Translate

Tuesday, January 31, 2012

'സീറോ മലബാര്‍ വോയ്‌സ്'നു അഭിവാദ്യങ്ങള്‍!

ജോര്‍ജ് മൂലേച്ചാലില്‍, സെക്രട്ടറി, KCRM 
അമേരിക്കയിലെയും കാനഡയിലെയും മലയാളിക്കത്തോലിക്കരുടെയിടയില്‍ ഏറെ പ്രചാരമുള്ള 'സീറോ മലബാര്‍ വോയ്‌സ്' ബ്ലോഗ്, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി' (ജെ സി സി) ലിനെയും 'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന'(കെ സി ആര്‍ എം)ത്തെയും അതിന്റെ ബ്ലോഗായ 'അല്മായ ശബ്ദ'ത്തെയും അംഗീകരിച്ച് എഴുതിക്കണ്ടതില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ചിക്കാഗോ രൂപതയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കല്‍ദായവല്ക്കരണഭ്രാന്തിനെതിരെ വിശ്വാസിസമൂഹത്തോടൊപ്പം നിന്ന്ന്നു വീറോടെ പോരാടിക്കൊണ്ടിരിക്കുന്ന 'സീറോ മലബാര്‍ വോയ്‌സ്'നോട് കെ സി ആര്‍ എം-നും ജെ സി സി-ക്കും എന്നും ആദരവേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല, അവിടുത്തെ ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചും, ഐക്യദാര്‍ഢ്യസൂചകമായും, കൊപ്പേല്‍, ഗാര്‍ലന്‍ഡ് ഇടവകകളില്‍ അടിച്ചേല്പ്പിക്കപ്പെട്ട കല്‍ദായവല്ക്കരണ നീക്കങ്ങള്‍ക്കെതിരെ, കാക്കനാട്ടെ സഭാ ആസ്ഥാനത്തു ജെ സി സി-യുടെ ആഭിമുഖ്യത്തില്‍, പ്ലാക്കാര്‍ഡുകളും വഹിച്ചു പ്രാര്‍ഥനാ-ധര്‍ണവരെ നടത്തുകയുമുണ്ടായി.

എന്നാല്‍, ഏതൊക്കെയോ അധികാരകേന്ദ്രങ്ങളില്‍നിന്നുണ്ടായ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാകണം, ഈ പരിപാടിയെയും ജെ സി സി-യെയും കരിതേച്ചുകാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ 'സീറോ മലബാര്‍ വോയ്‌സി'ല്‍ വരുകയുണ്ടായി. അത് ഞങ്ങളെയൊക്കെ വല്ലാതെ വ്രണപ്പെടുത്തിയ ഒരു സംഭവമായിരുന്നു.

എന്നാല്‍ ഇന്നിതാ, 'അല്മായശബ്ദ'ത്തില്‍ 'സീറോ മലബാര്‍ വോയ്‌സി'-ന്റേതായി വന്ന ഈ നല്ല വാക്കുകള്‍കൊണ്ട്, എല്ലാ വ്രണങ്ങളും മാഞ്ഞുപോയിരിക്കുന്നു! 'സീറോ മലബാര്‍ വോയിസ്'നും അതിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെയെല്ലാം അഭിവാദ്യങ്ങള്‍! ഇനി നമുക്ക് സഭാവിഷയങ്ങളില്‍ കൈകോര്‍ത്തു നീങ്ങാം.

No comments:

Post a Comment