നല്ല ഉറക്കത്തില്‍ ആയിരുന്നു ഞാന്‍. ആദ്യം ഒരു വലിയ ശബ്ദം കേട്ടു; മുല്ലപ്പെരിയാര്‍ പോട്ടിയതാനെന്നോര്‍ത്തു.
പിന്നെ ഭുമി കുലുങ്ങുന്ന പോലൊരു ശബ്ദം,"റോഷന്‍""! നിന്നില്‍ ഞാന്‍ സംപ്രിതനായിരിക്കുന്നു"
ഉടന്‍ കാര്യം മനസ്സിലായി. ദൈവം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പേടി കൊണ്ട് ഞാന്‍ വിറച്ചു. ഒന്നും ചോദിക്കാനോ പറയാനോ എനിക്ക് കഴിഞ്ഞില്ല. പെട്ടെന്ന് വന്നു അടുത്ത ശബ്ദം. "നിനക്കിഷ്ടമുള്ള ഒരു വരം ഞാന്‍ തരുന്നു, ചോദിച്ചുകൊള്ളൂ." ആലോചിക്കാനൊന്നും പോയില്ല." കേരളത്തില്‍ എല്ലാവര്‍ക്കും വിടും പിന്നെ നല്ല വരുമാനമുള്ള ജോലിയും." എടുത്ത വായിലെ ഞാന്‍ പറഞ്ഞു.
"പറ്റില്ല, അതിനു മാത്രം മെസ്ത്തിരിമാര്‍ വടക്കേ ഇന്ത്യയില്‍ ഇല്ല. അത്രയും വിട് ഉണ്ടാക്കാന്‍ കേരളം മുഴുവന്‍ സിമിന്റാക്കേണ്ടി വരും. മാത്രമല്ല ഓരോരുത്തരും വിതച്ചത് അവര്‍ തന്നെ കൊയ്യേണ്ടതുമുണ്ട്." ദൈവം പറഞ്ഞു.
വേറൊന്നു ചോദിച്ചാല്‍ നല്ലത് എന്നാണു ദൈവം ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി. എന്നാല്‍ വിടുള്ളവര്‍ക്കും കൂടി പ്രയോജനപ്പെടുന്ന ഒരു കാര്യം ചോദിച്ചു കളയാം. "ദൈവമേ, നമ്മുടെ സിറോ മലബാര്‍ മെത്രാന്മാരുടെ പാവം അല്‍മായരുടെ മേലുള്ള കുതിരകയറ്റം ഒന്ന് നിര്‍ത്തി തരാമോ?" ഞാന്‍ വിനയത്തോടെ ചോദിച്ചു.
"എത്ര വിട് ഉണ്ടാകണമെന്നാ നീ പറഞ്ഞത്?" ദൈവം ചോദിച്ചു.
"ദൈവമേ !" ഇത്രയും തിവ്രതയോടെ ഒരിക്കലും ആ ശബ്ദം ഞാന്‍ ഉച്ചരിച്ചിട്ടില്ലെന്നാണ് എന്റെ ഓര്‍മ്മ.
പ്രിയ റോഷന്‍, നിങ്ങളെന്തു പണിയാ ഈ ചെയ്തത്? ഒരു വരം ചോദിക്കാന്‍ അവസരം കിട്ടിയപ്പോള്‍, ഉടനടി മനസ്സില്‍ വരേണ്ടത്, സ്വേശ്ച്ചാധിപതികള്‍ ഇല്ലാത്ത ഒരു കേരളസഭ അല്ലായിരുന്നോ? വെറുതെ ഒരവസരം കളഞ്ഞുകുളിച്ചു. പിന്നെ, ഇന്നത്തെ പോക്കിന്, പള്ളി പണികള്‍ കഴിഞ്ഞിട്ട്, കേരളത്തില്‍ സിമെന്റോ കല്ലോ ബാക്കിയുണ്ടാവുമെന്നു തോന്നുന്നില്ല. അതുപോലെയല്ലേ മരാമത്തച്ചന്മാര്‍ കസര്‍ക്കുന്നത്! പിന്നെ, നല്ല ജോലിയെന്ന് കേട്ടപ്പോള്‍, ദൈവം തമ്പുരാന്‍ വീണ്ടുവിചാരം നടത്തിക്കാണും, ഇതെന്താ ഇവന്‍ വിദേശശത്തു ജോലിയെന്ന് പറയാതിരുന്നത്! ശാലോമില്‍ കാണുന്ന സകല നന്ദിപ്രകടനങ്ങളും പുണ്യവാന്മാര്‍ വിദേശത്തു ജോലി ഒപ്പിച്ചു കൊടുത്തതിനാണ്, ഇവനെന്നാ, വട്ടാണോ, നാട്ടില്‍ ജോലിക്ക് പോകാന്‍?
ReplyDeleteഇനിയൊരവസം കിട്ടിയാല്‍, മണ്ടന്‍ കളിക്കരുത്.
"ദൈവമേ, നമ്മുടെ സിറോ മലബാര്‍ മെത്രാന്മാരുടെ പാവം അല്‍മായരുടെ മേലുള്ള കുതിരകയറ്റം ഒന്ന് നിര്‍ത്തി തരാമോ?"
ReplyDeleteബ്രിട്ടിഷ് ഭരണ കാലത്ത് പല നാട്ടുരാജാക്കന്മാരും, ബ്രിട്ടിഷ് രാജ്ഞി അവരോധിച്ചിരുന്ന നാട്ടുരാജാക്കന്മാരും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കപ്പം കൊടുത്തിരുന്നു. ഇന്ന് അവരുടെ പൊടി പോലും കാണാനില്ല. എവിടെ പോയി.
പൌരസ്ത്യസംഘം നിയമിച്ച മെത്രാന്‍മാര്‍ എത്രകാലം നില്‍ക്കും. എത്ര കിട്ടിയാലും മതി വരാത്ത പൌരസ്ത്യസംഘത്തെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കുകയല്ലേ ബിഷപ്പ്മാര്‍. ബിഷപ്പ് ജോണ്‍ തട്ടുങ്കലിന്‍റെ വഴി തന്നെ അവര്‍ക്കും.