Translate

Wednesday, January 11, 2012

thonnika: ദൈവത്തിന്റെ "ഭാര്യ"

thonnika: ദൈവത്തിന്റെ "ഭാര്യ":

'via Blog this'

3 comments:

  1. ദൈവത്തിന്‍റെ ഭാര്യ എന്ന ചെറുഉപമ കൊണ്ട് ഇതിന്‍റെ കര്‍ത്താവ് ഉദ്ദേശിക്കുന്നത്എന്താണ്? തത്വം മനസ്സിലാകുന്നില്ല? ‍ ബുക്ക് ഓഫ് കിങ്ങ്സ് എന്ന ആദ്യകാല പഴയനിയമത്തില്‍ ദൈവത്തിനു ഭാര്യയുണ്ടായിരുന്നു. പേര് ഹഷേരാ.

    യഹൂദന്മാര്‍ യഹോവയുടെ ദേവാലയത്തില്‍ ഹഷേരായെ ആരാധിച്ചിരുന്നു എന്നു ഒരു ഓക്സ്ഫോര്‍ഡ് ഗവേഷകയുടെ അഭിപ്രായത്തില്‍ കാണുന്നു. യെഹോവായും ഹഷേരായും പഴയ നിയമത്തിലെ ഹീബ്രുവില്‍ അനേകലിഖിതങ്ങളില്‍ കാണുന്നു. പഴയകാല വേദകര്‍ത്താക്കള്‍ പില്‍ക്കാലത്ത് പ്രസക്തഭാഗങ്ങള്‍ നീക്കംചെയ്തു. യഹൂദര്‍ പുരുഷദൈവം വരുന്നതിനു മുമ്പ് അനേക ദൈവങ്ങളെ ആരാധിച്ചിരുന്നു. ബീ. സി. ആറാം നൂറ്റാണ്ടിനു മുമ്പ് ഏക ദൈവത്തെ ദര്‍ശിച്ചവര്‍ അവരില്‍ ചുരുക്കം പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബീ.സി. 586 ല്‍ യഹോവാ യഹൂദരുടെ ഏകദൈവമായി.

    ReplyDelete
  2. സാഹിത്യത്തിന് പ്രതീകാത്മകമായ തലമേ ഉള്ളെന്ന് കരുതരുത്. രാജാവ് തുണിഉടുത്തിട്ടില്ലെന്നു പറഞ്ഞ കുട്ടിയൂടെ നിഷ്‌കളങ്കതതന്നെ നാം ഇവിടെയും കാണണം. നിങ്ങള്‍ ഈ ശിശുവിനെപ്പോലെ ആകണം എന്നു പറഞ്ഞ യേശുവിനെ ഓര്‍ക്കുവാന്‍ കഴിയാത്തവര്‍ സ്വയം ക്രിസ്ത്യാനി എന്ന് അവകാശപ്പെടാതിരുന്നാല്‍ നല്ലത്.

    ReplyDelete
  3. ശിശുക്കളെപ്പോലെയുള്ള എന്ന തത്വം മനസ്സിലായി.ആ തത്വത്തില്‍ ഞാന്‍ ഒരിക്കലും ക്രിസ്ത്യാനിയല്ല. അങ്ങനെയുള്ളവര്‍ ഭൂമുഖത്ത് എത്രപേര്‍ എന്നു അറിയില്ല. മാത്യു സുവിശേഷത്തിലെ പതിനെട്ടാം അദ്ധ്യായത്തില്‍ നിന്നും 1,3 വാക്യങ്ങള്‍:
    "1.ആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു.3..നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു."

    പതിനെട്ടാം അദ്ധ്യായത്തിലാണ് യേശുവിന്റെ കുഞ്ഞുങ്ങളെപ്പോലെ എന്ന പ്രയോഗമുള്ളത്. യേശുവിന്റെ ശിക്ഷ്യന്‍മാര്‍ ഗുരുവിന്റെ ഉപദേശങ്ങള്‍‍ പഠിച്ച പണ്ഡിതരായിരുന്നു.
    യേശുവുമൊത്ത് കഴിഞ്ഞ ഇവര്‍ പണ്ഡിതരും ശിശുഹ്രദയരുമായിരിക്കണം. എന്നാല്‍ മിക്കസമയങ്ങളിലും ശിഷ്യന്മാര്‍ ശിശുഹൃദയരായിരുന്നില്ല. യേശുവിനെ ഉള്‍ക്കൊണ്ട്‌ പഠിക്കണമെന്ന് ആഗ്രഹിച്ചു. എന്നിട്ടും അവര്‍ക്ക് ശിശുഹൃദയം ലഭിച്ചില്ല. അവര്‍ വന്നു ഗുരുവിനോട് ചോദിച്ചു ഞങ്ങളില്‍ ആരാണ് വലിയവന്‍. ആദ്യം വയലിന്‍ വായിക്കുന്നവന്‍ ആര്. ഇതിലെ
    പ്രധാനി ആര്. സ്വര്‍ഗത്തിലെ ഏറ്റവും വലിയവന്‍ ആരായിരിക്കും. അപ്പോഴാണ്‌ യേശു നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുകയില്ലാ എന്നു പറഞ്ഞത്.

    പത്രോസുപോലും ക്രിസ്ത്യാനിയല്ലെന്നു സാരം. പിന്നെയാണ് മാര്‍പാപ്പാമാര്‍?

    ReplyDelete