അല്‍മായ ശബ്ദത്തിന്റെ Contributor-മാരില്‍ ഒരാളായ ചാക്കോ കളരിക്കല്‍ മനതൂര്‍ സംഭവത്തെകുറിച്ച് പ്രസ്തുത ഇടവക വികാരിയ്ക്ക് ഒരു കത്തെഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്. മേല്പറഞ്ഞ കത്ത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇത് പോലുള്ള കൂടുതല്‍ കത്തുകളും ഫോണ്‍ സന്ദേശങ്ങളും ഇമെയില്‍ സന്ദേശങ്ങളും ബന്ധപെട്ട വികാരിയ്ക്കും പാലാ മെത്രാനും അയക്കുന്നത് ഈ സംഭവം ഉളവാക്കിയിരിക്കുന്ന ജനരോഷം അവര്‍ക്ക് ബോധ്യപ്പെടുവാന്‍ സഹായകരമായിരിക്കും എന്ന് തോന്നുന്നു.
Contact Details ചുവടെ.
Fr. Narikkattu Michael, St Mary's Church, Manathoor,
Pizhaku P.O. 686 655, Kerala.
Phone : 0482-260365, 949 641 4720
Cell Phone: 984 794 9720
Bishop’s Palace Pala, Email address: aramanapala@gmail.com
ചാക്കോ കളരിക്കല്‍ മാന്യമായ ഭാഷയില്‍ ഒരു കത്തെഴുതിയതുകൊണ്ട് ഇവര്‍ പഠിക്കുമെന്ന് എനിക്ക് വിശ്വാസമില്ല. ചത്തു കഴിഞ്ഞു ആരെന്തൊക്കെ ചെയ്താലും ഒരു പ്രയോജനവുമില്ല. അതൊന്നും ഇവര്‍ക്ക് അറിയാതെയുമില്ല. ഇപ്പോഴത്തെ ഒപ്പിസ് കണ്ടിട്ടില്ലേ? കാടടച്ചു ഒറ്റ വെടി. യേശു ഉയര്‍ത്തെഴുന്നേറ്റ ശേഷം കല്ലറയില്‍ അടക്കിയത്തിനു ആരോടെങ്കിലും നന്ദി പറഞ്ഞോ? ശവം എങ്ങിനെയെങ്കിലും മറവു ചെയ്യണം, അതിനു മാന്യമായ ഒരു സംവിധാനം എന്നേയുള്ളു ഇതൊക്കെ. നല്ല കല്ലറയില്‍ അടക്കപ്പെട്ടവരല്ല ആദ്യ കാല വിശുധന്മാരോന്നും. അതുകൊണ്ട് കുട്ടപ്പന്റെ ആത്മാവിനു എന്തെങ്കിലും നഷ്ടം വന്നതായി എനിക്ക് തോന്നുന്നില്ല. പക്ഷെ കുട്ടപ്പനെ സുക്ഷിക്കണം. ദരിദ്രനായി ജിവിച്ചു അങ്ങിനെ തന്നെ മരിക്കുകയും, കിട്ടുന്ന കൂലി കൊണ്ട് തൃപ്തിപെടുകയും ചെയ്ത കുട്ടപ്പന്‍ വിശുദ്ധന്‍ ആയികുടെന്നില്ല. അദ്ദേഹത്തിന്റെ അജ്ഞത ഒരു പ്ലസ് പോയിന്റുമാണ്. മാത്രമല്ല, സഭ അവഗണിച്ചു എന്നത് വിശുദ്ധരുടെ കാര്യത്തില്‍ സംഭാവിക്കാരുമുണ്ട്. അല്‍ഫോന്‍സാമ്മയെ മഠത്തില്‍ നിന്ന് ഇറക്കിവിട്ടതാണല്ലോ. ആരെയും കളിയാക്കാന്‍ പറഞ്ഞതല്ല. അത് സത്യമായിരിക്കാം. ആദ്യത്തവന്‍ അവസാനവും, അവസാനത്തവന്‍ ആദ്യവും എന്നാണല്ലോ ബൈബിളും പറയുന്നത്.
ReplyDeleteശ്രീ റോഷന്‍ ഫ്രാന്‍സിസ് പെരെഴുതിയപ്പോള്‍ തെറ്റിപ്പോയി എന്ന് തോന്നുന്നു. അദ്ദേഹം ഉദ്ദേശിച്ചത് അല്‍ഫോന്‍സാമ്മയെ ആയിരിക്കില്ല; മദര്‍ തെരേസയെ ആയിരിക്കും. മദര്‍ തെരേസയാകട്ടെ, പുറത്താക്കപ്പെടുകയായിരുന്നില്ല; മറിച്ച്, സ്വയം പുറത്തു പോവുകയായിരുന്നു..----ജോര്‍ജ് മൂലെചാലില്‍
ReplyDeleteതെറ്റ് എവിടെ ആര്‍ക്കു സംഭവിച്ചാലും അത് തിരുത്തുന്ന സമ്പ്രദായം എനിക്ക് ഇഷ്ടമാണ്. അങ്ങിനെ ചെയ്യുന്നത് പ്രസ്ഥാനത്തിന്റെ വിസ്വസനിയത കുട്ടുകയെയുള്ള്. പക്ഷെ ഞാന്‍ ഉദ്ദേശിച്ചത് അല്‍ഫോന്‍സാമ്മയെ തന്നെയാണ്. അവരെ മഠത്തില്‍ നിന്ന് പുറത്താക്കാന്‍ എടുത്ത തിരുമാനം അന്നത്തെ ചങ്ങനാശ്ശേരി ബിഷപ് ആണ് വിലക്കിയത്. ദുസ്വഭാവ്ത്തിനോന്നുമല്ല, പകരം, അവര്‍ ഒരു സ്ഥിരം രോഗിയായതുകൊണ്ടായിരുന്നത്. അന്ന് അവര്‍ക്ക് അല്‍ഫോന്‍സാമ്മ ഒരു ബാധ്യത ആയിരുന്നു. നാം ഒഴിവാക്കുന്ന ബാധ്യതകളാണ് ദൈവം മൂല കല്ലായി എടുക്കുന്നതെന്നെ ഞാന്‍ കണ്ടുള്ളൂ. പിന്നിടുള്ള അവരുടെ ജിവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ഞാന്‍ എഴുതിയത് മറ്റൊരു അര്‍ത്ഥത്തിലാണ് മനസ്സിലാക്കിയതെങ്കില്‍ ഖേദിക്കുന്നു.
ReplyDeleteറോഷന്‍ ഫ്രാന്‍സിസ് നല്‍കിയത് ഒരു പുതിയ അറിവാണ്. ..നന്ദി!
ReplyDelete-ജോര്‍ജ് മൂലെചാലില്‍