പലരുടെയും കാരണവന്മാര്‍ പണവും സമ്പത്തും നല്‍കി, വിയര്‍പ്പൊഴുക്കി പണി തീര്‍ത്ത ചെങ്ങളം പള്ളി, ളോഹധാരിയായ ഒരു കുറ്റവാളിയുടെ സ്വാര്‍ത്ഥ താല്പര്യതിനായി മാത്രം Dynamite-ന്റെ സഹായത്തോടെ ഇല്ലതാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതാ.
ഇനിയും പ്രതികരണ ശേഷി നഷ്ടപെട്ടിടില്ലാത്തവര്‍ പ്രതികരിക്കുക.
ആ കള്ളകത്തനാരെ പിടിച്ചുകെട്ടി രണ്ടടിയെങ്കിലും കൊടുക്കാന്‍ ചെങ്ങളം ഇടിവകയില്‍ കാര്ന്നോമാരോട് സ്നേഹമുള്ള ഒരു ആണ് പോലും ഇല്ലേ? കഷ്ടം!
ReplyDeleteകുറഞ്ഞതു അവനെ കോടതി കയറ്റാന്‍ പോലും ആര്ക്കും ധൈര്യമില്ലേ? വിശ്വാസി സമൂഹം ഇത്ര നപുംസകമായി പോയോ?
ഈ പള്ളിക്കെട്ടിടം ഉടച്ചു കളഞ്ഞത് വേറൊരെണ്ണം പടുത്തുയര്‍ത്താന്‍ വേണ്ടിയായിരിക്കുമല്ലോ. ഇന്ന് മരാമത്ത് പണിയിലൂടെ ആണല്ലൊ വികാരിമാര്‍ അവരുടെ മിടുക്ക് തെളിയിക്കുന്നത്. ആത്മീയതയില്‍ വട്ടപ്പൂജ്യമായവര്‍ ഇതല്ലാതെ പിന്നെ എന്തു ചെയ്യാന്‍?
ReplyDeleteഇവിടെ അടിവാരത്ത് കിഴക്കന്‍ കുരിശുമലയുടെ അടിവാരം) അതാ, ലാറി ബയ്ക്കെര്‍ ഉണ്ടാക്കിയ, 46 വര്‍ഷത്തോളം മാത്രം പഴക്കമുള്ള ഒരു സുന്ദര ദേവാലയം ഇടിച്ചു നിരത്തി, തല്‍സ്ഥാനത്ത് കോടികളുടെ മറ്റൊന്ന് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. കേടു വന്ന അതിന്റെ മേല്‍ക്കൂര മാത്രം മാറ്റിയാല്‍ ധാരാളം മതിയായിരുന്നു. പാലാ രൂപത മുഴുവന്‍ നടന്നു പിരിച്ചാണ് കാശുണ്ടാക്കുന്നത്. മണല് മുഴുവന്‍ കുഞ്ഞുങ്ങളെക്കൊണ്ട് ചുറ്റുമുള്ള തോടുകളിയും ആറ്റിലും നിന്ന് വാരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാന്‍ അവരും കൊച്ചിലെ പഠിക്കുന്നു.
നമ്മുടെ നാട്ടില്‍, എല്ലാ വഴിവക്കത്തും സൂചികാഗ്രമരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന കുരിശുപള്ളികള്‍ നിലംപരിശാക്കി, തലസ്ഥാനത്ത് ഒരു ആല്മരം നട്ട്, ചുറ്റും തറകെട്ടി വളര്‍ത്തിയാല്‍ അത് ഒന്നാന്തരം ഒരു നന്മയായിരിക്കും ആ പ്രദേശത്തിന് ചെയ്യുന്നത്. അതിനു പകരം, പല കുരിശുപള്ളികളും പുതുക്കി, ഉയരം കൂട്ടി ആര്‍ക്കും ഒരുപകാരവും ഇല്ലാത്ത സ്ഥലംകൊല്ലികളായി മാറ്റുന്നത് പരിതാപകരമാണ്. ഈ പ്രവണതക്കെതിരെ ഗവ. നടപടിയെടുക്കേണ്ടതാണ്.
താങ്കള്‍ ക്രിസ്ത്യാനിയോ കൃത്യാനിയുടെ പേരില്‍ എഴുതുന്ന ഹിന്ദുവോ? ക്രിസ്ത്യാനികളോട് അനുഭാവമുള്ള വളരെ അധികം ഹിന്ദുക്കളെ എനിക്കറിയാം. അവര്‍ പറയില്ല പള്ളിക്ക് പകരം ആലും ആല്‍ത്തറയും മതിയെന്ന്. കള്ളും കുടിച്ചു ഉന്മത്തനായി ഇരുന്നു എഴുതി മറ്റുള്ളവരെ വഴി പിഴപ്പിക്കാന്‍ നോക്കാതെ വേറെ വല്ല പണിയും നോക്കടോ കരിയാച്ചാ.
ReplyDeleteസഹോദരന്‍ മാരോട് ഒരു അറിയിപ്പ്, ഇപ്പോള്‍ ഈപൊളിച്ച പള്ളി നിര്‍മിച്ചത് ഒരു വീടു പോളിചിട്ടാണ്.
ReplyDeleteപക്ഷേ, അന്ന് ക്രിസ്ത്യാനികള്‍ ആയിരുന്നു. പിന്നീടാണ് വെള്ള ഉടുപ്പിട്ട അന്തി ക്രിസ്തുക്കള്‍ റോഡില്‍ നിന്ന് വെള്ളമടിച്ചു കൂവാന്‍ തുടങ്ങിയത്. ഈകുട്ടര്‍ക്കു പള്ളിപറ്റില്ല. ആയതിനാല്‍ ആണ് പുതിയ പള്ളി നിര്‍മ്മിക്കുന്നതിന് എതിര്‍പ്പ്.
ഒരു പള്ളിപൊളിച്ചു പണിയാന്‍ വികാരി മാത്രം വിചാരിച്ചാല്‍ പോര എന്നു ഈ സഹോദരനേ ഓര്‍പ്പിക്കുന്നു. പള്ളിക്ക് കമ്മറ്റിഉണ്ട്. അല്ലാതെ വാലും തലയും ഇല്ലാത്ത വെള്ളഉടുപ്പുകാരെ പോലെ അല്ല. ഇവര്‍ പറയുന്നതു കേട്ടാല്‍ ചെങ്ങളം പള്ളി ഇടവകക്കാര്‍ക്കു ബുദ്ധിയില്ലന്നു തോന്നും. ഒരു വികാരിയുടെ മാത്രം വാക്കുകേട്ടു പള്ളി പൊളിക്കാന്‍ അനുവദിച്ചത്.
ചെങ്ങളം പള്ളിക്കാരോട് ഒരു അപേക്ഷ ഇവമ്മാരെതപ്പിപിടിച്ചു കാലും, കൈയും തല്ലിഓടിക്കണം ഇല്ലെങ്കില്‍ ഇവനമാര്‍ ഇനിയും അക്ഷപികും.
ജോസഫ്, ന്യൂഡല്‍ഹി
മരങ്ങളില്‍ ഏറ്റവും സുന്ദരമായതു ആല്‍മരമാണ്. കേരളസംസ്ക്കാരത്തിന്‍റെ ഭാഗവുമാണ്. നമ്മുടെ പള്ളികളില്‍ ആല്‍മരങ്ങള്‍ നട്ടാല്‍ പരിതസ്ഥിതിയുടെ
ReplyDeleteസംരക്ഷണവുമാകും.മെത്രാന്‍ തൊപ്പിയിലെ മയിലുകള്‍ പറന്നു ആലിന്‍റെ മണ്ടയില്‍ കൂടു വെച്ചുകൊള്ളും.
കീഴ്വഴക്കങ്ങളെ മുറുകിപ്പിടിക്കുന്ന കത്തോലിക്കാ പുരോഹിതര്‍ക്കും മതമൌലിക വാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ദൈവം ഉണ്ടോഇല്ലയോ എന്നു
നിശ്ചയമില്ലാത്തവര്‍ക്കും കമ്മ്യൂണിസ്റ്റ്കാര്‍ക്കും ഹിന്ദുക്കള്‍ക്കും മുസ്ലീമാങ്ങള്‍ക്കും എന്നിങ്ങനെ ഈ തുറന്ന പ്ലാറ്റ്ഫോറം ഉപയോഗിക്കാമെന്നാണ്
അല്‍മായശബ്ദം അഡ്മിന്‍സ്ട്ട്രെ റ്റര്‍ അറിയിച്ചിരിക്കുന്നത്. ദൈവം ഉണ്ട്, ഇല്ല രണ്ടുമെനിക്ക് പറയുവാന്‍ അറിയത്തില്ല.
പോട്ടയില്‍ നിന്നു മരുന്നുതരാന്‍ ഒരു ഡോക്ടറും നമുക്കു ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ
കടുത്ത ഡായറിയാ ഉള്ളവര്‍ക്കും ഈ ഫോറം മണപ്പിക്കുന്നവര്‍ക്കും എഴുതാമെന്നും അറിയിപ്പില്‍ പറയുന്നു.
വളരെ നല്ല ആശയമാണ്. മത ചിഹ്നങ്ങളെ ഓര്‍മ്മിപ്പിക്കാനും കൂടിയാണ് വഴിയോരങ്ങളില്‍ കുരിശടികള്‍ സ്ഥാപിക്കുന്നത് എന്നതുകൊണ്ട്, അത് നഷ്ടപ്പെടുത്തണമെന്നില്ല. പകരം ആല്‍മരച്ചുവട്ടില്‍ ദൈവ ചിഹ്നങ്ങള്‍ വച്ചു കൊള്ളുക. അപ്പോള്‍ രണ്ടു കാര്യവും നടക്കും.
ReplyDeleteനമ്മളൊക്കെ ഹിന്ദു ക്രിസ്ത്യന്‍ വേര്‍തിരിവുകള്‍ മറന്ന് മനുഷ്യരായി ജീവിച്ചു തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, സഹോദരാ. മരമെന്നത് പ്രകൃതിയുടെ ഏറ്റം വലിയ കനിവുകളില്‍ ഒന്നാണ്. അതിനു ജാതിയില്ല. മരങ്ങളില്‍ത്തന്നെ, രാത്രിയിലും പകലും നമുക്ക് വേണ്ട ഓക്സിജന്‍ പുറപ്പെടുവിക്കുന്ന അത്ഭുതജീവിയാണ് ആല്‍മരം. ഇതൊന്നും നമസ്സിലാക്കാതെ, കള്ളും പോത്തിറച്ചിയും മാത്രം സ്വപ്നം കണ്ടുകൊണ്ട് ഇരുന്നുറങ്ങാതെ, എവിടെയെങ്കിലും ഒരു മരം വച്ച് പിടിപ്പിച്ചിട്ട്, വല്ലതും കഴമ്പുള്ളതു പറയാന്‍ തുനിയൂ, സുഹൃത്തേ! ആയിരം കുരിശു പള്ളികള്‍ പണിയുന്നതിലും മനുഷ്യന് ഗുണം ചെയ്യും ഒരൊറ്റ മരം എന്ന് താങ്കളും മനസ്സിലാക്കേണ്ടിയിരിക്കുന്നു, പ്രിയ അനോനിമൂസേ.
ReplyDeleteMr. Skaria,
ReplyDeleteIf you have nothing else to do, plant a tree if you have at least a little bit land. If you do not have any, at least plant some indoor plants. If you cannot do that, Go to HELL! You are destroying a community.
ഇങ്ങേരെന്തിനാ ഇത്ര പേടിച്ച് പേടിച്ച് (പെരെഴുതാതെ - anonymous പിരിച്ചെഴുതിയാല്‍ ആസനത്തില്‍ വാല്‍ തിരുകുന്നവന്‍ എന്നര്‍ത്ഥം കിട്ടും) ഒളിഞ്ഞിരുന്നു ഓരോന്ന് ഞരങ്ങിപ്പറയുന്നത്. ഇറങ്ങി വാ, നമുക്കൊരുമിച്ച് രണ്ട് മരം നടാം. ഞാന്‍ നട്ടിട്ടുള്ള മരങ്ങള്‍ക്ക് വെള്ളം കോരാനെങ്കിലും വാന്നേ! വിവിധയിനത്തിലുള്ള പത്തിരുന്നൂറ് മരങ്ങള്‍ കണ്ടു പരിചയപ്പെടാം.
ReplyDeleteഅനോണിമസ് സാറേ, കുറെ നേരം കൊണ്ട് കസരുന്നല്ലോ. വീട്ടിലെ ഭാഷ ഇവിടെ പ്രയോഗിക്കണോ?
ReplyDeleteവിവാദങ്ങള്‍ക്ക് പകരം സംവാദങ്ങളിലേയ്ക്ക് നമ്മെ നയിക്കാന്‍ ഒരു മരത്തിനാകട്ടെ. അത് ആല്‍മരം തന്നെയാകട്ടെ. പുതുതായി പടുത്തുയര്‍ത്തപ്പെടുന്ന പള്ളികളുടെയെല്ലാം മുറ്റത്ത്, പ്രൌഢി കാണിക്കാനുള്ള സ്വര്‍ണ്ണക്കൊടിമരത്തിനു പകരം, ഒരു ആല്‍മരം വച്ചുപിടിപ്പിക്കാം. ചുറ്റും വേരുകളാഴ്ത്തി അത് പരന്നു പന്തലിക്കട്ടെ. ഇടയ്ക്കിടയ്ക്ക്, പള്ളിക്കകത്തെന്നതിനു പകരം, ഈ മരത്തിനു കീഴില്‍ പ്രാര്‍ത്ഥന നടത്താം.
ReplyDeleteസമയമുള്ളവര്‍ ഈ മാസത്തെ "അസീസ്സി" മാസിക ഒന്ന് മറിച്ചുനോക്കുക. മരത്തെയും മണ്ണിനെയും പറ്റി അറിഞ്ഞിരിക്കേണ്ട വളരെ കാര്യങ്ങള്‍ അതില്‍ ഉണ്ട്. മണ്ണെന്ന മഹാത്ഭുതത്തെപ്പറ്റിയും മരമെന്ന നമ്മുടെ മഹാവൈദ്യരെപ്പറ്റിയും ആഴമായി പഠിച്ച് നമുക്ക് സ്വരുമയെന്തെന്നു കണ്ടെത്താം. യഹൂദരുടെ പഴഞ്ചൊല്ലാണ്: ലോകാവസാനമെന്നു കേട്ടാല്‍ ആദ്യം ഒരു മരം നടുക, എന്നിട്ട് കാര്യമെന്തെന്ന് തിരക്കുക, എന്ന്. അതുപോലെ, കത്തോലിക്കാ സഭ ഇടിഞ്ഞുവീഴുന്ന ലക്ഷണം കാണുമ്പോള്‍, നമുക്ക് ആദ്യം ഒരു മരം പള്ളിമുറ്റത്തു നടാം. എന്നിട്ട് നോക്കാം എന്താണ് സംഭവിക്കുന്നത് എന്ന്. മഴയില്‍ കുതിര്‍ന്ന മണ്ണില്‍ ഒരു വിത്തു നട്ടാല്‍, നാമെന്താണ്, ആരാണ്, എവിടേയ്ക്കാണ് എന്നൊക്കെ തനിയെ തിരിച്ചറിയും എന്ന് എസ്. ശാന്തി എന്ന എഴുത്തുകാരി പറഞ്ഞിരിക്കുന്നു.
ഹൈന്ദവാരാധനയില്‍ നിന്ന് പലതും കോപ്പിയടിക്കുന്ന കത്തോലിക്കാ മതത്തിന് ഇക്കാലമൊക്കെ ആയിട്ടും ആല്‍മരത്തെ അവരുടെ സ്വന്തമാക്കാന്‍ കഴിയാത്തത് കഷ്ടം തെന്നെ.
"ഹൈന്ദവാരാധനയില്‍ നിന്ന് പലതും കോപ്പിയടിക്കുന്ന കത്തോലിക്കാ മതത്തിന് ഇക്കാലമൊക്കെ ആയിട്ടും ആല്‍മരത്തെ അവരുടെ സ്വന്തമാക്കാന്‍ കഴിയാത്തത് കഷ്ടം തെന്നെ."
ReplyDeletecorrect അങ്ങനെ ഒരു മാറ്റം ഉണ്ടാകാനയി നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാം . കാരണം Jesus നു മാത്രമേ ഇനിയും എന്തങ്കിലും ചെയുവാന്‍ കഴിക ഉള്ളു