(ന്യൂവിഷന്‍ ഫോര്‍ എ ചെയ്ഞ്ചിംഗ് വേള്‍ഡ് എന്ന മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ഡോ. മാത്യു കോശി പുന്നയ്ക്കാട് ക്രിസോസ്തം വലിയ മെത്രാപ്പോലീത്തായുമായി നടത്തിയ അഭിമുഖം 2011 മാര്‍ച്ച് മാസത്തിലെ മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് താഴെ കൊടുക്കുന്നത്.)
? ശബരിമല ദര്‍ശനത്തിന് വന്ന നൂറോളം പേര്‍ പുല്ലുമേട്ടില്‍ മരിച്ചത് തിരുമേനി വായിച്ചായിരുന്നോ?
സംഭവം നടന്നപ്പോള്‍ രക്ഷ്പ്രവര്‍ത്തനത്തിലോ തുടര്‍ന്ന് മരിച്ച ആള്‍ക്കാരുടെ വീട്ടുകാരെ സഹായിക്കുവാനോ ഒരു ക്രിസ്ത്യന്‍ സഭയും മുമ്പോട്ട് വന്നില്ലായെന്നത് എന്നെ വേദനിപ്പിച്ചു. ആ സമയം ഞാന്‍ ഗള്‍ഫിലായിരുന്നു. ഒരു അയ്യപ്പന്റെ മൃതശരീരം ആന്ധ്രയില്‍ കൊണ്ടു പോകുവാന്‍ നിവോത്തിയില്ലാതെ വന്നതിനാല്‍ പത്തനംതിട്ട ആശുപത്രിയിലുള്ളവരെല്ലാംകൂടി പിരിവ് എടുത്തുവെന്ന് ഞാന്‍ കേള്‍ക്കുകയുണ്ടായി. ഒരു ക്രിസ്ത്യാനിക്ക് പോലും സഹായത്തിന്റെ കരംനീട്ടുവാന്‍ സാധിച്ചില്ല. ഒരു സഭയോ ഇടവകയോ അതിന് നേതൃത്വം കൊടുത്തില്ല. ഇത്തരം കാര്യങ്ങളില്‍ ക്രൈസ്തവസഭകള്‍ മിണ്ടാതിരുന്നാല്‍ എന്ത് സാക്ഷ്യമാണ് നല്‍കുവാന്‍ സാധിക്കുക.
?നല്ല ശമര്യാക്കാരന്റെ ഉപമയില്‍ പറയുന്നത്‌പോലെ ഓരോരുത്തരും തിരക്കിലായിരുന്നു. മാത്രമല്ല, ഇത് സര്‍ക്കാര്‍ ചെയ്യുമെന്നാണ് കരുതിയത്.
അതുതന്നെയാണ് എനിക്കും പറയുവാനുള്ളത് നല്ല ശമര്യാക്കാരന്റെ ഉപമ നാം പള്ളിയില്‍ പ്രസംഗിക്കും പക്ഷേ ജീവിത്തില്‍ പകര്‍ത്താന്‍ നാം തയ്യാറില്ല. മറ്റുള്ളവര്‍ നല്ല ശമര്യാക്കാരനാകണമെന്ന് പറയുന്ന നമുക്ക് ദര്‍ശനത്തിലും വീക്ഷണത്തിലും മാറ്റം വരുത്തുവാന്‍ തയ്യാറില്ല. ശബരിമലക്കടുത്തുള്ള രണ്ടു ഇടവകകള്‍ പണം ശേഖരിച്ച് അയ്യപ്പന്മാരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കുവാനും, ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് വേണ്ട പണം എത്തിക്കുവാനും ശ്രമിച്ചിരുന്നെങ്കില്‍ അത് നൂറ് പ്രസംഗങ്ങളേക്കാള്‍ ശക്തിയുള്ളതായിത്തീര്‍ന്നേനെ.
? ഹൈന്ദവ ദേവന്മാരെ ആരാധിക്കുവാന്‍ പോയവരെ നമ്മള്‍ സഹായിക്കണോ എന്നതാണ് ക്രൈസ്തവസഭകള്‍ ചോദിക്കുന്നത്
ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതാണ് ക്രൈസ്തവ സാക്ഷ്യം. അവിടെ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ ഇല്ല. കേരളത്തില്‍ ഒരു നല്ല ശമര്യാക്കാരനോ ഒരു നല്ല ക്രിസ്ത്യാനിയോ ഇല്ലായെന്ന് നാം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തുകൊണ്ടിരിക്കയാണ്.
പത്രക്കാര്‍ക്ക് ഹിറ്റുകള്‍ ഉണ്ടാക്കി കൊടുക്കുന്ന ജോലി ഇപ്പോള്‍ ക്രിസ്ത്യാനിയുടെതാണ്. കോട്ടയം വീട്ടമ്മ വധ കേസിലും, കൊലക്ക് കൊട്ടേഷന്‍ കൊടുത്ത തിരുവല്ലാ കേസിലും എല്ലാം നാം തന്നെ. നല്ല സമ്രായാക്കാരുടെ ധര്‍മ സ്ഥാപനങ്ങളില്‍ എല്ലാ മതക്കാര്‍ക്കും സംരക്ഷണം ഉണ്ട്. പക്ഷെ അത് ഇടവക തലത്തില്‍ ചെയ്താല്‍ പ്രശ്നമാകും. തട്ടുങ്കല്‍ മെത്രാന്‍ മാത്രമല്ല തട്ടുങ്കല്‍ അച്ചന്മാരും നമുക്ക് വേണ്ടുവോളം ഉണ്ടല്ലോ. അവര്‍ ഉത്സവം നടന്ന ഭുമുഖം ഹന്നാന്‍ വെള്ളം തളിച്ച് ശുദ്ധികരിക്കട്ടെ.
ReplyDeleteഒരു വര്ഷം മുമ്പ് പാലായില്‍ മെയിന്‍ റോഡില്‍ ഒരു പരസ്യ ബോര്‍ടുണ്ടായിരുന്നു 'നിങ്ങള്‍ക്ക് വിശക്കുന്നുവോ വരൂ എന്ന്'. വിന്‍സെന്റ് ഡി പോളിന്റെ ആളുകളായിരുന്നു പിന്നില്‍.., അത് ഇപ്പോള്‍ കാണുന്നില്ല. വളരെ പ്പേരെ ആകര്‍ഷിച്ച ആ പരിപാടി തുടരാനോ മറ്റു ഇടവകകളില്‍ അനുകരിക്കാനോ നമുക്ക് കഴിഞ്ഞില്ല. മത്തായി ചാക്കോയ്ക്ക് അന്ത്യകുദാശ കൊടുക്കാന്‍ കാണിച്ച ആവേശം പടുതായ്കു കിഴില്‍ ഉറങ്ങുന്ന സാധു കത്തോലിക്കന്റെ കാര്യത്തില്‍ ഉണ്ടായില്ല. പള്ളി മുറ്റത്ത് തെണ്ടാന്‍ പോലും അവര്‍ സമ്മതിക്കില്ല. താമസിയാതെ പള്ളികള്‍ക്ക് സ്റ്റാര്‍ പദവി കൊട്ത്ത് തരം തിരിക്കും. അന്ന് എല്ലാം പുര്‍ത്തിയാവും.