Translate

Wednesday, January 25, 2012

നെന്മണിക്കര പള്ളിയില്‍ ഗുണ്ടാവിളയാട്ടം


ഗുണ്ടാസംഘത്തെ ഉപയോഗിച്ച് വിശ്വാസികളെ മര്‍ദ്ദിച്ച
പള്ളിവികാരിയുടെ നടപടിയില്‍ പ്രതിഷേധം

നെന്മണിക്കര സെന്റ് മേരീസ് പള്ളിയംഗമായ കുഴിയാനി ബാബുവിനെയും അമ്മയേയും ഗുണ്ടാസംഘത്തെ ഉപയോഗിച്ച് മര്‍ദ്ദിച്ച വികാരി ഫാ. ടോം വേലൂക്കാരന്റെ നടപടിയില്‍ കേരള കാത്തലിക് ഫെഡറേഷന്റെ ഇന്നലെ ചേര്‍ന്ന യോഗം ശക്തിയായി പ്രതിഷേധിച്ചു. വിശ്വാസികളില്‍നിന്ന് പിരിവെടുത്ത് പള്ളിയോടനുബന്ധിച്ച് ആഡിറ്റോറിയവും എയര്‍കണ്ടീഷന്‍ ചെയ്ത വൈദികഭവനവും നിര്‍മ്മിച്ചതിന്റെ കണക്കുകള്‍ വിശ്വാസികള്‍ മുമ്പാകെ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് വികാരിയെ പ്രകോപിതനാക്കിയത്. വിശ്വാസികളുടെ പണം വിനിയോഗം ചെയ്തതിന്റെ കണക്ക് വിശ്വാസികളെ ബോധിപ്പിക്കാന്‍ വിസമ്മതിച്ച വൈദികന്റെ നടപടിയെപ്പറ്റി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുമ്പാകെ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വിശ്വാസികളുടെ പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേതൃത്വംകൊടുത്ത കുഴിയാനി ബാബുവിനെയും മാതാവിനെയും അര്‍ദ്ധരാത്രിയില്‍ ഗുണ്ടാസംഘത്തെ അയച്ച് മര്‍ദ്ദിച്ചതിനെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മാത്രമല്ല എതിര്‍പ്പ് പ്രകടിപ്പിച്ച വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

വിശ്വാസികളുടെ ഫണ്ട് വിനിയോഗിച്ചതില്‍ സുതാര്യത പാലിക്കാതിരിക്കുകയും അവര്‍ക്ക്‌നേരെ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ പ്രേരണനല്‍കുകയും ചെയ്ത വികാരി ഫാ. ടോം വേലൂക്കാരനെ ഉടന്‍ സ്ഥലംമാറ്റണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വികാരിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. തുടര്‍നടപടികള്‍ക്കായി നെന്മണിക്കര ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

കേരള കാത്തിലിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് ആന്റോ കോക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി. കെ. ജോയ്, ബി. സി. ലോറന്‍സ്, നെന്മണിക്കര പള്ളിയംഗങ്ങളായ ഇ. എ. ഷാജു, ബാബു കെ. കെ., ആന്റണി പി. വി., ബെന്നി പി. ഡി., മെജൊ പി. ജെ., ഷാജന്‍ കെ. പി. എന്നിവര്‍ പ്രസംഗിച്ചു.

ജോയ് പോള്‍ പുതുശ്ശേരി,
സംസ്ഥാനപ്രസിഡണ്ട്,
കേരള കാത്തലിക് ഫെഡറേഷന്‍

4 comments:

  1. Abhivaadyangal! Pinnottupokaruthu. Johny

    ReplyDelete
  2. In these kind of cases, please try to include the contact details (telephone number, email address, etc.) of the concerned persons (in this case the priest) so that members and visitors of this blog could convey their feelings to the gentleman.

    ReplyDelete
  3. "വിശ്വാസികളുടെ ഫണ്ട് വിനിയോഗിച്ചതില്‍ സുതാര്യത പാലിക്കാതിരിക്കുകയും അവര്‍ക്ക്‌നേരെ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ പ്രേരണനല്‍കുകയും ചെയ്ത വികാരി ഫാ. ടോം വേലൂക്കാരനെ ഉടന്‍ സ്ഥലംമാറ്റണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു." എന്ന് വായിച്ചു.

    രാഷ്ട്രീയ ക്കര്യങ്ങളില്‍ ഈ പ്രയോഗം സാധാരണമാണ് - തെറ്റ് ചെയ്തവരെ സ്ഥലം മാറ്റുക. അതായത്, പുതിയ സ്ഥലത്ത് ചെന്ന് അവര്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കട്ടെ എന്ന അനുഭാവ മനസ്ഥിതി. തെറ്റ് ചെയ്തതായി തീര്‍ച്ചയുള്ളപ്പോള്‍, ശിക്ഷിക്കുകയാണ് വേണ്ടത് - തെറ്റിന്റെ ഗൌരവത്തിനു ചേരുന്ന ശിക്ഷ കൊടുക്കുക. സ്ഥലംമാറ്റല്‍ ശിക്ഷയല്ല, പ്രോത്സാഹനമാണ്. ഇതെന്തേ ആര്‍ക്കും തിരിയാത്തത്?

    ReplyDelete
  4. സക്കറിയാസിനോട് ഞാന്‍ പൂര്ണുമായും യോജിക്കുന്നു. സ്ഥലംമാറ്റം ഒരു ശിക്ഷ അല്ലെന്നു മാത്രമല്ല സത്യത്തില്‍ കുറ്റവാളിയെ രക്ഷപെടുത്തുകയാണ്.

    മാനത്തൂര്‍ വികാരിയുടെ കാര്യം തന്നെ എടുക്കാം. നരികാടനെ ഇടവകയില്‍ നിന്ന് സ്ഥാലംമാറ്റിയതോടെ, ഇടവകക്കാരെ സംബന്ധിചിടത്തോളം ഒരളവു വരെ പ്രശ്നമേ ഇല്ലാതായി. ചെയ്ത വൃത്തികേടില്‍ യാതൊരു പശ്ചാത്താപമോ, കുറ്റബോധമോ ഇല്ലാതെ മറ്റൊരു ഇടവകയില്‍ ചെന്ന് ഇതിലും മോശമായി തുടരും.

    ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്ക്ക്, ശിക്ഷിക്കപെടുന്നതുവരെ സ്ഥലംമാറ്റം നല്കാതിരിക്കാന്‍ മേലധികാരികളുടെ മേല്‍ സമ്മര്ദം ചെലുത്തണം. അല്ലാതെ പറഞ്ഞു സ്ഥലംമാറ്റം വാങ്ങിക്കുകയല്ല വേണ്ടത്.

    ReplyDelete