ഗ്രൂപ്പ് ബ്ലോഗ് readership വര്‍ധിപ്പിക്കാന്‍ സ്വന്തം ബ്ലോഗ് ഉള്ളവര്‍ അതില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രസക്തമായവ blog this ഉപയോഗിച്ച് അല്മായശബ്ദം ബ്ലോഗിലേക്ക് പോസ്റ്റു ചെയ്യുകയും ചെയ്യുന്നതായിരിക്കും നല്ലത് എന്ന് എനിക്കൊരു അഭിപ്രായമുണ്ട്. ഉദാഹരണത്തിന് http://catholicreformation-kcrm.blogspot.com/ എന്ന ബ്ലോഗിനു ഇപ്പോള്‍ എഴുനൂറോളം ഹിറ്റ് ഉണ്ട്. അതില്‍ ഉള്ള ലേഖനങ്ങള്‍ പലതും ദീര്‍ഘമാകയാല്‍ മാത്രം അല്മായശബ്ദത്തിലേക്ക് ലിങ്ക് ചെയ്യാത്തതാണ് . (ആ ബ്ലോഗില്‍ എന്റെ കവിതകള്‍ പോസ്റ്റ് ചെയ്തിട്ട് ലിങ്ക് ചെയ്തിരുന്നു.) ലിങ്കിംഗ് കൊണ്ട് രണ്ടുപേര്‍ക്കും ഹിറ്റ് കൂടും. തോന്നിക എന്ന ബ്ലോഗില്‍നിന്ന് ചില ലേഖനങ്ങള്‍ ലിങ്ക് ചെയ്തതിന്റെ പേരില്‍ ആ ബ്ലോഗിന് കിട്ടിയ ഹിടസ് നൂറില്‍ ഏറെയാണ്. നമുക്കും ആ നേട്ടം കിട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കും നഷ്ടമില്ലാത്ത നേട്ടങ്ങള്‍ നല്‍കുന്നതാണ് ഇന്റര്‍നെറ്റ്. ഈ സൗകര്യം ഉണ്ടാക്കാന്‍ സ്വന്തം ബ്ലോഗ് ഉള്ളവരെ ആ ബ്ലോഗിലെ പ്രസക്ത ലേഖനങ്ങള്‍ ഷെയര്‍ ചെയ്യിച്ചുകൊണ്ട് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുക. ധാരാളം എഴുതുന്നവരോട് അങ്ങനെ സ്വന്തം ബ്ലോഗുണ്ടാക്കി എഴുതാനും പ്രസക്തമായവ മാത്രം അല്മായശബ്ദത്തിലേക്ക് ലിങ്ക് ചെയ്യാനും നിര്‍ദേശിക്കുക. അത് എഴുത്തുകാര്‍ക്കും നമ്മുടെ ബ്ലോഗിനും കൂടുതല്‍ ഗുണമേ ചെയ്യൂ. മനോരമയും മറ്റും ചെയ്യുന്നതുപോലെ ഒരുതരം കോര്‍പ്പറേറ്റ് സംവിധാനം വളര്‍ന്നു വരട്ടെ. വാമനന് മഹാബലിയെ കീഴടക്കാന്‍ ഭീമാകാരനാകെണ്ടതുണ്ടല്ലോ. എല്ലാം സ്വാഭാവികമായും എല്ലാവരും കൂടുതല്‍ സ്വതന്ത്രരായും വളരാന്‍ അനുവദിക്കുക എന്നൊരു നയം നമുക്ക് പ്രഖ്യാപിക്കാം. അല്മായശബ്ദത്തിലേക്ക് ലിങ്ക് ചെയ്യാന്‍ Blog this എന്ന ഗൂഗിള്‍ സംവിധാനം ഉപയോഗിക്കുക blogger എന്ന സൈറ്റില്‍ നിന്ന് ബ്ലോഗ് ഉണ്ടാക്കാന്‍ വേണ്ട സഹായങ്ങള്‍ കിട്ടും
No comments:
Post a Comment