Translate

Friday, January 6, 2012

ഉപകാരസ്മരണ


ചങ്ങനാശ്ശേരി രൂപതയുടെ ഉടമസ്ഥതയില്‍ നടത്തപ്പെടുന്ന 2011 നവംബര്‍ മാസത്തിലെ കുടുംബജ്യോതിസില്‍ വന്ന ''ഉപകാരസ്മരണ''യാണ് താഴെ കൊടുക്കുന്നത്.

അങ്ങനെ ബനഡിക്ട് ഓണംകുളം അച്ചന്‍ സ്വര്‍ഗത്തിലിരുന്ന് അത്ഭുത ങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഈ ഉപകാരസ്മരണയുടെ വലതുവശത്തായി സാക്ഷാല്‍ യേശുവില്‍നിന്നും ഉദ്ദിഷ്ടകാര്യം ലഭിച്ചതിന് ഒരു ഏലിയാമ്മ വെട്ടുകാടിന്റെ ഉപകാരസ്മരണയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് യേശുവും ഫാ. ബനഡിക്ടുമെല്ലാം സ്വര്‍ഗത്തിലിരുന്ന് വിവിധ ചാനലുകളിലൂടെ ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുക്കുന്നു!

കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഇന്ന് ദൈവത്തോട് ആരും പ്രാര്‍ത്ഥിക്കാറില്ല. മറിച്ച് നമ്മുടെ പ്രാര്‍ത്ഥന പുണ്യവാന്മാരോടാണ്. ''ഞങ്ങള്‍ ക്കുവേണ്ടി അപേക്ഷിക്കണമേ'', ''ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ'' എന്നിങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നതാണ് കത്തോലിക്കരുടെ പ്രാര്‍ത്ഥന. കത്തോലിക്കരുടെ പ്രാര്‍ത്ഥനയില്‍ അതിപ്രധാനമായ പ്രാര്‍ത്ഥനയാണല്ലോ 53 മണി ജപം. ഈ ജപത്തില്‍ കന്യാമറിയത്തെക്കുറിച്ച് പ്രശംസാവചനങ്ങള്‍ ആവര്‍ത്തിച്ച് ''ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ'' എന്നു പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ പൊങ്ങച്ച വാക്കുകള്‍കേട്ട് കന്യാമറിയം വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നാണ് വിശ്വാസം.

''ഈശോമിശിഹായുടെ പറഞ്ഞൊപ്പുകള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്ക ണമേ.'' അങ്ങനെ നമ്മുടെ കാര്യങ്ങളെല്ലാം കന്യാമറിയത്തെ ഏല്പിക്കുന്നു. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ചൊല്ലിയിരുന്ന ഒരു പ്രാര്‍ത്ഥന ഓര്‍ക്കുന്നു. എന്റെ പേരുകാരനായ യൗസേപ്പു പിതാവിനോടുള്ള പ്രാര്‍ത്ഥന. എന്റെ പേര് ജോസഫ് എന്നാകയാല്‍ കാലത്തും വൈകുന്നേരവും ഈ ജപം ചൊല്ലണമെന്ന് ധ്യാനപ്രാസംഗികനായ ഒരച്ചന്‍ എന്നോടു പറയുകയും വളരെക്കാലം ഞാന്‍ അത് അനുസരിക്കുകയും ചെയ്തതോര്‍ക്കുന്നു.

''ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ! ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപ്പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധഭാര്യയോട് സഹായം അപേക്ഷിച്ചതിന്റെ ശേഷം, അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോള്‍ മനോശരണത്തോടുകൂടെ യാചിക്കുന്നു.'' ഈ ജപത്തിനുതാഴെ ഇങ്ങനെ ഒരു വാഗ്ദാനവും ഉണ്ട്. ''അമ്പത്തിമൂന്നുമണിജപം കഴിഞ്ഞ് ഇത് ജപിക്കുന്നവര്‍ക്ക് തുലാമാസത്തില്‍ ദിവസേന 7 വര്‍ഷവും 6 മണ്ഡ. ദണ്ഡവിമോചനവും മറ്റുള്ള ദിവസങ്ങളില്‍ പ്രതിദിനം 30 ദിവസത്തെ ദണ്ഡവിമോചനം ലഭിക്കുന്നു.'' ഈ കണക്കനുസരിച്ച് എനിക്ക് അധികനാള്‍ ശുദ്ധീകരണ സ്ഥലത്ത് കിടക്കേണ്ടിവരുമെന്നു തോന്നുന്നില്ല!

കുറേക്കഴിഞ്ഞപ്പോള്‍ യൗസേപ്പു പിതാവിനോടുള്ള ഈ പ്രാര്‍ത്ഥനയില്‍ ഒരു കരടുള്ളതായി എനിക്കു തോന്നി. ''അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിനുശേഷമാണ്'' യൗസേപ്പു പിതാവിനോട് സഹായം അപേക്ഷിക്കുന്നത്. അപ്പനായ യൗസേപ്പു പിതാവിനേക്കാള്‍ അമ്മയായ കന്യാമറിയമാണ് പ്രധാനി. എനിക്കു വേണ്ടി അപേക്ഷിക്കുന്നതിനാണ് ഞാന്‍ അപേക്ഷിക്കുന്നത്. ആരോട്? എന്ന ചോദ്യം എന്റെ മനസ്സില്‍ ഉദിച്ചു. അവരുടെ പുത്രനായ ഈശോമിശിഹായോടാണ് അവര്‍ എനിക്കുവേണ്ടി അപേക്ഷിക്കേണ്ടത്. എന്റെ ഒരു സുഹൃത്തിനോട് ഈ സംശയം ഞാന്‍ ചോദിച്ചു. (അദ്ദേഹം പിന്നീട് മിഷനറി പുരോഹിതനായി. ഇന്നില്ല.) വളരെ യുക്തിബദ്ധമായ ഒരു മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയത്. ''നിനക്ക് ഒരു പെന്‍സിലു വേണമെങ്കില്‍ നീ ആരോടാണ് ആദ്യം ചോദിക്കുക. അമ്മയോട്. അമ്മ അപ്പനോട് പറഞ്ഞ് അത് നിനക്കു വാങ്ങിത്തരും.'' ഈ ഉത്തരം എന്റെ യുക്തിയില്ലാത്ത മനസ്സ് അംഗീകരിച്ചു. എനിക്ക് എന്തുകൊണ്ട് ഈശോമിശിഹായോട് നേരിട്ട് എന്റെ ആവശ്യം പറഞ്ഞുകൂടാ. ഇതിനും എന്റെ സുഹൃത്ത് മറുപടി പറഞ്ഞു. ''നീ വക്കീലന്മാരെ കണ്ടിട്ടുണ്ടോ. നമ്മള്‍ ഒരു കേസു കൊടുത്താല്‍ അവരാണ് കോടതിയില്‍ വാദിക്കുന്നത,് നമ്മളല്ല. അതുപോലെ ദൈവത്തോട് നമുക്ക് നേരിട്ട് പ്രാര്‍ത്ഥിക്കാന്‍ പാടില്ല. പുണ്യവാന്മാരിലൂടെയെ പ്രാര്‍ത്ഥിക്കാന്‍ പറ്റൂ.'' ഈ യുക്തിയും അന്നു ഞാന്‍ അംഗീകരിച്ചു.

ഇന്ന് അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. ബനഡിക്ട് അച്ചന്‍ വരെ ഇന്ന് യേശുവിന് തുല്യനായി ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുതരും. അതിന് കാര്യസാധ്യകന്‍ പണം മുടക്കി പത്രങ്ങളില്‍ അവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കണമെന്നു മാത്രം. പാവം ദൈവം ഇങ്ങനെ സ്വര്‍ഗത്തിലെ പുണ്യവാന്മാരായ വക്കീലന്മാരുടെ ആവശ്യമനുസരിച്ച് ഉദ്ദിഷ്ടകാര്യങ്ങള്‍ വിതരണം ചെയ്യുന്നു! യേശു ഇത്തരം വക്കീലന്മാര്‍ സ്വര്‍ഗത്തില്‍ ആവശ്യമാണെന്ന് പറഞ്ഞിട്ടുണ്ടോ?  

(From December 2011 Issue of Hosana)

9 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്‌ ഇത്തരം വിഡ്ഢികളുടെ ഒരു ലോകം
    കണ്ടതുകൊണ്ടായിരുന്നു. കേരളസഭാചരിത്രത്തില്‍ ഒരു പണ്ഡിതനായ വൈദികനോ ബിഷപ്പോ
    നേതൃത്വം കൊടുത്തതായി അറിവില്ല. അന്ധവിശ്വാസം കുത്തിയിറക്കുകയായിരുന്നു ഈ വിഷവിത്തുക്കള്‍ എന്നും ചെയ്തിരുന്നത്.

    ഒരു പെരുന്നാള്‍വന്നാല്‍ പാത്രങ്ങളില്‍ കയ്പ്പുനീരുണ്ടാക്കിവെക്കും. ഓരോരുത്തരുടെയും തുപ്പലുസഹിതം ഭക്തരെ കുടിപ്പിക്കും. നടുവെയിലത്ത് കുഞ്ഞുങ്ങളെയും
    പുറകില്‍വെച്ച് ഒന്നുംരണ്ടുംമണിക്കൂര്‍ ഭക്തജനങ്ങള്‍ പള്ളിക്കു പലപ്രാവിശ്യംചുറ്റി മുട്ടേല്‍നീന്തിയാല്‍ കൂടുതല്‍ പുണ്യംഫലംചെയ്യും.

    പുണ്യാളന്‍മാര്‍ക്കെല്ലാം പ്രായമായി. പലര്‍ക്കും ചെവികേള്‍ക്കുകയില്ല. അതുകൊണ്ടാണ് ആവര്‍ത്തിച്ചുള്ള പ്രാര്‍ഥനയുടെ ആവശ്യം. അവര്‍ക്ക് മറവിയുമുണ്ട്. കൂടെകൂടെ ഓര്‍പ്പിച്ചാലെ കാര്യം സാധിക്കുകയുള്ളൂ.

    യേശു മാതാവിന്‍റെ ഉദരത്തിലല്ലേ പിറന്നത്‌. സ്വര്‍ഗരാജ്യവും മാതാവിന്‍റെ ഉദരവും തമ്മില്‍ ഒരിഞ്ചുപോലും വിത്യാസമില്ലല്ലോ? അമലോല്‍ഭവ ഹ്രദയവും ഉദരത്തില്‍കിടന്ന യേശുവിന്‍റെ ഹൃദയവും പരസ്പരം സ്പന്ദനങ്ങള്‍ഏറ്റില്ലേ? ചിലര്‍ പറയുന്നതുപോലെ മാതാവ് പാപിയെങ്കില്‍
    ഈ പാപിസ്ത്രീയുടെ ഉദരത്തിലാണോ ജീസസ് ജനിച്ചത്‌.

    അഞ്ചാംനൂറ്റാണ്ടിലാണ് മനുഷ്യനെ വട്ടുകളിപ്പിക്കുന്ന ബൈബിള്‍ കണ്ടെത്തിയത്. അതിനുമുമ്പ് ജീസസില്‍ വിശ്വസിച്ചവര്‍ ക്രിസ്ത്യാനികളാണോ?
    സംശയങ്ങള്‍ ഒത്തിരി, ബൈബിള്‍ അരച്ചുകുടിച്ച ഉപദേശികളോട് ചോദിച്ചാല്‍‍ സുവിശേഷത്തിലെ പല വാചകങ്ങള്‍ ഒന്നിച്ചരച്ചു ഒരു ഉത്തരംതരും.ആ പടുവിഡ്ഢി പിന്നെ മതംമാറ്റാന്‍ ശ്രമമായി.

    സൂക്ഷിക്കുക, സ്വര്‍ഗരാജ്യത്തില്‍
    പ്രാവേശിക്കേണ്ടത് ഇടുങ്ങിയ വാതില്‍ക്കല്‍ കൂടിയാകുന്നു. ഘോരമൃഗങ്ങളും,വിഷപാമ്പുകളും, കാട്ടുപന്നികളും കുരങ്ങുകളും വസിക്കുന്ന മന്ദമാരുതിയിലെത്തുവാന്‍ വളരെക്ലേശകരമാണ്. താമസിയാതെ ബനഡികറ്റ്പുണ്യാളന്‍ തന്‍റെ ശാലീനിയും സുന്ദരിയുമായ മറിയക്കുട്ടിയുടെ മടിയില്‍കിടക്കുന്ന പ്രതിമ ഭക്തജനങ്ങള്‍ ‍മന്ദമാരുതിയില്‍ നിര്‍മ്മിക്കുന്നുണ്ട്. പുണ്യാളന്‍റെ കൈയില്‍‍ ചോരപുരണ്ട ഒരു കഠാരിയും മന്ദമാരുതി പള്ളിയുടെ കവാടത്തില്‍കാണാം.

    ReplyDelete
  3. അല്മായ ശബ്ദം സഹോദരന്‍മാരോട് ഒന്നു ചോദിക്കട്ടെ, നിങളുടെ ആരുടെയെങ്കിലും വീട്ടില്‍ സ്വന്തം സഹോദരി അവിഹിതഗര്‍ഭം ധരിച്ചാല്‍ ആ പ്രശനവും പരിഹരിക്കുന്നത്‌ ബ്ലോഗ് വഴി ആയിരിക്കുമോ?
    സഭ എന്നാല്‍ നാം ഓരോ ക്രിസ്ത്യാനിയും കൂടുന്നുതല്ലേ?
    അതിനാല്‍ നിങളുടെ ഉദേശശുദ്ധിയില്‍ സംശയംതോന്നുന്നു.
    Joseph Varghese
    Dept. of Computer Science
    Delhi Public School R K puram
    New Delhi -110017
    kvjo72@gmail.com

    ReplyDelete
    Replies
    1. I am also totally agreeing with you Joseph Varghese. Anyway this types of blogs should be deleted if supreme court order come under act. Already supreme court asked to remove this type of blogs from Google and networking sites.

      Delete
  4. സുഹൃത്തേ, കള്ളുകുടിച്ചിട്ടു അപ്പന്‍ വന്നു അമ്മയെ തല്ലുമ്പോള്‍ കൊച്ചുമക്കള്‍ ചേര്‍ന്ന് പ്രതിരോധിക്കുന്നത് തെറ്റാണോ? നിവൃത്തികെട്ടാല്‍ അയല്‍ക്കാരുടെ സഹായം ചോദിക്കുകയും ചെയ്തെന്നിരിക്കും. വീതം മേടിച്ചു മാറി താമസിക്കുന്ന ചേട്ടന് പരാതിയില്ലെങ്കില്‍ മനസ്സാക്ഷിയില്ലാഞ്ഞിട്ടാണ് എന്ന് മനസ്സിലാക്കി അയല്‍ക്കാര്‍ സഹായിച്ചെന്നുമിരിക്കും

    ReplyDelete
  5. ഉപകാരസ്മരണ എന്ന ലേഖനത്തിനുള്ള എന്റെ comment പോസ്റ്റ്‌ ചെയ്തപ്പോള്‍ അതിന്റെ ആദ്യ ഖണ്ഡിക വിട്ടുപോയി. അതിവിടെ കൂട്ടിച്ചേര്‍ ത്ത് comment ഒന്നുകൂടെ ഇടുകയാണ്.
    ഷാലോം, വചനോത്സവം തുടങ്ങിയ ഭക്തി-മാസികകളില്‍ ഡസന്‍കണക്കിന് കാണുന്ന പരസ്യങ്ങളാണ്, "ഷാലോമിന്റെ, വചനോത്സവത്തിന്റെ പത്തു കോപ്പികള്‍ വാങ്ങി വിതരണം ചെയ്യാമെന്ന് വാഗ്ദാനംചെയ്തുകൊണ്ട് പ്രാര്‍ഥിച്ചപ്പോള്‍, എന്റെ ആഗ്രഹം ദൈവം സാധിച്ചുതന്ന് അനുഗ്രഹിച്ചു" എന്ന രീതിയില്‍ ഉള്ളവ. അതിനര്‍ത്ഥം, ഈ പത്രക്കാരുടെ ധനമോഹത്തിനുതകുന്ന പ്രവൃത്തി ദൈവത്തെ, യേശുവിനെ വശീകരിക്കാന്‍ പോരുന്നതാണ് എന്നാണല്ലോ. അവര്‍ക്ക് ലാഭം ഉണ്ടാകുന്നതാണ് ദൈവപ്രീതി എന്ന് ഏവരും മനസ്സിലാക്കണം. ഇത് ഭക്തി പരിപോഷിപ്പിക്കലോ, കറ തീരാത്ത വഞ്ചനയോ? രണ്ട് തരത്തില്‍ ലാഭം - കോപ്പികള്‍ വിറ്റഴിയും, അക്കൂടെ എണ്ണമറ്റ പരസ്യങ്ങളും.

    മനുഷ്യരുടെ വിവരമില്ലായ്മയെ ചൂഷണം ചെയ്യുകയാണല്ലോ ഇന്ന് ഏത്‌ മതത്തിന്റെയും എല്ലാ ഭക്തിക്കച്ചവടത്തിന്റെയും പൊരുള്‍.

    തലയില്‍ കളിമണ്ണു നിറഞ്ഞ പാവം അന്ധവിശ്വാസികളെ ഒന്നുകൂടെ ചെളിയില്‍ താഴ്ത്തി, അവരെക്കൊണ്ട് മാസികയുടെ ലാഭക്കൊയ്ത്തിനായി പ്രവര്‍ത്തിപ്പിക്കാനുള്ള സൂത്രമാണിതെന്നു മനസ്സിലാക്കാന്‍ പോലും മൂളയില്ലാത്തവരാണ് ഇത്തരം ചതികളില്‍ ചെന്നുപെടുന്നത്. മനസാക്ഷികെട്ടവരാണ് ധ്യാനപ്രസംഗങ്ങളും വച്ചനോത്സവങ്ങളും വഴി ഇങ്ങനെ അളവില്ലാത്ത കാശ് പിടുങ്ങുന്നത്. മെത്രാന്മാരും വൈദികരുമൊക്കെ ഈ പ്രവണതകളെ ആവോളം പ്രോത്സാഹിപ്പിക്കുന്നു. ആത്മീയതയെന്നത് ഇന്നത്തെ സഭയില്‍ വട്ടപ്പൂജ്യമാണെന്നല്ലേ ഇതിന്റെയൊക്കെ അര്‍ത്ഥം?

    സ്കൂള്‍പ്രായക്കാരായ അഞ്ച് മക്കളുള്ള കൂലിപ്പണിക്കാര്‍ വരെ ഇത്തരം മാസികകളുടെ പ്രചാരണത്തിനായി, ഒരു വേതനവും പറ്റാതെ രാവിലെ മുതല്‍ വൈകുംവരെ അലഞ്ഞുനടക്കുന്നതും കാണാനുണ്ട്. വീട്ടില്‍ മക്കളോടോത്തു കഴിയുകയും, അത്യാവശ്യത്തിനെങ്കിലും പണി ചെയ്യുകയും അല്ലേ വേണ്ടത് എന്ന ചോദ്യത്തിന്, ഇങ്ങനെ ദൈവവചനം അന്യരിലെത്തിക്കുകവഴി ലോകം അല്പമെങ്കിലും നന്നാകുമെന്നും ദൈവം അവര്‍ക്ക് വേണ്ടതെല്ലാം കൊടുത്തുകൊള്ളും എന്നുമാണ് പാവങ്ങള്‍ മറുപടി തരുന്നത്! അങ്ങനെയൊക്കെയാണ് വാചാലരായ ആത്മപ്രഘോഷകര്‍ ഈ പാവങ്ങളെ ധരിപ്പിച്ചിരിക്കുന്നത്!ഇതൊക്കെ പെരുത്ത മനുഷ വഞ്ചനയും ദൈവദ്രോഹവുമല്ലാതെ മറ്റെന്താണ്?

    ReplyDelete
  6. Dear Joseph
    സഭ്യമായഭാഷയില്‍ ഒരു മറുപടിക്ക് താങ്കള്‍ യോഗ്യനല്ല. താങ്കളുടെ നിലവാരത്തില്‍ എഴുതുവാനും
    ബുദ്ധിമുട്ടുണ്ട്. പെങ്ങള്‍ക്കു അവിഹിതഗര്‍ഭം അലസിപ്പിക്കുന്നത് പാപമാണെന്നാണ് ബനടികറ്റ് മാര്‍പാപ്പ പറയുന്നത്. അമ്മയ്ക്കും ഗര്‍ഭം എന്നു എഴുതൂ. അമ്മയല്ലേ ആദ്യം ഭാഷയും പഠിപ്പിക്കുന്നത്‌. ജോസ് ആന്‍റണിയുടെ അന്തസ്സുള്ള മറുപടിയും താങ്കളുടെ തറഅഭിപ്രായത്തിനു ലഭിച്ചതും ചിന്തിക്കുക.

    ReplyDelete
  7. Dear Joseph
    സഭ്യമായഭാഷയില്‍ ഒരു മറുപടിക്ക് താങ്കള്‍ യോഗ്യനല്ല. താങ്കളുടെ നിലവാരത്തില്‍ എഴുതുവാനും
    ബുദ്ധിമുട്ടുണ്ട്. പെങ്ങള്‍ക്കു അവിഹിതഗര്‍ഭം അലസിപ്പിക്കുന്നത് പാപമാണെന്നാണ് ബനടികറ്റ് മാര്‍പാപ്പ പറയുന്നത്. അമ്മയ്ക്കും ഗര്‍ഭം എന്നു എഴുതൂ. അമ്മയല്ലേ ആദ്യം ഭാഷയും പഠിപ്പിക്കുന്നത്‌. ജോസ് ആന്‍റണിയുടെ അന്തസ്സുള്ള മറുപടിയും താങ്കളുടെ തറഅഭിപ്രായത്തിനു ലഭിച്ചതും ചിന്തിക്കുക.

    ReplyDelete
  8. മിസ്റ്റര്‍ ജോസഫിനെ അഭിനന്ദിക്കുന്നു.
    എന്തിനെന്നല്ലേ . അദ്ദേഹത്തിന്റെ അഭിപ്രായം പേരുവെച്ച് എഴുതിയതിന്.
    അദ്ദേഹത്തിന്റെ കത്ത്തന്നെ അദ്ദേഹം വെറും പാവമാണെന്നതിന്റെ തെളിവാണ്.
    ചില ശുദ്ധന്മാരിങ്ങനെയാണ്. ഒറ്റപ്പുത്തി എന്ന് നാട്ടുഭാഷയില്‍
    പറയും. അവരുടെ വിശ്വാസത്തിന് എതിരായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍
    അവര്‍ വയലന്റാകും. വായില്‍തോന്നിയതൊക്കെ വിളിച്ചു പറയും.
    എങ്കി്‌ലും അദ്ദേഹം സമയംപോലെ ലൂക്കായുടെ സുവിശേഷം 13,14 അധ്യായങ്ങള്‍
    മനസ്സിരുത്തി വായിക്കുന്നത്് നന്നായിരിക്കുമെന്ന് തോന്നുന്നു.
    അനുകൂലമായ അഭിപ്രായങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്നത് ഏകാധിപത്യ
    പ്രവണതയാണെന്ന് എനിക്കുതോന്നുന്നു.
    വാല്‍ക്കഷണം
    Man to God : Can I smoke while I pray ?
    God got angry.
    Another man asked: Can I pray while I smoke?
    God agreed.
    Response depends on how do you propose

    ReplyDelete