എന്റെ ഭര്‍ത്താവ് കല്ലുവെട്ടത്തു വീട്ടില്‍ കുട്ടപ്പന്‍ എന്നു വിളിക്കപ്പെടുന്ന തോമസ് വര്‍ക്കി (58), 2012 ജനുവരി 5ന് വൈകിട്ട് കുഴഞ്ഞുവീണ് മരിച്ചു. കാര്യപ്രാപ്തി കുറവായിരുന്ന അദ്ദേഹത്തിന് പണിക്കൂലിപോലും കൃത്യമായി വാങ്ങാനോ ചെലവഴിക്കാനോ അറിയുമായിരുന്നില്ല.. എന്റെ രണ്ട് കുട്ടികള്‍ക്കും ബുദ്ധിക്കുറവുണ്ട് . സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. താമസിക്കാന്‍ വീടുപോലുമില്ല. അങ്ങനെയിരിക്കെയാണ് അദ്ദേഹം മരണമടയുന്നത്.
അതിനാല്‍ അദ്ദേഹത്തിന്റെ സഹോദരനായ അഗസ്റ്റിന്റെ - അപ്പച്ചന്‍) - വീട്ടിലാണ് സംസ്‌ക്കാരച്ചടങ്ങുകള്‍ നടത്താനായി തീരുമാനിച്ചത്. കുട്ടപ്പന്‍ കുഴഞ്ഞുവീണു മരിച്ചയുടനെ മൃതസംസ്‌കാരത്തിന് ആവശ്യമായ കര്‍മ്മങ്ങള്‍ നടത്തിത്തരണമെന്ന് ഞങ്ങളുടെ ഇടവക, മാനത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായ ബഹു. മൈക്കിള്‍ നരിക്കാട്ടച്ചനോട് (949 641 4720) അപേക്ഷിച്ചു.
എന്നാല്‍, പള്ളിയില്‍നിന്നു ഏല്‍പ്പിച്ച കമ്പ്യൂട്ടര്‍ ഫാറം പൂരിപ്പിച്ചു നല്‍കിയില്ലെന്നു പറഞ്ഞ് സഭാപരമായ ചരമശുശ്രൂഷകള്‍ നല്‍കാന്‍ അച്ചന്‍ വിസമ്മതിച്ചു. ഭര്‍ത്താവിന്റെ സഹോദരനും ഞാനും കരഞ്ഞുപറഞ്ഞു. അച്ചന്‍ കനിഞ്ഞില്ല. ഞങ്ങള്‍ പലരെക്കൊണ്ട് പറയിച്ചെങ്കിലും അച്ചന്‍ സമ്മതിച്ചില്ല; കര്‍മങ്ങള്‍ ഒന്നും ചെയ്തില്ല.
മരണാനന്തരകര്‍മ്മങ്ങള്‍കൊണ്ട് ആത്മാവിന് പ്രയോജനമുണ്ടാകുമെന്ന് തെളിവില്ലെന്ന് പാലാ മെത്രാന്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതായി കേള്‍ക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് ഇതിലൊക്കെ വിശ്വാസമാണ്. മാത്രവുമല്ല,നാട്ടുനടപ്പും അതാണല്ലോ. മൃതദേഹം പള്ളിയില്‍ കൊണ്ടുചെന്നാലെങ്കിലും ശുശ്രൂഷ ചെയ്യുമെന്നു കരുതി, ആളുകള്‍ ശവമഞ്ചവുമായി പള്ളിയില്‍ ചെന്നപ്പോള്‍ പള്ളി അടച്ചിട്ടു; മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിച്ചില്ല. സെമിത്തേരിയില്‍പോലും പ്രവേശിപ്പിക്കില്ലെന്ന നിലപാടു സ്വീകരിച്ചു. ആളുകള്‍ മൃതദേഹം പള്ളിവരാന്തയില്‍ വെച്ചിട്ടു പോകുമെന്ന ഘട്ടത്തിലാണ്, സെമിത്തേരിയുടെ ഗെയ്റ്റ് തുറക്കാന്‍ തയ്യാറായത്. എന്നിട്ടും അച്ചന്‍ തന്റെ കടമ നിര്‍വഹിച്ചില്ല. മാത്രമല്ല മൃതദേഹത്തിനടുത്തേയ്ക്ക് എത്തിനോക്കിയതു പോലുമില്ല. കുട്ടപ്പനോട് വാല്‍സല്യമുണ്ടായിരുന്ന ഇടവകക്കാര്‍ പ്രാര്‍ഥനചൊല്ലി മൃതദേഹം സംസ്‌ക്കരിച്ചു.
ഞങ്ങള്‍ ഇപ്പോഴും അവശത അനുഭവിക്കുന്നവരാണ്. പക്ഷേ ഞങ്ങളെ അതിന്റെ പേരില്‍ അവഗണിക്കുന്നത് ശരിയാണോ? മറ്റാരും ചെയ്യാത്ത എന്തു മഹാപാപമാണ് കുട്ടപ്പന്‍ ചെയ്തത്? ഞങ്ങളെ ഇങ്ങനെ അവഹേളിക്കരുതേ എഴുത്തും വായനയും അറിയാത്ത കുട്ടപ്പന്‍ ഫാറം പൂരിപ്പിച്ചു നല്‍കുന്നതെങ്ങനെ?
പാപികളെയല്ലേ പള്ളിയില്‍ സംസ്‌ക്കരിക്കില്ലെന്നു പറയുന്നത്? ആരോടും വഴക്കിനോ വക്കാണത്തിനോ പോകാത്ത കുട്ടപ്പന്‍ പാപിയാകുന്നതെങ്ങനെ? പാപികളോട് ക്ഷമിക്കുന്നതല്ലേ ദൈവസ്‌നേഹം? യേശു അങ്ങനെ ചെയ്‌തെന്നല്ലേ ബൈബിളില്‍ വായിക്കുന്നത്! പിന്നെന്തുകൊണ്ടാണ് അച്ചന്‍ ഞങ്ങളോട് ഇങ്ങനെ ചെയ്തത്? അറിവുള്ളവര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരൂ...
ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനാനുസൃതം കിട്ടുമായിരുന്ന സംവരണാനുകൂല്യം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുന്നതാണോ തെറ്റ്? ക്രിസ്തുമതത്തില്‍ തുടരുന്നതാണോ തെറ്റ്? ഞങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെട്ടവരാണെന്നല്ലേ ഇതു കാണിക്കുന്നത്!
ദൈവവും നല്ലവരായ ഇടവകക്കാരും ഞങ്ങളോടൊപ്പമുണ്ടെന്നുള്ളതു മാത്രമാണ് ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്. അതിനാല്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് അച്ചനെക്കൊണ്ട് ഞങ്ങള്‍ക്കുണ്ടായ ഈ അവഹേളനത്തിന് പരിഹാരവും അതുമൂലമുണ്ടായ അപമാനത്തിനു പ്രതിവിധിയും ഉണ്ടാക്കണമെന്നും അങ്ങനെ നിരാശ്രയരായ ഞങ്ങളെ രക്ഷിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
കുട്ടപ്പന്റെ ഭാര്യ സിസിലി
മാനത്തൂര്‍,
ജനുവരി 9, 2012
ആരാണെങ്കിലും ഇങ്ങിനെ ഒരു കുറിപ്പ് തയ്യാറാക്കാന്‍ അവരെ സഹായിച്ചത് നല്ല കാര്യം. ഇങ്ങിനെയുള്ള സാഹചര്യങ്ങള്‍ പുറം ലോകം അറിയാന്‍ അല്‍മായ ശബ്ദം സഹായിക്കുന്നത് നല്ലത്. ഞാന്‍ എന്റെ ഈ മാസത്തെ അത്താഴം വേണ്ടെന്നു തിരുമാനിച്ചു. ലാഭിച്ച്ച തുക കുട്ടപ്പന്റെ കുടുംബത്തിനു അയക്കുന്നു. വിലാസം അറിയിക്കുക.
ReplyDeleteകുട്ടപ്പന്റെ ദയനീയ കഥ ഞാന്‍ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ കൂടി കടന്നു പോയ ഒരു കാര്യം എഴുതുവാന്‍ ആഗ്രഹിക്കുന്നു. കുട്ടപ്പന്റെ മൃത ശരീരത്തിനോട് ചെയ്ത ആ അനാദരവ് ആരും ക്ഷമിക്കുമോ എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ അഭിപ്രായത്തില്‍ ആ നരിയെ (നാറിയെ) ളോഹ വലിച്ചുകീറി പെട്രോള്‍ ഒഴിച്ച് കത്തിച്ചു അവനെ കല്ലിനെറിഞ്ഞു ഓടിക്കുകയാണ് മാനത്തൂര്‍ ഇടവകാങ്ങങ്ങള്‍ ചെയ്യേണ്ടത്!
ReplyDeleteപള്ളിയും പട്ടക്കാരനിലും വിസ്വസിക്കാഞ്ഞ സി.പി.എം കാരനായ തിരുവമ്പാടി എം.ല്‍.. എ. മത്തായി ചാക്കോ ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കിടന്നപ്പോള്‍, അങ്ങോട്ട് appointment എടുത്തു ചെന്ന് കുംബസരിപ്പിച്ചു കുര്‍ബാന കൊടുക്കാന്‍ ചെന്ന വെള്ളക്കുപ്പായമിട്ട വെള്ളയടിച്ച കുഴിമാടങ്ങലാനിവര്‍. എന്തെ കുട്ടപ്പനടുത്തു ഒരു രീതിയും എം ല്‍ എ യുടെ അടുത്ത് വേരുരു രീതിയും! എല്ലാവരെയും ഒരുപോലെ കാണണമെന്ന് പറഞ്ഞുനടക്കുന്ന ഈ കടല്‍കിഴവന്മാര്‍ തന്നെയാണ് ഈ രണ്ടു തരത്തില്‍ പെരുമാറുന്നത്. അന്ന് പിണറായി വിജയന്‍ 'നിക്രുസ്ടജീവി' എന്ന് മാര്‍ പുള്‍ ചിറ്റിലപ്പള്ളിയെ വിളിച്ചതില്‍ എനിക്ക് പരിഫവം ഉണ്ടായിരുന്നു. കുട്ടപ്പനോട് (മറ്റൊരു സഹജീവിയോടു) ഇങ്ങനെ പെരുമാറിയതിന് ശേഷം ഞാന്‍ ഈ കള്ളകത്തനരെ വിളിക്കുന്നത് ------------ എന്നാണു. അത് ഒരു പറയാന്‍ മടിക്കുന്ന വാക്ക് ആയതുകൊണ്ട് നിങ്ങള്‍ ആ ഡാഷ് വായനക്കാരുടെ ഇഷ്ടത്തിന് പൂരിപ്പിച്ചു വായിച്ചു കൊള്ളുക. കുട്ടപ്പന്‍ ജനപ്രെതിനിടിയും അല്ല, മാടംബിയല്ല, പ്രമാണിയുമല്ല, കൂടാതെ എഴുത്തും വായനയും അറിയില്ലാത്ത അന്നന്ന അപ്പത്തിനു വേണ്ടി കസ്ടപ്പെടുന്ന ഒരു പാവം കുട്ടപ്പന്‍. അതാണ് മത്തായി ചാക്കോയും കുട്ടപ്പനും തമ്മിലുള്ള വ്യെത്യാസം. പണം ഇല്ലങ്കില്‍ പിണം എന്നറിയുക. അതിവിടെ ഒരിക്കല്‍ കൂടി അര്‍ത്ഥവക്താകുന്നു.
മാനത്തൂര്‍ ഇടവകാരെ- നിങ്ങള്‍ നരിക്കാടനെതിരായി പെറ്റിച്യന്‍ തയാറാക്കി വേണ്ടി വന്നാല്‍ റോമിനയച്ചു (മാര്‍പാപ്പക്ക്) അയച്ചു കൊടുക്കുക. കാരണം കേരളത്തിലുള്ള മുകളിലിരിക്കുന്ന പഹയന്മ്മാര്‍ക്ക് പെറ്റിച്യന്‍ കൊടുത്താല്‍ അവര്മാര്‍ അത് അറബിക്കടലില്‍ കല്ല് കെട്ടി മുക്കും. ഇവന്മാര്‍ പണ്ടേ മുങ്ങല്‍ വിടക്തന്‍മാര്‍ ആണല്ലോ!
"എന്നിട്ടും അച്ചന്‍ തന്റെ കടമ നിര്‍വഹിച്ചില്ല. മാത്രമല്ല മൃതദേഹത്തിനടുത്തേയ്ക്ക് എത്തിനോക്കിയതു പോലുമില്ല. കുട്ടപ്പനോട് വാല്‍സല്യമുണ്ടായിരുന്ന ഇടവകക്കാര്‍ പ്രാര്‍ഥനചൊല്ലി മൃതദേഹം സംസ്‌ക്കരിച്ചു."
ReplyDeleteആ പട്ടി പഹയന്‍ നാറി വന്നു ചൊല്ലി അടക്കുന്നതിലും എത്രയോ നല്ലതാണ് നല്ലവരായ നാട്ടുകാര്‍ പ്രാര്‍ഥന ചൊല്ലി കുട്ടപ്പന്റെ ആത്മാവിനെ ആത്മശാന്തി നേര്‍ന്നത്. നാരിയച്ചനെ ബലം ഉപയോഗിച്ച് കൊണ്ട് വന്നിട്ടും കാര്യമൊന്നുമില്ല. അവന്റെ ലോഹക്കുള്ളില്‍ ആനയുടെ തുമ്പികൈ പോലെ നീട്ടിപ്പിടിചിരിക്കുന്ന.... ലൂസിപ്പാരയാണ്.
ഇത് പോലെ ജനരോഷം ഉണ്ടായാല്‍ ഒരു ശക്തിയ്ക്കും പിടിച്ചു നില്ക്കാനാവില്ല. ഇത്തരം ജനരോഷം പള്ളിക്കാര്യങ്ങളില്‍ മുമ്പൊരിക്കലും കേരളത്തില്‍ ഉണ്ടാകതിരുന്നതാണ് വൈദികധാരഷ്ട്യത്തിന്റെ യദാര്ത്ഥാ കാരണം. ഇത്തരം മുന്നേറ്റങ്ങള്ക്ക്ക ഫലം ഉണ്ടാകാതിരിക്കില്ല.
ReplyDeleteകൂടുതലാളുകളില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
നരികാടാ, സൂക്ഷിച്ചോ.
Fr. Narikkattu Michael, St Mary's Church, Manathoor,Pizhaku P.O. 686 655
ReplyDeletePhone : 0482-260365, 9496414720
Cell Phone#: 9847949720
മുളകില്‍ കൊടുത്തിരിക്കുന്ന അദ്ദ്രെസ്സിലോ ഫോണ്‍ നുംബരുകളിലോ നരിയച്ചനെ ബന്ടപ്പെടുക.
വെറുതെയല്ല അടുത്ത് കിടക്കുന്ന രാമപുരം ചന്തകളുടെ ബാക്കിയാണ് നാരിക്കാടന്‍ ലൂസിപ്പാരയും ചെയ്യുന്നത്. അവന്റെ നാടിന്റെ വിശേഷമാണ്. അവനിട്ട് കംപ്ലൈന്റ്റ് മാത്രമല്ല രണ്ടു പോട്ടീരും കൂടി കൊടുക്ക് ആരെങ്കിലും.
ഈ പറഞ്ഞതില്‍ എന്തോ ദുരൂഹത തോന്നുന്നു. കുട്ടപ്പന്റെ മരണം നടന്നത് ജനു 5 നു. ശവ സംസ്കാരം ആറിനു ആയിരിക്കും. ഫോം പുരിപ്പിച്ചു നല്‍കാത്തതും അന്ന് തന്നെ എന്ന് കരുതാം. ജനു 9 നു നല്ല വടിവൊത്ത മലയാളത്തില്‍ internet ഇല്‍ പ്രസിദ്ധീകരിച്ചു. ഇത്രക്കും വിവരം ഉള്ള ആള്‍ക്കാരുടെ സഹായം ഈക്കാര്യത്തില്‍ ഉണ്ടായിട്ടും ആ ചെറിയ ഫോം പുരിപ്പിച്ചു നല്കാന്‍ അവര്‍ എന്തെ സഹായിച്ചില്ല. അപ്പോള്‍ ഫോം പുരിപ്പിച്ചു നല്‍കാഞ്ഞത് അല്ല ശെരിയായ കാരണം എന്ന് തോന്നുന്നു. ആ കാരണം എന്തെന്ന് പറയു ശ്രീമതി സിസിലി ചേച്ചി. മുഴുവന്‍ കാര്യവും അറിയാതെ ആരും അച്ഛനെ വെറുതെ തെറി പറയരുത്.
ReplyDeleteമാമോദീസ മുങ്ങിയ ഇടവകയിലെ അംഗം ആണെങ്കില്‍ മരണാനന്തര കര്‍മങ്ങള്‍ മുടക്കുന്നത് തെറ്റ് തന്നെ. പക്ഷെ, മത്തായി എന്നും മേരി എന്നും ഒക്കെ പേരുണ്ടായിട്ടു മാത്രം കാര്യം ഇല്ല. ഈ സംഭവത്തില്‍ പറയുന്ന കുട്ടപ്പനും സിസിലിയും വളരെ മുന്‍പേ തന്നെ പെന്തകൊസ്തുകാര്‍ ആയി എന്നാണ് മനസിലാക്കുന്നത്? അപ്പോള്‍ കത്തോലിക്കാ അച്ഛനെ എങ്ങനെ കുറ്റപ്പെടുത്തും? അവരുടെ പാസ്തരോട് അല്ലെ ചോദിക്കെണ്ടിയത്? പാവം ആള്‍ക്കാരെ പ്രലോഭിപ്പിച്ചു പെന്തകൊസ്തില്‍ ചേര്‍ത്തു തലയെണ്ണി ഡോളര്‍ വാങ്ങിച്ചതിന് ശേഷം മുങ്ങി കളയുന്ന പാസ്ടര്മാര്‍ എന്ന തെണ്ടികളെ അല്ലെ യഥാര്‍ത്ഥത്തില്‍ തല്ലി കൊല്ലെണ്ടിയത്?
ഊഹാപോഹങ്ങള്‍ വച്ച് ഒരു കൂട്ടരേ അസഭ്യം വിളിക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചു നോക്കുക. പെന്തകോസ്ത് പാസ്ടര്മാര്‍ ഇതില്‍ ഇടപെട്ടിട്ടുന്ടെന്കില്‍ തന്നെ അതിനു യാതൊരു തെളിവും ഇത് വരെ ലഭിച്ചതായി അറിഞ്ഞിട്ടില്ല.
DeleteComment post ചെയ്യുമ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ ശ്രമിക്കുക. നമുക്കെല്ലാവര്‍ക്കും ഇതൊരു മാന്യമായ ചര്ച്ചാ്വേദി ആക്കി മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കാം.
Administrator
Another incident in which the public is expressing their anger against priests who took out procession against the striking Nusrses of Little Flower hospital, Angamaly. The leaders of the church are moving away from the people due to their thoughtless actions.
ReplyDeletehttp://www.youtube.com/watch?v=87LnVWjoJVQ&feature=player_embedded
Due to some technical limitations, links in comments are not Clickable. Please copy the above link and paste it in your browser to watch this video.
DeleteAdministrator.