Translate

Friday, January 27, 2012

ഒരു അത്ഭുതരോഗശാന്തിയും നേര്ച്ചയും

ഡോ. ജോസഫ് വര്ഗീസ് (ഇപ്പന്‍) തന്റെ “നസ്രായനും നാറാണത്തു ഭ്രാന്തനും” എന്ന പുസ്തകത്തിന് എഴുതിയ സമര്പ്പണത്തില്നിന്ന് ഒരു ഭാഗം:

ഇന്ദുലേഖ ഇന്ന് ഒരു രോഗിയാണ്. അവള്ക്ക് S.L.E. രോഗമാണ്. എന്നുവെച്ചാല്‍ രക്തത്തില്‍ രോഗപ്രതിരോധാണുക്കള്‍ വര്ദ്ധിക്കുക. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവ ശരീരത്തെ ആക്രമിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്നു. നാലുവര്ഷ.ങ്ങളായി രോഗം തിരിച്ചറിഞ്ഞിട്ട്. സ്റ്റീറോയ്ഡ് ഔഷധങ്ങളാണു പ്രതിവിധി. രോഗത്തെക്കാള്‍ കുഴപ്പക്കാരനാണ് ഔഷധം. അവളിപ്പോള്‍ പ്ലസ് ടൂ കഴിഞ്ഞു. സ്റ്റഡിലീവു മുതല്‍ രോഗം കലശലാകാന്‍ തുടങ്ങി. മിക്കദിവസങ്ങളിലും വേദനയ്ക്കുള്ള ഇന്ജെക്ഷന്‍ എടുത്തുകൊണ്ടാണ് അവള്‍ പരീക്ഷയ്ക്ക് പോയത്. പരീക്ഷ കഴിഞ്ഞയുടന്‍ രോഗം മൂര്ച്ഛിച്ചു. ഞങ്ങള്‍ ബാംഗ്ലൂരിലുള്ള സെന്റ് ജോണ്സ്യമെഡിക്കല്കോളേജിലേക്കു പോയി. നാല്പതു ദിവസത്തോളം അവിടെ കഴിഞ്ഞു. അവളുടെ രോഗപ്രതിരോധശക്തി അപകടകരമാംവിധം കുറഞ്ഞു. അവള്‍ മരിച്ചുപോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്മാര്‍ എന്നോടു പറഞ്ഞു. ഞാന്‍ ആസ്പത്രിയുടെ ഇടനാഴികകളുടെ കോണുകളില്‍ പോയിനിന്ന് പലതവണ പൊട്ടിക്കരഞ്ഞു. പെട്ടെന്നെനിക്കു തോന്നി, ഇതു നസ്രായന്‍ എനിക്കു തന്ന ശിക്ഷയാണെന്ന്. ഞാന്‍ നടത്തിയ സമരം എനിക്കു സമ്മാനിച്ചത് പുച്ഛവും പരിഹാസവും മാത്രമാണ്. സ്ഥലം മാറിവന്ന പോസ്റ്റ്മാന്‍ അയല്പക്കത്തു ചെന്നനേ്ഷിച്ചത്രേ. ആ വട്ടുള്ള പ്രൊഫസറുടെ വീടേതാണെന്ന്. ഞാന്‍ മണ്ടനായതുപോലെ എനിക്കു തോന്നി. വെറും കോമാളി! ഇനിയുമുള്ള കാലമെങ്കിലും സ്വന്തം കാര്യം നോക്കി സ്വസ്ഥമായിക്കഴിയാന്‍ ഞാന്‍ തീരുമാനിച്ചു. സ്വസ്ഥമായിക്കഴിയലല്ല ജീവിതമെന്നും ജീവിതം യുദ്ധമാണെന്നും ഉള്ള അന്തോനിച്ചായന്റെ ഉപദേശം ഞാന്‍ മറന്നു. (ഇക്കഥ കഴിഞ്ഞ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്) നമ്മുടെ നാട്ടില്‍ കാശുണ്ടാക്കുന്നവനാണു മിടുക്കന്‍. നാടു നന്നാക്കാന്‍ വേണ്ടി നാലുലക്ഷം കളഞ്ഞുകുളിച്ച ഞാന്‍ മണ്ടനാണ്. എനിക്കും മിടുക്കനാവണം. ഞാനെന്റെ റബ്ബര്കൃഷിയില്‍ ശ്രദ്ധിച്ചു. തൊടുന്നതെല്ലാം പകിട പന്ത്രണ്ട്! റബ്ബറിനിപ്പോള്‍ 115 രൂപാ. ഞാനെന്റെ വീടുമോടിപിടിപ്പിച്ചു. വീടിനുമുമ്പില്‍ ഗാര്ഡന്‍ വെച്ചു പിടിപ്പിച്ചു. ഒരു സാന്ട്രോ കാറുവാങ്ങി. ടൗണില്‍ സ്ഥലം വാങ്ങി. അവിടെ ഒരു 'അടിപൊളി' കെട്ടിടം പണിതു. എന്റെ ഭാര്യ അവിടെ ട്യൂഷന്‍ ആരംഭിച്ചു. ധാരാളം കുട്ടികള്‍. പക്ഷേ, അപ്പോഴും എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു: 'മണ്ടനൗസേപ്പേ, വീടിന്റ ജനലുപോലും പൊളിഞ്ഞു കിടന്ന സമയത്ത് ലോണെടുത്തു സമരം ചെയ്ത നീ തന്നെയാണു മിടുക്കന്‍. ദൈവം നിന്നെ സൃഷ്ടിച്ചത് എസ്റ്റേറ്റുവെച്ചുപിടിപ്പിക്കാനും അടിപൊളി കെട്ടിടങ്ങള്‍ പണിയാനും ഒന്നുമല്ല. അതിലുമൊക്കെ വലിയ കാര്യങ്ങള്‍ ദൈവം നിന്നില്നിന്ന് പ്രതീക്ഷിക്കുന്നു.' ചുരുക്കത്തില്‍ ഒരു ദൈവവിളിയനുസരിച്ചാണ് ഞാന്‍ അഴിമതിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. നാട്ടുകാരുടെ പരിഹാസം ഭയന്ന് ഞാന്‍ ദൈവവിളിയില്നിന്നും പിന്മാറി. അതിനെനിക്കു ലഭിച്ച കഠിനമായ ദൈവശിക്ഷയാണ് ഇന്ദുലേഖയുടെ രോഗമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

സെന്റ് ജോണ്സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന് വേണ്ടി താന്‍ ചില കര്ശ‍നനടപടികള്ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്ജെ്ക്ഷനുകള്‍ അവള്ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്ത്ഥിഫക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്മ്മി്പ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്തസമ്പത്തും ഞാന്‍ സമര്പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്ച്ച ഞാന്‍ നിറവേറ്റാം.' ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വ' കളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്ച്ച ഞാന്‍ നേര്ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്ഗ്ഗീ സും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!

ഇമ്മ്യൂണോഗ്ലോബിന്‍ 15 ഗ്രാമിന്റെ അഞ്ച് ഇന്ജെ്ക്ഷനുകളാണ് അവള്ക്കു കൊടുത്തത്. അതിനുശേഷം T.C പരിശോധിച്ചപ്പോഴും അഞ്ഞൂറ്. ദൂരെക്കൂടി പോകുന്ന രോഗംപോലും പറന്നുവന്നാക്രമിക്കും. ഒന്നരലക്ഷത്തോളം രൂപയുടെ മരുന്ന് കയറ്റിയിട്ടും വെറും പച്ചവെള്ളം കയറ്റിയ അനുഭവം. അപകടകരമായ അവസ്ഥയില്നിന്നു രക്ഷപെടണമെങ്കില്‍ T.C 3000 എങ്കിലും വേണം. ഡോക്ടര്‍ കടുത്ത നിരാശയിലായി. എന്നെ വിളിച്ചു കാര്യം പറഞ്ഞു. നാളെത്തന്നെ ഐസൊലേഷന്‍ സെല്ലിലേക്കു മാറ്റണം. എന്നുവെച്ചാല്‍ കടുത്ത ശുചിത്വം ദീക്ഷിക്കേണ്ട ഏകാന്തമായ ഒരു മുറി. രോഗാണുക്കളെ വലിച്ചെടുക്കാനുള്ള സംവിധാനങ്ങളൊക്കെയുണ്ട്. ഒരു നേഴ്‌സ് മുഴുവന്‍ സമയവും ശുശ്രൂഷിക്കും. മുറിക്കു പുറത്ത് ഒരാള്ക്കു കൂടി കിടക്കാം. അലോഷ്യ കിടക്കട്ടെ. എനിക്കു ആശുപത്രിക്കു പുറത്തു താമസിക്കാം. ഞാന്‍ ഇന്ദുലേഖയുടെ വല്യപ്പച്ചിയെയും അനുജത്തിയായി മാളൂട്ടിയെയും വീട്ടിലേക്കയയ്ക്കുവാനുള്ള ഏര്പ്പാടുകള്‍ ചെയ്തു. പിറ്റേദിവസം ഡോക്ടര്‍ വന്നു. അവളുടെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നു. ധാരാളം ആല്ബുമിന്‍ നഷ്ടപ്പെടുന്നു. തന്റെ പ്രതീക്ഷ കുറഞ്ഞു വരുന്നതായി അവര്‍ എന്നോടും അലോഷ്യായോടും പറഞ്ഞു. അപ്പോഴാണതു സംഭവിച്ചത്. ഡോ. വിനീതയുടെ അസിസ്റ്റന്റായ സിസ്റ്റര്‍ ശാന്തി ഒരു കടലാസും കൈയില്‍ ഉയര്ത്തിപ്പിടിച്ചുകൊണ്ട് ഓടി വരുന്നു. അവര്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. 'ഡോക്ടര്‍ വിനീതാ, ഇന്ദുലേഖയുടെ ഠ.ഇ 6100. ഡോക്ടര്‍ വിനീത സന്തോഷംകൊണ്ട് മതിമറന്നു. ഞങ്ങള്ക്കുള്ളതിനെക്കാള്‍ സന്തോഷമായിരുന്നവര്ക്ക്. ഒപ്പം അവര്‍ പറഞ്ഞു: 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഇന്ദുലേഖയുടെ T.C 6750 ആയെന്ന്.' ബോദ്ധ്യം വരാഞ്ഞ് അവര്‍ നേരിട്ട് രക്തമെടുത്തു ലാബിലേക്കു കൊടുത്തുവിട്ടു. റിസല്റ്റു വന്നു. അബദ്ധമൊന്നും പറ്റിയതല്ല.

അങ്ങനെ ഒരു നേര്ച്ച നിറവേറ്റലാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. പക്ഷേ, ഒരു ചില്ലിക്കാശുപോലും പള്ളികള്ക്കുറ നേര്ച്ച കൊടുക്കരുതെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ മുഖ്യ സന്ദേശം. അതൊരു വൈരുദ്ധ്യമായിത്തോന്നാം. വിശദമായി മനസ്സിലാക്കണമെന്നുള്ളവര്‍ പുസ്തകം മുഴുവന്‍ ശ്രദ്ധിച്ചുവായിക്കട്ടെ.

8 comments:

  1. ശവമടക്കിനു ആവശ്യമില്ലാത്ത പ്രാധാന്യം നമ്മള്‍ നല്‍കുന്നതുമൂലമുണ്ടായ ഒരു വിഷയമാണിത്. പാശ്ചാത്യ നാടുകളില്‍ ശവമടക്കും ഒരു വ്യവസായമായിരുന്നൂ, എന്നാല്‍ കേരളം അതെറ്റെടുത്തിരിക്കുന്നൂ. മോശയെ എവിടെയടക്കി ആരടക്കി? അബ്രഹത്തെ അയാള്‍ തന്നെ വിലകൊടുത്തു വാങ്ങിയ മണ്ണില്‍ മൂടി, സാറയെ കുഴിച്ചിടാന്‍ സ്ഥലമില്ലാതെ അലയുന്ന അബ്രാഹത്തെയും കാണാം Gen 23:19, എന്തിനു ആദ്യം ദൈവം പ്രസധിച്ച ആബേലിനെ എവിടെ ആര്‍ കുഴിച്ചിട്ടു? പുതിയനിയമത്തില്‍ യേശു ആരുടെ ശവമടക്ക് നടത്തി? സ്നാപകന്റെയോ , ലാസറിന്റെയോ( സ്നേഹിതനായിരുന്ന) ശവമാടക്കുപോലും ഒഴിവാക്കി? ഒരിക്കല്‍ കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്‍റെ അപ്പനെ അടക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ യേശു പറഞ്ഞത് , നീ വരിക " മരിച്ചവര്‍ തന്നെ മരിച്ചവരെ അടക്കട്ടെ" എന്ന്. യേശുവിനെ ദേവാലയ പരിസരത്തുപോലും കുഴിച്ചിട്ടില്ല, ധനവാന്റെയും ലാസരിന്റെയും ഉപമയിലെ വൃണം ബാധിച്ചു ഒന്നുമില്ലാത്ത തെണ്ടിയായ( ലോകപ്രകാരം) ലാസരെ അടക്കിയതായിപ്പോലും പറയുന്നില്ല . ധനവാന്‍ മരിച്ചു അടക്കി ( ചിലപ്പോള്‍ മഹാപുരോഹിതനും , മന്ത്രിയും ഒക്കെ വന്നുകാണും) . ഫലമോ ലാസര്‍ പരുധീസയില്‍ ധനവാന്‍ യാതനാ സ്ഥലത്ത്. മരിച്ചാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എത്രയും വേഗം മറവു ചെയ്യുക, അതിനു ഒരു പുരോഹിതന്റെയും ആവശ്യമുള്ളതായി ബൈബിള്‍ പറയുന്നില്ല. പുരോഹിതര്‍ ഉണ്ടെങ്കിലും കുഴപ്പമില്ല, നമ്മുടെ ഈ ജഡശരീരത്തിലായിരിക്കുവോളം നമ്മള്‍ ദൈവത്തില്‍ നിന്നകന്നവരാണ്.{ കൊരിന്ത്യർ 2 - 5:6 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.} ഒട്ടുമിക്ക ശവമടക്കുകളിലും പങ്കെടുക്കാറുള്ള ചിലരെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് . അതില്‍ അടുപ്പമുള്ള ചില ചന്ഗാതികളോട് കാരണം തിരക്കിയപ്പോള്‍ , നമ്മള്‍ പോയില്ലെങ്കില്‍ നമ്മള്‍ മരിച്ചാല്‍ ആരും കാണില്ല എന്നാ വിദക്തോപധെശമാണ് ലഭിച്ചത്. ചിലര്‍ ട്രാവല്‍ ഏജന്റുമാരും , ഇന്ത്യന്‍ കടക്കാര്‍ , real estate ....സംഖടനകള്‍ etc പലപ്പോഴും നമ്മള്‍ ശവമടക്കിനു പോകുന്നത് , നമ്മള്‍ മരിക്കുമ്പോള്‍ എല്ലാവരും വരാന്‍ വേണ്ടിയാണെന്ന് ആര്‍ക്കാനരിയാത്തത്? അന്നുമുതല്‍ ഞാന്‍ മാത്രമല്ല ഈ വിഭാഗത്തില്‍ പെടുന്നതെന്ന് മനസിലായി. കുട്ടപ്പാന്‍റെ വെട്ടുകാരുടെ മാനസിക വിഷമം ഞാന്‍ മനസിലാക്കുന്നൂ, എന്നാല്‍ വികാരിയടക്കിയില്ലെങ്കില്‍ എന്തോ കുഴപ്പം വരുമെന്ന് അവര്‍ തെറ്റിദ്ധരിക്കാന്‍ ഇടയായത്തില്‍ നാമോരോരുത്തരും ഉത്തരവാധികലാണ്. സമൂഹത്തെ ബോധവല്‍ക്കരിക്കണം. പിന്നെ ഒരു കമ്പ്യൂട്ടര്‍ അപേക്ഷ കൊടുക്കഞ്ഞിട്ടനിതെന്നു പറഞ്ഞാല്‍ ഇന്നലെ പിറന്ന കുഞ്ഞുപോലും വിശ്വസിക്കില്ല , നാം യഥാര്‍ദ്ധ കാരണം കണ്ടുപിടിക്കയും പ്രസിദ്ധികരിക്കയും വേണം.
    പിപ്പിലാഥന്‍.
    മത്തായി 8:21-
    ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നുപറഞ്ഞു.
    യേശു അവനോടു: “നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു

    ReplyDelete
  2. ശ്രീ ഈപ്പന്ടെ ലേഖനത്തെ ആരും നെറ്റി ചുളിച്ചുകൊണ്ട് വായിക്കേണ്ട കാര്യമില്ല. ഒന്നാമത്, ദൈവത്തിനു എവിടെയും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നുള്ളതാണ്. അതിന്റെ യുക്തി നമ്മള്‍ കാണുന്നതായിരിക്കില്ല ദൈവം കാണുന്നത്. അവ എല്ലാ മതങ്ങളിലും സംഭവിക്കാരുമുണ്ട്. ദൈവം അറിയാതെ ഇവിടൊന്നും ഉണ്ടായിട്ടില്ല, ഇവിടുണ്ടായിട്ടുള്ളതിനെയെല്ലാം ദൈവം സംരക്ഷിക്കുകയും ചെയ്യും. രണ്ടാമത്, അദ്ഭുതങ്ങള്‍ എന്നത് വിശ്വാസത്തിന്റെ തീവ്രതയില്‍ സൃഷ്ടിക്കാവുന്നതാണ് എന്നതാണ്. അതിനു ഒരു ക്രിസ്ത്യാനി ആയിരിക്കനമെന്നെയില്ല. ഒരു കടുക് മണിയോളം വിശ്വാസം മതി ഇതിലും വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍. എന്ന് ജോസഫ്‌ മര്‍ഫി എന്ന സത്യാന്വേഷകന്‍ ഉപബോധ മനസ്സിന്റെ ശക്തികളെ പറ്റി എഴുതിയ ഗ്രന്ഥത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. കത്തോലിക്ക സഭയും മറ്റു പല മതങ്ങളെയും പോലെ ദൈവത്തിന്റെ സ്വന്തം ആള്‍ക്കാര്‍ എന്ന് സ്വയം ലേബല്‍ ഒട്ടിച്ചു നടക്കുന്നു. അവരും മനുഷ്യന്റെ മരണ-ശിക്ഷാ ഭീതി യെ മനോഹരമായി ചൂഷണം ചെയ്യുന്നു.

    കത്തോലിക്ക സഭയെന്ന ഇജിയന്‍ തൊഴുത്ത് ആര് വൃത്തിയാക്കാന്‍ ശ്രമിച്ചാലും ദൈവത്തിന്റെ പുര്‍ന പിന്തുണയുണ്ടാകുമെന്ന് ഉറപ്പ്. അത്രമേല്‍ ദൈവത്തില്‍ നിന്ന് അകന്ന ഒരു പ്രസ്ഥാനമാനത്. ഒരച്ചന്റെ സാന്നിധ്യമില്ലാതെ ഒരു പ്രാര്‍ത്ഥന ചെല്ലാനോ, വചനം ചര്‍ച്ച ചെയ്യാനോ ആര്‍ക്കും അവകാശമില്ല. കൊള്ളാവുന്ന ഒരു അച്ചനെ കിട്ടാനുമില്ല. നാട് നിളെ ചുറ്റി നടക്കുന്ന ധ്യാന കമ്പനികളുണ്ട്‌... അവര്‍ക്ക് വേണ്ട എല്ലാ സുഖ സൌകര്യങ്ങളും ഒരുക്കി, പറയുന്ന ഫിസും നല്‍കിയാല്‍ മാത്രമേ അവരുടെ പരിശുദ്ധാത്മാവ് പ്രസാദിക്കു. ഇവര്‍ക്ക് വേണ്ടത് അന്ധമായി അനുസരിക്കുന്ന കുറെ വിശ്വാസികലെയാണ്‌...... . അത് ഇവിടെ ധാരാളം ഉണ്ട് താനും.

    ഈ അടുത്ത കാലത്തായി അല്‍പ്പം വിറയല്‍ സഭയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്രയും നാള്‍ അനുസരണയുള്ള അല്മെനികളെ കാണിച്ചായിരുന്നു അച്ചന്മാരെയും ഒതുക്കിയിരുന്നത്. ഇപ്പോള്‍ അവരില്‍ പലരും എടങ്കോള് ഇട്ടു തുടങ്ങി. എവിടെ വേണ്ടാതിനം നടന്നാലും ചോദിക്കപ്പെടും എന്ന അവസ്ഥയും സംജാതമായി. ഒരുകാലത്ത് ഒരു പുലിക്കുന്നനെ നോക്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഇരിക്കുന്ന കമ്പിനെപ്പോലും സംശയിക്കേണ്ട അവസ്ഥ.

    ശ്രീ ഇപ്പന്റെ അനുഭവ സാക്ഷ്യം പ്രത്യേകം ശ്രദ്ധിക്കുക. ദൈവം ഒപ്പം ഉണ്ടെന്നു വിശ്വസിക്കുകയും അനിതിക്കെതിരെ പോരാടുകയും ചെയ്യുന്നവരെ ദൈവം ഒരിക്കലും കൈ വിടുകില്ല. നിതിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്ക് നേരെ മുഖം തിരിക്കുന്ന ഒരു പിതാവിനെ അല്ല യേശു നമുക്ക് പരിചയപ്പെടുത്തിയത്.

    ഈ ആഴ്ചത്തെ ചിന്താ വിഷയം
    'കുട്ടപ്പന്‍ സംസ്കരിക്കപ്പെടാത്തവനായി വന്നു ഞാന്‍ അവനെ ശരിക്കും സംസ്ക്കരിച്ചു'.

    ReplyDelete
    Replies
    1. “ഈ അടുത്ത കാലത്തായി അല്പ്പം വിറയല്‍ സഭയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്രയും നാള്‍ അനുസരണയുള്ള അല്മെനികളെ കാണിച്ചായിരുന്നു അച്ചന്മാരെയും ഒതുക്കിയിരുന്നത്. ഇപ്പോള്‍ അവരില്‍ പലരും എടങ്കോല് ഇട്ടു തുടങ്ങി. എവിടെ വേണ്ടാതിനം നടന്നാലും ചോദിക്കപ്പെടും എന്ന അവസ്ഥയും സംജാതമായി. ഒരുകാലത്ത് ഒരു പുലിക്കുന്നനെ നോക്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഇരിക്കുന്ന കമ്പിനെപ്പോലും സംശയിക്കേണ്ട അവസ്ഥ.”

      റോഷന്‍ ഫ്രാന്സിസിന്റെ മനോഹരമായ കമന്റ്‌.

      ഇത് ഒരു എളിയ തുടക്കം മാത്രമാണെന്ന് നമുക്ക് വിശ്വസിക്കാം. ഇങ്ങനെ തന്നെ ആയിരിക്കണം യുറോപ്പിലെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാന്‍ തുടങ്ങിയത്.

      എല്ലാ ചൂഷണത്തിനും ഒരു അന്ത്യം ഉണ്ടാകണമല്ലോ. ആ അന്ത്യത്തിനായി നമ്മളാലാവുന്നത് നമ്മള്‍ അല്മായ ശബ്ദത്തിലൂടെ ചെയ്യുകയാണെന്നോര്ത്തു നമുക്കഭിമാനിക്കാം.

      Delete
  3. Well done Roshan and Alex.

    Your objective is clear that you both are either from Pentecost where everyone has their own church. Or you guys are from the witness of Yahweh group.

    Church is built by Christ, the son of God, and you can do nothing to it.

    For many months you are screaming about a Kuttappan. Have you ever thought of supporting his family in any other means than just bluffing?

    Make use of every chance, so that you will get some happiness.
    Regards
    JK

    ReplyDelete
    Replies
    1. അജ്ഞാതനാമകാരിയായ താങ്കള്‍ ഊമക്കത്തുകള്‍ ബ്ലോഗിലെറിയുവാന്‍ തുടങ്ങിയിട്ട് കുറച്ചേറെ ദിവസങ്ങളായല്ലോ. താങ്കളുടെ പ്രശ്നം എന്താണെന്ന് ഈ ബ്ലോഗിലെ എഴുത്തുകാര്‍ക്ക്
      മനസ്സിലാകുന്നില്ല. ഓരോ വ്യക്തികളെയും പരിഹസിക്കുന്ന അഭിപ്രായങ്ങളില്‍ ആനന്ദം കണ്ടെത്തുന്നു. ഇത്തരം അഭിപ്രായങ്ങള്‍ക്ക് കാരണം ഒന്നുകില്‍ താങ്കള്‍ ഒരു സ്ത്രീയെ ലഭിക്കാതെ മുരടിച്ചു നിരാശനായ വൈദികന്‍, അല്ലെങ്കില്‍ മാനസ്സിക സമ്മര്‍ദം വളരെയേറെ അനുഭവിക്കുന്ന ഹതഭാഗ്യന്‍ ഒക്കെയായിരിക്കാം.

      പല രൂപത്തില്‍ പല ഭാവത്തില്‍ ഈ ബ്ലോഗില്‍ രൂപാന്തരം ഭാവിച്ചു ഭര്‍ത്സനം നടത്തുന്ന താങ്കളോട് സഹതാപം പ്രകടിപ്പിക്കുവാനെ സാധിക്കുന്നുള്ളൂ. പിന്നെ വ്യക്തികളെ പഴിച്ചു‍ വെന്തിക്കൊസ്സുകാരും യഹോവാവിറ്റ്നസ്സും എന്നൊക്കെ മുദ്രയടിച്ചാല്‍ സമനില തെറ്റിയ ഒരു മതഭ്രാന്തന്‍റെ വാക്കുകളായെ വായനക്കാര്‍ കരുതുകയുള്ളു.

      ദൈവത്തിന്‍റെ നാമം മഹത്വപ്പെടുത്തുവാന്‍ ആര്‍ക്കും അവകാശമുണ്ട്.യേശുവും പഠിപ്പിച്ചത് അങ്ങനെയാണ്. താങ്കള്‍ ഒരു പുരോഹിതനെങ്കില്‍ അഥവാ ഒരു കത്തോലിക്കാവിശ്വാസിയെങ്കില്‍ പുതിയ നിയമത്തിലെ ഈ വചനം ഒന്ന് ശ്രവിച്ചാലും. "Mark: 38 And John answered him, saying, Master, we saw one casting out devils in thy name, and he followeth not us: and we forbad him, because he followeth not us. 39 But Jesus said, Forbid him not: for there is no man which shall do a miracle in my name, that can lightly speak evil of me. 40 For he that is not against us is on our part. 41 For whosoever shall give you a cup of water to drink in my name, because ye belong to Christ, verily I say unto you, he shall not lose his reward.

      താങ്കള്‍ക്കു ഈ വചനത്തില്‍ താല്പ്പര്യ്മില്ലായെന്നു അറിയാം. പേടിക്കേണ്ടാ, സ്ത്രീകളെ പീഡിപ്പിക്കുവാനും,കൊല്ലുവാനുംവരെ ദൈവം അനുവദിച്ചിട്ടുണ്ട്. Judges 21:10-24 NLT,Numbers 31:7-18 Deuteronomy 22:28-29 NLT.എന്നാല്‍ പ്രകൃതിവിരുദ്ധമായ അള്‍ത്താര ബാലന്മാരെ പീഡിപ്പിക്കാമെന്നു പഴയനിയമത്തിലും പുതിയ നിയമത്തിലും കാണുന്നില്ല. അങ്ങനെ ബൈബിള്‍ വിരുദ്ധരായ പുരോഹിതര്‍ മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളെ പഴിച്ചാല്‍ എന്തു നേടുന്നു?

      നരിക്കാട്ടച്ചന്‍ ഒളിവിലാണെന്നും അറിയുക. കേസ്സിനെ പേടിച്ചു പാലാ മെത്രാനും കുടുങ്ങിയിരിക്കുകയാണ്. വന്‍തുക കൊടുത്തു കേസ്ഒതുക്കുവാന്‍ പാലാബിഷപ്പ് വെള്ളം കുടിക്കുകയാണെന്നും കേട്ടു. ഇതിന്‍റെപിന്നില്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നത് അല്‍മായശബ്ദം ബ്ലോഗിനെ നിയന്ത്രിക്കുന്ന നവീകരണ പ്രസ്ഥാനമാണെന്നും ഓര്‍ക്കണം. ഉപ്പുതിന്നവനാണ് വെള്ളം കുടിക്കേണ്ടത്. കുട്ടപ്പന് പണം കൊടുക്കുന്ന കാര്യത്തില്‍ താങ്കള്‍ വിഷമിക്കേണ്ടാ അത് നരിക്കാട്ടച്ചന്‍റെയും അയാളുടെ സുഹൃത്ത് ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെയും ജോലിയാണ്. പുരോഹിതനെ വന്ദിക്കുന്ന കാലമൊക്കെ പോയി. ഇവര്‍ക്കായി വത്തിക്കാനില്‍ കോണ്ടം ഫാക്റ്ററി തുടങ്ങിയെന്നും കേട്ടു.സഹോദരാ, വെറുത കളരിക്കനെയും അലക്സിനെയും ഈ ബ്ലോഗില്‍ പങ്കെടുക്കുന്നവരെയും പരിഹസിക്കാതെ സാങ്കേതിക വിദ്യകള്‍ നല്ലവണ്ണം മുതലാക്കി ബുദ്ധിപരമായ ആശയങ്ങള്‍ ഈ ബ്ലോഗില്‍ പ്രചരിപ്പിക്കൂ? എന്തിനു ഇവിടെ ഒരു ജോക്കര്‍ ആകണം?

      Delete
  4. പിപ്പിലാഥനും റോഷനും പടന്നമാക്കലുമൊക്കെ പറയുന്ന കാര്യങ്ങള്‍ common sense ഉള്ള ഏതൊരാള്‍ക്കും തനിയെ മനസ്സില്‍ പതിയേണ്ടവയാണ്. തിരിച്ച് അസഭ്യം എഴുതുന്നവര്‍ common sense നഷ്ടപ്പെട്ട (ബൌദ്ധികമായി കാസ്ട്രെയ്റ്റു ചെയ്യപ്പെട്ട) ഭൂരിഭാഗത്തിന്റെ പ്രതിനിധികളാണ്. ഇവരെയും ഇവരെ നയിക്കുന്ന പുരോഹിതബ്രാഹ്മണരെയും നേരെചൊവ്വേ ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്ന ദൌത്യം അല്മായശബ്ദത്തിലൂടെ സാവധാനമെങ്കിലും കൈവരുന്നു എന്നത് സന്തോഷകരമാണ്. ശ്ശെടാ, നമ്മെക്കാള്‍ ബൈബിളിനെപ്പറ്റി അവഗാഹമുള്ള അല്മായാല്‍ എത്രപേരുണ്ട്, ഈ പോക്ക് അത്ര ശുഭമല്ലല്ലോ എന്ന് ചിന്തിച്ച് തുടങ്ങിയിട്ടുള്ള ധാരാളം അച്ചന്മാരും വല്യച്ചന്മാരും കാണും. അദ്ധ്വാനിക്കാതെ, അധികാരത്തോടെ സുഖിച്ചു ജീവിക്കാന്‍ ചാതുര്‍വര്‍ണ്യം കണ്ടുപിടിക്കയും അത് ദൈവത്തിന്റെ തിരുവിഷ്ടമാണെന്നു പറഞ്ഞുറപ്പിക്കുകയും ചെയ്ത മനുവിന്റെ അനുയായിക ളെപ്പോലെയാണല്ലോ സഭയിലെ പുരോഹിതവര്‍ഗ്ഗവും. ഇക്കാര്യം പൊതുജനം (അല്മായര്‍, അതായത്, ആത്മാവുള്ളവര്‍) മനസ്സിലാക്കിത്തുടങ്ങിയാല്‍, കാര്യങ്ങള്‍ പെട്ടെന്ന് മാറും. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തിന് ഇടനിലക്കാരന്റെ (പുരോഹിതരുടെയും പുണ്യാളരുടെയും ) ആവശ്യമേയില്ല എന്ന് വരുമ്പോള്‍, നേര്ച്ചകാഴ്ച്ചകളെന്ന തട്ടിപ്പ് നിലക്കും. അച്ചന്മാരും മറ്റ് മനുഷ്യരെപ്പോലെ ദേഹാദ്ധ്വാനത്തിലൂടെ വയറ്റിപ്പിഴപ്പു കണ്ടെത്താന്‍ തുടങ്ങും.

    'കുട്ടപ്പന്‍ സംസ്കരിക്കപ്പെടാത്തവനായി വന്നു, ഞങ്ങള്‍ അവനെ ശരിക്കും സംസ്ക്കരിച്ചു'. എന്ന് റോഷന്‍ സുന്ദരമായി പറഞ്ഞിരിക്കുന്നത് KCRM നു സ്വന്തമാക്കാം. ഒരിക്കല്‍ കൂടെയൊരുകൂട്ടം നായന്മാരുമായി നടക്കവേ, തീണ്ടല്‍ ഭയന്ന് മാറിനിന്ന ഒരു പുലയനോട് ചട്ടമ്പിസ്വാമികള്‍ പറഞ്ഞതിങ്ങനെ: "പുലത്തില്‍ (വയലില്‍) പണിയെടുത്ത്‌ എല്ലാവരെയും പുലര്‍ത്തുന്നവനാണ് പുലയന്‍. അവന്‍ ചെയ്യുന്നത് ദൈവത്തിന്റെ പണിയാണ്. ഇനിമുതല്‍, ആരെങ്കിലും അട്ടഹസിച്ചാല്‍, ഒഴിഞ്ഞു മാറരുത്. ചിലപ്പോള്‍, ദേവന്മാരെന്നു ഭാവിക്കുന്ന അറിവുകെട്ട അസുരന്മാര്‍ ആക്രമിച്ചെന്നിരിക്കും, എന്നാലും മാറരുത്, ധൈര്യമായിട്ട് ചെറുത്ത് നില്‍ക്കണം."ജാതിയും തീണ്ടലുമൊന്നും ഇന്നും ഒരിടത്തും (സഭയില്‍ പോലും) മാറിയിട്ടില്ലെന്ന് കുട്ടപ്പന്റെ കഥ വ്യക്തമാക്കുന്നുണ്ടല്ലോ. നരിക്കാട്ടച്ചന്‍ തന്റെ ബ്രാഹ്മണാഹന്ത കൊണ്ടാണ്, ഒരു ഫോമിന്റെ പേരിലല്ല, കുട്ടപ്പനെ അവഹേളിച്ചത്.

    പതുക്കെയാണെങ്കിലും പൊതുജനം ഇങ്ങനെയൊക്കെ മനസ്സിലാക്കി, പുരോഹിതവര്‍ഗ്ഗത്തിന്റെ നാനാവിധ കുതന്ത്രങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കപ്പെടും. ഇതൊരു വലിയ പ്രത്യാശയാണ്. അല്മായശബ്ദം അതിനുള്ള വഴിയൊരുക്കുന്നു. ഇങ്ങനെയൊരു സംരംഭം തുടങ്ങിവച്ചവരെ എത്ര അഭിനന്ദിച്ചാലും പോരാ.

    ReplyDelete
  5. എടൊ ജെ.കെ. അനോണിമസേ, താന്‍ ഇതൊക്കെ വായിക്കുന്നുണ്ടോ? ഇതൊന്നും തന്റെ കൊട്ട്തലയ്ക്കകത്ത്‌ കയറുകയില്ല എന്നറിയാം. തനിക്ക് പറ്റിയത് വല്ല കഴുത ഫാം ആണ്. അവിടെ പോയി, തന്റെ അസഭ്യങ്ങള്‍ പുലമ്പുക. കഴുതകള്‍ തനിക്ക് ഹോശാന പാടും. വിവരമുള്ളവരുടെ അടുത്ത് തന്റെ "കൂതറത്തരവുമായി" വന്നാല്‍ "(ബൌദ്ധികമായി കാസ്ട്രെയ്റ്റു ചെയ്യപ്പെട്ട)" എന്നൊക്കെ കേള്‍ക്കേണ്ടി വരും. കേട്ടലെന്താ, ജനിച്ച നാട്ടില്‍ നാണം എന്നൊരു സാധനം ഉണ്ടെങ്കിലല്ലേ!

    ഇനി താന്‍ തന്റെ മറ്റേ വര്‍ത്തമാനവുമായി, ഒന്ന് കൂടി അല്മായശബ്ദതില്‍ വന്നു നോക്ക്, തനിക്ക് ഞാന്‍ വച്ചിട്ടുണ്ട്. ഇത്രയും മര്യാദയുടെ ഭാഷയില്‍ പറയുന്നു -

    Get lost. Don't show up here ever again. അല്മായ ശബ്ദത്തിനു തന്റെ മറ്റേടത്തെ കാനന കാനോന്‍ നിയമം ബാധകമല്ല എന്ന കാര്യം മറക്കേണ്ട. ഒരു കോപ്പിലെ കത്തനാര് വന്നിരിക്കുന്നു!

    ReplyDelete
  6. ഈ ആഴ്ചത്തെ ചിന്താ വിഷയം:
    "ഒളിക്കാന്‍ ഇടമില്ലാത്തവനായി അവന്‍ വന്നു, ഞാന്‍ അവനെ പോലീസിനു പ്രവേശനമില്ലാത്ത അരമനയില്‍ ഒളിപ്പിച്ചു."

    ReplyDelete