Translate

Thursday, January 12, 2012

Czech Republic - Churches to Get Restitution for Seized Property - NYTimes.com

Czech Republic - Churches to Get Restitution for Seized Property - NYTimes.com:

1 comment:

  1. കത്തോലിക്കാസഭയുടെ ലോകസംഭവവികാസങ്ങള്‍ സ്ഥിരംബ്ലോഗില്‍ക്കൂടി മലയാളീലോകത്തെ അറിയിക്കുന്ന അലക്സും അല്‍മായശബ്ദവും സഭയെ സ്നേഹിക്കുന്ന അനേകരുടെ പ്രിയങ്കര നേതാവായിതീര്‍ന്നുവെന്നതില്‍ സംശയമില്ല. ചെക്കൊശ്ലോവാക്യായിലെ സംഭവവികാസങ്ങള്‍ വായിച്ചപ്പോള്‍ പുരോഹിതരുടെ
    കേരളാചര്‍ച്ച്ആക്റ്റ് വിരോധം ഓര്‍മ്മയില്‍ വന്നു. ലോകം മൊത്തം അവലോകനം ചെയ്യുകയാണെങ്കില്‍
    കേരളത്തിലെ ക്രിസ്ത്യന്‍ സമുദായങ്ങളെപ്പോലെ ഭാഗ്യപ്പെട്ടവര്‍ ഒരിടത്തുമില്ല. ഹിന്ദുവിനും മുസ്ലിമിനും
    കിട്ടാത്ത സൌജന്യങ്ങളാണ് സഭയ്ക്കുള്ളത്. യാതൊരു സര്‍ക്കാര്‍ നിയന്ത്രണവുമില്ലാതെ പള്ളിവക
    സ്വത്തുക്കള്‍ സ്വന്തം അധീനതയില്‍വെച്ചു വിശ്വാസികളെ വഞ്ചിക്കുന്ന രാജ്യദ്രോഹികള്‍ തന്നെയല്ലേ ഈ സഭാപിതാക്കന്മാര്‍. സര്‍ക്കാരിന്‍റെ ഓടിറ്റാര്‍ (Auditor) പള്ളിസ്വത്തു വിവരങ്ങള്‍ പരിശോധിച്ചാല്‍ വന്‍കിട കൊള്ളയുടെ ചരിത്രങ്ങള്‍ പുറത്തു വരുമെന്ന് ഇവര്‍ ഭയപ്പെടുന്നു. പല മാടമ്പി
    കൈക്കാരന്മാരുടെ വീടുകളും ജപ്ത്തി വന്നേക്കാം. ചെക്കൊശ്ലോവാക്യായിലെ കമ്മ്യുണിസ്റ്റ്കാരുടെ
    മുമ്പില്‍ പുരോഹിതര്‍ പണ്ട് തലകുത്തി
    വീണതുപോലെ ഇവിടെയും സംഭവിക്കുവാന്‍ മേലാതില്ല.

    1948വര്‍ഷം ചെക്കൊസ്ലോവാക്കിയായില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പള്ളികള്‍ മൊത്തംപിടിച്ചെടുത്തു. വൈദികര്‍ അനേകരെ ജയിലില്‍ അടക്കുകയും വധിക്കുകയും ചെയ്തു. പിന്നീട് മതച്ചടങ്ങുകള്‍ രഹസ്യപോലീസിന്‍റെ നിരീക്ഷണത്തിലാക്കി. വൈദികര്‍ക്കു ശമ്പളം കൊടുക്കുന്നതും സര്‍ക്കാര്‍ ആയിരുന്നു. അങ്ങനെ കമ്മ്യൂണിസം തകര്‍ന്നു 22 വര്ഷം കഴിഞ്ഞാണ് സഭയുടെ 2 ബില്ല്യന്‍ഡോളര്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ തിരിച്ചുകൊടുക്കുന്നത്.

    എതിര്‍പ്പ്മൂലം ഈ സര്‍ക്കാര്‍ ഏതു നിമഷവും താഴെവീഴാം. സോവിയറ്റ്യൂണിയന്‍റെ പതനശേഷം മിക്ക സ്ലാവ് രാജ്യങ്ങളിലും കത്തോലിക്കാസഭയ്ക്ക് വീണ്ടും ഉണര്‍വുണ്ടായി.1989 ല്‍ Cardinal Frantisek Tomasekനേതൃത്വത്തില്‍ ചെക്കൊശ്ലോവാക്യായില്‍ സഭാനേതൃത്വത്തില്‍ വലിയ ഒരു വിപ്ലവം ഉണ്ടായെങ്കിലും പോളണ്ടിലെപ്പോലെ ഫലംനേടിയില്ല.

    ReplyDelete