപ്പന്‍ ചിന്താഗതിയായ ഇത്തിക്കണ്ണി സാധാരണക്കാരില്‍ കയരിപിടിച്ചതിനാല്‍ ഔദ്യോഗിക ക്രിസ്തുമതത്തിന്റെ വീഴ്ചകളെ കാണാനോ മനസിലാക്കാനോ ഒരു വിശ്വാസി അശക്തനാണ് എന്ന സക്കറിയായുടെ നിരീക്ഷണം എത്രെയോ ശരി. എന്നാല്‍ സക്കറിയാക്കും ഒരു ഭയമുണ്ട്. രാഷ്ട്രിയം നശിച്ചാലും യാഥാസ്തിതിക സഭ പിന്നേയും നിലനില്ക്കും . അപ്പോള്‍ നമുക്ക് അവശേഷിക്കുന്നത് ഇതേയുള്ളൂ.യേശു പഠനങ്ങളെ പ്രവൃത്തിയില്‍ കൊണ്ടുവരാതെ പ്രസംഗിക്കുക മാത്രം ചെയ്യുന്ന ആടിന്റ്റെ വേഷം കേട്ടിയവര്ക്കെ്തിരെ യേശുവിന്റ ധീരതയൊടെതന്നെ പോരാടുക. യഹൂദ പൌരോഹിത്യ വര്ഗവത്തെ എത്ര ശക്തിയിലും തീക്ഷണതയിലും യേശു എതിര്ത്തോ അതേശക്തിയിലും തീക്ഷണതയിലും സമകാലിക സഭാധികാരികളോട് എതിര്ക്കാ നുള്ള കറുത്ത് സാധാരണ വിശ്വാസിക്ക് പകര്ന്നു കൊടുക്കുക. നവീകരണത്തിന്റെ മുറവിളി മാത്രം പോരാ വിപ്ലവത്തിന്റെ തന്നെ ശബ്ദം ഇന്ന് ആവശ്യമായി വന്നിരിക്കയാണ്.
സക്കറിയായെപോലെ നമ്മുടെ ഈ ചാക്കോച്ചനും ഉരുളികുന്നന്കാരനാണ്. ഉരുളികുന്നംകാരുടെ ഒരു ഐക്യദാര്ഢ്യമേ!
DeleteVery Good Comment, Chackochan!
സി ജെ, വര്‍ക്കി, പോള്‍, സക്കറിയാസ് ...... ഇങ്ങിനെ ഒരുപാട് ചിന്തകര്‍ സഭ വിട്ടു പൊയ് എന്ന് പറയുന്നതിനേക്കാള്‍ എളുപ്പം ചിന്തിക്കുന്നവരും രക്ഷ പെടണമെന്നു ആഗ്രഹാമുള്ളവരും കുട്ടംവിട്ടു എന്നതല്ലേ?
ReplyDeleteഅടുത്ത ദിവസം ഞാനൊരു ബന്ധു വിട്ടില്‍ പോയി. അവര്‍ ഇടവക പള്ളിയില്‍ പെരുന്നാളിന് പോകാന്‍ റെഡി ആവുകയായിരുന്നു. കുട്ടായ്മക്കാരുടെ സമ്മേളനത്തിന്റെ കാര്യവും, അവിടെ വിളമ്പിയ കോഴി ബിരിയാണിയുടെ കാര്യവും, പള്ളിയില്‍ ഒരുക്കിയിരിക്കുന്ന പരിപാടികളുടെ കാര്യവും എല്ലാം ഒന്ന് ചുരുക്കത്തില്‍ പറഞ്ഞു, അതിലെ കാരണവര്‍. അവസാനം എല്ലാം കുടി ഒറ്റവാചകത്തില്‍ ചുരുക്കി, 'ഇതുകൊണ്ട് വല്ല കാര്യം ഉണ്ടോ? തീന്ചെനപ്പിന്ടെ സുക്കേട്'. ഉറച്ച വിശ്വാസികള്‍ എന്ന് നാം പറയുന്ന ഭുരിഭാഗം പേരും ഇത് തന്നെ പറയുന്നു. അതാണ് പെര്ന്നാലുകളുടെ ആര്‍ഭാടം കൊണ്ട് നാം നേടിയത്.
അതായത് വര്‍ക്കിയും ചാണ്ടിയും ഒന്നും ഒറ്റക്കല്ല എന്നതാണ് സത്യം. ഒരു സുപ്രാഭാതത്തില്‍ ഇതൊന്നു തിരുത്താം എന്ന് ഈ അല്മായര്‍ ഒന്ന് ചിന്തിക്കേണ്ട കാര്യമേയുള്ളൂ, അരമനകള്‍ വിറക്കും; ചുവരില്ലാതെ എവിടെ ചിത്രമെഴുതും?
സി.ജെ.യെക്കുറിച്ച് സഖറിയ നടത്തിയ വിജ്ഞാനപ്രദമായ പ്രഭാഷണം പോസ്റ്റ് ചെയ്തതിനു നന്ദി.
ReplyDelete