Translate

Saturday, May 10, 2014

സീറോമലബാര്‍ പള്ളികളില്‍ നിന്നും പേഗന്‍ കുരിശുകള്‍ (ഉദാ. താമരക്കുരിശ്) നീക്കംചെയ്ത്, ആത്മാവിന്റെയും ദേവാലയങ്ങളുടേയും കേന്ദ്രബിന്ദു ക്രിസ്തുവാണ് എന്ന് അംഗീകരിക്കുകയാണെങ്കില്‍ അതാണ് ക്രിസ്തിയ ചൈതന്യം. ഈയൊരുതുടക്കം അഭിനന്ദനാര്‍ഹമാണ്.

From: UCAN


Syro-Malabar church opened in Kolkata

The church meant for the migrant Kerala Christians.



Posted on May 9, 2014, 7:41 AM
Kolkata: 
Major Archbishop Cardinal George Alancherry of the Syro-Malabar Church on Wednesday blessed and opened a church building for the people for his Oriental rite Catholics in Kolkata.

The St. Thomas Church at Behala area of this eastern Indian metropolis was opened in the presence of Latin rite prelates like Archbishop Thomas D'Souza of Kolkata, Bishop Salvadore Lobo of Baruipur and other dignitaries.

The church meant for the migrant Kerala Christians is decorated in indigenous style, with the images of Jesus and the Saints sporting Indian-style looks and clothing.

The cynosure in the hall of worship is a mural of St Thomas examining the wounds of Jesus. The Syor-Malabar Christians believe Christian faith came to them through their descendants, baptized by St. Thomas in southern Indian coast.

“With the consecration of the church, the long-standing aspirations of the Syro-Malabar Catholics in Kolkata would be fulfilled. The Church would also carry out various social welfare activities besides spreading the message of peace, harmony and spiritual development,” said Cardinal Alancherry, said.

The foundation stone for the church was laid in April 2011 by Bishop Joseph Perumthottam of Changanacherry, in the presence of then Archbishop Lucas Sirkar of Kolkata and the construction work began on September 2013.

"Through the art of inculturation we are trying to bring people of all religions together for better peace and harmony,’’ said Subrata Ganguly of Church Art, who has done the interiors of the Church.

Source: 
UCAN

2 comments:

  1. വളരെ വികൃതമായ രൂപങ്ങളാണ് എല്ലാ ക്രിസ്തീയ ദേവാലയങ്ങളിലും കുത്തിനിറുത്തിയിരിക്കുന്നത്‌ എന്നത് ചെറുപ്പം മുതലുള്ള എന്റെ അഭിപ്രായമാണ്. യാതൊരു ആന്തരിക ചൈതന്യവും അനുഭവിക്കാൻ പള്ളിയിലെ ചുറ്റുപാടുകൾ എന്നെ അനുവദിച്ചിരുന്നില്ല. പുറത്തൊന്നിറങ്ങാൻ ധൃതിയായിരുന്നു. ഇതെന്റെ മാതം വിധിയായിരിക്കാം. എല്ലാത്തിന്റെയും പ്രതിബിംബം വച്ചുപൂജിക്കണമെന്ന് ഈ ക്രിസ്ത്യാനിക്ക് എന്താണിത്ര നിർബന്ധം? യഹൂദരെയും മുസ്ലിങ്ങളെയും പോലെ അരൂപിയായ ദൈവത്തോട് സമ്പർകം പുലർത്താൻ ഒട്ടും അറിയാത്ത കൂട്ടരാണ് ക്രിസ്ത്യാനികൾ. യേശു കുരിശിൽ കിടന്നു മരിച്ചെങ്കിൽ ആ ദൃശ്യം പകർത്തുക ഒരിക്കലും സാദ്ധ്യമല്ല. കാരണം അതിലെ ക്രൂരത ഒരു കലകൊണ്ടും വെളിപ്പെടുത്താനാവില്ല എന്നത് തന്നെ. കൊല്ക്കൊത്തായിലെ പള്ളിയിൽ കാണുന്ന ക്രൂശിത രൂപത്തിൽ കോണ്‍ഗ്രെസ്സുകാരുടെതുപോലെ ഒരു ഷാളും കര്ത്താവിന്റെ തോളിൽ കലാകാരൻ ഇട്ടിട്ടുണ്ട്. നഗ്നനായിട്ടായിരുന്നു എന്നും കുരിശിൽ മനുഷ്യരെ തൂക്കിയിരുന്നത്. അത് അതുപോലെ പ്രദർശിപ്പിക്കാൻ മനസ്സില്ലെങ്കിലും ഇതുപോലെ തിളങ്ങുന്ന കുച്ചുപ്പുടി പാവാടയും ചുരിദാറിന്റെ ഷാളും ഇടീച്ചാൽ കർത്താവ് എങ്ങനെയിരിക്കുമെന്ന് ഇവിടെ കാണാം. കലയുടെ പേരിൽ എന്തെല്ലാം വൈകൃതങ്ങലാണ് മനുഷ്യൻ സഹിക്കേണ്ടിവരുന്നത്! ഇതിനെല്ലാം അനുഗ്രഹം വിതറാൻ കുറെ മണ്ടൻ തൊപ്പിക്കാരും. ഓരോ പ്രദേശത്തും ഓരോരോ രീത്തുകാരുടെ പള്ളികൾ കെട്ടിപ്പൊക്കാതെ, ഉള്ള പള്ളിയിൽ ആ നാടുകാർ ശീലിച്ച റീത്തിൽ ദൈവാരാധന നടത്തിയാൽ അതല്ലേ മനുഷ്യരെ യോജിപ്പിക്കാൻ കൂടുതൽ സഹായിക്കുന്നത്? "Through the art of in-culturation we are trying to bring people of all religions together for better peace and harmony,’’ said Subrata Ganguly of Church Art, who has done the interiors of the Church. ആദ്യം ഒരേ മതത്തിലെ ആൾക്കാർ തമ്മിൽത്തല്ലും വെവ്വേറെ പള്ളികളുടെ ആവശ്യവും ഇല്ലാതാക്കട്ടെ. അതുകഴിഞ്ഞല്ലേ മറ്റു മതസ്ഥരെ ഒരുമിക്കാൻ സാധിക്കൂ? പറച്ചിലിൽ വലിയ ആദർശങ്ങൾ മുഴക്കും, പ്രവൃത്തിയിൽ നേരേ എതിരും.

    ReplyDelete
  2. രാജാമാർ‍ക്ക് മുണ്ടിന്റെ കൂടെ ഒരു ജുപയും താമരശേരിയിലെ ജാലിയൻ‍വാലാബാഗ് ബിഷപ്പിന്റെ ഗാന്ധി തൊപ്പിയും കുരിശില്‍ കിടക്കുന്ന യേശുവിനെ അണിയിച്ചിരു ന്നുവെങ്കിൽ ‍ അതാണ് ശരിയായ ഭാരതീയവത്കരണം......ദൈവമെ ഈ മതഭ്രാന്തൻ‍മാ‍ ർ എന്താണ് ചെയ്യുന്നതെന്ന് അവർ‍ക്കു അറിഞ്ഞു കൂടാ... അവരോടു ക്ഷമിക്കണമേ ...കേരളത്തിലെ സംസ്‌കാര മതനായകമാർ ‍ യേശുവിനെ കഥകളിവേഷത്തിൽ ‍ കുരശിൽ ‍ കേറ്റുവാൻ ‍ മടിക്കുകയില്ല!
    ജോജി വർ‍ഗ്ഗീസ്‌

    ReplyDelete