Translate

Thursday, January 12, 2012

സഭയോട് വേണ്ട ഈ കളി!


7 comments:

  1. ആ കത്തനാരുടെ ക്ഷമിക്കണം അച്ചന്‍ തിരുമേനിയുടെ വാക്കുകള്‍ കേട്ടില്ലേ ?
    അവര് വന്ന് സ്റ്റഡീസ്സ് കൊടുത്തപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയെന്ന്.
    പാര്‍ട്ടിക്കാരെയായിരിക്കും ഉദ്ദേശിച്ചത്.
    എല്ലാ ഞായറാഴ്ചയും അരമണിക്കൂറെങ്കിലും നീളുന്ന ഉപദേശം കുര്‍ബാനക്കിടെ കൊടുക്കുന്നതു കൂടാതെ വേദപാഠക്ലാസ്സെന്ന് പറഞ്ഞ് ഏന്തൊക്കെയോ പഠിപ്പിക്കുന്നുമുണ്ട്. ഇതൊക്കെയായിട്ടും ഒരാവശ്യം വരുമ്പോള്‍ വിശാസി മറുകണ്ടം ചാടുന്നെങ്കില്‍ ഓര്‍ക്കുക ഡന്‍ന്മാര്‍ക്കിലെന്തോ ചീഞ്ഞുനാറുന്നുണ്ട്

    ReplyDelete
  2. തെരുവുഗുണ്ടകളെപ്പോലെ കയ്യുംചുരുട്ടി പ്രകടനംനടത്തുന്ന ഈ പുരോഹിതര്‍
    സാംസ്കാരികസമൂഹത്തിനു ഒരു അപമാനമാണ്. കൂടെ, കത്തനാരുടെ
    നെറ്റിത്തടംതൊട്ടു ഉപ്പൂറ്റിവരെ ബാവാക്കും പുത്രനും രുഹാകുദിസയും വെച്ചുകൊണ്ടുള്ള കോവര്‍കഴുതകളുടെ ശ്ലീഹപാദ. പുത്രനെ നടുക്കു ആണിയടിച്ചു കുറെ പാവം കന്യാസ്ത്രികളും.

    ഈ പ്രകടനം ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്ന പാവം നേഴ്സ് കുട്ടികള്‍ക്കെതിരായിയെന്നും ഓര്‍ക്കണം. തുമ്മിയാലുടന്‍ ഇവന്‍റെയൊക്കെ കത്തോലിക്കസഭ അപകടത്തിലെന്നുപറഞ്ഞു വിശ്വാസികളെ ഇളക്കും.


    വിദേശത്ത് നെഴ്സസിന്‍റെ ആവശ്യം കുറഞ്ഞതുമൂലം ഹോസ്പ്പിറ്റല്‍ നടത്തുന്നവരുടെ
    കൊയ്ത്തുകാലമായി. സമരംവന്നാല്‍ അടിച്ചമര്‍ത്തി തൂപ്പുകാരെകൊണ്ട്
    നേഴ്സിംഗ്ജോലി ചെയ്യിപ്പിച്ച ചരിത്രവും ഈ മിഷിയന്‍ ഹോസ്പ്പിറ്റല്‍ ഭരണാധികാരികള്‍ക്കുണ്ട്. നേഴ്സിംഗ്കുട്ടികളുടെ തൊഴിലില്ലായ്മയെ
    ചൂഷണം ചെയ്യുവാന്‍ ചരിത്രപാരമ്പര്യവും ഈ കോട്ടൂര്‍അച്ചന്മാര്‍ക്കുണ്ട്.

    ഒരു കുട്ടി പഠിച്ചു നെഴ്സാകുന്നതിനു പന്ത്രണ്ടുലക്ഷം രൂപ ചിലവുണ്ട്. ബാങ്കില്‍ നിന്നു കടമെടുത്തായിരിക്കും പഠിക്കുക. 13000 രൂപയാണ് ഇന്ന് കേരളത്തിലെ മിനിമം ശബളമെന്നു 2003ഡിസംബറില്‍ പാസ്സാക്കിയ തൊഴില്‍വകുപ്പ് നിയമങ്ങളുമുണ്ട്.

    ഒരു നേഴ്സിനു കൊടുക്കുന്ന ശബളം 2500 രൂപ മുതല്‍ ൩൫൦൦ രൂപാ വരെയെന്നുള്ളത് മനസ്സിലാക്കുമ്പോള്‍ ഈ ചൂഷിതവര്‍ഗത്തോടു എങ്ങനെ സഹതാപം തോന്നും. ഒരു ഡോക്ടറിന്‍റെ ശബളം 40000 രൂപയും. ഉമ്മന്‍ ചാണ്ടി കസേര തെറിക്കുമെന്ന് ഭയംകാരണം ചുമ്മാചാണ്ടിയുമായി. ചില്ലികാശു ചിലവാക്കാതെ നിയമങ്ങളെ കാറ്റില്‍പറത്തുവാന്‍ പുരോഹിതഷൈലോക്ക്കള്‍ക്ക് നല്ല വശമാണ്.

    അടിമകളെപ്പോലെയാണ് പതിനെട്ടുമണിക്കൂര്‍ ഒരേനില്‍പ്പില്‍ ഇവരെകൊണ്ട് ജോലി ചെയ്യിക്കുന്നത്. എഴുപതു രോഗികള്‍ക്ക് അഞ്ചു നെഴ്സുകള്‍ ശ്വാസംവിടാതെ ചത്തു ജോലിചെയ്യുമ്പോള്‍ കൊടുക്കുന്ന ഈ കൂലി മനുഷ്യ അവകാശനിഷേധമാണ്. പരമാവധി ഉപയോഗപ്പെടുത്തി കാര്യംകാണുന്ന വെറും ചന്തകളായ പുരോഹിതര്‍ മിനിമം ശബളം കൊടുക്കാതെ പറ്റിക്കുന്ന കാപാലികര്‍ തന്നെ. ആ കുട്ടികളുടെ മുദ്രാവാക്യം അക്ഷരം പ്രതി ശരിയാണ്.

    അടുത്തകാലംവരെ നെഴ്സസിനെ സംഘടിക്കുവാന്‍ അനുവദിക്കുകയില്ലായിരുന്നു. പിരിച്ചു വിടുമെന്നുള്ള ഭീഷണിയും, പഠിച്ച ഇനത്തിലുള്ള ഭീമമായ കടബാധ്യതയും കാരണം ഈ പാവങ്ങള്‍ എല്ലാം നിശബ്ദമായി സഹിച്ചു. ഒരു കൂലിപണിക്കാരന്‍ പോലും സര്‍ക്കാരിന്‍റെ മിനിമം കൂലിയെക്കാള്‍ ഉണ്ടാക്കും. ഒരു ഗര്‍ഭിണിനേഴ്സ് അവധി ചോദിച്ചപ്പോള്‍ ജോലിസ്ഥിരതയാകുവാന്‍ 50000 രൂപ അധികാരികള്‍ മേടിച്ച ചരിത്രവുമുണ്ട്‌. അച്ചന്മാരുടെ ആള്‍ക്കാര്‍ നേതാക്കളെ രഹസ്യമായി പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുന്ന കഥകളും കേള്‍ക്കുന്നു. ഈ പ്രകടന മുദ്രാവാക്യത്തില്‍ സമരത്തെ വര്‍ഗീകരിക്കുവാനും ശ്രമിക്കുന്നുണ്ട്.

    വിദേശത്ത് ജോലിലഭിക്കുമെന്ന് പ്രതീക്ഷിച്ചു വളരെയധികം പ്രതീക്ഷകളോടെ പഠിച്ചു പുറത്തിറങ്ങിയ ഇവര്‍ ഇന്ന് ഒരു ചൂഷിതവര്‍ഗത്തിന്‍റെ അടിമതൊഴിലാളികള്‍ എന്നുള്ളത് കഷ്ടമാണ്. ഇവര്‍ ചെയ്യുന്ന ആതുരസേവനത്തിന്‍റെ മഹത്വം പാതിരിമാര്‍ക്ക് മനസ്സിലാവുകയില്ല.

    ReplyDelete
  3. നേഴ്സ്മാരുടെ സമരം
    മിനിമം വേതനത്തിനും ന്യായമായ തൊഴില്‍ ചുറ്റുപാടുകള്‍ക്കുമായി ആരംഭിച്ചിരിക്കുന്ന നേഴ്സുമാരുടെ സമരത്തെ എല്ലാ വിധത്തിലും അനുകൂലിച്ചു പ്രവര്‍ത്തിക്കേണ്ടത് എല്ലാ നവീകരണ പ്രസ്ഥാനങ്ങളുടെയും കടമയായി കണക്കാക്കണം. പള്ളി-മാനെജ്മെന്റിലെ അദ്ധ്യാപകരെപ്പോലെ, വാങ്ങാത്ത സമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ വാങ്ങുന്നതായി നെഴ്സുമാരെക്കൊണ്ടും ഒപ്പിടീച്ച ശേഷം ദുരിതപൂര്‍ണമായ അവസ്ഥയില്‍ അവര്‍ നരകിക്കേണ്ടി വരുന്ന കഥകള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരാളോട് ചോദിച്ചാലും അറിയാം. മറ്റാരെയുംകാള്‍ ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ദ്ദയമായി പെരുമാറുന്നത് കന്യാസ്ത്രീകളും അച്ചന്മാരും നടത്തുന്ന സ്ഥാപനങ്ങളാണെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്.

    അന്നത്തെ പള്ളിക്കും അതിന്റെ തലവനും എതിരെയുള്ള തന്റെ കുറ്റപത്രത്തില്‍ 95 ല്‍ 86 -റാമത്തെതായി ലൂഥര്‍ ഉള്‍പ്പെടുത്തിയിരുന്ന വിഷയം ഇതാണ്:
    "Why does not the pope, whose wealth is today greater than the wealthiest of the wealthy, build just this one church of St. Peter with his own money, rather than with the money of poor believers?"

    തന്റെ ആസ്ഥാനമായി, ലോകത്തിലെ ഏറ്റവും വലിയ സൌഥമായി, St.Peter's Cathedral പണിയാനുള്ള കാശിനായി, ദണ്ഡവിമോചനങ്ങള്‍ വില്‍ക്കുന്ന കുത്സിത തന്ത്രവുമായി വിശ്വാസികളെ പറ്റിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പോപ്പിനെയാണന്ന് ലൂഥര്‍ കര്‍ശനമായി വിമര്‍ശിച്ചത്. ഇന്നും കാര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. ഏറ്റവും വലിയ സമ്പത്ത് കൂട്ടിവച്ചുകൊണ്ടാണ് പള്ളിയും കന്യാസ്ത്രീകളും, പാവം നേഴ്സുമാര്‍ക്ക് നക്കാപ്പിച്ച കൊടുത്തു പണിയിപ്പിച്ചിട്ട്, വീണ്ടും മുതലുണ്ടാക്കുന്നത്. മിനിമം പതിനായിരം രൂപ ശമ്പളവും മാനുഷികവും അടിസ്ഥാനപരവുമായ ആനുകൂല്യങ്ങളും ഏതൊരു നേഴ്സിനും ലഭ്യമാക്കണം.

    ReplyDelete
  4. Totally unacceptable this type dramas by using the belivers or church members,whatever the hspl management they have to pay discent salary to the nursing staff and others working under them.govt should control this type blood sucking mangements if its by Sabha or Amma,too cheap its.

    ReplyDelete
  5. Below the video clip there are some interesting comments. I am quoting one interesting comment below:

    അച്ചോ തനിക്കൊന്നും നാണം ഇല്ലേ കര്ത്താ വിന്റെ പേരും പറഞ്ഞു ഈ ലോഹയും ഇട്ടു നാണം ഇല്ലാത്ത ഈ പരിപാടിക്ക് നടക്കാന്‍ ,അതും ഊരി കളഞ്ഞു വല്ല വാര്ക്കല പനിക്കും പോടോ !!!എരപ്പളികളെ

    Don't these retarded priests realise that they are causing disgrace to entire Christian population in Kerala?

    ReplyDelete
  6. Don't obey this type of people who says we are the true disciples of Lord Jesus.Don't look at their dress, look at their works!!!

    ReplyDelete
  7. It is written in the Scriptures that God said, "My Temple will be called a house of prayer", But you are making it a hideout for thieves!". Mathew 21:13.

    ReplyDelete