Translate

Tuesday, January 10, 2012

കല്ദായവല്കരണവുംസഭാധികാരകേന്ദ്രീകരണവും (മൂന്നാം ഭാഗം)

എന്തുകൊണ്ടാണ്‌ അമേരിക്കയിലെ സീറോമലബാര്‍ ബിഷപ്പും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന പുരോഹിതരും കല്‍ദായവാദം അടിച്ചേല്‍പ്പിക്കുന്നത്‌?.  ഭാരതത്തിനുപുറത്ത് സിറോമലബാര്‍‍ പ്രേഷിതത്തിനും സഭാംഗങ്ങളുടെ അജപാലനത്തിനും ഔദ്യോഗിക അനുവാദം ലഭിച്ച ഏക രാജ്യമാണ്‌ അമേരിക്ക. പക്ഷെ അജപാലത്തിനു പകരം സഭാരാഷ്ട്രിയലക്ഷ്യങ്ങള്‍നടപ്പിലാക്കുവാന്‍‍ കേരളത്തിലെ ഒരു വിഭാഗം ബിഷപ്പുമാര്‍‍ തിരിഞ്ഞെടുത്തത്‌ അമേരിക്കയെ പോലെയുള്ള പുറം രാജ്യങ്ങളാണ്‌. സഭാംഗങ്ങളുടെ അജപാലനത്തിനും യേശുക്രിസതു നീര്‍‍ദ്ദേശിച്ച പ്രേഷിതത്തിനും പകരം ഇവര്‍ സീറോ മലബാര്‍‍ സഭയെ ഒരു Multinational Corporation ആയി മാറ്റിക്കൊണ്ടിരിക്കുകയാണ്‌. പുറം രാജ്യങ്ങളില്‍‍ അധിവസിക്കുന്ന വിശ്വാസികള്‍വിവിധ ഇടവകകളില്‍ നിന്നും വന്നിട്ടുള്ള കത്തോലിക്കരും അവരുടെ തലമുറകളുമാണ്. സഭാധികാരികളുടെ തെറ്റായ നടപടികളുടെ തിക്തഫലം ഇപ്പോള്‍‍ ഇവരാണ്‌ അനുഭവിക്കുന്നത്.

35-40 ലക്ഷം വരുന്ന വിശ്വാസികള്‍‍ ഉള്‍കൊള്ളുന്നതാണ്‌ സിറോമലബാര്‍ സഭ. അതില്‍ സാമ്പത്തികശക്തിയായ വൈദിക-സന്യസ്ത്യ-അല്മായ പ്രവാസികളുടെ സംഭാവനകള്‍ക്ക്പുറമേ, ഇടവകകളില്‍ നിന്നും, വിദേശമിഷ്യനുകളില്‍ നിന്നുമുള്ള വരുമാനം, കോഴസമ്പ്രദായത്തിലൂടെ വിദ്യാഭ്യാസമേഖലകളില്‍‍നിന്നുമുള്ള കോടികള്‍ ‍- ഇങ്ങനെ നിത്യവും കുന്നുകൂടിക്കൊണ്ടിരിക്കുന്ന കോടികള്‍കൊണ്ട്‌ ആരെയും വെല്ലുവിളിക്കത്തക്കവിധത്തില്‍ സിറോ മലബാര്‍ ‍സഭ ഇന്ന്‌ വളര്‍ന്നു കഴിഞ്ഞു, ഈ മാറിയ സാഹചര്യത്തില്‍‍ സഭയിലെ ഒരു വിഭാഗം അധികാരപ്രബുദ്ധതയുള്ള ബിഷപ്പുമാര്‍ ‍ബലപരീക്ഷണത്തിനുതന്നെ റോമിനെ വെല്ലുവിളിക്കുവാന്‍‍ തുടങ്ങിയിട്ട്‌ ദശാബ്ദങ്ങള്‍ കഴിഞ്ഞു. സിറോമലബാര്‍‍ സഭയെ ഒരു പ്രത്യേക വിഭാഗമായി റോമില്‍ ‍ അവതരിപ്പിക്കുക എന്ന പ്രമാണസൂത്രമാണ്‌ അവര്‍ സ്വീകരിച്ചത്‌. ആനയെ തളച്ചിട്ടു അനുസരിപ്പിക്കുന്നതുപോലെ കേരളത്തിലെ വൈദിക-സന്യസ്ത്യ-അല്മായരെയും നിശബ്ദാരുക്കുന്ന നയത്തില്‍ ഈ കാലഘട്ടംവരെ അവര്‍ ‍ വിജയിക്കുകയും ചെയ്തു.

ഒരു സമാന്തര സംവിധാനം അതായത്‌ വി. പത്രോസിന്റെ കീഴ്കോയ്മയില്‍വരാത്ത ഒരു വ്യക്തിഗതസഭ മെനഞ്ഞെടുക്കുക വളരെ ആസൂത്രിതവും ബുദ്ധിപുര്‍വവ്വുംമായിരുന്നു. പക്ഷെ കാലകാലങ്ങളായി അതിനു തിരിഞ്ഞെടുത്ത പ്രചരണപരിപാടികളില്‍‍ വന്നുചേര്ന്ന പാകപിഴകള്‍ ‍ജനങ്ങള്‍ ‍സംശയിക്കുവാന്‍ ‍തുടങ്ങിയതോടെ സഭയുടെ പരിശുദ്ധിയും സഭയിലുള്ള വിശ്വാസവും ഒരു പരിധിവരെ നഷ്ടപ്പെട്ടു.

സിറോ മലബാര്‍ വിശ്വാസികളായ നാമെല്ലാവരും മാര്‍തോമ വഴി മതപരിവര്‍ത്തനം ചെയ്തിട്ടുള്ള സമൂഹമാണെന്നാണ്‌ വിശ്വാസം. ചരിത്രരേഖകളായ ആക്ട്‌ ഓഫ്‌ തോമാസ്‌ എന്ന പ്രാചീണ ഗ്രന്ഥത്തില്‍‍ മാര്‍ തോമസ്‌ ഇന്‍ഡ്യയില്‍ Gondophres എന്ന ഇന്ത്യന്‍ രാജാവിനെ പരിചയപ്പെടുന്ന സംഭവം വെളിപ്പെടുത്തുന്നുണ്ട്‌. അഫ്ഗാനിസ്റ്റാന്‍‍ രാജ്യാതര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഒരു ഇന്‍ഡ്യന്‍ ഭാഗമാണ്‌ Gondophres അന്ന്‌ ഭരിച്ചിരുന്നത്‌. കണ്ടുകിട്ടിയ ഒന്നാംശതകത്തിലെ നാണയങ്ങളില്‍‍ നിന്നും ഇതു വിശ്വസിനിയമാണെന്നു ചരിത്രകാരമാര്‍ ‍ സ്ഥിരികരിക്കുന്നു. പക്ഷെ തോമാസ്‌ ആക്ടില്‍ വിവരിക്കുന്ന മറ്റുപേരുകള്‍ ഇന്‍‍ഡ്യന്‍ ‍പേരുകളുമായി സാദ്റ്ശ്യം കാണുന്നില്ല. ഗോണ്ടോഫ്രെസിന്‍റെ നിര്‍‍ദ്ദേശപ്രകാരം മന്ത്രി Habban സിറിയയില്‍ പോയി കണ്ടുപിടിച്ചു കൊണ്ടുവന്ന കെട്ടിടനിര്‍മ്മാണ വിദഗ്ദനായിട്ടാണ് മാര്‍ തോമാ ഇന്‍ഡ്യയില്‍‍ എത്തുന്നത്‌. ജീസിന്റെ ഇടപ്പെടലിലൂടെയാണ്‌ ഇന്‍ഡ്യയില്‍ വേദപ്രചരണം നടത്താന്‍‍ മാര്‍ തോമാ Habbanന്റെകൂടെ ഇന്‍ഡ്യയിലേക്ക്‌ കപ്പല്‍ യാത്ര നടത്തിയതതെന്ന്‌ പരമാര്‍‍ശങ്ങള്‍‍ ഉണ്ട്‌. Gondophres രാജാവിന്‍റെ പാലസ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്ളാനുകള്‍തയ്യാറാക്കി അഡ്വാന്‍സ് കയ്പറ്റി പണികള്‍‍ പിന്നീട്‌ ആരംഭിക്കാമെന്ന്‌ പറഞ്ഞു മാര്‍ തോമാ പല പ്രദേശങ്ങളില്‍ ചുറ്റികറങ്ങി സുവിശേഷം പ്രസംഗിക്കുകയും മതപരിവത്തനം നടത്തുകയും ചെയ്തുവെന്ന്‌‌ ഈ ഗ്രന്ഥം സുചിപ്പിക്കുന്നു. Gondophres ല്‍ ‍നിന്നു കൈപറ്റിയ പണം പാവപ്പെട്ടവര്‍ക്കു വീതിച്ചുകൊടുത്തു. ഈ മാത്റ്കയാണ്‌ ഇന്നത്തെ സഭാനേത്റ്ത്വത്തിനു അനുകരണീയവും മുഖമുദ്രയും ആക്കേണ്ടിയിരുന്നത്‌. ആക്റ്റ്സ്‌ ഓഫ്‌ തോമസ്‌ വിവരിക്കുന്ന പ്രകാരം മാര്‍ തോമാ കൊല്ലപ്പെടുന്നത്‌ Masadi എന്ന രാജാവിന്റെ ഭരണകാലത്താണ്‌. അദ്ദേഹത്തിന്‍റെ ഭരണകാലത്തുതന്നെ മാര്‍ തോമയുടെ ഭൌതികാവശിഷ്ടം മേസോപോടമിയയിലെ Edessa യില്‍ കൊണ്ടുപോകുകയും ചെയ്തു രണ്ടും മൂന്നും ശതകത്തിലാണ്‌(A.D) ആക്റ്റ്സ്‌ ഓഫ്‌ തോമസ്‌ എന്ന ചരിത്ര ഗ്രന്ഥം സിറിയന്‍, ഗ്രീക്ക്‌, ലത്തീന്‍‍ എന്നീ ഭാഷകളില്‍‍ പ്രസിദ്ധീകരിച്ചത്‌.

മയങ്ങികിടന്ന മാര്‍ തോമചരിത്രത്തിനു ഉണര്‍വ് കിട്ടുന്നത്‌ പതിനാറാം ശതകത്തില്‍ പോര്‍ത്തുഗ്ഗീസുകാരുടെ വരവോടെയാണ്‌. അവരിവിടെ പ്രധാനമായും കച്ചവടക്കാരായിട്ടാണ്‌ വന്നത്‌. കൂടെവന്ന ക്രിസ്തിയ ചരിത്രാന്വേഷകരും, ഗവേഷണ വിദ്ഗദ്ധരുമായ മിഷ്യനറിമാര്‍ ചരിത്ര പ്രധാനമായ സ്ഥലങ്ങളെല്ലാം ഉത്ഖനനം ചെയ്തു. മെസോപോട്ടാമയിലെ എഡേസാ എന്ന സ്ഥലത്താണ്‌ മാര്‍ തോമായുടെ ഭൌതികാവിശിഷ്ടം സംരക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ സംസ്കരിച്ച ആദ്യത്തെ കുഴിമാടം മൈലാപൂരിലാണെന്നാണ്‌ പോര്‍ത്തുഗ്ഗീസുകാര്‍കണ്ടുപിടിച്ചത്‌‌. അവരുടെ ഗവേഷണഫലം ആക്റ്റ്സ്‌ ഓഫ്‌ തോമസില്‍ പര്രയുന്നതുപോലെ Masadi എന്ന രാജാവുമായിട്ടു ബന്ധപ്പെടുത്തുവാന്‍ ‍സാധിച്ചില്ല. ഈ പൊരുത്തകേട്‌ ചരിത്രകാരന്‍മാരെ മാത്രമല്ല റോമിനെ തന്നെ വെട്ടില്‍‍ വീഴ്ത്തിയിരിക്കുകയാണ്‌.

പതിനാറാം ശതകത്തില്‍‍ പോര്‍ത്തുഗീസുകാര്‍ ഇന്‍ഡ്യയില്‍ വരുന്നതിനുമുമ്പ്‌ അര്‍മേനിയകാര്‍ ഇന്ത്യയില്‍ ‍താവളം ഉറപ്പിച്ചുണ്ടായിരുന്നു. ന്യൂനപക്ഷക്രിസ്തിയസമുദായത്തിന്‌ നാട്ടില്‍ വിഷമതകള്‍ നേരിടുമ്പോള്‍‍ അവര്‍ അഭയം കണ്ട രാജ്യമായിരുന്നു ഇന്ത്യ. അവര്‍ ‍കൂടെ ‍കൊണ്ടുവന്ന മതസംസ്കാരവും ആചാരങ്ങളും കലാശില്‍പ്പങ്ങളുമെല്ലാം നമ്മുടെ മതാചാരങ്ങളെയും വളരെയധികം സ്വാധീച്ചു. അങ്ങനെയാണ്‌ മാര്‍ തോമാകൂരിശു എന്നു വിശേഷിപ്പിക്കുന്ന പേര്‍ഷ്യന്‍ കുരിശു പോര്‍ത്തുഗ്ഗീസ്സുകാരുടെ ശ്രമഫലമായി വെളിച്ചത്തു വന്നത്‌. ശാസത്രിയ തെളിവുകളുടെ പിന്‍ബലമില്ലാതെ ഈ പേര്‍ഷ്യന്‍കുരിശു മാര്‍ തോമാ ചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുവാനുള്ള അവരുടെ ശ്രമത്തില്‍ സീറോമലബാര്‍ സഭാധികാരികള്‍പിന്‍തുണ നല്‍കിയെന്ന്‌ ചരിത്രം പറയുന്നു. വിവിധ സ്വഭാവത്തോടുകൂടിയുള്ള അവിശ്വസീനീയമായ കഥകള്‍‍ പുറത്തു വന്നു. പേര്‍ഷ്യന്‍ ‍ ശില്‍പ്പാകലാ വൈഭവത്തിന്റെ ഒരു മാതൃക എന്നതില്‍ കവിഞ്ഞു ചില സഭാധാകാരികള്‍‍ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുവന്‍‍ ഒരു മുഖ്യ ഉപാധിയാക്കി ഇതിനെ മാറ്റി. ഇതോടെയാണ്‌ പ്രശ്നങ്ങളുടെതുടക്കം അത്‌ ഇന്ന്‌ ദൈവജനത്തിന്റെ ഇടയില്‍ അസമാധാനത്തിന്റെ വിത്തുപാകിയ പാപചിഹ്നമാണ്‌. ശത്രുക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ച യേശുക്രിസ്തു സാത്താനുമായിട്ടു യാതൊരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. വിശ്വാസികള്‍ എതിര്‍ക്കുന്നതിലും അത്ഭുതമില്ല.

1. മാര്‍ തോമ കുരിശ്ശ്‌ അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമം ആപല്‍ക്കരമായ സാഹ്യചര്യങ്ങളിലേക്ക്‌ വഴിതെളിക്കുന്നുവെന്നു അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

2. അത്‌ ക്രൂശിതരൂപത്തോടുള്ള വൈകാരിതയോടും വിശ്വാസത്തോടുമുള്ള വെല്ലുവിളിയാണ്‌.

3. ഈ ചിഹ്നം സഭാഗംങ്ങളെകൊണ്ട്‌ അംഗീകരിപ്പിച്ച്‌ സീറോ മലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരാണെന്ന്‌ പുറം ലോകത്തെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണെങ്കില്‍ സീറോമലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരല്ലാ, ഇന്‍ഡ്യാകാരാണ്‌, സത്യക്രിസ്ത്യാനികളാണ്‌.

4. നമ്മുടെ മാര്‍തോമാവാദവാദമുഖങ്ങള്‍ക്കു ചരിത്രപരമായ രേഖകള്‍ നല്‍കുവാന്‍ അധികാരികള്‍ കടപ്പെട്ടവരാണ്‌. അതിനുപകരം റോമിനെ വെല്ലു വിളിച്ചുകൊണ്ട്‌ ഒരു പാത്രയര്‍ക്കീസ്‌ സംവിധാനം ഉണ്ടാക്കുന്നതു ഉചിതമാണോ?  ഇത്‌ പൂര്‍ണഅധികാരത്തിനു വേണ്ടിയുളള ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെങ്കില്‍തന്നെയും സഭാപരിഷ്ക്കരണങ്ങളില്‍ ജനഹിതപരിശോധന ദൈവജനത്തിന്റെ ന്യായമായ അവകാശമാണ്‌.

ഈയടുത്തദിവസങ്ങളില്‍ കലയന്താനിയില്‍ ഒരു കത്തോലിക്കാകുടുംബം ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ആത്മഹത്യ ചെയ്തുവത്രേ. കുരിശ്ശു മരണത്തിനു മുമ്പ്‌ അപ്പം വീതിക്കുക എന്ന മഹത്തായ സന്ദേശമാണ്‌ രക്ഷാകരപ്രവര്‍ത്തനമെന്ന്‌ ക്രിസ്തു കാണിച്ചു തന്നത്‌. ഇടവകളെ ഇന്ന്‌ സഭാധികാരികളുടെ പണ സംഭരണസ്രോതസ്സുകളാക്കി മാറ്റിയിരിക്കുകയാണ്‌. ഇടവകാഗംങ്ങളായ പാവപ്പെട്ടവര്ക്ക്‌ അതിന്റെ സമ്പത്ത്‌ പങ്കുപറ്റുവാന്‍ കഴിയുന്നില്ല. രണ്ടാം വത്തിക്കാന്‍കൌണ്‍സിലിന്റെ സിദ്ധാന്തങ്ങളനുസരിച്ചു ഇടവകകളെ ട്രസ്റ്റുകള്‍ ആക്കേണ്ടകാലം അതിക്രമിച്ചു.

കാഞ്ഞിരപ്പളി രുപതയിലെ ചെങ്ങളം പള്ളി, അതിന്റെ വിലയേറിയ ഉരുപ്പടികള്‍ ഉപയോഗിക്കുവാന്‍ പറ്റാത്തവിധത്തില്‍ നിരവധി ഡൈനാമിറ്റ്‌ വെച്ചാണ്‌ വികാരി എം.പുതുമന ചാരമാക്കിയത്. അത്‌ ഇപ്പോള്‍ ചെങ്ങളത്തെ രക്തപറമ്പെന്നാണ്‌ അറിയപ്പെടുന്നത്‌. അദ്ദേഹം കാനഡയില്‍ അജപാലനത്തിനു പോകുവാന്‍ തയ്യാര്‍ എടുക്കുകയാണെന്ന് പൊതുജനങ്ങളുടെയിടയില്‍ സംസാരം. പുതിയ പള്ളിപണിയുവാന്‍ ജനങ്ങളില്‍‍ ‍നിന്നു പിരിച്ചെടുത്ത 60 ലക്ഷംരൂപ എവിടെപോയി എന്ന ഇടവകകാരുടെ ചോദ്യത്തിന്‌ അത്‌ മെത്രാന്റെ അക്കൌണ്ടില്‍ സുരക്ഷിതമാണെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടിയെന്ന്‌ ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പള്ളിയും പണവും പോയ ഗ്രാമവാസികളുടെ നിശ്വാസംകൊണ്ടു വിങ്ങിപ്പൊട്ടുകയാണ്‌ ചെങ്ങളം.

ക്രിസ്തിയ വിശ്വാസമനുസരിച്ചു ന്യായികരിക്കുവാന്‍ പറ്റാത്ത സഭാധികാരത്തിന്റെ വികൃതരൂപവും അഴിമതിയുമല്ലേ ഇത്‌?

സൃഷ്ടിപരമായ അഭിപ്രായ പ്രകടനങ്ങള്‍, ശക്തമായപ്രാര്‍ത്ഥന, പ്രവര്‍ത്തനം എന്നിവ പുതിയ ചരിത്രങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും പുതുവത്സരം വഴിതെളിക്കട്ടെ !

ഈ പുതുവത്സരത്തില്‍ എല്ലാ മാന്യവായനകാര്‍ക്കും ആരോഗ്യവും അഭിവ്റ്ദ്ധിയും ആശംസിച്ചുകൊണ്ട്‌ - George Katticaren

( ഈ പത്രാധിപലേഖനം ജാനുവരി 2012 ലക്കം സോള്‍ ആന്‍ഡ്‌ വിഷന്‍ എന്ന ഇന്റര്‍നെറ്റ്‌ പ്രതിമാസ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതാണ്‌. author's e.mail: g_katticaren@yahoo.com

ഈ ലേഖനപരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ നവംബര്‍, ഡിസംബര്‍ 2011 ലക്കങ്ങളില്‍ പ്രസിദ്ധീരിച്ചികരിച്ചിട്ടുണ്ട്‌. അത്‌ വായിക്കുവാന്‍ ഇവിടെ ക്ളിക്കു ചെയ്താല്‍ ആര്‍ച്ചീവിലെ സോള്‍ ആന്റ്‌ വിഷന്‍ pdf data files down load ചെയ്യാവുന്നതാണ്‌ or browse web: www.soulandvision.blogspot.com)

3 comments:

  1. പാരീഷ്‌ ഹാളിലെ ഞായരാഴ്ച കുര്‍ബാന പ്രസംഗത്തില്‍ ചെങ്ങളം ഡൈനാമിറ്റു വികാരിയുടെ സുവിശേഷവാക്യം "ആരെന്ത്
    പറഞ്ഞാലും അദ്ദേഹത്തിന്റെ ഒരു പൂടപോലും പറിഞ്ഞുപോകുകയില്ല" എന്ന്‌.

    കെട്ടുക്കണക്കിനു ഡൈനാമൈറ്റ്‌ കൂടെ കൊണ്ടുനടക്കുന്ന ഇത്തരം വൈദികര്‍ ആരെ ഭയപ്പെടണം?

    സൂക്ഷിക്കുക! കാനഡയിലും അമേരിക്കയിലുമാണ്‌ ഈ ഡൈനാമിറ്റു വികരിയുടെ അടുത്ത സന്ദര്‍ശനം.
    ഏതെങ്കിലും പള്ളിപരിസരത്ത്‌ ഡൈനാമിറ്റ്‌ വികാരിയുടെ നിഴല്‍ കണ്ടുപോയാല്‍ ഒന്നു ശ്രദ്ധിക്കുന്നത്‌ നല്ലത്‌. പള്ളി ചാരമാക്കിയിട്ടു നെഞ്ചത്തടിച്ചു നിലവളിക്കുന്ന ചെങ്ങളം ഇടവകകാരുടെ ഗതികേട്‌ ആര്‍ക്കും സംഭവിക്കരുത്‌.

    ReplyDelete
  2. പലരുടെയും കാരണവന്മാര്‍ പണവും സമ്പത്തും നല്‍കി, വിയര്‍പ്പൊഴുക്കി പണി തീര്‍ത്ത ചെങ്ങളം പള്ളി, ളോഹധാരിയായ ഒരു ഡൈനാമിറ്റ് വികാരി Dynamite-ന്റെ സഹായത്തോടെ ഇല്ലതാക്കി. സ്വന്തം പോകറ്റ് വീര്‍പ്പിക്കാന്‍ കര്‍ത്താവിന്റെ ദേവാലയമാണ് ഇല്ലാതാകിയത്. ഈ ളോഹധാരി മതദ്രോഹി മാത്രമല്ല രജ്യദ്രോഹികൂടിയാണ്.

    ഇനിയും പ്രതികരണ ശേഷി നഷ്ടപെട്ടിടില്ലാത്തവര്‍ പ്രതികരിക്കുക.

    ReplyDelete
  3. വത്തിക്കാന്റെ താക്കീത്‌ ?
    സീറോ മലബാര്‍ സഭക്കും സമൂഹത്തിനും എക്കാലത്തും
    മാതൃകയായ ജീവിതമായിരുന്നു കര്‍ദിനാള്‍
    വിതയത്തിലിന്റേതെന്നു പൌരസ്ത്യതിരുസംഘത്തിന്റെ
    ചെയര്‍മാന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി സീറോ
    മലബാര്‍ ബിഷപ്പ്‌ സീനഡില്‍ സംബന്ധിച്ചു അനുസ്മരിച്ചു.

    അസത്യ കഥകള്‍ പറഞ്ഞു വിശ്വാസികളെ ചൂഷണം
    ചെയ്യരുതെന്ന റോമിന്റെ സൂചനയും താക്കീതുമാണോ ഇത്‌ ?

    കല്‍ദായവാദികളെ, പേര്‍ഷ്യന്‍ കുരിശു്‌എടുത്തുമാറ്റി ക്രിസ്തുവിന്റെ
    നേരെ തിരിയുകയായിരിക്കും നിങ്ങള്‍ക്കു നല്ലത്‌ !.

    ReplyDelete