Translate

Saturday, January 7, 2012

''പത്രോസ്'' വാളെടുക്കുന്നോ?!


അതിരമ്പുഴ ഫൊറോനപള്ളി ഇടവക വികാരി ഫാ. മാണി പുതിയിടം ആ ഇടവകയില്‍പെട്ട മുണ്ടയ്ക്കല്‍ മേരി മാത്യുവിന് അയച്ച കത്തും അതിന് മേരി മാത്യു എഴുതിയ മറുപടിയുമാണ് താഴെ കൊടുത്തിരിക്കുന്നത്. അവ സ്വയം സംസാരിക്കുന്നവയാണ്.

''അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ ഇടവകയിലെ റീത്താ സെന്റ് ജോസഫ് കൂട്ടായ്മയിലെ അംഗമായ മുണ്ടയ്ക്കല്‍ മേരി മാത്യുവിനെ ബോധിപ്പിക്കുന്നത്.

എന്തെന്നാല്‍, താങ്കള്‍ അതിരമ്പുഴ ഇടവകയിലെ അംഗമെന്ന നിലയില്‍ ഈ ഇടവക കൂട്ടായ്മയുടെ ആത്മീയവും ഭൗതികവുമായ എല്ലാ കാര്യങ്ങളിലും സഹകരിച്ചു വന്ന ആളായിരുന്നല്ലൊ. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താങ്കള്‍ പള്ളിയുമായി സഹകരിക്കാതിരിക്കുകയും ആത്മീയമായി ഒരു ഇടവകാംഗം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട കൂദാശ സ്വീകരണങ്ങളില്‍നിന്നും മനഃപൂര്‍വ്വം വിട്ടുനില്‍ക്കുന്നതായും പലതവണ ഉപദേശിച്ചിട്ടും അതെല്ലാം അവഗണിച്ച് സ്വന്ത ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.


കൂടാതെ കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്കും പ്രബോധ നങ്ങള്‍ക്കും ഘടക വിരുദ്ധമായ വിശ്വാസം പ്രചരിപ്പിക്കുന്ന പെന്തക്കോസ്തു സഭാവിഭാഗങ്ങളുടെ കൂട്ടായ്മയില്‍ താങ്കള്‍ വിശ്വസിക്കുകയും സഹകരിക്കുകയും അവരുടെ അനുഷ്ഠാനങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നും എനിക്ക് അറിവ് ലഭിച്ചിരിക്കുന്നു.

ഒരു ഇടവകാംഗമെന്ന നിലയില്‍ താങ്കളുടെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തികള്‍ അവസാനിപ്പിച്ചു, തെറ്റ് തിരുത്തി ഈ ഇടവക കൂട്ടായ്മയിലേയ്ക്ക് എത്രയും വേഗം തിരികെവരണമെന്ന് അതിരമ്പുഴ സെന്റ് മേരീസ് ഇടവകയുടെ വികാരിയെന്ന നിലയിലും, ആത്മീയ ഉപദേശകന്‍ എന്നനിലയിലും, ഞാന്‍ താങ്കളോട് സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ ഭാഗമായി വരുന്ന ഓഗസ്റ്റ് 21-ാം തീയതി മുതല്‍ താങ്കള്‍ നിര്‍ബന്ധമായും കുമ്പസാരിച്ച് വി. കുര്‍ബാന സ്വീകരിച്ച് സഭാത്മകമായ ആത്മീയ ജീവിതം പുനരാരംഭിക്കണമെന്നും ഇടവക കൂട്ടായ്മയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ഇതിനാല്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

അല്ലാത്തപക്ഷം താങ്കള്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഈ ഇടവക കൂട്ടായ്മയുമായി സഹകരിക്കാന്‍ താങ്കള്‍ക്ക് താല്പര്യമില്ലെന്നും ഒരു ഇടവകാംഗമായി തുടരാന്‍പോലും താങ്കള്‍ ആഗ്രഹിക്കുന്നില്ലെന്നും കരുതി താങ്കളെ ഈ കൂട്ടായ്മയില്‍നിന്നും സഭാനിയമപ്രകാരം പുറത്താക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിതീരുമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ഇതു സംബന്ധിച്ച് താങ്കള്‍ക്ക് എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടെങ്കില്‍ ആയത് ഈ അറിയിപ്പ് ലഭിച്ച് പത്തു ദിവസങ്ങള്‍ക്കകം എന്നെ രേഖാമൂലം അറിയിക്കേണ്ടതാണ്. താങ്കള്‍ക്കുള്ള ഈ അറിയിപ്പ് പള്ളികൈക്കാരന്മാര്‍ സാക്ഷികളായി താങ്കള്‍ക്ക് നല്‍കിയിട്ടുള്ളതാണ്.


എന്ന്

16-08-2011                   ഫാ. മാണി പുതിയിടം, വികാരി

മറുപടി

ബഹുമാനപ്പെട്ട വികാരിയച്ചാ,

അയച്ച കത്ത് കൈപ്പറ്റി. അതിരമ്പുഴ പള്ളിയിലെ ഇടവക കൂട്ടായ്മയുടെ ആത്മീയവും ഭൗതികവുമായ എല്ലാ കാര്യങ്ങളിലും സഹകരിച്ചുപോന്ന ആളാണ് ഞാന്‍ എന്ന് മനസ്സിലാക്കിയതില്‍ സന്തോഷം.

ഞാന്‍ ഇപ്പോഴും മാതൃകാപരമായ ക്രിസ്തീയ കുടുംബജീവിതമാണ് നയിക്കുന്നത്.

ഞാന്‍ പേരുകേട്ട പാരമ്പര്യമുള്ള അതിപുരാതന റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് അതേ പാരമ്പര്യമുള്ള കത്തോലിക്കാ കുടുംബത്തില്‍ വിവാഹംചെയ്യപ്പെട്ട് അന്തസ്സായി ജീവിക്കുന്ന ഈ ഇടവകയിലെ ആരെയുംകാള്‍ കുലമഹിമയും ആഢ്യത്തവുമുള്ള റോമന്‍കത്തോലിക്കാ വിശ്വാസിയാണ്.

അതുകൊണ്ട് തന്നെ, കത്തോലിക്കാസഭയുടെ ചരിത്രവും കാനോനിക നിയമങ്ങളും നല്ലവണ്ണം ഞാന്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ എന്നും കത്തോലിക്കാസഭയില്‍ ഉണ്ടാകും, സഭയിലെ ചില അനാചാരങ്ങള്‍ക്ക് ഞാന്‍ എതിരാണെങ്കിലും, മാതൃസഭ വിട്ട് ഞാന്‍ എങ്ങും പോകില്ല. ഞാന്‍ ഒരു പെന്തക്കോ സ്ത് സഭയിലും ചേര്‍ന്നിട്ടുമില്ല. അങ്ങനൊരാളെ എന്തിന് പുറത്താക്കണം?

വിവാഹ സമയത്ത് കരംപിടിച്ച് തന്ന പുരുഷനെ അനുസരിച്ചും കൈതൊട്ടു സത്യം ചെയ്ത ബൈബിള്‍ അനുസരിച്ചും മാത്രമേ ഞാന്‍ ജീവിച്ചിട്ടുള്ളൂ. എനിക്ക് അന്ന് കിട്ടിയ ബൈബിളില്‍, വിശ്വസിച്ച് സ്‌നാനപ്പെട്ട് വീണ്ടും ജനിച്ചാലേ സ്വര്‍ഗരാജ്യത്തില്‍ പോകൂ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. കത്തോലിക്കാസഭയില്‍ ഇന്ന് ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകളും പാട്ടുകളും എഴുതിയിട്ടുള്ള ആയിരക്കണക്കിന് അച്ചന്മാരെ സഭയ്ക്ക് നേടിക്കൊടുത്ത റെക്ടര്‍ ആയിരുന്ന ഫാ. ജോസഫ് മനക്കില്‍ അച്ചന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ആ അച്ചന്‍പോലും അവസാനം വിശ്വസിച്ച് സ്‌നാനപ്പെട്ടു. ഇതില്‍നിന്ന് എന്താണ് നാം മനസ്സിലാക്കേണ്ടത്? ഇതിനുള്ള അവസരം കത്തോലിക്കാ സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ''സ്‌നാനപ്പെടാന്‍'' വേണ്ടി ആരും പെന്തക്കോസ്ത്കാരുടെ പിറകെ പോകില്ലായിരുന്നു. അനിവാര്യമായ മാറ്റങ്ങള്‍ക്ക് സഭ തയ്യാറാകാതെ സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ കാനോനിക നിയമത്തിന്റെ വാളോങ്ങി പുറത്താക്കുന്നതല്ല ഭൂഷണം. അങ്ങനെയെങ്കില്‍ ഇനി ഒരു പുറത്താക്കല്‍ പരമ്പര തന്നെയാവും കത്തോലിക്കാ സഭയില്‍ ഉണ്ടാകാന്‍ പോവുക. അത് പെന്തക്കോസ്തു സഭ വളരാനേ ഉപകരിക്കൂ.

എന്റെ പ്രിയ ഭര്‍ത്താവും കത്തലിക്കാസഭയില്‍ മാറ്റം ഉണ്ടാകണമെന്നാണ് ആഗ്രഹിച്ചത്, അല്ലാതെ സഭയ്ക്ക് പുറത്ത് പോകാനല്ല. തന്നെ ഒരിയ്ക്കലും പെന്തക്കോസ്ത് രീതിയില്‍ അവരുടെ ശ്മശാനത്തില്‍ അടക്കരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പെന്തക്കോസ്ത് അനുഭവമുള്ള ഒരു കത്തോലിക്കനായിട്ടാണ് അദ്ദേഹം അറിയപ്പെടാന്‍ ആഗ്രഹിച്ചതും അങ്ങനെ തന്നെയാണ് ജീവിച്ചതും. പക്ഷേ, അങ്ങേയ്ക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ പറ്റാതെ പോയതില്‍ വേദനയുണ്ട്.

എന്റെ കര്‍ത്താവും ഭര്‍ത്താവും പറഞ്ഞതുകേട്ടതാണ് ഞാന്‍ ചെയ്ത വലിയ അപരാധമെന്ന് അച്ചന് തോന്നുന്നെങ്കില്‍ ഞാന്‍ അതിന് മാപ്പ് ചോദിക്കുന്നു.

ഭര്‍ത്താവ് മരിച്ച് അധികം നാളാകാത്ത വിധവയും രോഗിയുമായ എനിയ്ക്ക് പള്ളിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് കത്ത് അയച്ചത് ആരെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണെങ്കിലും, എന്ത് ഉദ്ദേശ്യത്തിലാണെങ്കിലും അത് മുറിവില്‍ മുളക് പൊടി വിതറുന്നതിന് തുല്യമായി എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. എന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ അനുശോചനമറിയിക്കാനോ, എന്നെ വന്ന് കണ്ട് ആശ്വസിപ്പിക്കാനോ (മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വരെ വന്നു!!) കൂട്ടാക്കാതിരുന്ന എന്റെ ആത്മീയ ഉപദേശകന്‍ എന്ന് സ്വയം വിശേഷിപ്പിച്ച അങ്ങ് ഈ കത്ത് അയക്കാന്‍ കാണിച്ച ശുഷ്‌ക്കാന്തി അഭിനന്ദനീയം തന്നെ. ''നല്ല ഇടയനായ'' യേശുവിനോട് മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിച്ച് എന്റെ മറുപടിമേല്‍ ഉചിതമായ നടപടികള്‍ എടുത്തോളൂ. അച്ചന് വേണ്ടി എന്നും ഞാന്‍ പ്രാര്‍ത്ഥിക്കാം. ശാവൂളിനെ പൗലോസാക്കിയ ദൈവം അച്ചനിലൂടെ പ്രവര്‍ത്തിക്കില്ലെന്ന് ആര് അറിഞ്ഞു!!. ദൈവം അനുഗ്രഹിക്കട്ടെ.

എന്ന്

മേരി മാത്യു മുണ്ടയ്ക്കല്‍

അനുചിന്തനം               ജോസഫ് പുലിക്കുന്നേല്‍

യേശു എന്ന നസ്രായക്കാരനായ ''മണ്ടന്‍'' ഒരു ആട് നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍മ്പതിനെയും ഉപേക്ഷിച്ച് കാണാതെപോയ ആടിനെ അന്വേഷിച്ച് അലയണം എന്ന് പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ മെത്രാന്മാരും അച്ചന്മാരും സഭയില്‍നിന്നും ആടുകളെ എങ്ങനെയെങ്കിലും ഓടിക്കാനാണ് കിണഞ്ഞു പരിശ്രമിക്കുന്നത്. കാരണം ''വിശുദ്ധ പള്ളി'' എന്നാല്‍ തങ്ങള്‍ക്ക് മേയാനുള്ള ഇടം എന്നാണ് അവര്‍ കരുതുന്നത്. ക്രിസ്തുവിനെ സക്രാരിയിലെ പൊന്‍പേടകത്തില്‍ സ്ഥാപിച്ച് താക്കോലിട്ടുപൂട്ടി പോക്കറ്റിലിട്ടു നടക്കുന്ന ഇവര്‍ വിചാരിക്കുന്നത് തങ്ങള്‍ എഴുതുന്ന വിസ ഇല്ലെങ്കില്‍ കത്തോലിക്കരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നാണ്. യേശു എന്ന ''മണ്ടന്‍'' പറഞ്ഞത് ഓര്‍ക്കുന്നു. ''വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! കാരണം, നിങ്ങള്‍ സ്വര്‍ഗരാജ്യം മനുഷ്യരുടെ മുന്നില്‍ അടച്ചു കളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ തുനിയുന്നവരെ അതിന് അനുവദിക്കുന്നതുമില്ല. വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! ഒരൊറ്റയാളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍വേണ്ടി നിങ്ങള്‍ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവര്‍ത്തനം കഴിഞ്ഞാല്‍ അയാളെ നിങ്ങളെക്കാള്‍ ഇരട്ടിയായി നരകത്തിന്ന് അര്‍ഹനാക്കിത്തീര്‍ക്കുന്നു.'' (മത്താ. 23: 13-15)

ഇതാ മറ്റൊരു ഇണ്ടാസ്

''കാത്തലിക് ഫെഡറേഷന്‍ വ്യാജ സംഘടന: അതിരൂപത
തൃശൂര്‍ : സഭയുടെ അംഗീകാരമുണ്ടെന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുംവിധം തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കേരള കാത്തലിക് ഫെഡറേഷന്‍' എന്ന സംഘടനയ്ക്ക് കത്തോലിക്കാ സഭയുമായി ബന്ധമില്ലെന്നും സഭയുടെ നിയമമനുസരിച്ചുള്ള അംഗീകാരമില്ലെന്നും തൃശൂര്‍ അതിരൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഈ സംഘടന ലഘുലേഖകള്‍, പത്ര പ്രസ്താവനകള്‍, പൊതുപരിപാടികള്‍ എന്നിവ വഴി സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായും സഭയെ സമൂഹമധ്യത്തില്‍ അവഹേളിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സംഘടനയുമായുള്ള സഹകരണവും അവരുടെ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും സഭാവിരുദ്ധവും അച്ചടക്കലംഘനവുമായിരിക്കുമെന്നും കത്തോലിക്കാ വിശ്വാസികള്‍ അവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കരുതെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു''

തൃശൂരിലെ പൊതുസമൂഹം വിദ്യാഭ്യാസവും വിവരവുമുള്ളവരാണ്. അവരെ തെറ്റിദ്ധരിപ്പിക്കുംവിധം ഒരു സംഘടന പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതു മനസ്സിലാക്കാന്‍ ഒരു മെത്രാനച്ചന്റെയും രൂപതയുടെയും പത്രക്കുറിപ്പ് ആവശ്യമില്ല. കയ്യാഫാസിന്റെയും ഹന്നാസിന്റെയും സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് കല്പന ഇറക്കി വിശ്വാസികളെ ഭരിക്കാമെന്ന് ചില മെത്രാന്മാരും അച്ചന്മാരും തെറ്റിദ്ധരിച്ചിരിക്കുന്നു. ഭീഷണിപ്പെടുത്തുകയും മരിച്ചടക്ക് നിഷേധിക്കുകയും മറ്റും ചെയ്ത് വിശ്വാസികളെ തങ്ങളുടെ കാല്‍ക്കീഴില്‍ നിര്‍ത്താമെന്ന തെറ്റിദ്ധാരണ ഇനിയെങ്കിലും മെത്രാന്മാര്‍ വച്ചുപുലര്‍ത്തരുത്. ഇത്തരം വൈദികരെയും മെത്രാന്മാരെയും നിലയ്ക്കു നിര്‍ത്താന്‍ ജനങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറക്കേണ്ട. യൂറോപ്പില്‍ ഇത്തരം ഗോഷ്ടികള്‍ കാണിച്ച് സഭയുടെ അടിവേരു വരെ നിങ്ങള്‍ മാന്തി.

(Hosana September 2011 Issue)

6 comments:

  1. പണ്ടു കപ്പയുംചേമ്പും നടുവാന്‍മാത്രം അറിയാവുന്ന കാര്‍ന്നവന്മാര്‍ക്ക് മെത്രാനും അച്ചനുമൊക്കെ ദൈവങ്ങളായിരുന്നു. അല്മേനിയെ വരയ്ക്കുനിര്‍ത്തി പാഠം പഠിപ്പിക്കുവാന്‍ ഈ കിരാതന്മാര്‍ക്ക് സാധിക്കുമായിരുന്നു. ഇവരുടെ
    തീയോളാജിയില്‍ സ്വര്‍ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ മുഴുവനടങ്ങിയിട്ടുണ്ടെന്നു കഴുതകളായ ജനം അന്നുകരുതി. എന്നാല്‍ ഇന്ന് കേരളത്തില്‍ കൊച്ചുകുടിലുകളിലുള്ളവര്‍പോലും ഈ ദൈവികശാസ്‌ത്രജ്ഞന്മാരെക്കാള്‍ ബോധവും വിദ്യാഭ്യാസമുള്ളവരുമാണ്.
    ഇത്തരം സംഘടനകള്‍ക്കെതിരെ ലഘുലേഖകള്‍ ഇറക്കിയാല്‍ പൊതുജനം പുല്ലുവില കല്‍പ്പിക്കും. കുറെ പള്ളിഗുണ്ടാകള്‍ക്ക് മുഷ്ടിചുരുട്ടാമെന്നു മാത്രം.

    രാജഭരണം തലകീഴായി. ലോകത്തില്‍ ഏകാധിപതികള്‍ ഒട്ടുമിക്കതും താഴെവീണു. എന്നിട്ടും മാറ്റമില്ലാത്ത ഭീകരമതവിശ്വാസികാളായി
    അല്മെനികളുടെമേല്‍ ഇവരുടെ കുതിരകയറ്റത്തിനു കുറവൊന്നുമില്ല. പോരാഞ്ഞു മയിലുകള്‍
    തലയില്‍ കൂടുവെച്ചു കാഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആലഞ്ചേരി തലകഴുകിയിട്ട് കര്‍ദ്ദിനാള്‍തൊപ്പി
    തലയില്‍വെക്കുമെന്ന് വിചാരിക്കുന്നു. ഇല്ലെങ്കില്‍ റോമ്മില്‍ സായിപ്പ്കുപ്പായക്കാര്‍ അറച്ചിട്ട്‌
    മൂക്കുപൊത്തും.

    മനുഷ്യാവകാശസംഘടനകള്‍ ശക്തിപ്രാപിച്ചതോടെ ഒരാളിനെ ഇന്നു പെട്ടെന്ന് സഭയില്‍നിന്ന്
    പുറത്താക്കുവാന്‍ സാധിക്കുകയില്ല. മറ്റു മതങ്ങളില്‍ മാമോദീസായോ മെമ്പര്‍ഷിപ്പോ എടുത്തു മതം
    മാറിയെന്നു തെളിവുണ്ടെങ്കില്‍ മാത്രം സഭയില്‍നിന്ന് പുറത്താക്കാം.ഒരിക്കലും പള്ളിയില്‍ പോകാത്തവനും പള്ളിക്കു പണംകൊടുക്കാത്തവനും മാമ്മോദീസ മുങ്ങിയവനെങ്കില്‍ അവന്‍ ക്രിസ്ത്യാനിതന്നെ. സഭയില്‍ ഔദ്യോഗികമായി കടലാസ്സു കൊടുത്തുപിരിഞ്ഞാല്‍ സഭയിലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടും.

    ശവക്കോട്ടകളൊക്കെ സര്‍ക്കാരിന്‍റെ നികുതിയിളവില്‍പ്പെട്ടതാണ്. ഈ സൌജന്യം ക്രിസ്ത്യന്‍ രാജ്യങ്ങളില്‍പ്പോലുമില്ല.പള്ളിയില്‍ കുഴിച്ചിടുകയില്ലന്നുള്ള ഭീഷണി ‍
    കേരളത്തില്‍ മാത്രമേ വിലപോവുകയുള്ളു. രാജ്യത്തിലെ കോടതികള്‍ നല്ലവണ്ണം ഉപയോഗിച്ചാല്‍ മെത്രാനെ മുട്ടു മടക്കിക്കാം. സര്‍ക്കാരിന്‍റെ നികുതിയിനത്തില്‍ കൊടുക്കേണ്ട പണവും പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് പള്ളിയും കൈക്കാരനും സാധാരണ ഭീഷണിമുഴക്കുന്നത്.

    വെന്തിക്കൊസുപള്ളിയില്‍ പോകുന്നവരോടൊപ്പം വ്യപിചാരശാലയില്‍ സന്ദര്‍ശിക്കുന്നവരുടെ കണക്കു ഇവര്‍ എന്തുകൊണ്ട്എടുക്കുന്നില്ല.? അമിത പ്രാര്‍ഥനയുമായി നടുക്കുന്നവരും ഒരുതരം വിഷം തലയില്‍ നിറച്ചിരിക്കുകയാണ്. ബൈബിള്‍മുത്തികൊണ്ട് ആരാധിച്ചുനടക്കുന്നവരും മതഭ്രാന്തരായ അല്ക്കാടാ, വടക്കേന്ത്യന്‍ ഹിന്ദുഭീകരര്‍ക്ക്‌ തുല്യംതന്നെ. വിശ്വാസികളുടെ
    പണംതട്ടി പൌരാവകാശങ്ങള്‍ക്കെതിരെ സ്ത്രീവിരോധികളായി പ്രവര്‍ത്തിക്കുന്ന സഭയെ ഭരിക്കുന്നത്‌ ശാത്താനും.

    ReplyDelete
  2. ഒരച്ചന്‍ സങ്കടപെട്ടു പള്ളിയില്‍ നിന്ന് പോകേണ്ടി വരുന്നു എന്നൊക്കെ പറയുമ്പോള്‍ വിഡ്ഢികളായ നമ്മില്‍ പലരും ചിന്തിക്കും കര്‍ത്താവ്‌ അടി കൊണ്ട് പിടഞ്ഞതു പോലെ ഒന്നും മിണ്ടാതെ സഹിച്ചു 'കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്താണന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണേ' എന്നും പറഞ്ഞു ഇറങ്ങി പോകുന്ന അല്ലങ്കില്‍ അച്ഛനെ ഇറക്കി വിടുന്ന ഒരു രങ്ങമല്ലേ മനസ്സില്‍ ഓടി എത്തുന്നത്‌.?

    എന്നാല്‍ അത് കര്‍ത്താവിന്റെ കാലം. കരുണാമയനായ കര്‍ത്താവ്‌ പാപികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്രൂഷിതനായി. എന്നാല്‍ ഇന്നോ എല്ലാം കര്‍ത്താവിന്റെ പേരില്‍ ബ്ലേഡ് ബിസിനെസ്സ്. ഇന്നുള്ള അച്ഛനെയും കന്യാശ്രീകളെയും ആണ് ഒട്ടും വിശ്വസിക്കാന്‍ പാടില്ലാത്തത്. അവര്‍ പറയുന്നത് ഒന്ന് അവര്‍ പ്രവര്‍ത്തിക്കുന്നത് വേറൊന്നു. ഇന്നുള്ള അച്ഛനെയും കന്യാസ്ത്രീയെയും കാള്‍ ഇന്ന് ഞാന്‍ വിശ്വസിക്കുന്നത് മണല്‍ മാഫിയ സങ്കത്തിനെയാണ്. ഈ അച്ചന്മാരും അണ്ടിയില്ലാ പട്ടക്കാരികളുമാണ് പള്ളിയിലെ പ്രശ്നങ്ങളുടെ മുഖ്യ കാരണം.

    ReplyDelete
  3. അനോണിമൌസ് എഴുതിയതിനോട് ഞാന്‍ പൂര്‍ണമായും യോചിക്കുന്നു. അച്ചന്മാര്‍ വിഷം കുത്തികേട്ടിയാണ് പള്ളികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌..

    ReplyDelete
  4. ചങ്ങനാശ്ശേരിയിലെ അടുത്ത മെത്രാനാകാന്‍ വേഷം തൈപ്പിച്ചു നടക്കുന്ന
    മാണിയച്ചന്‍ ഇത്രയല്ലേ എഴുതിയുള്ളൂ....
    മറുപടി ഉഗ്രന്‍... നൂറു മാര്‍ക്ക്.

    ഒരു ഇടവകക്കാരന്‍ മരിച്ചിട്ട് തിരിഞ്ഞു നോക്കാത്ത ഇടവക വികാരി
    അയാള്‍ ആരായാലും മനുഷ്യത്തം തീണ്ടീട്ടില്ലാത്ത ആളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
    ഒരു വിധവയായ സാധു സ്ത്രീയുടെ അടുത്ത് വേണോ അച്ചന്‍റെ അധികാരം കാണിക്കാന്‍?
    അവരെ പുറത്താക്കുന്നതോടെ മാണി പുതിയിടം ..സീറോ .

    ആത്മീയതയുടെ കാര്യത്തില്‍ എം.എസ്സ് മാത്യു മുണ്ടയ്ക്കല്‍ സാറിന്റെ വാലേല്‍ കെട്ടാനുള്ള യോഗ്യത
    ഈ മാണി പുതിയിടത്തിനുണ്ടോ?

    ReplyDelete
  5. Ente pentacothu kare pulikkunelilinte sardil vilampan ithu thanne nalla place. Ellarum thinnatee ,

    ReplyDelete
  6. ഹലോ രാജേഷ്, വെന്തിക്കൊസുകാര്‍ക്കും, ഏതു ആല്മീയവാദികള്‍ക്കും ഇവിടെ
    സ്വാഗതമുണ്ട്. പിന്നെ എന്തിനു പുലിക്കുന്നനെ പഴിക്കണം. സമകാലിക ചരിത്രത്തില്‍
    ഇത്രയും വിമര്‍ശനം നേടിയ മഹാന്‍ കേരളചരിത്രത്തില്‍ ഇല്ല. ബിഷപ്പുമാരും വൈദികരും
    മാത്രമേ അദ്ദേഹത്തെ പേടിക്കുന്നുള്ളൂ. നമ്മുടെ അപ്പനും അമ്മയും അവരുടെ വിഴിപ്പും
    ശര്‍ദ്ദിയും ചുമന്നകഥ മുതിര്‍ന്ന തലമുറകള്‍
    പറയും. പുലികുന്നന്‍റെ പുലിഗര്‍ജനം കുറെയൊക്കെ അവരുടെ പത്തിയെ അടിച്ചുതകര്‍ത്തിട്ടുണ്ട്.

    ബുദ്ധിയുള്ള കാര്‍ന്നവന്മാര്‍ കുറവായിരുന്നതുകൊണ്ട് അദ്ദേഹം ഒറ്റക്കായിരുന്നു പൊരുതിയിരുന്നത്. ആ കഴുതകള്‍ അദ്ദേഹത്തെ മനസ്സിലാക്കിയില്ല. ബാക്കി പത്തി തകര്‍ക്കുവാന്‍ പുതിയ ബുദ്ധിയുള്ള തലമുറകള്‍ക്ക് കഴിയും.

    വെന്തിക്കൊസുകാര് നവീകരണ സഭകളില്‍ നിന്നും നവീകരിച്ചു വീണ്ടും ഭ്രാന്തുപിടിച്ചു ബൈബിളിനെ
    പിശാചിന്‍റെ രൂപത്തില്‍ ആക്കിയവരാണ്. കത്തോലിക്കാസഭയില്‍ പെഗനിസം ധാരാളമുണ്ട്. അവകള്‍ ഇല്ലായ്മചെയ്തു ദൈവിക സഭയാക്കണമെന്നു ചിന്തിക്കുന്ന ഒരാളാണ് പുലികുന്നന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അല്ലെങ്കില്‍ എന്നെപ്പോലെ പകുതി ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ എഴുതുവാന്‍
    സാധിക്കുകയില്ലായിരുന്നു. പുലിക്കുന്നനെ അവഹേളിക്കുന്നതിനു പകരം
    രാജേഷിന്‍റെ നല്ല അഭിപ്രായങ്ങള്‍ അല്‍മായ ശബ്ദത്തില്‍ പ്രതിഫലിപ്പിച്ചു കൂടെ?

    ReplyDelete